ഇന്ത്യ മുന്നണിക്ക് ആശ്വാസം: കെജ്രിവാളിന് ഇടക്കാല ജാമ്യം

ന്യൂഡൽഹി: വിവാദ മദ്യനയ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ആം ആദ്മി പാര്‍ട്ടിക്കും ഇന്ത്യ മുന്നണിക്കും ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വലിയ ആശ്വാസം നൽകുന്നതാണ് ഈ കോടതി നടപടി. ജൂൺ 1 വരെയാണ് ജാമ്യം. ജൂൺ 2 ന് തിരികെ തിരികെ തിഹാർ ജയിലെത്തണം.തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ജാമ്യം നല്‍കണമെന്നായിരുന്നു അരവിന്ദ് കെജ്രിവാളിന്‍റെ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി കോടതിയില്‍ ആവശ്യപ്പെട്ടത്.എന്നാല്‍, ജാമ്യം വോട്ടെടുപ്പ് വരെ […]

മുഖ്യമന്ത്രിവിജയൻ്റെ വിനോദയാത്ര

പി. രാജൻ മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബസമേതം വിദേശത്ത് വിനോദയാത്രക്ക് പോയിരിക്കയാണ്. അതിൽ നിയമലംഘനമൊന്നുമില്ലെന്ന് ഇടത് മുന്നണി കൺവീനർ ജയരാജൻ വ്യക്തമാക്കിയിട്ടുമുണ്ട്.ആരാണ് യാത്രയുടെ ചെലവ് വഹിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു കൊണ്ടിരിക്കുന്നു. മുഖ്യമന്ത്രിയായാൽ സ്വകാര്യ ജീവിതമേ പാടില്ലെന്ന് പറയാനാവില്ല. പക്ഷെ കേരള നിയമസഭയിൽ ഒരിക്കൽ ഒരു മുസ്ലിം ലീഗ് മന്ത്രിയുടെ മകളുടെ കല്യാണത്തിനു ബിരിയാണി സദ്യ നടത്തിയതിൻ്റെ ചെലവ് വരെ അഴിമതിയാരോപണത്തിന് കാരണമായിട്ടുണ്ട്. അഖിലേന്ത്യാ ലീഗുകാരനായ മന്ത്രി നാലായിരം കിലോ കോഴിയിറച്ചിയുടെ ബിരിയാണി വിളമ്പിയതിനു കാശ് എവിടെ […]

പെൻഷൻ പ്രായം കൂട്ടാൻ സാധ്യത

തിരുവനന്തപുരം: വിദേശയാത്ര കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങിയെത്തിയാൽ സംസ്ഥാന ജീവനക്കാരുടെ പെൻഷൻ പ്രായം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടായേക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ജീവനക്കാരുടെ കൂട്ടവിരമിക്കല്‍ സർക്കാരിന് വൻ ബാദ്ധ്യതയാകുന്ന പശ്ചാത്തലത്തിലാണിത്. സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പെൻഷൻ പ്രായം 57 ആക്കണമെന്ന് കെ. മോഹൻദാസ് ശമ്ബള പരിഷ്‌കരണ കമ്മിഷന്റെ ശുപാർശയുണ്ട്. നിലവില്‍ 56 ആണ്. പങ്കാളിത്ത പെൻഷൻ പദ്ധതിയില്‍ അംഗങ്ങളായവർക്ക് 60 വയസുവരെ തുടരാം. 16,638 പേരാണ് മേയില്‍ പെൻഷനാകുന്നത്. ഇവർക്ക് ആനുകൂല്യം നല്‍കാൻ 9151.31കോടിരൂപ […]

ഹിന്ദു ജനസംഖ്യ കുറഞ്ഞപ്പോൾ മുസ്ലിങ്ങൾ കൂടി

ന്യൂഡല്‍ഹി: രാജ്യത്ത് ഭൂരിപക്ഷ മതവിഭാഗമായ ഹിന്ദുക്കളുടെ എണ്ണം കുത്തനെ കുറഞ്ഞു. മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധര്‍, സിഖ് തുടങ്ങിയ ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ വര്‍ദ്ധിച്ചു. ജൈനരുടെയും പാഴ്സികളുടെയും എണ്ണം കുറഞ്ഞു പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി (ഇഎസി-പിഎം) നടത്തിയ പഠനത്തില്‍, 1950-നും 2015-നും ഇടയില്‍ ഹിന്ദുക്കളുടെ ജനസംഖ്യാ വിഹിതം 7.8% കുറഞ്ഞതായാണ് കണക്ക്. അയല്‍ രാജ്യങ്ങളില്‍ ഭൂരിപക്ഷ വിഭാഗത്തിന്റെ ജനസംഖ്യാ വിഹിതം വര്‍ധിച്ചു. 1950 നും 2015 നും ഇടയില്‍, ഇന്ത്യയിലെ മുസ്ലീം ജനസംഖ്യാ വിഹിതം 43.15% വര്‍ദ്ധിച്ചു. ക്രിസ്ത്യാനികളില്‍ […]

