Editors Pick, Special Story
October 22, 2023

രണ്ടാം പട്ടികയിൽ വസുന്ധരയ്ക്കും അനുയായികൾക്കും സീറ്റ്

ദില്ലി :  വിമത സ്വരങ്ങൾ ഒഴിവാക്കാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യക്ക് വഴങ്ങി ബി.ജെ.പി നേതൃത്വം. ഇന്നലെ പുറത്തിറക്കിയ രണ്ടാം പട്ടികയിൽ വസുന്ധരയ്ക്കും അനുയായികൾക്കും സീറ്റ് നൽകി. ആദ്യ പട്ടികയിൽ തഴഞ്ഞ സിറ്റിംഗ് എം.എൽ.എമാരെ 83 പേരുടെ രണ്ടാം പട്ടികയിൽ ഉൾപ്പെടുത്തി. മദ്ധ്യപ്രദേശിലേതു പോലെ കേന്ദ്രമന്ത്രിമാരെ ഇറക്കിയുള്ള പരീക്ഷണം കണ്ടില്ല. 41 പേരുടെ ആദ്യ പട്ടികയിൽ ഏഴ് എം.പിമാരുണ്ടായിരുന്നു. 70 സിറ്റിംഗ് എം.എൽ.എമാരിൽ ഭൂരിഭാഗം പേർക്കും ബി.ജെ.പി ടിക്കറ്റു നൽകി. വസുന്ധര 2003 മുതൽ അഞ്ചു […]

Editors Pick, Special Story
October 22, 2023

ജെ.ഡി.എസ് ; പ്രശ്നപരിഹാരത്തിനായി ശ്രമങ്ങൾ ഊർജിതം

തിരുവനന്തപുരം: കർണാടകയിലെ ജെ.ഡി.എസ് – ബി.ജെ.പി സഖ്യത്തിന് പിന്നാലെ വെട്ടിലായ ജെ.ഡി.എസ് സംസ്ഥാന ഘടകം പ്രശ്നപരിഹാരത്തിനായി ശ്രമങ്ങൾ ഊർജ്ജിതമാക്കി. മറ്റ് സംസ്ഥാന ഘടകങ്ങളിലെ ബി.ജെ.പി വിരുദ്ധ നേതാക്കളെ ഒപ്പം കൂട്ടി  രാഷ്ട്രീയ നിലപാട് സ്വീകരിക്കാനാണ് ജെ.ഡി.എസ് കേരള ഘടകം ശ്രമിക്കുന്നത്. നീലലോഹിതദാസൻ നാടാർ, ജോസ് തെറ്റയിൽ, സി.കെ നാണു എന്നിവരുടെ നേതൃത്വത്തിലാണ് മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കളുമായി ആശയവിനിമയം നടക്കുന്നത്. ബി.ജെ.പി വിരുദ്ധ പാർട്ടി രൂപീകരിക്കുകയോ ദേവഗൗഡയെയും മകനെയും പാർട്ടിയിൽ നിന്ന് പുറത്താക്കി തങ്ങളാണ് യഥാർത്ഥ ജെ.ഡി.എസ് എന്ന […]

Editors Pick, Featured
October 21, 2023

ഇന്ത്യയിൽ ഭീകരാക്രമണ സാദ്ധ്യതയുണ്ടെന്ന് കാനഡ

ന്യൂഡൽഹി: അന്ത്യശാസനത്തെ തുടർന്ന് 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ചതിനു പിന്നാലെ കാനഡ നടത്തിയ മോശം പരാമർശങ്ങളിൽ ശക്തിയായി പ്രതിഷേധിച്ച് ഇന്ത്യ. ഭീകരാക്രമണ സാദ്ധ്യതയുണ്ടെന്നും തിരക്കേറിയ നഗരങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പോക്കറ്റടി സർവസാധാരണമാണെന്നും കനേഡിയൻ വിദേശ മന്ത്രാലയം പത്രക്കുറിപ്പ് ഇറക്കിയതാണ് വിവാദമായത്. വിദേശകാര്യമന്ത്രി മെലാനി ജോളിയും ഇന്ത്യയ്ക്കെതിരെ ഇതേ ആരോപണങ്ങൾ ഉന്നയിച്ചു. വലിയ തുക കൈവശം വയ്ക്കരുത്, അപരിചിതരുമായി ഇടപഴകരുത് തുടങ്ങിയ നിർദേശങ്ങളും പത്രക്കുറിപ്പിലുണ്ട്. കനേഡിയൻ പൗരൻമാർക്കുള്ള മുന്നറിയിപ്പെന്ന നിലയിലാണ് ഈ ആക്ഷേപമുന്നയിച്ചത് . ശുദ്ധ അസംബന്ധമെന്നാണ് ഇന്ത്യയുടെ […]

