പ്രമുഖ നടന്റെ ഡേറ്റിനു കാത്തിരുന്ന് സിനിമ മുടങ്ങി
കൊച്ചി : നീണ്ട ഇടവേളയ്ക്ക് ശേഷം “വിവേകാനന്ദന് വൈറലാണ്” എന്ന ചിത്രവുമായി സംവിധായകൻ കമല്‍ വീണ്ടുമെത്തുകയാണ്. ‘വിവേകാനന്ദന് വൈറലാണ്’ എന്ന സിനിമയ്ക്കു മുമ്പ് മറ്റൊരു സിനിമ പദ്ധതിയിട്ടിരുന്നുവെന്നും എന്നാല്‍ ഒരു പ്രമുഖ നടന്റെ ഡേറ്റിനു വേണ്ടി കാത്തിരുന്ന് അത് ചെയ്യാന്‍ സാധിക്കാതെ വന്നെന്നും കമല്‍ പറഞ്ഞു . സിനിമയുടെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു കമല്‍ . 2019-ല്‍ പുറത്തിറങ്ങിയ ‘പ്രണയമീനുകളുടെ കടല്‍’ എന്ന ചിത്രമാണ് കമലിന്റെ അവസാനം പുറത്തിറങ്ങിയ മലയാള സിനിമ. ”ഈ ദിവസത്തിന് എന്നെ സംബന്ധിച്ച് […]