സ്വാമി ചിന്മയാനന്ദനും മാർക്സും ഫ്രോയ്ഡും
പി. രാജൻ സ്വാമിചിന്മയാനന്ദജിയുടെ നൂറ്റെട്ടാം ജന്മദിനവും ശങ്കര ജയന്തിയുമൊന്നിച്ച് ആഘോഷിക്കുന്ന സന്ദർഭത്തിൽ എറണാകുളം ടി.ഡി.എം ഹാളിൽ നടന്ന ഗീതാജ്ഞാന യജ്ഞത്തെപ്പറ്റി ഞാൻ എഴുതിയ റിപ്പോർട്ടിനെ ചൊല്ലിയുണ്ടായ വിവാദം ഓർമ്മ വന്നു. പത്തറുപത് കൊല്ലം മുമ്പാണ്.അന്നു സ്വാമിയും അദ്ദേഹത്തിൻ്റെ ഗീതാജ്ഞാന യജ്ഞങ്ങളും ലോക പ്രസിദ്ധി നേടുന്നതേയുണ്ടായിരുന്നുള്ളൂ.പക്ഷെ അദ്ദേഹത്തിൻ്റെ ഗീതാ പ്രഭാഷണങ്ങൾ നടന്നിടത്തെല്ലാം വലിയ ജനക്കൂട്ടത്തെ ആകർഷിച്ചിരുന്നു. ടി ഡി എം ഹാളിൽ നടക്കുന്ന ഗീതാജ്ഞാനയജ്ഞം നഗരത്തെ ഗീതാലഹരി പിടിപ്പിച്ചിരിക്കുന്നൂവെന്നാണ് ഞാൻ എഴുതിയത്. ധാരണ രീതിയിൽ നിന്നു വ്യത്യസ്തമായി ഒരു […]