വോട്ടെടുപ്പ് യന്ത്രം: വ്യാജ പ്രചരണത്തിന് എതിരെ 12 കേസുകൾ

തിരുവനന്തപുരം :ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം തട്ടിപ്പാണെന്ന് പ്രചരണം നടത്തിയതിന് സംസ്ഥാനത്ത് 12 കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തു. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സമൂഹത്തിൽ വേർതിരിവും സ്പർധയും സംഘർഷവും വിദ്വേഷവും ഉണ്ടാക്കാനുമുള്ള ഉദ്ദേശ്യത്തോടെ വ്യാജവാർത്ത പ്രചരിപ്പിച്ചതിനാണ് കേസ്. മലപ്പുറം, എറണാകുളം സിറ്റി, തൃശ്ശൂർ സിറ്റി എന്നിവിടങ്ങളിൽ രണ്ടു വീതവും തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, ഇടുക്കി ജില്ലകളിൽ ഒന്നുവീതവും കേസുകളാണ് രജിസ്റ്റർ ചെയ്തത്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങൾ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും  ജില്ലകളിലും […]

പാന്നൂർ ബോംബ് കേസിൽ മൂന്നു പേർ കൂടി അറസ്ററിൽ

കണ്ണൂര്‍: സി പി എം  പ്രവർത്തകർ ഉൾപ്പെട്ട പാനൂർ ബോംബ് നിർമാണ കേസിൽ മൂന്ന് പേരെ കൂടി പോലീീ അറസ്ററ് ചെയ്തു. കേസിൽ ഇതുവരെ അറസ്ററിലായവർ 12 ആയി. വടകര മടപ്പളളി സ്വദേശി ബാബു, കതിരൂർ ചുണ്ടങ്ങാപ്പൊയിൽ സ്വദേശികളായ രജിലേഷ്,ജിജോഷ് എന്നിവരെയാണ് അന്വേഷണസംഘം പിടികൂടിയത്. ബോംബ് നിർമിക്കാനുളള വെടിമരുന്ന് വാങ്ങിയത് ബാബുവിൽ നിന്നെന്നാണ് കണ്ടെത്തൽ. രജിലേഷും ജിജോഷും വെടിമരുന്ന് വാങ്ങി മുഖ്യപ്രതികൾക്ക് കൈമാറിയെന്ന് പൊലീസ് പറയുന്നു. രണ്ട് പേർ പരിക്കേറ്റ് ചികിത്സയിലാണ്. രണ്ടാം പ്രതി ഷെറിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. […]

മാസപ്പടി: ശശിധരൻ കർത്തയെ ചോദ്യം ചെയ്യാൻ ഇ ഡി വീട്ടിൽ

കൊച്ചി:  മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയൻ്റെ സ്ഥാപനമായ എക്സാലോജികുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ ആലുവയിലെ കരിമണൽ കമ്പനിയായ സിഎംആർഎല്ലിൻ്റെ എംഡി: ശശിധരൻ കർത്തയെ എൻഫോഴ്സ്‍മെന്റ് ഡയറക്ടറേറ്റ് (ഇ.‍ഡി) വീട്ടിലെത്തി ചോദ്യം ചെയ്യുന്നു. ഹാജരാകണമെന്നു ആവശ്യപ്പെട്ട് ഇ.ഡി സമൻസ് നൽകിയിരുന്നെങ്കിലും ശശിധരൻ കർത്ത ഹാജരായിരുന്നില്ല.  ആരോഗ്യപ്രശ്നങ്ങൾ ആയിരുന്നു കാരണം. ചീഫ് ഫിനാൻസ് ഓഫിസർ കെ.എസ്.സുരേഷ്കുമാർ, സീനിയർ മാനേജർ എൻ.സി.ചന്ദ്രശേഖരൻ, സീനിയർ ഓഫിസർ അഞ്ജു റേച്ചൽ കുരുവിള എന്നിവരെ ചോദ്യം ചെയ്യൽ പൂർത്തിയായിട്ടുണ്ട്. ആദായനികുതി വകുപ്പു മുൻപാകെ എക്സാലോജിക് കമ്പനിക്കെതിരെ […]

മാസപ്പടിക്കേസിൽ വീണാ വിജയൻ ഇ ഡിയുടെ മുന്നിലേയ്ക്ക്

കൊച്ചി: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയേയും താമസിയാതെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് ( ഇ. ഡി.) എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്ക് ഇല്ലാത്ത സേവനത്തിന്റെ പേരില്‍ ഒരു കോടി 72 ലക്ഷം രൂപ സിഎംആര്‍എല്‍ നല്‍കിയത് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമോയെന്നാണ് ഇ.ഡി. പരിശോധിക്കുന്നത്. ആലുവ സി.എം.ആര്‍.എല്‍. മാനേജിങ് ഡയറക്ടര്‍ എസ്.എന്‍. ശശിധരന്‍ കര്‍ത്തയോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം തിങ്കളാഴ്ച എത്തിയിരുന്നില്ല. […]

പൂരത്തിന് കർശന നിയന്ത്രണങ്ങൾ വീണ്ടും

കൊച്ചി: ഈ മാസം 19 ന് നടക്കുന്ന തൃശൂർ പൂരത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വീണ്ടും ഹൈക്കോടതി. എഴുന്നള്ളിക്കുന്ന ആനയും ആൾക്കൂട്ടവും തമ്മിലുള്ള ദൂരം 6 മീറ്ററായിരിക്കണമെന്ന് കോടതി നിർ‍ദേശിച്ചു. ഇതിനിടയിൽ തീവെട്ടി, ചെണ്ടമേളം ഉൾപ്പെടെ ഒന്നും പാടില്ല. ജനങ്ങളുടെ സുരക്ഷയാണ് മറ്റെന്തിനേക്കാളും പ്രധാനമായി കണക്കാക്കേണ്ടതെന്നും അക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ പറ്റില്ലെന്നും ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, പി. ഗോപിനാഥ് എന്നിവരുടെ അവധിക്കാല ബെ‍ഞ്ച് ഉത്തരവിട്ടു. കഠിനമായ ചൂടാണ് സംസ്ഥാനത്തെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് അകലം ആവശ്യമെന്ന് […]

