ജീവിതക്കളരി ഒഴിഞ്ഞ് പ്രശാന്ത് നാരായണന്‍

ആർ. ഗോപാലകൃഷ്ണൻ ‘ഛായാമുഖി’ ഉള്‍പ്പെടെ ശ്രദ്ധേയ നാടകങ്ങളുടെ സൃഷ്ടാവ് ആയിരുന്നു പ്രശസ്‍ത നാടക സംവിധായകന്‍ പ്രശാന്ത് നാരായണന്‍. 🔸 ഇന്നലെ വെറും 51-ാം വയസ്സിൽ വിടപറഞ്ഞ പ്രശാന്ത് നാരായണൻ, എഴുതി സംവിധാനം ചെയ്ത ‘ഛായാമുഖി’ (2008) ആണ് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. മോഹന്‍ലാലും മുകേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു എന്നത് മാദ്ധ്യമശ്രദ്ധക്ക് കാരണമായി എന്നതുകൊണ്ടല്ല അതു ചരിത്രത്തിൽ ഇടം  പിടിച്ചത്. ഇന്ത്യൻ ക്ലാസിക്കൽ തീയ്യറ്ററിൻ്റെ പാരമ്പര്യത്തെ പിൻപറ്റുന്നതിനോടൊപ്പം ആധുനിക പ്രസക്തിയും എടുത്തു കാണിച്ച ഒരു നാടകമായിരുന്നു […]

സ്വാതി തിരുനാൾ രാമവർമ്മ എന്ന പ്രതിഭാധനൻ…..

ആർ. ഗോപാലകൃഷ്ണൻ സംഗീത ലോകത്ത് എക്കാലവും സ്മരണീയനാണല്ലോ തിരുവതാംകൂർ രാജാ സ്വാതി തിരുന്നാള്‍ രാമവര്‍മ്മ. വൈറും 33 വർഷത്തെ ജീവിതം കൊണ്ട് ഭരണത്തിലും കലാരംഗത്തും വിപുലമായ സംഭാവനകൾ അർപ്പിച്ച മഹാനുഭാവൻ… ‘ഗർഭശ്രീമാൻ’ എന്നും ഇദ്ദേഹം അറിയപ്പെടുന്നു… ‘ഇരുന്നുകൊണ്ട് പ്രവേശിക്കുക’ എന്ന് പഴയകാല നാടകങ്ങളിൽ പറയും ‘രാജപദവിയിൽ തന്നെ ജനിച്ച’ രാമവർമ്മ രാജാവ്; ഗർഭധാരണം മുതൽക്ക് തന്നെ ജനങ്ങൾ അദ്ദേഹത്തെ രാജാവായി കണ്ടു. അങ്ങനെ ‘ഗർഭശ്രീമാൻ’ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു…. അതുപോലെ തന്നെ, 1813 ഏപ്രിൽ 16-ന്, സ്വാതി […]

ചാർ‍ളി ചാപ്ലിൻ – ചിരിമായാത്ത ചിത്രങ്ങൾ!

ആർ. ഗോപാലകൃഷ്ണൻ  ചിരിയിലൂടെ ജീവിതം പറഞ്ഞ ഇതിഹാസം ചാർളി ചാപ്ലിൻ ഓർമ്മയായിട്ട്  46 വർഷങ്ങൾ…  വിഖ്യാത ചലച്ചിത്രകാരൻ ചാർളി ചാപ്ലിനെ ലോകം സ്മരിക്കുന്നത് അദ്ദേഹത്തിന്റെ സിനിമകളിലൂടെയാണ്. ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും മികച്ച ചലച്ചിത്ര പ്രതിഭയായിരുന്നു ചാപ്ലിൻ. ചാർളി ചാപ്ലിൻ്റെ വിശ്വവ്യാഖ്യാതവും ഏറ്റവും കൂടുതൽ തവണ അവതരിപ്പിച്ചതും ആയ കഥാപാത്രമായിരുന്ന ‘ഊരുതെണ്ടി’ (ട്രാമ്പ്) ഇരുപതാം നൂറ്റാണ്ടിലെ യാന്ത്രിക സംസ്ക്കാരത്തെ കളിയാക്കിയ വിദൂഷകനായിരുന്നു… ഉള്ളിലുള്ള വിഷമതകളെ പുറത്തുകാട്ടാതെ സദാ പുഞ്ചിരിക്കുന്ന ഒരു കോമാളിയുടെ വേഷമാണ് ചാപ്ലിൻ പലപ്പോഴും അവതരിപ്പിച്ചിട്ടുള്ളത്. […]

എൻ്റെ കഥ’യുടെ പിന്നാലെ ‘എൻ്റെ ലോകം’

