നർഗീസ് ദത്തിൻ്റെ ഓർമകൾക്ക് 43 വർഷം…

ആർ. ഗോപാലകൃഷ്ണൻ  മദർ ഇന്ത്യയുടെ (ഭാരത മാതാവിൻ്റെ ) വെള്ളിത്തിരയിലെ മൂർത്തിമത് ഭാവം ആയിരുന്നു നര്‍ഗീസ് ദത്ത്. 🔸🔸 ഭാരത മാതാവായി (‘മദർ ഇന്ത്യ’) സിനിമാസ്വാദകരുടെ മനസ്സിൽ കുടിയേറിയ വിഖ്യാത നടി നര്‍ഗീസ് ദത്തിൻ്റെ ഓർമ്മദിനം, മെയ് 3 ആയിരുന്നു. ‘മദർ ഇന്ത്യ’, ‘ആവാര’ തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ ഇന്ത്യയിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളായി മാറിയ നര്‍ഗീസ്… ഭാരത മാതാവിന്റെ/ ‘മദർ ഇന്ത്യ’യുടെ പെർസോണിഫിക്കേഷൻ ആയി മാറിയ നടി, എന്ന പേരിൽ അനശ്വരമായി ! 🌍 […]

ഇന്ദിരാഗാന്ധിയും സിഖുകാരുടെ പ്രതികാര ചരിത്രവും

പി.രാജൻ താങ്കൾക്ക് സിഖുകാരുടെ ചരിത്രം അറിഞ്ഞു കൂടാ. സിഖു കാരനായ അംഗരക്ഷകന്റെ വെടിയേറ്റ് മരിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി മുൻ മുഖ്യമന്ത്രി കെ. കരുണാകരനോട് പറഞ്ഞ വാക്കുകൾ ആണ് ഇത്. ഇന്ദിരാ ഗാന്ധി സ്വന്തം മരണം മുൻകൂട്ടി കണ്ടിരുന്നുവെന്ന് ഒരു പത്രപ്രവർത്തകൻ തന്റെ പുസ്തകത്തിൽ വെളിപ്പെടുത്തിയത് സംബന്ധിച്ച്  മനോരമയിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന വാർത്ത വായിച്ചപ്പോഴാണ് കരുണാകരൻ പറഞ്ഞ കാര്യം ഓർത്തത്. ഈ സംഭവം എന്നോട് പറഞ്ഞിട്ട് ഒരു ഗുണവും കാട്ടാനില്ലാത്ത കാലത്താണ് കരുണാകരൻ ഇത് പറഞ്ഞത്. ഒരു […]

നടികർ സൂപ്പർ സ്റ്റാറായി ടൊവിനോ തോമസ്

  ഡോ.ജോസ് ജോസഫ്  പൃഥ്വിരാജ് അവതരിപ്പിച്ച ഹരീന്ദ്രൻ  എന്ന സൂപ്പർ സ്റ്റാറിൻ്റെ കഥ പറഞ്ഞ ഡ്രൈവിംഗ് ലൈസൻസ് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ലാൽ ജൂണിയർ സംവിധാനം ചെയ്യുന്ന  മറ്റൊരു സൂപ്പർ സ്റ്റാർ ചിത്രമാണ് നടികർ. സിനിമയ്ക്കുള്ളിലെ സിനിമയും ഡേവിഡ് പടിക്കൽ എന്ന സൂപ്പർ സ്റ്റാർ സ്വയം കണ്ടെത്തുന്നതുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.. നടികർ തിലകം എന്നാണ് ചിത്രത്തിന് ആദ്യം നൽകിയിരുന്ന പേര്. നടികർ തിലകം ശിവാജി ഗണേശനോടുള്ള ആദര സൂചകമായി അദ്ദേഹത്തിൻ്റെ മകൻ പ്രഭുവിൻ്റെ അഭ്യർത്ഥനയെ തുടർന്ന് […]

മകൻ രേവണ്ണയുടെ പീഡനക്കേസ് ദേവഗൗഡ ഒതുക്കി ?

ബെം​ഗളൂരു: ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ച്. ഡി. ദേവഗൗഡയുടെ മകൻ എച്ച്,ഡി രേവണ്ണയ്ക്കെതിരെ ഇംഗ്ലണ്ടിൽ വന്ന ലൈംഗിക പീഡന പരാതി ഒതുക്കിത്തീർത്തതായി ആരോപണം. അന്ന് ദേവഗൗഡ പ്രധാനമന്ത്രിയായിരുന്നു. ബിജെപി നേതാവും മുൻ എംപിയുമായ എൽ.ആർ. ശിവരാമ ഗൗഡയാണ് ഈ ​ഗുരുതര ആരോപണവുമായി രം​ഗത്തെത്തിയത്. 1996-ൽ താമസിച്ചിരുന്ന ഹോട്ടലിൽ വെച്ച് സ്ത്രീയോട് രേവണ്ണ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചുവെന്നാണ് അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തൽ. കേസ് കഷ്ടപ്പെട്ടാണ് അന്ന് ഒതുക്കി തീർത്തതെന്നും യുകെയിൽ അന്വേഷിച്ചാൽ കേസ് രേഖകൾ ഇപ്പോഴും ഉണ്ടാകുമെന്നും ശിവരാമ ഗൗഡ […]

