തലക്കൽ ചന്തു എന്ന ‘ചതിക്കാത്ത ചന്തു

ആർ. ഗോപാലകൃഷ്ണൻ  ചരിത്ര പുരുഷനായ തലക്കൽ ചന്തു എന്ന  വീരനായകനെ തൂക്കിലേറ്റിയിട്ട് 219 വർഷങ്ങൾ. ‘പഴശ്ശിരാജ’ സിനിമ വന്നതിനു ശേഷമാണ് ചരിത്ര പാണ്ഡിത്യമില്ലാത്ത സാധാരണക്കാർ ഒരു ‘ചതിക്കാത്ത ചന്തു’വിനെക്കുറിച്ചുള്ള ഈ വടക്കൻ ‘ചരിത്രഗാഥാ’ കേട്ട് തുടങ്ങിയത്… വടക്കൻ പട്ടിലെ ചന്തുവല്ല ഇദ്ദേഹം: ചരിത്ര പുരുഷൻ തന്നെ! പഴശ്ശിരാജയുടെ കുറിച്ച്യപ്പടയുടെ പടത്തലവനായിരുന്ന ‘തലക്കൽ ചന്തു’. വയനാടൻ കാടുകളിൽ ബ്രിട്ടിഷ്‌ പട്ടാളവുമായി നടന്നിട്ടുള്ള ഒളിപ്പോരുകളുടെ വീരനായകനായിരുന്നു ഈ ചന്തു. അദ്ദേഹം പങ്കെടുത്ത ഏറ്റവും അറിയപ്പെടുന്ന പോരാട്ടം ‘പനമരം യുദ്ധ’മാണ്. ബ്രിട്ടിഷ്‌ […]

നീലക്കുയിലിൻ്റെ നിലയ്ക്കാത്ത നാദനിർഝരി…

ആർ. ഗോപാലകൃഷ്ണൻ  ‘നാടൻ ശീലുകളുടെ ഒഴിയാത്ത മടിശ്ശീല’യായിരുന്നു കെ. രാഘവൻ മാസ്റ്റരുടെ സംഗീതലോകം എന്നൊരു പറച്ചിൽ പൊതുവേയുണ്ട്. എന്നാൽ, ശാസ്ത്രീയ സംഗീതത്തിൽ അപാര വ്യുത്‌പത്തിയുണ്ടായിരുന്ന രാഘവൻ മാഷ്, ശാസ്ത്രീയ സംഗീതത്തിന്റെ അസ്തിവാരത്തിന്മേൽ നാടൻ ശീലുകളുടെ അക്ഷയഖനി സമുദ്ധമായി ഉപയോഗിക്കുന്നതിൽ പ്രതിഭ പ്രകടിപ്പിച്ച സംഗീതചിട്ടക്കാരനാണ്.                                                 […]

ശങ്കരാടിയെ ഓർമ്മിക്കുമ്പോൾ……

  ആർ. ഗോപാലകൃഷ്ണൻ 🔸 ‘ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റി’ലെ കിളിയെഴുത്തുകാരനായ ശങ്കരാടിയുടെ കഥാപാത്രം, തന്റെ കോളനിയിൽ വലിഞ്ഞുകയറി വന്ന ഗൂർഖ വേഷധാരിയായ സേതുമാധവന്റെ കൈയുടെ മസിൽ പിടിച്ചുനോക്കി വിധി പറഞ്ഞു: “നല്ല അസ്സൽ ഗൂർഖ!” അങ്ങനെ, ‘ഭീം സിംഗ് കാ ബേട്ടാ രാംസിങ്ങ്’ അസ്സൽ ഗൂർഖയായി… ആ ഡയലോഗിന്റെ തുടർച്ചയായി ഇങ്ങനെകൂടി, ശങ്കരാടിയെക്കുറിച്ചു പറയാം: ‘നല്ല അസ്സൽ നടൻ’ “ഇങ്ങനെ ഒരു നടനെ, ഇന്ത്യയില്‍ തന്നെ കണ്ടു കിട്ടാന്‍ പ്രയാസമാണ്…” എന്ന് ശങ്കരാടിയെക്കുറിച്ചു, സത്യന്‍ അന്തികാട് പല അഭിമുഖ […]

