സെന്തിലിനെ ഇ.ഡി കസ്റ്റഡിയിലെടുത്തു

ചെന്നൈ: കോഴക്കേസില്‍ അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ ചെന്നൈ പുഴല്‍ ജയിലിലെത്തി ഇ.ഡി കസ്റ്റഡിയിലെടുത്തു. സെന്തില്‍ ബാലാജിയെ കസ്റ്റഡിയില്‍ വിട്ടതായുള്ള സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെയാണ് ഇ.ഡി നടപടി. ശനിയാഴ്ച വരെ മന്ത്രിയെ കൈക്കൂലി കേസില്‍ ചോദ്യം ചെയ്യും. കസ്റ്റഡിയില്‍ ചോദ്യം ചെയാന്‍ ഇ.ഡിക്ക് അധികാരം ഉണ്ടെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ,മന്ത്രിയും ഭാര്യയും നല്‍കിയ ഹര്‍ജികള്‍ തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതി ഉത്തരവ്. പിന്നാലെ ഇ.ഡി അപേക്ഷ പരിഗണിച്ച ചെന്നൈ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി, മന്ത്രിയെ 12 വരെ […]

Editors Pick
August 08, 2023

ജസ്റ്റിസ് എസ് മണികുമാറിന്റെ നിയമനത്തിനെതിരെ ചെന്നിത്തല

തിരുവനന്തപുരം: കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ് മണികുമാറിനെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചത് ഉദ്ദിഷ്ട കാര്യങ്ങള്‍ക്കുള്ള ഉപകാരസ്മരണയെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാരിനെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇദ്ദേഹത്തിന്റെ അടുത്ത് നിന്ന് ഒരു നീതിയും പ്രതീക്ഷിക്കേണ്ട. താന്‍ പ്രതിപക്ഷ നേതാവായിരിക്കെ ഒന്നാം പിണറായി സര്‍ക്കാരിന്റെ അഴിമതി അന്വേഷിക്കാനുള്ള തന്റെ നിരവധി ഹര്‍ജികളില്‍ തീരുമാനമെടുക്കാതെ അതിന്റെ മുകളില്‍ അടയിരുന്നയാളാണ് ജസ്റ്റിസ് മണികുമാര്‍. സ്പിഗ്‌ളര്‍, ബ്രൂവറി, പമ്പാ മണല്‍ക്കടത്ത്, ബെവ്‌കോ ആപ്പ് തുടങ്ങിവയിലെല്ലാം […]

ഏലം വില കിലോയ്ക്ക് 2100 കടന്നു

കുമളി: മൂന്ന് വർഷ ഇടവേളയ്ക്കു ശേഷം ഏലം വില കിലോയ്ക്ക് 2100 കടന്നു. ഇന്നലത്തെ ലേലത്തിൽ ശരാശരി വില 2152ൽ ക്ലോസ് ചെയ്തു. കൂടിയ വില 2899. 69224 കിലോ വിൽപ്പന ഇന്നലെ നടന്നു. ശനിയാഴ്ചത്തെ ലേലത്തിൽ 1812 രൂപയായിരുന്നു വില. മഴക്കുറവ് കാരണം ഉത്പാദനത്തിൽ ഗണ്യമായ കുറവുണ്ടായതാണ് വില ഉയരാൻ പ്രധാന കാരണം. ഉത്തരേന്ത്യൻ ഡിമാന്റ് തുടരുന്നതും ദീപാവലി വാങ്ങൽ പൂർത്തിയാകാത്തതും ഉയർന്ന വിലയ്ക്ക് സഹായകമായി.