Editors Pick, Special Story
October 21, 2023

നിരപരാധികളെ കൊല്ലുന്നതിൽ വിയോജിപ്പ് ; പോലീസിന് യൂണിഫോം കൊടുക്കില്ല

കൊച്ചി:ബോംബ് വർഷിച്ച് നിരപരാധികളെ കൊന്നൊടുക്കുന്ന സമീപനത്തോട് ധാർമ്മിക വിയോജിപ്പുള്ളതിനാൽ ഇസ്രായേല്‍ പോലീസിന് യൂണിഫോം നൽകുന്നത് നിർത്തി കണ്ണൂരിലെ വസ്ത്ര നിർമാണ കമ്പനി മരിയൻ അപ്പാരൽസ്.വ്യവസായ മന്ത്രി പി രാജീവ് ഫേസ്‍ബുക്കിലൂടെ അറിയിച്ചതാണിത്‌. ഇസ്രായേല്‍ പോലീസിനു മാത്രമല്ല ഫിലപ്പീന്‍ ആര്‍മി, ഖത്തര്‍ എയര്‍ഫോഴ്‌സ്, ഖത്തർ പോലീസ്, ബ്രിട്ടീഷ് അമേരിക്കൻ സെക്യൂരിറ്റി കമ്പനികൾ, ആശുപത്രി യൂണിഫോമുകൾ എന്നിവരെല്ലാം അണിയുന്ന യൂണിഫോമിന് പിന്നില്‍ ഈ വസ്ത്ര നിര്‍മാണ കമ്പനിയുടെ സാന്നിധ്യമുണ്ട് പി രാജീവ് തുടരുന്നു. ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം:——————————————————– ഇസ്രയേൽ […]

Editors Pick, Special Story
October 21, 2023

എൻഡിഎ സഖ്യം;പിണറായി സമ്മതം അറിയിച്ചെന്ന് ദേവഗൗഡ

ബംഗളൂരു: കർണാടകത്തിൽ ജെ. ഡി. എസ്, ബി ജെ പി നേതൃത്വം നൽകുന്ന എൻഡിഎയുമായി സഖ്യം ചേരുന്നതിന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ സമ്മതം അറിയിച്ചുവെന്ന വെളിപ്പെടുത്തലുമായി മുൻ പ്രധാനമന്ത്രിയും ജെ ഡി എസ് നേതാവുമായ എച്ച് ഡി ദേവഗൗഡ. അതുകൊണ്ടാണ് കേരളത്തിൽ ഇപ്പോഴും ഇടത് സർക്കാരിൽ തങ്ങളുടെ ഒരു മന്ത്രി ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. എൻ ഡി എ സഖ്യത്തെ എതിർത്ത പാർട്ടി കർണാടക അദ്ധ്യക്ഷൻ സി എം ഇബ്രാഹിമിനെ പുറത്താക്കിയെന്ന് പ്രഖ്യാപിച്ചുള്ള വാർത്താ സമ്മേളനത്തിലായിരുന്നു […]

Editors Pick, Special Story
October 21, 2023

തൃണമൂൽ എം.പി മഹുവ മൊയ്‌ത്രക്കെതിരെ പരാതി

ഡൽഹി: അദാനിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പാർലമെന്റിൽ ഉന്നയിക്കാൻ സഹായിച്ചെന്ന വ്യവസായി ദർശൻ ഹിരാനന്ദാനിയുടെ വെളിപ്പെടുത്തലോടെ തൃണമൂൽ ലോക്‌സഭാ എം.പി മഹുവ മൊയ്‌ത്ര പ്രതിരോധത്തിൽ. മഹുവയ്‌ക്കെതിരെയുള്ള വ്യവസായിയുടെ സത്യവാങ്‌മൂലം ലഭിച്ചിട്ടുണ്ടെന്ന് ബി.ജെ.പി എം.പി നിഷികാന്ത് ദുബെ നൽകിയ പരാതി പരിഗണിക്കുന്ന പാർലമെന്റിന്റെ എത്തിക്‌സ് കമ്മിറ്റി അദ്ധ്യക്ഷൻ വിനോദ് സോങ്കർ അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദത്തെ തുടർന്നാണ് ദർശൻ സത്യവാങ്‌മൂലം നൽകിയതെന്നും ലോക്‌സഭയിൽ നിന്ന് തന്നെ പുറത്താക്കലാണ് ബി.ജെ.പി ലക്ഷ്യമെന്നും മഹുവ പറഞ്ഞു. എത്തിക്‌സ് കമ്മിറ്റിക്ക് നൽകിയ സത്യവാങ്മൂലത്തിൽ മഹുവ […]

