വീണ്ടും അധികാരത്തിലെത്താതിരിക്കാന്‍ പ്രാർത്ഥിക്കണം
തിരുവനന്തപുരം: വീണ്ടും അധികാരത്തിലെത്താതിരിക്കാന്‍ പ്രാര്‍ഥിക്കണമെന്നും മൂന്നാംവട്ടവും അധികാരത്തിലെത്തിയാല്‍ ബംഗാളിലെ പോലെ പാര്‍ട്ടി നശിക്കുമെന്നും കവി കെ. സച്ചിദാനന്ദൻ. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘പശ്ചിമ ബംഗാളിൽ നമ്മൾ കണ്ടതുപോലെ രണ്ട് ടേം ഒരു പാർട്ടിയെ അഹങ്കാരികളാക്കുകയും മുന്നാമത്തെ ടേം നശിപ്പിക്കുകയും ചെയ്യും. ഞാൻ എന്റെ സഖാക്കളോട് പറഞ്ഞുകൊണ്ടേയിരിക്കുന്നു – അടുത്ത തവണ നിങ്ങൾ അധികാരത്തിൽ വരാതിരിക്കാൻ പ്രാർത്ഥിക്കുക. കാരണം അത് പാര്‍ട്ടിയുടെ അവസാനമായിരിക്കും’ . സച്ചിദാനന്ദൻ പറഞ്ഞു കേരളത്തിലെ പോലീസ് സംവിധാനത്തോട് […]
സ്വത്തുക്കൾ ബന്ധുക്കൾ കയ്യടക്കി;ഷെഫ് നൗഷാദിന്റെ മകള്‍
കൊച്ചി : പാചകവിദഗ്ധനും സിനിമ നിർമാതാവുമാണ് ഷെഫ് നൗഷാദ്. 2021 ലാണ് നൗഷാദ് അന്തരിച്ചത്. അതിന് മുന്‍പ് അദ്ദേഹത്തിന്റെ ഭാര്യ ഷീബയും അന്തരിച്ചിരുന്നു. ഇപ്പോള്‍ നൗഷാദിന്റെ മകള്‍ നഷ്വ നൗഷാദിന്റെ ഫേസ്ബുക് പോസ്റ്റാണ് ചർച്ചയാകുന്നത്. ഉമ്മയുടെയും, വാപ്പയുടെയും മരണശേഷം എന്റെ അറിവോ, ഇഷ്ടമോ തിരക്കാതെ മാതൃസഹോദരനായ ഹുസൈൻ, നാസിം, പൊടിമോൾ എന്നിവർ ചേർന്ന് ഹുസൈന്റെ പേരിൽ കോടതിയിൽ നിന്നും ഗാർഡിയൻഷിപ്പെടുത്ത് എന്റെ മാതാപിതാക്കളുടെ സ്വത്തുക്കളും, കാറ്ററിംഗ് ബുസിനസ്സും കയ്യടക്കി വെച്ചിരിക്കുകയാണ്. ബിസിനസ് നടത്തി അവർ അവരുടെ മക്കൾക്ക് […]
പള്ളി ആക്രമണം: പാകിസ്ഥാനില്‍ 129 പേര്‍ അറസ്റ്റില്‍
കറാച്ചി : മതനിന്ദ ആരോപിച്ച് പാകിസ്ഥാനില്‍ ഫൈസലാബാദ് ജില്ലയിലെ ജരന്‍വാല മേഖലയിലുള്ള ക്രിസ്ത്യന്‍ പള്ളികളും വീടുകളും ആള്‍ക്കൂട്ടം ആക്രമിച്ച സംഭവത്തില്‍ 129 പേരെ അറസ്റ്റ് ചെയ്തു. 600ഓളം പേര്‍ക്കെതിരെ കേസെടുത്തതായും പഞ്ചാബ് പൊലീസ് അറിയിച്ചു. ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട രണ്ട് പേര്‍ മതഗ്രന്ഥത്തെ അപമാനിച്ചെന്ന് ആരോപിച്ച് ബുധനാഴ്ച അരങ്ങേറിയ അക്രമത്തിനിടെ അഞ്ച് പള്ളികള്‍ ആള്‍ക്കൂട്ടം തകര്‍ത്തു. പള്ളികളിലെയും മേഖലയിലെ ക്രിസ്ത്യന്‍ കോളനിയിലെ വീടുകളിലെയും ഫര്‍ണീച്ചറുകളും മറ്റും കത്തിച്ചു. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെങ്കിലും സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് ജാഗ്രത തുടരുകയാണ്. […]
ഇടുക്കിയില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍ ആരംഭിച്ചു