ആർ. ഗോപാലകൃഷ്ണൻ ‘എൻ്റെ കഥ’യിലൂടെ നിലക്കാത്ത ചലനങ്ങൾ സൃഷ്ടിച്ച മാധവിക്കുട്ടിയുടെ ‘എൻ്റെ ലോക’ത്തിൻ്റെ പരസ്യമാണ് ഇതോടൊപ്പം: ‘മലയാളനാട്’ വാരിക. എന്നാലിത് യാതൊരു കോളിളക്കവും സൃഷ്ടിച്ചില്ല; പത്രാധിപർ പ്രതീക്ഷിച്ചതു പോലെ ഒരു ‘അഗ്നിപ്പുഴ’യും ഒഴുക്കിയതുമില്ല! ‘മലയാളനാട്’ വാരിക 1976 നവംബര്‍, 28 മുതൽ ‘എൻ്റെ ലോകം’ പ്രസിദ്ധീകരിച്ചു തുടങ്ങി. (അതിന് മൂന്നു ലക്കം മുമ്പ്, നവംബർ 7-ന് വന്ന പരസ്യമാണിത്.) ‘എൻ്റെ കഥ’ പ്രണയത്തെക്കുറിച്ച് ഉറക്കെ സംസാരിച്ച കൃതിയാണ്; അനുഭവങ്ങളെ വെളിപാടുകളുമായി വിളക്കിച്ചേർത്ത മറുമൊഴികൾ! ഒരേസമയം ആത്മകഥയും സ്വപ്നസമാന […]

ചൊവ്വര പരമേശ്വരൻ എന്ന ഗാന്ധി ശിഷ്യൻ…

ആർ. ഗോപാലകൃഷ്ണൻ പ്രഗല്‍ഭനായ പത്രപ്രവർത്തകൻ , സാഹസികനായ സമരനേതാവ്, സാമൂഹ്യ പരിഷ്കർത്താവ്, മികവുറ്റ പരിഭാഷകന്, യുക്തിവാദി എന്നീ വിശേഷങ്ങൾ എല്ലാം ഒത്തു ചേർ‍ന്നതാണ് ചൊവ്വര പരമേശ്വരൻ.അദ്ദേഹത്തിൻ്റെ 55-ാം ചരമവാർഷിക ദിനമായിരുന്നു ഡിസംബർ 20. 1884 ജൂൺ 15-ന് എറണാകുളം ജില്ലയിൽ പെരിയാറിന്റെ ഓരത്തുള്ള ചൊവ്വരയെന്ന ഗ്രാമത്തിൽ ജനിച്ചു. വിദ്യാർത്ഥി ആയിരുന്ന കാലം മുതൽ ദേശീയ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചു തുടങ്ങി. 1920-ൽ, വിദേശവസ്ത്ര ബഹിഷ്കരണത്തിന്റെ ഭാഗമായി മംഗലാപുരത്ത് നടന്ന പൊതുയോഗത്തിൽ പ്രസംഗിക്കാൻ ദേശീയ നേതാവായ സരോജിനി നായിഡു എത്തി. […]

സ്വയം കരഞ്ഞുപോയ ആ ‘കോമാളി’

ആർ. ഗോപാലകൃഷ്ണൻ സിനിമാചരിത്രത്തില്‍ അനശ്വരമായ ഒരു സ്ഥാനമുള്ള’മേരാ നാം ജോക്കര്    എന്ന ‍‘ സിനിമ റിലീസ് ചെയ്തിട്ട്  53 സംവത്സരങ്ങൾ…  സിനിമയെടുത്തു എല്ലാം നശിച്ച ധാരാളം പേരുണ്ട്… (കുഞ്ചാക്കോയുടെ ജീവിതത്തിൽ പോലും അങ്ങനെ ഒരു കാലം ഉണ്ട്.) ഇന്ത്യന് ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും ഏറ്റവും വലിയ ‘ഷോ മാൻ’ആയിരുന്ന രാജ് കപൂർ അടിയറവു പറഞ്ഞ സിനിമകൂടിയാണ്, ‘മേരാ നാം ജോക്കര്‍‘‍ ❝ तुझको मैं रख लूँ वहाँ जहाँ पे कहीं है मेरा यक़ीं […]

എസ്.കെ. മാരാർ ഓർമ്മയായിട്ട്  18 വർഷം…. 

ആർ. ഗോപാലകൃഷ്ണൻ  ക്ഷേത്രങ്ങളും ക്ഷേത്രോപജീവികളും ഉൾപ്പെട്ട ഒരു പാരമ്പര്യ ജീവിത വൃത്തത്തിൽ ഒതുങ്ങി നിന്നെങ്കിലും ജീവിതവ്യഥകളെ മിഴിവോടെ ആവിഷ്കരിച്ച ഒരു മലയാള സാഹിത്യകാരനായിരുന്നു എസ്. കെ. മാരാർ.  അദ്ദേഹം ഓർമ്മയായിട്ട്  18 വർഷം…. എസ്.കെ. മാരാർ, ആശാൻ സ്മാരക സാഹിത്യ വേദി, പെരുമ്പാവൂർ നൽകിയ സമാദരണ ചടങ്ങിൽ (പെരുമ്പടവം ശ്രീധരനെയും കാണാം) ആദ്യം പറയട്ടെ, എൻ്റെ നാട്ടിലെ പുഴയെക്കുറിച്ചു മാരാർ കുറിച്ചത് എനിക്ക് മറക്കാനാവില്ല: “ജീവിതത്തിൽ ഞാൻ ശാരീരികമായി നന്നായിരുന്നത് മൂവാറ്റുപുഴയിലെ താമസക്കാലത്തായിരുന്നു. ജോലിഭാരമുണ്ടായിരുന്നു. ജോലിക്കുശേഷമുള്ള അലഞ്ഞുതിരിയൽ […]

