സ്വാമിജിയുടെ അന്ത്യ നിമിഷങ്ങൾ

ആർ.ഗോപാലകൃഷ്ണൻ 🌏 “നാല്പത് കാണാൻ ഞാനുണ്ടാകില്ലാ!” എന്ന് സ്വാമി വിവേകാനന്ദൻ പല സന്ദർഭങ്ങളിലും പറഞ്ഞിരുന്നെത്രേ! എന്തായാലും നാല്പത് വയസ് തികയാൻ ഏഴു മാസത്തിലധികം ബാക്കി നില്ക്കേ, 1902 ജൂലൈ നാല്, വെള്ളിയാഴ്ച, രാത്രി 9.10-ന് അതു സംഭവിച്ചു.സ്വാമിജിയുടെ 1 22-ാം സമാധിദിനം ഇന്ന് 🔸 ഗംഗയുടെ പടിഞ്ഞാറെ കരയിൽ സ്വാമിജി തന്നെ സ്ഥാപിച്ച ബലൂർ മഠത്തിലായിരു അദ്ദേഹത്തിന്റെ വാസം. ആ ദിവസം അല്പം മഴയുണ്ടായിരുന്നു; എങ്കിലും ഒരു സാധാരണ പ്രഭാതത്തിലെന്ന പോലെ അന്നും സ്വാമി വിവേകാനന്ദൻ അതിരാവിലെ […]

അയ്യങ്കാളി – 83-ാം ചരമവാർഷിക ദിനം, ഇന്ന്

ആർ. ഗോപാലകൃഷ്ണൻ  പാർ‍ശ്വവല്‍ക്കരിക്കപ്പെട്ട പണിയാളുകളെ പടയാളികളാക്കി മാറ്റി സാമൂഹ്യപരിവര്‍ത്തനത്തിന്‌ പാതയൊരുക്കിയ മഹാത്മൻ:> അധഃസ്ഥിതരായി കണക്കാക്കിയിരുന്ന സമുദായാംഗങ്ങളെ സമൂഹത്തിന്റെ മുൻ നിരയിലേക്കു കൊണ്ടുവരാൻ അയ്യങ്കാളി നടത്തിയ ശ്രമങ്ങളെ ആരാധനയൊടെയല്ലാതെ കാണാൻ കഴിയില്ല… പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താക്കളിൽ പ്രമുഖനായിരുന്നു അയ്യൻ‌കാളി. സമൂഹത്തിൽ നിന്നു ബഹിഷ്കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയാണ് അയ്യൻ‌കാളി പോരാടിയത്.                                 […]

സത്യൻ്റെ വെളിച്ചം കാണാതെപോയ ആദ്യ ചിത്രങ്ങൾ

ആർ.ഗോപാലകൃഷ്ണൻ 🌏  അനശ്വര നടൻ സത്യൻ്റെ സത്യന്റെ ഓർമ്മ ദിനമാണല്ലോ ഇന്ന്. അദ്ദേഹത്തിന്റെ ആദ്യ സിനിമ ‘ആത്മസഖി’യാണെങ്കിലും അതിനുമുമ്പ് അദ്ദേഹം ക്യാമറയെ അഭിമുഖീകരിച്ച, പക്ഷേ, വെളിച്ചം കാണാതെ പോയ ചില സിനിമകളുമുണ്ട്….     🌏 നീല പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ പി സുബ്രഹ്‍മണ്യം നിര്‍മ്മിച്ച്, ജി ആര്‍ റാവു സംവിധാനം ചെയ്‍ത ‘ആത്മസഖി’യിലൂടെ സത്യന്‍ ആദ്യമായി കടന്നുവരുന്നത് എന്നത് ചരിത്ര യാഥാർത്ഥ്യം. 1952 ഒക്ടോബറില്‍ തിയറ്ററുകളിലെത്തി.   പക്ഷേ, സത്യന്‍ ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നില്ല അത്. ഒന്നും […]