തൊടുപുഴ: കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. ഡിസാസ്റ്റര്‍ മാനേജ്മെന്റിന്റെ പേരില്‍ 13 പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയ നിര്‍മ്മാണനിരോധന ഉത്തരവ് പിന്‍വലിക്കുക, സി.എച്ച്.ആറില്‍ സമ്പൂര്‍ണ നിര്‍മ്മാണ നിരോധനമേര്‍പ്പെടുത്തിയ ഉത്തരവ് റദ്ദ് ചെയ്യുക, ഭൂ പതിവ് നിയമം ഭേദഗതി ചെയ്യുക, ജനവാസമേഖലകള്‍ ബഫര്‍സോണിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുക, വന്യജീവി ശല്യം തടയാന്‍ നടപടി സ്വീകരിക്കുക, ഡിജിറ്റല്‍ റീ സര്‍വേ അപാകതകള്‍ പരിഹരിക്കുക, പട്ടയം നല്‍കാന്‍ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഹര്‍ത്താല്‍. പാല്‍, പത്രം, […]
ആനക്കൊമ്പ്: മോഹന്‍ലാല്‍ ഹാജരാകണം
കൊച്ചി: അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം വച്ച കേസില്‍ നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ നാലു പ്രതികള്‍ വിചാരണ നേരിടണമെന്നും നവംബര്‍ മൂന്നിന് നേരിട്ട് ഹാജരാകണമെന്നും പെരുമ്പാവൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. കേസിലെ പ്രോസിക്യൂഷന്‍ നടപടികള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിയാണ് ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവ്. മോഹന്‍ലാലിനു പുറമേ ആനക്കൊമ്പു വിറ്റ കെ. കൃഷ്ണകുമാര്‍, ആനയുടമകളായിരുന്ന തൃശൂര്‍ ഒല്ലൂര്‍ സ്വദേശി പി.എന്‍. കൃഷ്ണകുമാര്‍, ചെന്നൈ സ്വദേശിനി നളിനി രാധാകൃഷ്ണന്‍ എന്നിവരാണ് […]
പുരാവസ്തു തട്ടിപ്പ്: മുന്‍ ഡി.ഐ.ജി എസ്. സുരേന്ദ്രന്‍ ഹാജരായില്ല
കൊച്ചി: മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ചോദ്യംചെയ്യലിന് മുന്‍ ഡി.ഐ.ജി എസ്. സുരേന്ദ്രന്‍ ഹാജരായില്ല. ഇന്നലെ രാവിലെ 11ന് കൊച്ചി ആസ്ഥാനത്ത് ഹാജരാകാനാണ് ഇ.ഡി സുരേന്ദ്രന് നോട്ടീസ് നല്‍കിയിരുന്നത്. തനിക്ക് രേഖകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സുരേന്ദ്രന്റെ അവശ്യം ഇ.ഡി അംഗീകരിക്കുകയായിരുന്നു. സുരേന്ദ്രന് ഇ.ഡി വീണ്ടും നോട്ടീസ് നല്‍കും. ഇതേ കേസില്‍ ഐ.ജി ജി. ലക്ഷ്മണും ഇ.ഡിക്ക് മുന്നില്‍ എത്തിയിരുന്നില്ല. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനോട് നാളെ […]
മതനിന്ദ: പാകിസ്ഥാനില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ ആക്രമണം
കറാച്ചി: മതനിന്ദ ആരോപിച്ച് പാകിസ്ഥാനില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ ആക്രമണം. ഫൈസലാബാദ് ജില്ലയിലെ ജരന്‍വാല മേഖലയിലാണ് സംഭവം. ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ശുചീകരണ തൊഴിലാളി മതഗ്രന്ഥത്തെ അപമാനിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഇയാളെ മതനിന്ദ കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ രാവിലെ ഇയാളുടെ വീട് ആക്രമിച്ച നൂറുകണക്കിലേറെ പേര്‍ ഇയാള്‍ താമസിച്ചിരുന്ന ക്രിസ്ത്യന്‍ കോളനിക്കും അവിടുത്തെ അഞ്ച് പള്ളികള്‍ക്കും നേരെ ആക്രമണം നടത്തി. പള്ളിയ്ക്കുള്ളിലുണ്ടായിരുന്ന വസ്തുക്കള്‍ അക്രമികള്‍ തീയിട്ടു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആയുധധാരികളായ ജനക്കൂട്ടം തെരുവുകളില്‍ […]