‘പാടാത്ത ഉദയഭാനു’

ആർ. ഗോപാലകൃഷ്ണൻ  🔸🔸 ‘മാതൃഭൂമി‘യിൽ ധാരാളം നർമ ലേഖനങ്ങൾ എഴുതിയിരുന്ന കാലത്തു എ. പി. ഉദയഭാനു തൻറെ ‘അസ്തിത്വ പ്രതിസന്ധി’ (identity crisis) യെക്കുറിച്ചെഴുതി “… ഫോണിൽ ഞാൻ ഉദയഭാനുവാണ് എന്ന്പറഞ്ഞാൽ എല്ലാവരും ഉടൻ ചോദിക്കും: ‘പാടുന്ന ഉദയഭാനുവാണോ? എന്ന്’… പിന്നെപ്പിന്നെ ഞാൻ ആദ്യമേ പറയും, ഇത് ‘പാടാത്ത ഉദയഭാനു’വാണ്…” (അക്കാലത്തെ പ്രമുഖ ഗായകയായിരുന്നുവല്ലോ ‘കെ.പി. ഉദയഭാനു’.) സാമൂഹികപരിഷ്‌കർത്താവ്‌, സ്വാതന്ത്ര്യസമരസേനാനി, അഭിഭാഷകൻ, നിയമസഭാസാമാജികൻ, രാഷ്‌ട്രീയ നേതാവ്‌, പത്രാധിപർ, പരിസ്ഥിതി പ്രവർത്തകൻ, എഴുത്തുകാരൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. എ.പി. […]

മലയാളത്തിൻ്റെ സ്വന്തം ശിവകാമി…

ആർ. ഗോപാലകൃഷ്ണൻ  🔸🔸 അഭ്രപാളിയിലെ ജ്വലിക്കുന്നു നക്ഷത്രമായിരുന്നു സ്മിതാ പാട്ടീൽ… നിരവധി അവിസ്മരണീയവും വ്യത്യസ്തങ്ങളമായ കഥാപാത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയുടെ നഭസിൽ തിളങ്ങുന്ന താരം! ‘ചിദംബരം’ എന്ന ക്ലാസിക് സിനിമയിലൂടെ നമുക്കു സ്വന്തമായ മലയാളത്തിൻ്റെ സ്വന്തം ശിവകാമി! പ്രകാശം പരത്തുന്ന ചിരി, തീവ്രമായ കണ്ണുകള്‍, നിഷ്ക്കളങ്കമായ ഭാവം. ഇതായിരുന്നു സ്മിതാ പാട്ടീല്‍. കേവലം പതിനൊന്നു വര്‍ഷത്തെ സിനിമാജീവിതത്തിനൊടുവില്‍ ആടിതീര്‍ക്കാന്‍ വേഷങ്ങളനവധി ബാക്കി വെച്ച് മുപ്പത്തിയൊന്നാം വയസ്സില്‍ ആ താരറാണി അരങ്ങൊഴിഞ്ഞു…ഓർ‍മയായിട്ട്, ഇന്ന്, 37 വർഷം… 🌍 ‘ഭൂമിക’, ‘ചക്ര’, […]

‘പെരുന്തച്ചന്‍’ അജയൻ വിടപറഞ്ഞിട്ട് അഞ്ചു വർഷം

ആർ. ഗോപാലകൃഷ്ണൻ ‘പെരുന്തച്ചൻ’‍ എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാള സിനിമയില്‍ ലബ്ധപ്രതിഷ്ഠ നേടിയ സംവിധായകൻ അജയൻ. അദ്ദേഹം വിട പറഞ്ഞിട്ട്  ഇന്ന് അഞ്ചുവർഷമാകുന്നു. നാടകകൃത്തും തിരക്കഥാകൃത്തും നാടക-ചലച്ചിത്ര സംവിധായകനും ആയിരുന്ന തോപ്പില്‍ ഭാസിയുടെ മൂത്ത മകനായ അജയന്‍, ‘പെരുന്തച്ചന്‍’ എന്ന ഒറ്റ ചിത്രത്തിലൂടെ സംവിധാന മികവ് തെളിയിച്ച കലാകാരനായിരുന്നു. തോപ്പില്‍ഭാസി എന്ന അതുല്യ പ്രതിഭയുടെ മകന്‍ എന്ന മേല്‍വിലാസത്തിനപ്പുറത്തേക്ക് സ്വയം പ്രകാശിതമായ ഒരു പ്രതിഭാവാഗ്‌ദാനം: അത് വേണ്ടത്ര സംഭാവനകൾ നൽകിയില്ല എന്ന നിരാശയെ നമുക്കുള്ളൂ. 🌍 ജനനം, […]