Editors Pick, Featured
September 22, 2023

മധു കൊലക്കേസ്; പ്രൊസിക്യൂട്ടർ നിയമനം തടയണമെന്ന് മല്ലിയമ്മ

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ അഡ്വക്കേറ്റ് കെപി സതീശനെ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ ആയി നിയമിച്ചതിനെതിരെ മധുവിന്റെ അമ്മ മല്ലിയമ്മ. കുടുംബമോ, സമരസമിതിയോ അറിയാതെ ഉള്ള നിയമനം തടയണമെന്നാവശ്യപ്പെട്ട് നാളെ ഹൈക്കോടതി ചീഫ് ജസ്റ്റസിന് സങ്കട ഹർജി നൽകും. അഡ്വ ജീവേഷ്, അഡ്വ രാജേഷ് എം മേനോൻ, അഡ്വ സി കെ രാധാകൃഷ്ണൻ എന്നിവരെ ഹൈക്കോടതിയിലെ സ്പെഷൽ പബ്ളിക് പ്രോസിക്യൂട്ടർമാരായി നിയമിക്കണമെന്നാണ് കുടുംബവും സമരസമിതിയും ആവശ്യപ്പെട്ടത്. ഈ ആവശ്യം ഉന്നയിച്ച് അമ്മ നൽകിയ റിട്ട് ഹർജി ഹൈക്കോടതിയിൽ […]

Editors Pick, Featured
September 22, 2023

തട്ടിയെടുത്ത പണം സതീഷ് വിദേശത്തേക്ക് കടത്തി

കൊച്ചി : കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ ഇഡി അന്വേഷണം ഹവാല ഇടപാടുകളിലേക്കും നീളുന്നു. ഒന്നാംപ്രതിയും കൊള്ളപ്പലിശക്കാരനുമായ സതീഷ്കുമാര്‍ കോടികളുടെ ഹവാല ഇടപാടുകള്‍ നടത്തിയെന്നാണ് പ്രധാന സാക്ഷിയായ ജിജോറിന്റെ മൊഴി. കരുവന്നൂരില്‍നിന്ന് തട്ടിയെടുത്ത കോടികള്‍ സതീഷ്കുമാര്‍ ബഹ്റൈനില്‍ സഹോദരന്‍ ശ്രീജിത്ത്, വസന്തകുമാരി എന്നിവരുടെ ബിസിനസില്‍ നിക്ഷേപം നടത്തിയെന്നുമാണ് മൊഴിയില്‍ പറയുന്നു. തട്ടിപ്പിന് സിപിഎം നേതാക്കളും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഒത്താശ ചെയ്തുവെന്നു ഇഡി ആരോപിക്കുന്നു. അതുകൊണ്ട് തന്നെ ഹവാല ഇടപാടില്‍ വിശദമായ അന്വേഷണം വേണമെന്നാണ് ഇഡി ആവശ്യപ്പെടുന്നത്.  കരുവന്നൂരിന് പുറമെ […]

Editors Pick, Featured
September 18, 2023

ഐ ജി വിജയന്റെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന്

തിരുവനന്തപുരം: ഐ ജി പി.വിജയന്റെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന് രണ്ടാമതും മുഖ്യമന്ത്രിയ്‌‌ക്ക് മുന്നിൽ റിപ്പോർട്ട് സമർപ്പിച്ച് ചീഫ് സെക്രട്ടറി. ഐ ജിയെ തിരിച്ചെടുക്കുന്നത് വകുപ്പുതല അന്വേഷണത്തിന് തടസമല്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് സെക്രട്ടറി രണ്ടാമതും റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. മേയ് 18നാണ് ഏലത്തൂർ ട്രെയിൻ തീവയ്‌പ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകി എന്ന് ആരോപണം വന്നതിന് പിന്നാലെയാണ് പി.വിജയനെ സസ്‌പെൻഡ് ചെയ്‌തത്. എന്നാൽ അച്ചടക്ക നടപടിയ്‌ക്കുള്ള സർക്കാർ നോട്ടീസിനുള്ള മറുപടിയിൽ ഐ.ജി ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചിരുന്നു. എന്നാൽ താക്കീതിൽ […]

