ഇസ്രയേലില്‍ നിന്നുള്ള അഞ്ച് മലയാളികള്‍ കൊച്ചിയിലെത്തി
ദില്ലി : ഇസ്രയേലില്‍ നിന്നുള്ള അഞ്ച് മലയാളികള്‍ കൊച്ചിയിലെത്തി. കണ്ണൂര്‍, മലപ്പുറം, കൊല്ലം, പാലക്കാട് ജില്ലകളില്‍ നിന്നുള്ളവരാണ് കൊച്ചിയില്‍ വിമാനമിറങ്ങിയത്. ഇസ്രയേലില്‍ സമാധാന അന്തരീക്ഷമല്ലെങ്കിലും ജനജീവിതം ഇപ്പോഴും സാധാരണനിലയിലാണെന്ന് പാലക്കാട് സ്വദേശി നിള പ്രതികരിച്ചു. ഗാസ-ഇസ്രയേല്‍ അതിര്‍ത്തിയില്‍ മാത്രമാണ് പ്രശ്നമുള്ളതെന്നും മറ്റുള്ള ഇടങ്ങളിലുള്ളവര്‍ സുരക്ഷിതരാണെന്നും ഇവര്‍ പറഞ്ഞു. ഒന്‍പത് മലയാളികള്‍ ഉള്‍പ്പടെ 212 പേരാണ് ഓപ്പറേഷന് അജയിലൂടെ പുലര്‍ച്ചെ ഡല്‍ഹിയിലെത്തിയത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വിമാനത്താവളത്തിലെത്തി ഇവരെ സ്വീകരിച്ചിരുന്നു. കേരള ഹൗസ് അധികൃതരും വിമാനത്താവളത്തിലെത്തിയിരുന്നു.ഇസ്രയേലില്‍ നിന്നുമെത്തുന്ന മലയാളികളെ […]
ഇസ്രായേല്‍ – പലസ്തീൻ; വിശദീകരണവുമായി മുൻ മന്ത്രി കെ.കെ. ശൈലജ
കൊച്ചി : ഇസ്രായേല്‍ – പലസ്തീൻ വിഷയവുമായി ബന്ധപ്പെട്ട ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി മുൻ മന്ത്രി കെ.കെ. ശൈലജ. ഹമാസിനെ ഭീകരരായി ചിത്രീകരിച്ചതിനെതിരെയായിരുന്നു ആദ്യം വിമര്‍ശനം ഉയര്‍ന്നിരുന്നത്. ഇതോടെ ഇസ്രായേല്‍ – പലസ്തീൻ വിഷയത്തില്‍ തന്‍റെ നിലപാട് ഒന്നുകൂടി വ്യക്തമാക്കി എത്തിയിരിക്കുകയാണ് ശൈലജ. യുദ്ധത്തെക്കുറിച്ച് താന്‍ എഴുതിയ പോസ്റ്റ് പല രീതിയിൽ ചർച്ച ചെയ്യപ്പെടുന്നതായി കാണുന്നു.1948 മുതൽ പലസ്തീൻ ജനത അഭിമുഖീകരിക്കുന്ന കൊടുംക്രൂരതകൾക്ക് കാരണക്കാർ ഇസ്രയേലും അവരെ സഹായിക്കുന്ന സാമ്രാജ്യത്വശക്തികളുമാണെന്നാണ് പോസ്റ്റിൽ എഴുതിയത് എന്ന് […]
യുദ്ധം എതിർക്കപ്പെടേണ്ടതാണ് എന്നാൽ പലസ്തീനെ തള്ളിപ്പറയരുത്
തിരുവനന്തപുരം: ഏതു യുദ്ധവും എതിർക്കപ്പെടേണ്ടതാണ്. എന്നാൽ അതുകൊണ്ട് പലസ്തീനെ തള്ളിപ്പറയണമെന്നില്ല. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്. പലസ്തീനികൾ എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലും അവർ നിരപരാധികളാണെന്നും സ്വരാജ് ഫെയ്സ്ബുക്കിൽ കുറിച്ചു. കാരണം പലസ്തീനികളോടാണ് അനീതി കാണിച്ചിട്ടുള്ളത്. നിഷ്പക്ഷതയുടെ അളവുകോലുമായി ന്യായം പറയുന്നവർ മുക്കാൽ നൂറ്റാണ്ടുകാലം കാഴ്ചയില്ലാത്ത മനുഷ്യരായി ജീവിച്ചവരാണെന്നും സ്വരാജ് ചൂണ്ടിക്കാട്ടി. മുക്കാൽ നൂറ്റാണ്ടായി കണ്ണീരും ചോരയും മൃതശരീരങ്ങളും മാത്രം കാണേണ്ടിവന്ന ജനതയാണവർ. സ്വന്തം രാഷ്ട്രം അപഹരിക്കപ്പെടുന്നതിന് സാക്ഷിയാകേണ്ടി വന്നവർ. സ്വന്തം രാജ്യവും തെരുവുകളും വീടും […]
സർക്കാരിന്റെ പ്രവർത്തനങ്ങളെ മോശമാക്കുന്നു ; പിണറായി
