മലൈക്കോട്ടൈ വാലിബന്‍ അടുത്തവര്‍ഷം

കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി രചനയും സംവിധാനവും നിര്‍വഹിക്കുന്ന മലൈക്കോട്ടൈ വാലിബന്‍ അടുത്തവര്‍ഷം റിലീസ് ചെയ്യും. ചിത്രത്തിന്റെ ഗ്രാഫിക്‌സ്, വി. എഫ്. എക്‌സ് ജോലികള്‍ പൂര്‍ത്തിയാവാന്‍ വൈകുന്നതാണ് അടുത്ത വര്‍ഷത്തേക്ക് റിലീസ് നീളാന്‍ കാരണം. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ഡിസംബറില്‍ റിലീസ് ചെയ്യും. വാലിബന്‍ ക്രിസ്തുമസിന് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. അതേസമയം, രജനികാന്ത് – മോഹന്‍ലാല്‍ ചിത്രം ജയിലര്‍ ആഗസ്റ്റ് 10 ന് റിലീസ് ചെയ്യും. ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷമാണ് […]

മുഷ്ടി ചുരുട്ടി ആകാശത്തേക്ക് ..വിശ്വാസം?..ശാസ്ത്രം?

കൊച്ചി:രക്തസാക്ഷി മണ്ഡപത്തിന്റെ മുന്നിൽ പോയി പുഷ്പങ്ങൾ അർപ്പിച്ച്..കൈകൾകൊണ്ട് മുഷ്ടി ചുരുട്ടി ആകാശത്തേക്ക് …വിശ്വാസം?..ശാസ്ത്രം? നടൻ ഹരീഷ് പേരടി ചോദിക്കുന്നു. അവിശ്വാസിയാണെങ്കിലും..തലച്ചോറിലെ രാസപ്രവർത്തനങ്ങൾ..ഒരോ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മനുഷ്യനെ കെട്ടിയിടുന്നുണ്ട്…അതാണ് ശാസ്ത്രം…അതാണ് അനുഭവം..ഹരീഷ് എഴുതുന്നു ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം———————————————– മുക്കിൽ കണ്ണട വെച്ച്..രക്തസാക്ഷി മണ്ഡപത്തിന്റെ മുന്നിൽ പോയി പുഷ്പങ്ങൾ അർപ്പിച്ച്..കൈകൾകൊണ്ട് മുഷ്ടി ചുരുട്ടി ആകാശത്തേക്ക് ഉയർത്തി കുലക്കുന്നത്..വിശ്വാസമാണോ?..ശാസ്ത്രമാണോ?..ആർക്കറിയാം…കർക്കടവാവിന് പിതൃക്കൾക്ക് ബലിയർപ്പിക്കുന്നതും ഇങ്ങിനെയാണ്…ഒന്നിനെ മന്ത്രം എന്ന് വിളിക്കും മാറ്റാന്നിനെ മുദ്രാവാക്യം എന്ന് വിളിക്കും…എന്തായാലും വിത്യസത ഈണങ്ങളിലൂടെ ഒരോ രീതിയിൽ മരിച്ചവരെ […]

മിത്തിനോട് ഏറ്റുമുട്ടി വീരചരമം പ്രാപിച്ചു

കൊച്ചി: ഗണപതി മിത്ത് ആണെന്ന അഭിപ്രായം  പറഞ്ഞ ശേഷം മലക്കം മറിഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ ട്രോളി സംവിധായകനും നടനുമായ ജോയ് മാത്യു. മിത്തിനോട് ഏറ്റുമുട്ടി വീരചരമം പ്രാപിച്ച സയന്റിഫിക് റ്റെമ്പറിനു ആദരാഞ്ജലികൾ നേർന്നാണ് പാർട്ടി സെക്രട്ടറിയുടെ നിലപാട് മാറ്റത്തെ ജോയ് മാത്യു ട്രോളിയത്. ഗണപതി മിത്ത് ആണെന്നും അത് ഞങ്ങളുടെ നിലപാടാണെന്നും ഷംസീറിന്റെ പ്രസ്താവനയിൽ മാപ്പ് പറയില്ലെന്നും തിരുത്താനില്ലെന്നും കഴിഞ്ഞ ദിവസം എംവി ഗോവിന്ദൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ പിറ്റേന്ന് ഡൽഹിയിൽ […]