മണിപ്പൂരില്‍ രാഷ്ടീയ പ്രതിസന്ധിയും

ഇംഫാല്‍: മണിപ്പൂരില്‍ രാഷ്ടീയ പ്രതിസന്ധിയും ഉടലെടുക്കുന്നു. കുക്കി, മെയ്തെ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തില്‍ ബിരേന്‍ സിംഗ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ബി.ജെ.പി സഖ്യകക്ഷി. എന്നാല്‍ ഈ നീക്കം സര്‍ക്കാരിനു ഭീഷണിയാവില്ല. കുക്കി അനുകൂല കക്ഷിയായ കുക്കി പീപ്പിള്‍സ് അലെയ്ന്‍സ് ആണ് (കെ.പി.എ) ബി.ജെ.പി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി ഗവര്‍ണര്‍ അനുസൂയ യുയ്കെയ്ക്ക് കത്ത് നല്‍കിയത് . രണ്ട് എം.എല്‍.എമാരാണ് കെ.പി.എയ്ക്ക് ഉള്ളത്. നിലവിലെ സംഘര്‍ഷത്തിന്റെ സാഹചര്യം സസൂക്ഷ്മമായി നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തില്‍ ബിരേന്‍ സിംഗ് […]

മണിപ്പൂരിലെ സ്ഥിതി ആശങ്കാജനകം: അരുന്ധതി റോയ്

തൃശ്ശൂര്‍: മണിപ്പൂരില്‍ സ്ത്രീകളെ മാനഭംഗപ്പെടുത്താന്‍ സ്ത്രീകള്‍ തന്നെ ആഹ്വാനം ചെയ്യുന്ന ദുരന്ത സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നതെന്ന്പ്രശസ്ത സാഹിത്യകാരി അരുന്ധതി റോയ്. അവിടെ നടക്കുന്നത് വംശീയ ഉന്മൂലനമാണെന്ന് അവര്‍ പറഞ്ഞു. തൃശ്ശൂര്‍ സാഹിത്യ അക്കാദമിയില്‍ നവമലയാളി സാസ്‌കാരിക പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അവര്‍. 25 വര്‍ഷം മുന്‍പ് എഴുതിത്തുടങ്ങിയ മുന്നറിയിപ്പുകള്‍ ഇപ്പോള്‍ തീയായി മാറി. രാജ്യത്ത് കലാപം പടരുമ്‌ബോള്‍ തലേരാത്രി അത്താഴത്തിന് അപ്പം തിന്ന കഥയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിളമ്പുന്നതെന്നും അരുന്ധതി റോയ് പറഞ്ഞു. അതേസമയം മണിപ്പൂരിലെ […]

അയ്യങ്കാളി തൊഴിലുറപ്പ്: വേതനം കൂട്ടി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലാളികളുടെ പ്രതിദിന വേതനം 311ല്‍ നിന്ന് 333 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രതിദിന വേതനം 333 രൂപയാക്കിയതിന് പിന്നാലെയാണ് കഴിഞ്ഞ ഏപ്രില്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയുള്ള വര്‍ദ്ധന. കഴിഞ്ഞ മാര്‍ച്ച് 23നാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ വേതനം 333 രൂപയാക്കിയത്. സമാന ജോലി ചെയ്യുന്ന അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ഇതേ വേതനം […]

ഭാരത് നെറ്റ്: 1.39 ലക്ഷം കോടിക്ക് അംഗീകാരം

ന്യൂഡല്‍ഹി: രാജ്യത്തെ 6.4 ലക്ഷം ഗ്രാമങ്ങളില്‍ ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി എത്തിക്കുന്ന ഭാരത് നെറ്റിന്റെ അടുത്ത ഘട്ടത്തിന് 1.39 ലക്ഷം കോടി രൂപ ചെലവഴിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. നിലവില്‍ ഭാരത് നെറ്റ് പദ്ധതിക്ക് കീഴില്‍ ഏകദേശം 1.94 ലക്ഷം ഗ്രാമങ്ങളെ ബന്ധിപ്പിച്ചിട്ടുണ്ട്, രണ്ടര വര്‍ഷത്തിനുള്ളില്‍ ബാക്കി ഗ്രാമങ്ങളെ കൂടി ഡിജിറ്റല്‍ കണക്റ്റിവിറ്റിയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയിലൂടെ രാജ്യത്ത് 2.5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. 6.4 ലക്ഷം […]