പീഡനക്കേസില്‍ പ്രജ്വൽ രേവണ്ണ കീഴടങ്ങുമെന്ന് സൂചന

ബാംഗളൂരു: ജെ ഡി എസിൽ നിന്ന് പുറത്താക്കിയ ഹാസൻ എം.പി പ്രജ്വൽ രേവണ്ണ , ലൈംഗിക പീഡനക്കേസില്‍ കീഴടങ്ങിയേക്കും. യുഎഇയില്‍ നിന്ന് അയാൾ മംഗളൂരു വിമാനത്താവളത്തിലെത്തുമെന്നാണ് സൂചന.ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ പ്രജ്വലിന്റെ പിതാവ് മുൻ മന്ത്രി എച്ച്.ഡി. രേവണ്ണയെ കോടതിയില്‍ ഹാജരാക്കും. രേവണ്ണയുടെ ഭാര്യയെയും ചോദ്യംചെയ്തേക്കും. ബ്ലൂ കോർണർ നോട്ടിസ് പുറത്തിറക്കുന്നതിനായി ഇന്റർപോളിനോട് ആവശ്യപ്പെടാൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. ഇന്റർപോളിന്റെ ഇന്ത്യയിലെ ഏജൻസിയായ സി.ബി.ഐക്ക് ഇതു സംബന്ധിച്ച അപേക്ഷ നൽകും. പ്രത്യേക അന്വേഷണ സംഘത്തലവനെ ഇന്നലെ […]

മേയർക്ക് എതിരെ കേസ്: ന്യായീകരിച്ച സി പി എം വെട്ടിൽ

തിരുവനന്തപുരം: കോടതി ഇടപെടലിനെ തുടർന്ന് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എക്കുമെതിരെ കേസെടുക്കേണ്ടി വന്നത് പൊലീസിനും സിപിഎമ്മിനും വലിയ തിരിച്ചടി.സംഭവം നടന്ന് എട്ടാംദിവസം കേസെടുത്തത് . ഹൈക്കോടതി അഭിഭാഷകൻ ബൈജു നോയൽ സമർപ്പിച്ച ഹർജിയിൽ തിരുവനന്തപുരം മജിസ്ടേററ് കോടതിയുടെ ഉത്തരവ് പ്രകാരം ആണ് കേസ്. കുറ്റംചെയ്ത ഡ്രൈവറെ പൊലീസിന് കൈമാറുക മാത്രമാണ് ആര്യാരാജേന്ദ്രനും കുടുംബവും ചെയ്തതെന്നായിരുന്നു പൊലീസ് തുടക്കം മുതല്‍ ഉയര്‍ത്തിയ വാദം. കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിട്ടും പൊലീസ് […]

ഇടിത്തീയായി അധിക വൈദ്യുതി സർചാർജും

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി മറികടക്കാൻ അധിക സർചാർജും ഉപയോക്താക്കൾ കൊടുക്കേണ്ടി വരും. നിലവിലുള്ള 9 പൈസ സർചാർജിന് പുറമേ ഈ മാസം 10 പൈസ അധികം ഈടാക്കും.ആകെ 19 പൈസ സർചാർജ്. മാർച്ചിലെ ഇന്ധന സർചാർജായാണ് തുക ഈടാക്കുന്ന്. ഇന്നലെ മുതൽ സംസ്ഥാനത്ത് മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി. നിയന്ത്രണത്തിൽ ജനത്തിന് എതിർപ്പ് ഉണ്ടെങ്കിലും ഉപഭോഗം കുറഞ്ഞെന്നാണ് സർക്കാർ വിലയിരുത്തൽ ഇന്നലെ 200 മെഗാവാട്ട് വൈദ്യുതി ഉപഭോഗം കുറഞ്ഞെന്നാണ് കണക്ക്. പത്ത് മിനിറ്റോ, പതിനഞ്ച് മിനിറ്റോ […]

താനൂര്‍ കസ്റ്റഡി മരണത്തില്‍ നാലു പൊലീസുകാർ അറസ്ററിൽ

മലപ്പുറം: കഴിഞ്ഞ വര്‍ഷം പോലീസ് കസ്റ്റഡിയിലിരിക്കെ തിരൂരങ്ങാടി സ്വദേശി താമിര്‍ ജിഫ്രി മരിച്ച കേസിൽ   പ്രതികളായ നാലു പൊലീസുകാരെ ഇന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്ത് സിബിഐ. ഒന്നാം പ്രതി സീനിയര്‍ സിപിഒ: ജിനേഷ്, രണ്ടാം പ്രതി സിപിഒ: ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി സിപിഒ: അഭിമന്യു, നാലാം പ്രതി സിപിഒ: വിപിന്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെടും. ലഹരി മരുന്ന് കേസിലാണ് താമിര്‍ ജിഫ്രി ഉള്‍പ്പെടെ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ലോക്കപ്പിൽ […]

ബ്രിട്ടണിലേയ്ക്ക് അനധികൃത കുടിയേററം കുറഞ്ഞു

ലണ്ടൻ: കുടിയേറ്റ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ ബ്രിട്ടണിൽ എത്തുന്ന വിദേശ ജോലിക്കാരുടെയും, വിദ്യാര്‍ത്ഥികളുടെയും ഒഴുക്ക് കുറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ബന്ധുക്കളെ കൊണ്ടുവരുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണമാണ് ഇതിനു കാരണം. കുടിയേറ്റത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടികള്‍ ഫലം കണ്ടു തുടങ്ങിയതായാണ് പുതിയ കണക്കുകള്‍ നല്‍കുന്ന സൂചനകള്‍. വിസാ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയതിനു ശേഷം,വര്‍ഷത്തിലെ ആദ്യ മൂന്ന് മാസത്തില്‍ ബ്രിട്ടനിലെത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെയും,ജോലിക്കാരുടെയും എണ്ണം താഴ്ന്നു. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ സ്‌കില്‍ഡ് ജോലിക്കാർ ,വിദ്യാര്‍ത്ഥികള്‍,അവരുടെ കുടുംബങ്ങള്‍, ഹെല്‍ത്ത് വര്‍ക്കേഴ്സ് എന്നിവര്‍ക്കായി ആകെ […]