കോണ്‍ഗ്രസിനെ വീണ്ടും വെട്ടിലാക്കി സാം പിത്രോദ

ന്യൂഡൽഹി: ഇന്ത്യയുടെ തെക്കുള്ളവര്‍ ആഫ്രിക്കക്കാരുടെയും വടക്കുകിഴക്കുള്ളവര്‍ ചൈനക്കാരുടെയും പടിഞ്ഞാറുള്ളവര്‍ അറബികളുടെയും വടക്കുള്ളവര്‍ വെള്ളക്കാരുടെയും രൂപസാദൃശ്യമുള്ളവരാണെന്ന് ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷനായ സാം പിത്രോദ പറഞ്ഞു. അതേസമയം, പിത്രോദയുടെ പരാമര്‍ശം തള്ളുന്നുവെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ഇന്ത്യയുടെ വൈവിധ്യങ്ങളെക്കുറിച്ച് വിശദീകരിച്ചപ്പോഴാണ് പിത്രോദ വംശീയ പരാമര്‍ശം നടത്തിയത്. പിത്രോദയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മണിപ്പുര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് പ്രതികരിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദി, അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശര്‍മ അടക്കമുള്ള ബിജെപി നേതാക്കള്‍ പിത്രോദയ്ക്കെതിരെ രംഗത്തുവന്നു. പാരമ്പര്യ […]

കൊലപാതകമോ ? വ്യക്തത വരുത്താൻ സി ബി ഐ

കൊച്ചി: കേരള വെററിനറി സർവകലാശാലയുടെ പൂക്കോട് ക്യാമ്പസിലെ വിദ്യാർഥി സിദ്ധാ‍ർഥന്റെ മരണം, കൊലപാതകമോ ആത്മഹത്യയോ എന്ന് അറിയാൻ സി ബി ഐ ശ്രമം തുടങ്ങി. സിദ്ധാർഥൻ്റെ പോസ്റ്റ് മോർട്ടം, ഫോറൻസിക് റിപ്പോർട്ടുകൾ ഡൽഹി എയിംസിലേക്ക് സി ബി ഐ അയച്ചിട്ടുണ്ട്. മരണ കാരണത്തിൽ വ്യക്തത വരുത്താൻ ഇതു സഹായകരമാവും എന്നാണ് സി ബി ഐ കരുതുന്നത്.ഒരു മെഡിക്കൽ ബോർഡ് രൂപവത്കരിച്ച് വിദ​ഗ്ധോപദേശം നൽകണമെന്നാണ് സി.ബി.ഐയുടെ ആവശ്യം. കേസിലെ പ്രാഥമിക കുറ്റപത്രം സി.ബി.ഐ നേരത്തെ ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു. സിദ്ധാര്‍ഥന്‍ […]

ദേവരാജൻ മാസ്റ്ററും  എസ് ജാനകിയും …

സതീഷ് കുമാർ വിശാഖപട്ടണം  ഏകദേശം 30 വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമാണ് .വീണപൂവ്, അഷ്ടപദി , മൗനരാഗം, തുടങ്ങിയ പ്രശസ്ത ചിത്രങ്ങളുടെ സംവിധായകനായ അമ്പിളിയുടെ  “ആകാശത്തിനു കീഴെ ” എന്ന ചിത്രത്തിന്റെ പാട്ടുകളുടെ  റെക്കോർഡിങ്ങ് മദ്രാസിലെ കോദണ്ഡപാണി സ്റ്റുഡിയോയിൽ നടക്കുന്നു.   യു ഡി എഫിൽ  മന്ത്രിയായിരുന്ന കവി  പന്തളം സുധാകരനാണ് ചിത്രത്തിൽ പാട്ടുകൾ എഴുതുന്നത് . സംഗീതസംവിധാനം സാക്ഷാൽ ദേവരാജൻ മാസ്റ്ററ ചെറുപ്പകാലം തൊട്ടേ എസ് ജാനകിയുടെ പാട്ടുകൾ കേട്ടു വളർന്ന സംവിധായകൻ അമ്പിളിക്ക് മനസ്സിൽ ഒരു […]

കൊവിഡ് വാക്‌സിൻ കൊവിഷീല്‍ഡ് പിൻവലിച്ചു

ലണ്ടൻ: ഗുരുതര പാർശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന വെളിപ്പെടുത്തലിന് പിന്നാലെ തങ്ങളുടെ കൊവിഡ് വാക്‌സിനായ കൊവിഷീല്‍ഡ് പിൻവലിച്ച്‌ ബ്രിട്ടണിലെ മരുന്നു നിർമ്മാണ കമ്പനിയായ ആസ്ട്രാസെനേക . മരുന്ന് ആഗോളതലത്തില്‍ പിൻവലിക്കാനാണ് നീക്കം. വാക്‌സിന്റെ ഉത്‌പാദനവും വിതരണവും പൂർണമായി അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചു.വിപണിയില്‍ ഉള്ളവയും പിൻവലിക്കും. മറ്റ് വാക്‌സിനുകള്‍ ധാരാളമായി വിപണിയിലുണ്ടെന്നും,വില്‍പന ഇടിഞ്ഞതാണ് തീരുമാനത്തിന് പിന്നിലെന്നുമാണ് കമ്പനി വിശദീകരിക്കുന്നത്. ആസ്ട്രാസെനേകയും ഓക്‌സ്‌ഫർഡ് സർവകലാശാലയും ചേർന്നാണ് കൊവിഷീല്‍ഡ് വികസിപ്പിച്ചത്.പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടിനാണ് ഇന്ത്യയിൽ ആസ്ട്രാ സെനെകയുടെ വാക്സിൻ നിർമ്മിച്ച്‌ വിതരണം ചെയ്യാനുള്ള ലൈസൻസ് […]