എസ്.ബി.ഐ അറ്റാദായത്തിൽ 178% വ‌‌‌‌‌ർദ്ധന

​രാ​ജ്യ​ത്തെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​പൊ​തു​മേ​ഖ​ല​ ​ബാ​ങ്കാ​യ​ ​സ്റ്റേ​റ്റ് ​ബാ​ങ്ക് ​ഒ​ഫ് ​ഇ​ന്ത്യ​ ​(​എ​സ്.​ബി.​ഐ​)​യു​ടെ​ 2024​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷ​ത്തി​ലെ​ ​ഒ​ന്നാം​പാ​ദ​ ​പ്ര​വ​ർ​ത്ത​ന​ഫ​ലം​ ​പ്ര​ഖ്യാ​പി​ച്ചു.​ ​ഏ​പ്രി​ൽ​-​ജൂ​ൺ​ ​പാ​ദ​ത്തി​ൽ​ ​ബാ​ങ്കി​ന്റെ​ ​അ​റ്റാ​ദാ​യ​ത്തി​ൽ​ 178​ ​ശ​ത​മാ​നം​ ​വ​ർ​ദ്ധ​ന​വ് ​രേ​ഖ​പ്പെ​ടു​ത്തി.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​സ​മാ​ന​ ​പാ​ദ​ത്തി​ലെ​ 6068.08​ ​കോ​ടി​ ​രൂ​പ​യി​ൽ​നി​ന്ന് ​ഈ​വ​ർ​ഷം​ 16884.29​ ​കോ​ടി​യാ​യി​ ​കു​ത്ത​നെ​ ​ഉ​യ​‌​ർ​ന്നു.​ ​ജ​നു​വ​രി​-​ ​മാ​ർ​ച്ച് ​പാ​ദ​വു​മാ​യി​ ​താ​ര​ത​മ്യം​ ​ചെ​യ്യു​മ്പോ​ൾ​ 1.13​ ​ശ​ത​മാ​ന​മാ​ണ് ​വ​ർ​ദ്ധ​ന.​ ​പ്ര​തീ​ക്ഷ​ക​ൾ​ക്ക​പ്പു​റ​മാ​ണ് ​ബാ​ങ്കി​ന്റെ​ ​അ​റ്റാ​ദാ​യ​ത്തി​ലെ​ ​വ​ള​ർ​ച്ച. അ​റ്റ​ ​പ​ലി​ശ​ ​വ​രു​മാ​നം​ ​ക​ഴി​ഞ്ഞ​ ​വ​‌​ർ​ഷ​ത്തെ​ 31197​ ​കോ​ടി​ […]

പീഡനക്കേസ്: ജോര്‍ജ് എം. തോമസിനെതിരെ പെണ്‍കുട്ടിയുടെ രണ്ടാനച്ഛന്‍

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ മാറ്റിയെന്ന സിപിഎം മുന്‍ എംഎല്‍എ ജോര്‍ജ് എം. തോമസിനെതിരായ ആരോപണവുമായി ബന്ധപ്പെട്ട് ഗുരുതര വെളിപ്പെടുത്തലുമായി പെണ്‍കുട്ടിയുടെ രണ്ടാനച്ഛന്‍. പോക്‌സോ കേസില്‍ കൂട്ടുനിന്നുവെന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ട രണ്ടാനച്ഛന്‍ ജയിലാണിപ്പോള്‍. പരോളില്‍ പുറത്തിറങ്ങിയ ഇയാള്‍ ഒരു സുഹൃത്തിനോട് സംസാരിക്കുന്നതിന്റെ ശബ്ദരേഖ പുറത്ത് വന്നു.. പൊലീസിന്റെ സഹായത്തോടെ പ്രതിയെ മാറ്റിയെന്നും മുന്‍ ഡിവൈഎസ്പിയാണ് കേസ് അട്ടിമറിക്കാന്‍ സഹായിച്ചതെന്നും ശബ്ദരേഖയിലുണ്ട്. മുന്‍ ഡിവൈഎസ്പിക്ക് പ്രതിഫലമായി റിസോര്‍ട്ട് നല്‍കിയെന്നും ശബ്ദരേഖയില്‍ പറയുന്നു. ഇരയായ പെണ്‍കുട്ടിയുടെ മൊഴി […]

രാഹുലിന്റെ സ്റ്റേ; ഇന്ന് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: മോദി പരാമര്‍ശത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്യണമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആവശ്യത്തില്‍ സുപ്രീംകോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും. ഹര്‍ജിക്കാരനായ പൂര്‍ണേഷ് മോദിയുടെയും ഗുജറാത്ത് സര്‍ക്കാരിന്റെയും നിലപാട് കൂടി അറിഞ്ഞ ശേഷം സ്റ്റേ കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് കോടതിയുടെ നിലപാട്. ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, പി.എസ്. നരസിംഹ,സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും. മൂന്നംഗ ബെഞ്ചില്‍ ഭിന്നാഭിപ്രായമുണ്ടായാല്‍ ഭൂരിപക്ഷ തീരുമാനമാകും നടപ്പാകുക. സ്റ്റേ ലഭിച്ചാല്‍ രാഹുലിന്റെ എം.പി. സ്ഥാനത്ത് നിന്നുള്ള […]