തിരുവനന്തപുരം : മാദ്ധ്യമങ്ങൾ തമ്മിലുള്ള മത്സരത്തിന് ശുദ്ധമായി പ്രവർത്തിക്കുന്ന സർക്കാരിന്റെ പ്രവർത്തനങ്ങളെ കരിവാരിത്തേക്കാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മന്ത്രിയുടെ ഓഫീസിനെതിരായ ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രതിപക്ഷമാണ്. അല്ലാതെ ഭരണപക്ഷമല്ല, ഉള്ളത് പറയുമ്പോൾ മറ്റെയാൾക്ക് തുള്ളൽ എന്ന രീതിയാണ് ഇവിടെ കാണുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരായ നിയമനക്കോഴ വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരോഗ്യവകുപ്പ് നിപയെ പ്രതിരോധിച്ച് ജയിച്ച് യശസോടെ നിൽക്കുന്ന സമയത്താണ് ഇല്ലാത്ത കാര്യം കെട്ടിച്ചമയ്ക്കാൻ ശ്രമമുണ്ടായത്. പരാതി ഉന്നയിച്ച ആളുകൾക്കെല്ലാം അതിൽ പങ്കുണ്ടെന്നാണ് മനസിലാകുന്നത്, […]
മെഡൽ നേട്ടം ; സംസ്ഥാന സർക്കാരിന്റെ പേരിൽ ഒരാൾ പോലും വിളിച്ചില്ല
കൊച്ചി: ചൈനയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടി മടങ്ങിയെത്തിയ തന്നെ അനുമോദിക്കാൻ ആകെ വീട്ടിലെത്തിയത് ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് മാത്രമാണെന്ന് ഇന്ത്യൻ ഹോക്കി താരം പി ആർ ശ്രീജേഷ്. മെഡൽ നേട്ടത്തിന് ശേഷം സംസ്ഥാന സർക്കാരിന്റെ പേരിൽ ഒരാൾ പോലും വിളിച്ചില്ല. എന്തിനേറെ പറയുന്നു ഒരു പഞ്ചായത്തംഗം പോലും വീട്ടിൽ വന്നിട്ടില്ലെന്നും ശ്രീജേഷ് പറഞ്ഞു. ‘ബംഗാൾ ഗവർണർ മാത്രമാണ് വീട്ടിലെത്തിയത്. അദ്ദേഹം വന്നതിൽ സന്തോഷമുണ്ട്. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടി […]
ഒരു വേണു സംഗീതം പോലെ
സതീഷ് കുമാര്‍ വിശാഖപട്ടണം പ്രയാണം എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ ഭാവുകത്വങ്ങള്‍ പുതുക്കിയെഴുതിയ ചലച്ചിത്ര സംവിധായകന്‍ ഭരതനെ ഇന്റര്‍വ്യൂ ചെയ്യാനെത്തിയതായിരുന്നു കലാകൗമുദിയുടെ ലേഖകനായ ആ ചെറുപ്പക്കാരന്‍. സാഹിത്യം, സംഗീതം, നാടകം, കഥകളി, താളബോധം, നാടന്‍പാട്ട്, കവിത, സിനിമ തുടങ്ങി എല്ലാ സുകുമാരകലകളേയും സ്പര്‍ശിച്ചു കൊണ്ടുള്ള ആ ഇന്റര്‍വ്യൂവില്‍ ഓരോ ചോദ്യത്തിനും മറുപടി പറയുമ്പോഴും ചോദ്യകര്‍ത്താവിന്റെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങളും, ഒരു നാട്ടിന്‍പുറത്തുകാരന്റെ കുസൃതിയും, കുട്ടനാടിന്റെ നിഷ്‌ക്കളങ്കതയിലലിഞ്ഞു ചേര്‍ന്ന വായ്ത്താരികളിലുമൊക്കെയായിരുന്നു ഭരതന്റെ കണ്ണുകള്‍ ഉടക്കി നിന്നത്. തന്റെ മുന്നിലിരിക്കുന്ന […]
മാസപ്പടി വിവാദം: ഹര്‍ജിയില്‍ നിന്ന് പിന്മാറി ഗിരീഷ് ബാബുവിന്റെ കുടുംബം
കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍ എന്നിവര്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള റിവിഷന്‍ ഹര്‍ജിയില്‍ നിന്നും പരാതിക്കാന്‍ ഗിരീഷ് ബാബുവിന്റെ കുടുംബം പിന്മാറുന്നു. ഹൈക്കോടതിയിലെ ഹര്‍ജിയുമായി മുന്നോട്ട് പോകുന്നില്ലെന്ന് കുടുംബം വ്യക്തമാക്കി. ഇക്കാര്യം ഇന്ന് കോടതിയെ അറിയിക്കും. കേസിലെ ഹര്‍ജിക്കാരന്‍ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു കഴിഞ്ഞ ദിവസമാണ് അസുഖബാധിതനായി മരിച്ചത്. ഈ സാഹചര്യത്തില്‍ സാഹചര്യത്തില്‍ ബന്ധുക്കളെ കക്ഷിചേരാന്‍ അനുവദിച്ച് വാദം കേള്‍ക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹര്‍ജിയുമായി […]