നാഷണൽ ജോഗ്രഫിക് മാഗസി’നും കേരളവും

ആർ. ഗോപാലകൃഷ്ണൻ  ലോക പ്രസിദ്ധമായ ‘നാഷണൽ ജോഗ്രഫിക് മാഗസിൻ’ അതിന്റെ ആദ്യ ലക്കം പ്രസിദ്ധീകരിച്ചിട്ട്  136 വർഷമാകുന്നു. 1888 സെപ്റ്റംബർ 22-നാണ്, അത് പ്രസിദ്ധീകരണം ആരംഭിച്ചത്. അതിന്റെ ഏറ്റവും പ്രചാരമേറിയ കാലം 1990-കളായിരുന്നു…. 1995-ലെ കണക്കനുസരിച്ച്, മാഗസിൻ ലോകമെമ്പാടും ഇംഗ്ലീഷിനു പുറമെ ഏകദേശം 40 പ്രാദേശിക ഭാഷാ പതിപ്പുകളായി പ്രചരിച്ചു; അക്കാലത്ത് പ്രതിമാസം കുറഞ്ഞത് 65 ലക്ഷമെങ്കിലും ആഗോള പ്രചാരം ഉണ്ടായിരുന്നു എന്നാണ് കണക്ക്.                   […]

വിടവാങ്ങിയത് മലയാള സിനിമയുടെ ‘അമ്മ മുഖം’

ആർ. ഗോപാലകൃഷ്ണൻ അമ്മ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ നടിയായിരുന്നു കവിയൂർ പൊന്നമ്മ. എഴുപത്തിയൊമ്പത്  വയസ്സായിരുന്ന അവർ  ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ ലിസി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഈ മാസം പത്താം തീയതി ആയിരുന്നു പൊന്നമ്മയുടെ 79-ാം പിറന്നാൾ ദിനം; ആശുപത്രിയിലായിരുന്നു ആ ദിവസം: അശീതി ആഘോഷത്തിൻ്റെ ഒരു വർഷം അടുത്തെയപ്പോഴാണ് ആ അഭിനേത്രി ഈലോകം വിട്ടത്. സിനിമയും ജീവിതവുമായി ഏറെ ഇഴുകി ചേർന്ന ബന്ധത്തോടെ കാണുന്ന മലയാളിക്ക് എന്നും അമ്മയുടെ മുഖവും മനസ്സും […]

സി. കെ. രാ  – ഓർമ്മദിനം കടന്നുപോകുമ്പോൾ..

ആർ. ഗോപാലകൃഷ്ണൻ  കേരളീയ ചിത്രകലയ്ക്ക് ആധുനികതയുടെ സൂര്യവെളിച്ചം പകർന്ന ചിത്രകാരനും കാലഗുരുശ്രേഷ്ടനും. തമിഴ് ദ്രാവിഡ രീതിയിൽ സി.കെ. രാമകൃഷ്ണന്‍ നായര്‍ എന്ന പേര് ‘സി.കെ. രാ’ എന്ന് ചുരുക്കി… കേരള ലളിതകലാ അക്കാദമിയിൽ ആദ്യം സെക്രട്ടറിയും പിന്നീട് വൈസ്‌ ചെയർമാനായും അവസാനം ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അക്കാദമിയുടെ ചരിത്രത്തിൽ‍ ഈ മൂന്നു പദവികളും വഹിച്ച ഒരേയൊരാൾ‍ സി.കെ. രായാണ്. കേരള ലളിതകലാ അക്കാദമി ‘ഫെല്ലോഷിപ്പും’ ലഭിച്ചിട്ടുണ്ട്. സി കെ രായുടെ 29-ാം ചരമവാർഷിക ദിനമായിരുന്നു തിങ്കളാഴ്ച. തിരുവല്ല ശ്രീവല്ലക്ഷേത്രത്തിന് […]

‘മാനസമൈനേ വരൂ ….’

ആർ. ഗോപാലകൃഷ്ണൻ 🔸 മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സംഗീതകരനാണ്; ജന്മംകൊണ്ട് ബംഗാളിയായ ‘സലിൽ ദാ’, പ്രതിഭയുടെ തിളക്കം ഒന്നു കൊണ്ടു മാത്രം ബോംബേ സിനിമാ ലോകത്ത് അദ്ദേഹം വളരെ പെട്ടെന്ന് പ്രശസ്തനായി. ഇന്ത്യയിലെ അനുഗൃഹീത സംഗീത സംവിധായകരിൽ പ്രമുഖനായിരുന്നു സലിൽ ചൗധരി… 29-ാം ചരമവാർഷിക ദിനം ഇന്ന്: സ്മരണാഞ്ജലികൾ! 🌹 🌀 മലയാളത്തിന് ആദ്യമായി ഏറ്റവും മികച്ചചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത സിനിമയിലെ, ‘ചെമ്മീനി’ലെ, സംഗീത സംവിധാനം നിർവഹിച്ചത് സലിൽ ചൗധരിയാണല്ലോ. അതിൽ തന്നെ ഈ അനശ്വര […]