നെഹ്റു മ്യൂസിയം ഇനി പ്രധാനമന്ത്രി മ്യൂസിയം
ന്യൂഡല്‍ഹി: നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയുടെ (എന്‍.എം.എം.എല്‍) സൊസൈറ്റിയുടെ പേര് പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആന്‍ഡ് ലൈബ്രറി എന്നാക്കി. സ്വാതന്ത്ര്യദിനത്തിലാണ് പേരുമാറ്റം പ്രഖ്യാപിച്ച് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഉത്തരവിറക്കിയത്. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഔദ്യോഗിക വസതിയായിരുന്ന തീന്‍മൂര്‍ത്തി ഭവനിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. 2022 ഏപ്രില്‍ 21ന് തീന്‍മൂര്‍ത്തിഭവന്‍ വളപ്പില്‍ പ്രധാനമന്ത്രിമാരെക്കുറിച്ചുള്ള മ്യൂസിയമായ ‘പ്രധാനമന്ത്രി സംഗ്രഹാലയം’ തുറന്നതിന്റെ തുടര്‍ച്ചയായാണ് പേരുമാറ്റം. ജൂണില്‍ സൊസൈറ്റി വൈസ് പ്രസിഡന്റ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം […]
ഓണക്കിറ്റ് മഞ്ഞക്കാര്‍ഡിന് മാത്രം
തിരുവനന്തപുരം: ഇത്തവണ ഓണക്കിറ്റ് അന്ത്യോദയ അന്ന യോജന (എ.എ.വൈ- മഞ്ഞ) കാര്‍ഡുടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും മാത്രം. തുണിസഞ്ചിയടക്കം 14 ഉത്പന്നങ്ങള്‍ ഉണ്ടാവും. ഗുരുതര സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് മന്ത്രിസഭായോഗം ഈ തീരുമാനം കൈക്കൊണ്ടത്. സംസ്ഥാനത്തെ 93 ലക്ഷം റേഷന്‍ കാര്‍ഡുടമകളില്‍ 5.88 ലക്ഷം (5,87,691 പേര്‍) വരുന്ന എ.എ.വൈ കാര്‍ഡുടമകള്‍ക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലായുള്ള 20,000 താമസക്കാര്‍ക്കുമാണ് സൗജന്യ കിറ്റ് ലഭിക്കുക. മൊത്തം 6,07,691 കിറ്രുകള്‍ വിതരണം ചെയ്യും. കിറ്റ് വിതരണത്തിനായി 32 കോടി രൂപ മുന്‍കൂറായി സപ്ലൈകോയ്ക്ക് അനുവദിക്കും. […]
കേന്ദ്രമന്ത്രി സ്ഥാനം: ആരോപണം നിഷേധിച്ച പവാര്‍
ന്യൂഡല്‍ഹി: പാര്‍ട്ടി പിളര്‍ത്തി ബി.ജെ.പി മുന്നണിയില്‍ ചേര്‍ന്ന സഹോദര പുത്രനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാറുമായുള്ള കൂടിക്കാഴ്ചയില്‍ കേന്ദ്രമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്‌തെന്ന ആരോപണം തള്ളി എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് പവാര്‍. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പൃഥ്വീരാജ് ചവാനാണ് പവാറിന് പദവി വാഗ്ദാനം ചെയ്തതായി പറഞ്ഞത്. കേന്ദ്രമന്ത്രി പദവിയും നീതി ആയോഗ് അദ്ധ്യക്ഷ സ്ഥാനവും നല്‍കി പവാറിനെ എന്‍.ഡി.എ മുന്നണിയില്‍ എടുക്കാന്‍ ധാരണയായെന്നാണ് ചവാന്‍ വെളിപ്പെടുത്തിയത്. മകള്‍ സുപ്രിയാ സുലേയ്ക്കും കേന്ദ്ര മന്ത്രിസഭയില്‍ സ്ഥാനം നല്‍കുമെന്നും […]