Editors Pick, Featured
October 18, 2023

കോണ്‍ഗ്രസ് വാഗ്ദാനം 25 ലക്ഷത്തിന്‍റെ ഇന്‍ഷുറന്‍സ്

ഭോപ്പാല്‍: മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. നവംബര്‍ 17നാണ് 230 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് . സംസ്ഥാനത്തെ എല്ലാ വിഭാഗങ്ങളിലും ഉള്‍പ്പെടുന്ന ആളുകള്‍ക്ക് 25 ലക്ഷത്തിന്‍റെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയും 10 ലക്ഷം രൂപയുടെ അപകട പരിരക്ഷയും നല്‍കുമെന്നടക്കമുള്ള വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഒബിസി വിഭാഗത്തിന് 27 ശതമാനം സംവരണം അനുവദിക്കും. സംസ്ഥാനത്തിന്‍റേതായി ഒരു ഐപിഎല്‍ ടീം രൂപീകരിക്കും. രണ്ട് ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നും പത്രികയില്‍ […]

Editors Pick, Special Story
October 18, 2023

അടുത്ത തെരഞ്ഞെടുപ്പോടെ മോദി സർക്കാർ പുറത്ത്

ചെന്നൈ: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പോടെ മോദി സർക്കാർ കേന്ദ്രത്തിൽനിന്ന് പുറത്താകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഇന്ത്യ സഖ്യം തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമുള്ളതല്ല, നയപരമായി മുന്നോട്ട് പോവാൻ വേണ്ടിയാണ് സഖ്യം രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈ നന്ദനം വൈഎംസിഎ ഗ്രൗണ്ടിൽ വെച്ച് നടന്ന വനിതാ അവകാശ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സ്റ്റാലിൻ. ഗൂഢമായ ഉദ്ദേശത്തോടെയാണ് എൻഡിഎ സർക്കാർ വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചതെന്നും സ്റ്റാലിൻ ആരോപിച്ചു. 33 ശതമാനം സംവരണം ഏർപെടുത്തുന്നത് മൂലം […]

ബെനാമി വായ്പകൾ; സിപിഎമ്മിനു രാഷ്ട്രീയകാര്യ, പാർലമെന്ററികാര്യ ഉപസമിതികൾ

കൊച്ചി:  കരുവന്നൂർ ബാങ്കിൽ പലർക്കും വ്യാജ അംഗത്വം നൽകി ബെനാമി വായ്പകൾ ലഭ്യമാക്കാനായി സിപിഎമ്മിനു രാഷ്ട്രീയകാര്യ, പാർലമെന്ററികാര്യ ഉപസമിതികൾ ഉണ്ടായിരുന്നതായി ബാങ്ക് മുൻ സെക്രട്ടറി ടി.ആർ.സുനിൽകുമാർ, മുൻ മാനേജർ എം.കെ.ബിജു എന്നിവർ നൽകിയ മൊഴികളുടെ പകർപ്പും ഉത്തരവിന്റെ ഭാഗമാക്കിയിട്ടുണ്ട്. ക്രമവിരുദ്ധമായി ഇടപെട്ട ഈ സമിതികളുടെ യോഗങ്ങൾക്കു പ്രത്യേകം മിനിറ്റ്സ് ബുക്ക് സൂക്ഷിച്ചിരുന്നു. നേതാക്കളുടെ ശുപാർശയിൽ നൽകിയ 188 കോടി രൂപയുടെ ബെനാമി വായ്പകളാണ് ബാങ്കിന്റെ കിട്ടാക്കടം 344 കോടിയാക്കിയത്. വ്യാജരേഖകളും മൂല്യം പെരുപ്പിച്ചുകാട്ടിയുള്ള ഈടും സ്വീകരിച്ചായിരുന്നു ഈ […]

ഗണേഷ് കുമാറിനെ മന്ത്രിയാക്കിയാൽ മുന്നണി നാറും

ആലപ്പുഴ: ഉടുപ്പ് മാറുന്നതു പോലെ ഭാര്യമാരെ മാറുന്ന ഇടതു മുന്നണി എം എൽ എ കെ.ബി. ഗണേഷ് കുമാറിനെ മന്ത്രിയാക്കിയാൽ വെളുക്കാൻ തേച്ചത് പാണ്ടാവുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുന്നറിയിപ്പ് നൽകി. ഗണേഷ് കുമാർ സ്വഭാവശുദ്ധിയില്ലാത്ത ആളാണ്. ഭാര്യയുടെ അടിമേടിച്ച ഏക മുൻ മന്ത്രിയാണ് ഇദ്ദേഹമെന്നും അദ്ദേഹം പറഞ്ഞു. ഗണേഷ് കുമാറും അച്ഛൻ ആർ. ബാലകൃഷ്ണപിള്ളയും കൂടി ഗതാഗത വകുപ്പ് തന്നെ മുടിപ്പിച്ചു. വകുപ്പ് ചോദിച്ച് മേടിക്കുന്നത് കറന്നു കുടിക്കാൻ വേണ്ടിയാണ്. മന്ത്രിയായിരുന്ന […]