വന്ദനദാസ് കൊലപാതകം: സന്ദീപിനെ പിരിച്ചുവിട്ടു

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന വന്ദന ദാസിനെ കൊലപ്പെടുത്തിയ അദ്ധ്യാപകനായ പ്രതി ജി. സന്ദീപിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ഇയാളെ സര്‍ക്കാര്‍ സര്‍വീസില്‍ ഭാവിയില്‍ നിയമനത്തിന് അയോഗ്യതനാക്കിയിട്ടുമുണ്ടെന്ന് മന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊല്ലം വിലങ്ങറ യു.പി സ്‌കൂളില്‍ നിന്ന് തസ്തിക നഷ്ടപ്പെട്ട്,സംരക്ഷണ ആനുകൂല്യത്തില്‍ നെടുമ്പന യു.പി.സ്‌കൂളില്‍ ഹെഡ് ടീച്ചര്‍ ഒഴിവില്‍ ജോലി ചെയ്യുകയായിരുന്നു സന്ദീപ്. മേയ് 10ന് രാവിലെ പൊലീസ് കസ്റ്റഡിയിലായ സന്ദീപിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഡോക്ടര്‍ക്കെതിരെ അക്രമമുണ്ടായത്.സംഭവത്തിന് പിന്നാലെ, അന്നുതന്നെ […]

സ്പീക്കര്‍ പരാമര്‍ശം പിന്‍വലിക്കണമെന്ന് വെള്ളാപ്പള്ളി

കായംകുളം: നാമജപക്കാര്‍ക്ക് മുതലെടുപ്പിന് അവസരം നല്‍കാതെ, ഗണപതിയെ സംബന്ധിച്ച വിവാദ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാന്‍ സ്പീക്കര്‍ തയ്യാറാകണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു. ഇത്തരം വാക്കുകളാണ് ജാതിമതചിന്തകള്‍ ഉണ്ടാക്കുന്നതെന്നും മറ്റേതെങ്കിലും മതത്തെ തൊട്ടുകളിക്കാന്‍ സ്പീക്കര്‍ തയ്യാറാകുമോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. സ്പീക്കര്‍ ഇങ്ങനെ ഒരു പ്രസ്ഥാവന ഇറക്കാമോ? പാര്‍ട്ടിയില്‍ എന്തെല്ലാം പ്രശ്‌നങ്ങള്‍ ഉണ്ടായി. പാര്‍ട്ടി സെക്രട്ടറി തന്നെ തിരുത്തുന്ന അവസ്ഥ ഉണ്ടായി. ശുഭകാര്യങ്ങള്‍ക്ക് ഹിന്ദുക്കള്‍ ആദ്യം വണങ്ങുന്നത് ഗണപതിയെ ആണ്. മറ്റ് മതങ്ങളെ […]

കേരളത്തിലും ഐഎസ് ഭീകരാക്രമണ പദ്ധതിയിട്ടു

തൃശൂര്‍: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിന്റെ കടുത്ത അമര്‍ഷത്തില്‍ കേരളത്തിലെ പ്രധാന നഗരങ്ങളിലുള്‍പ്പെടെ ബംഗളൂരു മോഡല്‍ ഭീകരാക്രമണത്തിന് ആഗോള ഭീകരഗ്രൂപ്പായ ഐ.എസ് പദ്ധതി ഇട്ടിരുന്നു. ശനിയാഴ്ച്ച കാട്ടൂരില്‍ അറസ്റ്റിലായ ഷിയാ സിദ്ദിഖിന്റെ മൊഴിയിലാണ് അമ്പരപ്പിക്കുന്ന വെളിപ്പെടുത്തല്‍. ഇയാളെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കി 30 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അടുത്തയാഴ്ച കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യും. എല്ലാ ജില്ലകളിലും ഐ.എസിന് യൂണിറ്റുണ്ടെന്നും വിവരമുണ്ട്. സത്യമംഗലത്ത് അറസ്റ്റിലായ ആഷിഫും ഇതേ മൊഴിയാണ് നല്‍കിയത്. ടെലഗ്രാം ഗ്രൂപ്പ് വഴി ആശയവിനിമയം നടത്തിയവരുള്‍പ്പെടെ […]