പിന്‍വാതില്‍ നിയമം: മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ പ്രതിപക്ഷം
തിരുവനന്തപുരം: തൊഴില്‍വകുപ്പിലെ പിന്‍വാതില്‍ നിയമനത്തില്‍ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ പ്രതിപക്ഷം. അധികാര ദുര്‍വിനിയോഗം നടത്തിയ മന്ത്രിക്ക് തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് യുഡിഎഫും ബിജെപിയും വ്യക്തമാക്കി. നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിയമനടപടിക്ക് നീങ്ങുകയാണ് യുവജനസംഘടനകള്‍. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെ നോക്കുകുത്തിയാക്കി, പാര്‍ട്ടിതലത്തില്‍ നിയമനങ്ങള്‍ നടത്തിയും സര്‍ക്കാര്‍ തലത്തില്‍ സാധൂകരണം നല്‍കിയുമുള്ള തൊഴില്‍വകുപ്പിലെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. കിലെയിലേതിന് സമാനമായി തൊഴില്‍വകുപ്പിന് കീഴിലെ മറ്റ് സ്ഥാപനങ്ങളിലും സിപിഎം നേതൃത്വം പാര്‍ട്ടിക്കാരെ തിരികെക്കയറ്റിയിരിക്കുകയാണെന്നും അധികാര ദുര്‍വിനിയോഗമാണ് മന്ത്രി വി ശിവന്‍കുട്ടിയുടേതെന്നും ഷിബു ബേബി […]
ഹമാസ് പിന്തുണ; മിയ ഖലീഫക്കു കോടികളുടെ നഷ്ടം
വാഷിങ്ടൺ: ഇസ്രായേൽ – ഹമാസ് യുദ്ധത്തിനിടെ പലസ്തീന് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരിൽ മുൻ അശ്‌ളീല ചിത്രങ്ങളിലെ നടിയായ ചലച്ചിത്ര താരം മിയ ഖലീഫയ്ക്ക് കോടികളുടെ നഷ്ടം. ‘മിയ ഖലീഫ’ എന്നറിയപ്പെടുന്ന സാറാ ജോ ചാമൗണുമായുള്ള കരാറുകൾ കനേഡിയൻ യുഎസ് കമ്പനികൾ നിർത്തലാക്കിയതോടെയാണിത്. ‘പലസ്തീനിലെ നിലവിലെ സാഹചര്യം മനസിലാക്കിയാല്‍ അവരുടെ പക്ഷത്ത് നില്‍ക്കാതിരിക്കാൻ കഴിയില്ല. അതിന് കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ വംശീയതയുടെ തെറ്റായ വശത്താണ്. അത് കാലക്രമേണ തെളിയും’- എന്നായിരുന്നു മിയ ഖലീഫ ട്വിറ്ററില്‍ കുറിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ […]
ഒരു ദളിതനെയും ദ്രോഹിച്ചിട്ടില്ല സ്വത്തുക്കള്‍ കവര്‍ന്നിട്ടില്ല; സുരേഷ് ഗോപി
കൊച്ചി: ഞാന്‍ ഒരു ദളിതനെയും ദ്രോഹിച്ചിട്ടില്ല. അവരുടെ സ്വത്തുക്കള്‍ കവര്‍ന്നിട്ടില്ല. ദളിതന്റെ പേരില്‍ വോട്ട് വാങ്ങിയവര്‍ ആകാശവാഹിനികളില്‍ പറക്കുകയും ചിക്കമംഗളുരുവില്‍ തോട്ടം വാങ്ങുകയുമാണ്. പ്രൊഫ. എം.കെ സാനുവിന്റെ കാലില്‍ ശിരസ്സ് തൊട്ടുകൊണ്ട് പുരസ്‌കാരം സ്വീകരിക്കുന്നു. അമ്മയുടെ ഗുരുനാഥനായിരുന്നു സാനുമാഷ്. അമ്മയ്ക്കുവേണ്ടിയാണ് ഇങ്ങനെ ചെയ്തത്.. സുരേഷ് ഗോപി പ്രതികരിച്ചു. കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന്‍ വിചാരവേദിയുടെ പുരസ്‌കാര സമര്‍പ്പണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരസ്‌കാര സമര്‍പ്പണച്ചടങ്ങില്‍ പങ്കെടുക്കുന്നതില്‍നിന്ന് പ്രൊഫ. എം.കെ. സാനുവിനെ പുരോഗമന കലാസാഹിത്യ സംഘം വിലക്കി. ഇതേത്തുടര്‍ന്ന് എം.കെ. സാനു […]