കെ.എസ്.ആർ.ടി.സി ബസ് ബുക്കിംഗിനും ക്ളിയർ ട്രിപ്പ്

കൊച്ചി: ബസുകളിലെ സീറ്റുകൾ ബുക്ക് ചെയ്യാൻ കെ.എസ്.ആർ.ടി.സിയുമായി ഓൺലൈൻ ട്രാവൽ ഏജൻസിയായ ക്ളിയർ ട്രിപ്പ് ധാരണയിലെത്തി. കേരളത്തിന് പുറത്തും സർവീസ് നടത്തുന്ന ബസുകളിൽ ക്ളിയർ ട്രിപ്പിന്റെ സേവനം ലഭ്യമാകും. കേരളത്തിന്റെ വിനോദസഞ്ചാരത്ത പ്രോത്സാഹിപ്പിക്കാനും കെ.എസ്.ആർ.ടി.സി ബസുകളുടെ അന്തർസംസ്ഥാന, പ്രാദേശിക യാത്രകളെ സഹായിക്കുകയുമാണ് ലക്ഷ്യമെന്ന് ക്ലിയർട്രിപ്പ് ഹെഡ് ഒഫ് സ്ട്രാറ്റജി കാർത്തിക് പ്രഭു പറഞ്ഞു. 24 മണിക്കൂറും ബുക്കിംഗ് സൗകര്യം ലഭിക്കും. ഓരോ ബസ് ബുക്കിംഗിനും സൂപ്പർ കോയിനുകൾ നൽകും. ബുക്കിംഗുകൾ സ്വയം റദ്ദാക്കാനും സൗകര്യം ലഭിക്കും. ബുക്കിംഗിന് […]

ആഴക്കടൽ ദൗത്യം ‘സമുദ്ര‌യാൻ” 2026ൽ

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ ആഴക്കടൽ മനുഷ്യ ദൗത്യമായ ‘സമുദ്ര‌യാൻ” പദ്ധതി 2026ൽ യാഥാർത്ഥ്യമാകുമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു രാജ്യസഭയെ അറിയിച്ചു. ‘മത്സ്യ 6000″ എന്ന സബ്‌മേഴ്‌സിബിൾ വാഹനത്തിലാണ് മൂന്നുപേരെ 6000 മീറ്റർ താഴ്ചയിലേക്കയക്കുന്നത്. ആഴക്കടൽ വിഭവങ്ങളെക്കുറിച്ചും ജൈവ വൈവിദ്ധ്യത്തെക്കുറിച്ചും പഠിക്കുകയാണ് ലക്ഷ്യം. ആവാസവ്യവസ്ഥയെ തടസപ്പെടുത്താതെയാകും പഠനം. അഞ്ച് വർഷത്തേക്ക് 4,077 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് കണക്കാക്കുന്നത്. ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യൻ ടെക്‌നോളജി (എൻ.ഐ.ഒ.ടി) രൂപകല്പന ചെയ്‌ത് വികസിപ്പിച്ചതാണ് ‘മത്‌സ്യ 6000″.

ഷംസീറിന് പിഴച്ചത് എവിടെ

കൊച്ചി:ഷംസീറിന് പിഴച്ചത് ഏത് അവസരവാദി കമ്മ്യൂണിസ്റ്റിനും സംഭവിക്കുന്നത് പോലെ അദ്ദേഹത്തിന്റെ scientific temper അർദ്ധോക്തിയിൽ നിന്നുപോകുന്നു എന്നിടത്താണ്… സി ആർ പരമേശ്വരൻ ഫേസ്ബുക്കിലെഴുതുന്നു. പാർട്ടിക്ക് മുസ്ലിങ്ങളോട് അടക്കാൻ വയ്യാത്ത സ്നേഹം ഒന്നുംഉണ്ടായിട്ടല്ല.വോട്ട് വേണം.അധികാരം വേണം.അതുകൊണ്ട് അവർക്ക് അഹിതമായതും അപ്രീതി ജനിപ്പിക്കുന്നതും ആയ ഒന്നും ചെയ്യാതിരിക്കാൻ അവർ ശ്രദ്ധിക്കുന്നു. അതുകൊണ്ടാണ് പാണക്കാടോ കാരന്തൂരോ സമസ്തയിലൊ ആർക്കെങ്കിലും ചെറിയ വായുക്ഷോഭം ഉണ്ടായാൽ പോലും ഇരട്ടചങ്കന്റെ ഭരണകൂടം ഞെട്ടിത്തെറിക്കുന്നത്. കുറിപ്പിന്റെ പൂർണ രൂപം ചുവടെ:- സ്പീക്കർ മഹാശയൻ ഷംസീർ ഗണപതിയെ കുറിച്ച് […]

ട്രംപിന് കുരുക്ക് മുറുകുന്നു

വാഷിംഗ്ടണ്‍: 2020ലെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ നാല് കുറ്റങ്ങള്‍ ചുമത്തി. 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. ട്രംപ് ഇന്ന് വാഷിംഗ്ടണിലെ കോടതിയില്‍ ഹാജരാകും. 2021 ജനുവരി ആറിന് നടന്ന ക്യാപിറ്റല്‍ ആക്രമണ കേസില്‍ ട്രംപിനുള്ള പങ്ക് സംബന്ധിച്ച അന്വേഷണമാണ് കുറ്റംചുമത്തലില്‍ എത്തിയിരിക്കുന്നത്. അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ ട്രംപ് മത്സരിക്കുന്നുണ്ട്. തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിഷേധിച്ച ട്രംപ്, അവ […]