ഗുരു നിത്യചൈതന്യയതി🔸25-ാം ഓർമ്മ ദിനം, ഇന്ന്

ആർ. ഗോപാലകൃഷ്ണൻ 🌀 ❝ ‘ദൈവം’ ഒരു ‘നാമ’മല്ല, ‘ക്രിയ’യാണ്! ❞ എന്നതായിരുന്നു നിത്യചൈതന്യ യതിയുടെ ഏറ്റവും വലിയ ഉപദേശം. ക്രിയയാകാത്ത ദൈവം നുണ. അനുഷ്ഠിക്കാനാകാത്ത തത്വം നുണ. തൻ്റെ ഗ്രന്ഥങ്ങളിലൂടെ മനുഷ്യന് ആവശ്യമായ യഥാര്‍ഥ ആത്മീയതയെക്കുറിച്ച് അദ്ദേഹം നിരന്തരം സംസാരിച്ചുകൊണ്ടേയിരുന്നു. ആശ്രമവാസത്തെ മതേതരമൂല്യങ്ങളാല്‍ സമൃദ്ധമാക്കിയ ഗുരു നിത്യ ചൈതന്യയതിയുടെ 24-ാം ഓർമ്മ ദിനം, ഇന്ന്.   🌍 ജയചന്ദ്രപ്പണിക്കർ എന്നായിരുന്നു പൂർവ്വാശ്രമ നാമം. പത്തനംതിട്ട ജില്ലയിലെ വകയാറിനടുത്തുള്ള മുറിഞ്ഞകല്ലിൽ 1924 നവംബർ 2-നാണ് ജയചന്ദ്രപ്പണിക്കർ ജനിച്ചത്. […]

കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ വിട പറഞ്ഞിട്ട് കാൽനൂറ്റാണ്ട്

ആർ. ഗോപാലകൃഷ്ണൻ  🔸🔸 മോഹിനിയാട്ടത്തിന് നിയമങ്ങളും ആട്ടപ്രകാരവും ചിട്ടപ്പെടുത്തി ആധുനിക കാലത്തെ അരങ്ങിനിണങ്ങുന്ന രീതിയിൽ പരിഷ്കരിച്ച പ്രതിഭാശാലിയായ നർത്തകിയാണ് കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ. ഭർത്താവായ കലാമണ്ഡലം കൃഷ്ണൻ നായരെ പോലെ കാലത്തെ അതിജീവിക്കാൻ പ്രതിഭയുള്ള കലാകാരി. കേരളം കണ്ട അസാധാരണ പ്രതിഭകളിൽ ഒരാളായിരുന്നു കല്യാണിക്കുട്ടിയമ്മ. മുഖ്യ കര്‍മ്മമേഖല മോഹിനിയാട്ടം ആയിരുന്നുവെങ്കിലും  സിനിമ ഉൾപ്പെടെ വ്യത്യസ്ത മേഖലകളെ സ്പര്‍ശിച്ചു കൊണ്ടായിരുന്നു അവരുടെ ജീവിതയാത്ര. കഥകളി എന്ന കലാരൂപത്തിന് താൻ നൽകിയ പോഷണം പോലെ മോഹിനിയാട്ടത്തിനും നൽകണമെന്ന ആഗ്രഹം നിറവേറ്റാൻ മഹാകവി […]

നർഗീസ് ദത്തിൻ്റെ ഓർമകൾക്ക് 43 വർഷം…

ആർ. ഗോപാലകൃഷ്ണൻ  മദർ ഇന്ത്യയുടെ (ഭാരത മാതാവിൻ്റെ ) വെള്ളിത്തിരയിലെ മൂർത്തിമത് ഭാവം ആയിരുന്നു നര്‍ഗീസ് ദത്ത്. 🔸🔸 ഭാരത മാതാവായി (‘മദർ ഇന്ത്യ’) സിനിമാസ്വാദകരുടെ മനസ്സിൽ കുടിയേറിയ വിഖ്യാത നടി നര്‍ഗീസ് ദത്തിൻ്റെ ഓർമ്മദിനം, മെയ് 3 ആയിരുന്നു. ‘മദർ ഇന്ത്യ’, ‘ആവാര’ തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ ഇന്ത്യയിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളായി മാറിയ നര്‍ഗീസ്… ഭാരത മാതാവിന്റെ/ ‘മദർ ഇന്ത്യ’യുടെ പെർസോണിഫിക്കേഷൻ ആയി മാറിയ നടി, എന്ന പേരിൽ അനശ്വരമായി ! 🌍 […]

യസുനാറി കവാബത്തയെ ഓർമ്മിക്കുമ്പോൾ

ആർ. ഗോപാലകൃഷ്ണൻ  ജാപ്പനീസ് ഭാഷയിലേക്കു ആദ്യമായി നോബൽ സമ്മാനം കൊണ്ടുവന്ന രചയിതാവ് യസുനാറി കവാബത്ത വിടവാങ്ങിയിട്ട് അരനൂറ്റാണ്ടിലേറെയായി. ചൊവ്വാഴ്ച  അദ്ദേഹത്തിൻ്റെ  52-ാം ഓർമ്മദിനമായിരുന്നു  ‘സഹശയനം’ എന്ന കൃതിയുടെ പരിഭാഷയിലൂടെയാണ് മലയാളികൾ കവാബത്തയെ പരിചയപ്പെടുന്നത്. വിവർത്തകൻ മലയാളികൾക്ക് പ്രിയപ്പെട്ട നോവലിസ്റ്റ് എം . കെ , മേനോൻ എന്ന ‘വിലാസിനി’യായിരുന്നു .                                         […]