പൂരത്തിന് ഇളവുകൾ; വനം വകുപ്പ് നിബന്ധനകളിൽ മാററം

തിരുവനന്തപുരം: തൃശൂർ പുരത്തിന്‍റെ ആഘോഷ ചടങ്ങുകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവ് വരുത്തി വനംവകുപ്പ് മുഖ്യമേധാവിയുടെ ഉത്തരവ്. എഴുന്നള്ളിപ്പിന് നിരത്തുന്ന ആനകൾക്ക് 50 മീറ്റർ ചുറ്റളവിൽ ആൾക്കൂട്ടം പാടില്ലെന്ന നിയന്ത്രണം മാറ്റി. ചീഫ് ആനയ്ക്ക് അസ്വസ്ഥതയുണ്ടാകുന്ന തരത്തിൽ ആരും ചുറ്റും പാടില്ലെന്ന തരത്തിലാണ് പുതിയ ഉത്തരവ്. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കും. ആനകൾ തമ്മിലുള്ള അകലത്തിലും കാഴ്ചക്കാരുമായുള്ള അകലത്തിലുള്ള നിയന്ത്രണത്തിലും ഇളവ് നല്‍കിയിട്ടുണ്ട്. ആനകളുടെ 50 മീറ്റർ ചുള്ളളവിൽ ആളും മേളവും പാടില്ലെന്ന സർക്കുലറിനെതിരെ പാറമക്കേവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികളും […]

ആശ്വാസ മഴ വരുന്നു; അഞ്ചു ജില്ലകളിലേയ്ക്ക്

തിരുവനന്തപുരം: പൊള്ളുന്ന ചൂടിന് ആശ്വാസമായി വിഷു ദിനത്തിൽ അഞ്ച് ജില്ലകളിൽ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം,തൃശ്ശൂർ ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പിന്‍റെ മഴ പ്രവചനം. തൃശൂർ, പാലക്കാട്‌ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം,തൃശ്ശൂർ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. പതിനാറാം തീയതി 9 ജില്ലകളിലാണ് മഴ സാധ്യത. […]

വേനൽ മഴ വടക്കൻ ജില്ലകളിലേക്കും

തിരുവനന്തപുരം: വരും ദിവസങ്ങളിലും തെക്കൻ ജില്ലകളിൽ മഴക്ക് സാധ്യത. കൊടും ചൂടിന് ആശ്വാസമായി വേനൽമഴയെത്തി.വടക്കൻ ജില്ലകളിലും മഴയെത്തുമെന്ന് പ്രവചമുണ്ട്. തെക്കൻ കേരളത്തിലാണ് മഴ പെയ്തത്.അതേസമയം ഏഴ് ജില്ലകളിൽ ഇന്നും ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലയിലടക്കം മഴ ലഭിച്ചു. ശക്തമായ മഴയിൽ നഗരത്തിന്‍റെ പലമേഖലയിലും ചെറിയ രീതിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കൊല്ലം ജില്ലയിലെ മലയോര മേഖലയിലും മഴ കിട്ടി.വരും ദിവസങ്ങളിലും തെക്കൻ ജില്ലകളായ തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ മഴ തുടരുമെന്നും […]

ഏപ്രിൽ 13 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ

തിരുവവന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുമ്പോഴും ആശ്വാസമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മഴ പ്രവചനം. ഏപ്രിൽ 13 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ നേരിയ മഴയുണ്ടാകും. നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും മഴ ലഭിക്കാൻ സാധ്യതയുണ്ട്. 12,13 തീയതികളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇടിമിന്നലോട് കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പിൽ പറയുന്നു. ഇടിമിന്നൽ സാധ്യത പ്രവചിച്ചിട്ടുള്ളതിനാൽ കാർമേഘം […]

‘ദി കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കാനൊരുങ്ങി താമരശ്ശേരി, തലശ്ശേരി രൂപതകൾ

കോട്ടയം : ഇടുക്കി രൂപതയ്ക്ക് പിന്നാലെ ‘ദി കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കാനൊരുങ്ങി താമരശ്ശേരി , തലശ്ശേരി രൂപതകളും. സംസ്ഥാനത്തെ കോൺഗ്രസ് – സിപിഎം രാഷ്ട്രീയ നേതൃത്വങ്ങൾ കടുത്ത എതിർപ്പു പ്രകടിപ്പിച്ച ചിത്രമാണ് ‘ദ കേരള സ്റ്റോറി’. ഇത് അവഗണിച്ചാണ് കഴിഞ്ഞ ദിവസം ഇടുക്കി രൂപതയിലെ കൗമാരക്കാർക്ക് വേണ്ടി ചിത്രം പ്രദർശിപ്പിച്ചിരുന്നു. ബോധവത്കരണത്തിന്റെ ഭാഗമായാണ് ചിത്രം പ്രദര്‍ശിപ്പിച്ചതെന്ന് ഇടുക്കി അതിരൂപത മീഡിയ ഡയറക്ടര്‍ ജിന്‍സ് കാരക്കോട്ട് പറഞ്ഞു . പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി തീവ്രവാദത്തിലേക്ക് നയിക്കുന്ന ലൗ ജിഹാദ് ഉണ്ടെന്നും […]