Editors Pick, കേരളം
September 15, 2023

സുന്ദർമേനോന് പത്മശ്രീ; ഇടപെടാൻ ആവില്ലെന്ന് ഹൈക്കോടതി

കൊച്ചി : പ്രവാസി വ്യവസായി ആയിരുന്ന ഡോ. ടി. എ. സുന്ദർ മേനോന് രാഷ്ട്രപതി പത്മശ്രീ ബഹുമതി സമ്മാനിച്ചതിന് എതിരെ സമർപ്പിച്ച പൊതുതാല്പര ഹർജിയിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. ഹർജിയിൽ ഉന്നയിച്ച വിവരങ്ങളുടെ ഗുണദോഷ വശങ്ങളെക്കുറിച്ച് അഭിപ്രായം പ്രകടിപ്പിക്കുന്നില്ലെന്നും, ഈ വിഷയം ഉത്തരവാദിത്തപ്പെട്ടവരുടെ മുന്നിൽ കൊണ്ടുവന്ന് പരിഹാരം കാണാൻ ഹർജിക്കാർക്ക് സ്വാതന്ത്ര്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് എ.ജെ. ദേശായ്, ജസ്റ്റിസ് വി.ജി. അരുൺ എന്നിവർ അടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്. തൃശൂർക്കാരനായ സുന്ദർ മേനോൻ, ഇപ്പോൾ […]

Editors Pick, കേരളം
September 14, 2023

കരുവന്നൂര്‍: മൊയ്തീന് കുരുക്കുമുറുകുന്നു

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടില്‍ കൂടുതല്‍ നടപടികളുമായി ഇ.ഡി. മുന്‍ മന്ത്രി എ സി മൊയ്തീന്‍ എംഎല്‍എ അടക്കമുള്ള സിപിഎം നേതാക്കള്‍ക്ക് എന്‍ഫോസ്സ്‌മെന്റ് വീണ്ടും നോട്ടീസ് നല്‍കി. അടുത്ത ചൊവ്വാഴ്ച എസി മൊയ്തീന്‍ ഹാജരാകണം. കൗണ്‍സിലര്‍മാരായ അനൂപ് ഡേവിഡ്, അരവിന്ദാക്ഷന്‍, ജിജോര്‍ അടക്കമുള്ളവരുടെ ചോദ്യം ചെയ്യലും തുടരും. എ സി മൊയ്ദീന്‍ സ്വത്ത് വിശദാംശങ്ങള്‍, ബാങ്ക് നിക്ഷേപക രേഖകകള്‍ എന്നിവ പൂര്‍ണ്ണമായി ഹാജരാക്കണം. നേരത്തെ ഹാജരായപ്പോള്‍ മുഴുവന്‍ രേഖകളും കൈമാറാന്‍ മൊയ്തീനിന് കഴിഞ്ഞിരുന്നില്ല. ഈ […]

Editors Pick
September 13, 2023

ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു

കോഴിക്കോട്: മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു. ഗ്രോ വാസുവിനെതിരെ വേണ്ടത്ര തെളിവില്ലെന്ന് കുന്ദമംഗലം ഒന്നാം ക്ലാസ് കോടതി പറഞ്ഞു. കരുളായി വനമേഖലയിൽ മാവോയിസ്റ്റുകളെ ഏറ്റുമുട്ടൽ കൊലപാതകവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിക്ക് മുന്നിൽ സംഘം ചേർന്നുവെന്നും വഴി തടസപെടുത്തിയെന്നുമാണ് കേസ്. കുന്ദമംഗലം ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഗ്രോ വാസുവിനെ വെറുതെ വിട്ടത്. കേസിൽ വാദം പൂർത്തിയായിരുന്നു. കേസിൽ 7 സാക്ഷികളെയാണ് വിസ്തരിച്ചത്. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് വാദിച്ച വാസു, […]

Editors Pick, കേരളം
September 11, 2023

എ.സി മൊയ്തീന്‍ ഇഡിക്ക് മുന്നില്‍

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം മുന്‍ മന്ത്രിയുമായ എ സി മൊയ്തീന്‍ എം.എല്‍ എ അടക്കം സിപിഎം നേതാക്കള്‍ ഇഡിക്ക് മുന്നില്‍ ഹാജരായി. ഇന്ന് രാവിലെയാണ് കൊച്ചിയിലെ ഇഡി ഓഫീസിലേക്ക് അഭിഭാഷകര്‍ക്കൊപ്പം എ സി മൊയ്തീന്‍ എത്തിയത്. ഇഡി വിളിച്ചതുകൊണ്ട് വന്നുവെന്ന് മാത്രമായിരുന്നു ഇഡി ചോദ്യംചെയ്യലിനെ കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ മറുപടി. തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അംഗവും സി.പി.എം നേതാവുമായ അനൂപ് ഡേവിസ് കാഡയും ഇ.ഡിക്ക് മുന്നില്‍ ഹാജരായിട്ടുണ്ട്. […]