ഗണേഷ് പാര്‍ക്ക് @ അയർലണ്ട്

ആർ. ഗോപാലകൃഷ്ണൻ  പരമ്പരാഗത ഭാരതീയ ശില്പവൈഭവത്തിൽ സൗന്ദര്യദർശനത്തിൻ്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ‘ഗണപതി ശില്പങ്ങൾ’. മനോഹരവും കൗതുകരവുമായ ഈ മാതംഗരൂപിയുടെ മാനുഷിക ചേഷ്ടകളുടെ ആവിഷ്ക്കാരങ്ങൾ കണ്ടാൽ ഏതു സൗന്ദര്യാസ്വാദകനും, അയാളൊരു അവിശ്വാസിയായിരുന്നാൽ പോലും, പ്രണമിച്ചു പോകും. പ്രണമിക്കുക മാത്രമല്ല ശില്പിയുടെ നൈപുണ്യത്തിനു മുന്നിൽ ‘ഏത്തമിടൽ’ പോലും നടത്തിപ്പോകും! 🌏 ചിത്രങ്ങളിൽ ഉള്ളത്  അയർലണ്ടിലെ ഒരു ഗണേഷ് പാര്‍ക്കിൽ നിന്നുള്ളതാണ്: അയർലണ്ടിലെ വിക്ലോ കൗണ്ടി റൌണ്ട്വുഡിന് സമീപം സ്ഥിതി ചെയ്യുന്ന വിക്ടേഴ്‌സ് വേ. (Victor’s Way, located near […]

വായനയെ സർഗ്ഗാത്മകമാക്കിയ സാഹിത്യ ‘ജ്യോതിഷി’….

ആർ. ഗോപാലകൃഷ്ണൻ  ഗഹനചിന്തകളും നർമ്മസംഭവങ്ങളും ചരിത്ര’ചിത്ര’ങ്ങളും എല്ലാം ഇടകലർത്തി പണ്ഡിതനെയും പാമരനേയും ഒരുപോലെ രസിപ്പിച്ചുവായിപ്പിച്ച ഒരു പ്രതിവാര ‘സാഹിത്യ പംക്തി’ ആയിരുന്നുവല്ലോ എം. കൃഷ്ണൻ നായരുടെ ‘സാഹിത്യവാരഫലം’. സാഹിത്യനിരൂപണങ്ങളുടെ ശുഷ്കശൈലിയിൽ നിന്നു വ്യത്യസ്തമായി അദ്ദേഹം ഇതിൽ എഴുതി. ഈ പംക്തിയിൽ പല പ്രബലന്മാരും വിമർശിക്കപ്പെട്ടു; അതെസമയം, നവാഗതരിൽ പലരെയും ശ്ലാഘിക്കുകയും ചെയ്തിട്ടുണ്ട്. സാഹിത്യവും ഇതര വിഷയങ്ങളുമായി ബന്ധപ്പെട്ട ചെറിയ കഥകളും അനുഭവാഖ്യാനങ്ങളും ചേർന്ന ഒരു കോളം; “ഇത് ഒരു ‘സാഹിത്യ നിരൂപണ’മല്ല, വെറും ജർണ്ണലിസം – (പെരിയോഡിക്കൽ കോളം […]

‘മാണിക്കവാചകർ’

ആർ. ഗോപാലകൃഷ്ണൻ 🔸 “മാണിക്കവാചകരുടെ ‘തിരുവാചക’ത്തിൽ അലിയാത്തവരുടെ മനസ്സ് ഒരു വാചകത്തിലും അലിയുകയില്ല…” ‘മാണിക്കവാചക’രെ കേട്ടിട്ടില്ലാത്തവർ ഈ പാട്ട് കേട്ടിട്ടുണ്ടാകുമല്ലോ, ഇല്ല ? “മാണിക്ക വാസകർ മൊഴികൾ നൽകീ ദേവീ ഇളങ്കോവടികൾ ചിലമ്പു നൽകി …” (“ഒരു മുറയ് വന്തു പാർത്തായ” എന്ന ഗാനത്തിൽ നിന്ന്: ‘മണിച്ചിത്രത്താഴ്’ (1993) സിനിമ – രചന: ബിച്ചു തിരുമലയും വാലിയും ചേർന്ന്) https://youtu.be/UR-r3xNX1sU തമിഴകത്ത് ‘മാണിക്യവാചകം’ എന്ന് പേര് പലർക്കുമുണ്ട്; എനിക്ക് ഏറെ പ്രയോജനം ചെയ്ത, കോളേജ് ലവൽ മാത്ത്സ് […]