വിദ്വാൻ‍ കെ. പ്രകാശവും “വ്യാസ മഹാഭാരതവും……………

ആർ. ഗോപാലകൃഷ്ണൻ ഒരു ലക്ഷത്തി ഇരുപത്തിഅയ്യായിരം ശ്ലോകങ്ങളുള്ള വ്യാസ മഹാഭാരതം  എണ്ണൂറ്റിയെഴുപത്തിനാലു ദിവസം കൊണ്ട് മലയാളത്തിലേക്കു തർജ്ജമ ചെയ്തു തീർത്ത്‌, ലോകത്തെ അത്ഭുതപ്പെടുത്തിയ കൊടുങ്ങല്ലൂർ കുഞ്ഞുകുട്ടൻ തമ്പുരാൻ കഴിഞ്ഞാൽ പിന്നെ മറ്റൊരു ‘മഹാഭാരത അത്ഭുതം’ ചമച്ചതു വിദ്വാൻവിദ്വാൻ‍ കെ. പ്രകാശം ‍ കെ. പ്രകാശം ആയിരിക്കും. വ്യാസവിരചിതമായ മഹാഭാരതം സാധാരണക്കാര്‍ക്കുകൂടി സുഗ്രാഹ്യമാകാന്‍ ഉപകരിക്കുന്ന തരത്തില്‍ വിദ്വാന്‍ കെ. പ്രകാശം തയ്യാറാക്കിയ ‘വ്യാസമഹാഭാരതം – സമ്പൂര്‍ണ്ണഗദ്യവിവര്‍ത്തനം’ നാല്പത് വാല്യങ്ങളായി അദ്ദേഹം തന്നെ പ്രസിദ്ധീകരിച്ചു. പ്രകാശപൂര്‍ണമായ ആ പരിശ്രമത്തിനു പിന്നിൽ അദ്ദേഹം […]

സി. അച്യുതമേനോന്‍ – ഓർമ്മദിനം ഇന്ന്

  ആർ. ഗോപാലകൃഷ്ണൻ  🔸🔸 സി.അച്യുതമേനോൻ വിടപറഞ്ഞിട്ട്  ഇന്ന് 33 വർഷം തികയുന്നു…. എങ്കിലും ജനമനസ്സുകളിൽ അച്യുതമേനോൻ  ജീവിക്കുന്നു. ആത്മാർഥത കൊണ്ടും ആർജവം കൊണ്ടും ബഹുജന പ്രീതി നേടിയ രാഷ്ട്രീയ നേതാവായിരുന്നു അച്യുതമേനോൻ. ഇന്നും ആളുകൾ അച്യുതമേനോനെന്ന മുൻ മുഖ്യമന്ത്രിയുടെ കർമ്മ കുശലതയും ലാളിത്യം ഓർക്കുന്നു….  അച്ചുത മേനോന്റെ കാലത്തിനുശേഷം, ഈ ഗുണങ്ങളോടൊപ്പം മനുഷ്യസ്നേഹവും ദീനാനുകമ്പയും കൂടി പ്രകടിപ്പിച്ച ഉമ്മൻ ചാണ്ടിക്ക് മാത്രമെ വ്യാപക ജനപ്രീതി നേടാനായിട്ടുള്ളു. തുടർച്ചയായി രണ്ടു തവണ മുഖ്യമന്ത്രി പദവി വഹിച്ച ‘ആദ്യ’ത്തെ ആളാണ് […]

ചുമർചിത്രങ്ങളുടെ ആചാര്യൻ

ആർ. ഗോപാലകൃഷ്ണൻ. കേരളീയ ചുമർചിത്ര കലാകാരനും ഗുരുവായൂർ ശൈലി ചുമർചിത്ര രചയിതാവുമായിരുന്നു കെ.കെ. വാര്യർ എന്ന കിഴക്കേടത്ത് കുഞ്ഞിരാമ (കെ.കെ.) വാര്യർ. അദ്ദേഹം ഓർമ്മയായിട്ട് ഇന്ന് ആറുവർഷം. ഗുരുവായൂർ ക്ഷേത്രത്തിൽ അര നൂറ്റാണ്ടു മുമ്പുണ്ടായ (1970) അഗ്നിബാധക്ക് ശേഷം ക്ഷേത്രത്തിനുള്ളിലുണ്ടായ പ്രാചീന ചുമർചിത്രങ്ങൾ പുതിയ ക്ഷേത്രഭിത്തിയിൽ പുനരാവിഷ്കരിക്കാൻ മുൻപന്തിയിൽ നിന്ന കലാകാര സംഘത്തോടൊപ്പം ഇദ്ദേഹം ഉണ്ടായിരുന്നു… 1986-89 കാലഘട്ടത്തിൽ ചുമർചിത്രകലാ ആചാര്യൻ മമ്മിയുർ കൃഷ്ണൻകുട്ടി നായർ, ഗുരുവായൂരിലെ കലാ ശ്രേഷ്ഠൻ എം.കെ. ശ്രീനിവാസൻ മാസ്റ്റർ, എന്നിവരോടൊപ്പം ഗുരുവായൂർ […]