Editors Pick, Featured
September 07, 2023

എസ്.പി.ജി മേധാവി അരുൺ കുമാർ സിൻഹ അന്തരിച്ചു

ന്യൂഡൽഹി : സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്.പി.ജി) മേധാവിയും 1987ബാച്ച് കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനുമായ അരുൺ കുമാർ സിൻഹ (61) അന്തരിച്ചു. ഹരിയാന ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കാൻസർ ബാധിതനായിരുന്നു. എസ്.പി.ജിയുടെ 12-ാമത് മേധാവിയായി 2016 മാർച്ചിലാണ് ചുമതലയേറ്റത്. പ്രധാനമന്ത്രിയുടെ സുരക്ഷ അദ്ദേഹത്തിന്റെ മേൽനോട്ടത്തിലായിരുന്നു. കഴിഞ്ഞ മേയിൽ ഒരു വർഷംകൂടി സർവീസ് നീട്ടി. 2009ൽ ബി.എസ്.എഫ് ഐ.ജിയായി ഗുജറാത്തിൽ എത്തിയതോടെയാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുടെ ശ്രദ്ധയിൽപ്പെട്ടത്. കച്ച് മേഖലയിൽ അതിർത്തി വഴിയുള്ള ആയുധക്കടത്തും ലഹരിക്കടത്തും […]

മൂന്നാറില്‍ തിരക്ക്: ഹോട്ടലുകളില്‍ മുറികളില്ല

മൂന്നാര്‍: ഓണാവധി ആഘോഷിക്കാനായി മൂന്നാറില്‍ വിനോദ സഞ്ചാരികളുടെ തിരക്ക്. സെപ്റ്റംബര്‍ മൂന്ന് വരെ മൂന്നാറിലെ റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലെ മുറികള്‍ പൂര്‍ണമായി ഇതിനോടകം സഞ്ചാരികള്‍ ബുക്ക് ചെയ്തു കഴിഞ്ഞു. ഓണദിനത്തില്‍ പ്രധാന റിസോര്‍ട്ടുകളിലെല്ലാം ഓണസദ്യയുണ്ടായിരുന്നു. കൂടാതെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ രാജമല, മാട്ടുപ്പെട്ടി, ഫ്‌ലവര്‍ ഗാര്‍ഡന്‍, ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, ഹൈഡല്‍ പാര്‍ക്ക്, പഴയ മൂന്നാര്‍ ഡിടിപിസിയുടെ കുട്ടികളുടെ പാര്‍ക്ക് എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം മുതല്‍ സന്ദര്‍ശകരുടെ തിരക്ക് ആരംഭിച്ചു. ഓണക്കാലത്തെ സഞ്ചാരികളുടെ തിരക്ക് പരിഗണിച്ച് […]

അനില്‍ ആന്റണി ബി.ജെ.പി. ദേശീയ വക്താവ്

ന്യൂഡല്‍ഹി: ബി.ജെ.പി. ദേശീയ സെക്രട്ടറി അനില്‍ ആന്റണിയെ പാര്‍ട്ടി ദേശീയവക്താവായി നിയമിച്ചു. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയാണ് ചൊവ്വാഴ്ച പുതിയ ചുമതലകൂടി അദ്ദേഹത്തിന് നല്‍കിയത്. ഡല്‍ഹി രജോരി ഗാര്‍ഡന്‍ മണ്ഡലത്തിലെ ലോക്സഭാംഗമായ മന്‍ജിന്ദര്‍ സിങ് സിര്‍സയെ പാര്‍ട്ടി ദേശീയ സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകനായ അനില്‍, കെ.പി.സി.സി.യുടെ ഡിജിറ്റല്‍ മീഡിയ കണ്‍വീനറും എ.ഐ.സി.സി.യുടെ സോഷ്യല്‍ മീഡിയ കോ-ഓര്‍ഡിനേറ്ററുമായിരുന്നു. ഏപ്രിലിലാണ് ബി.ജെ.പി.യില്‍ ചേര്‍ന്നത്. തുടര്‍ന്ന് കഴിഞ്ഞമാസം പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിയായി നിയമിതനായി.