‘വീണ്ടും മോദി വന്നാൽ സ്വേച്ഛാധിപത്യ പ്രവണത കൂടും’

കൊച്ചി: വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ച്‌ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻ ഡി എ വീണ്ടും അധികാരത്തില്‍ വന്നാല്‍ സ്വേച്ഛാധിപത്യ പ്രവണത വര്‍ധിക്കുമെന്ന് മുന്‍ ക്യാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖര്‍ അഭിപ്രായപ്പെടുന്നു. 2014ലും 2019 ലും നല്ല ഭൂരിപക്ഷം അവർക്ക് ഉണ്ടായിരുന്നു. ഇത്തവണ ചെറിയ ഭൂരിപക്ഷത്തിനാണ് ബിജെപി ജയിക്കുന്നതെങ്കില്‍ പാര്‍ലമെന്റില്‍ സംവാദങ്ങള്‍ ഉണ്ടാകുകയും സംസ്ഥാനങ്ങള്‍ കൂടുതല്‍ ശക്തമാകുകയും ചെയ്യും. സമനില കൈവരിക്കാന്‍ ഇത് സഹായിക്കും – അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ […]

ഖാര്‍ഗെയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച്‌ കമ്മീഷൻ

ന്യൂഡല്‍ഹി: രാഹുൽ ഗാന്ധിയുടെ ഹൈലികോപ്ററർ പരിശോധിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഹെലികോപ്റ്ററിലും തിരച്ചിൽ നടത്തി. പ്രതിപക്ഷ നേതാക്കളെ മാത്രം തിരഞ്ഞെടുപ്പ് കമ്മീഷൻ ഉന്നംവയ്ക്കുന്നതിൻ്റെ തെളിവാണിതെന്ന് കോൺഗ്രസ് ആരോപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ടത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ആണ് ഈ സംഭവം. ബിഹാറിലെ സമസ്‌തിപൂരില്‍ വച്ചാണ് ഖാർഗെയുടെ ഹെലികോപ്റ്ററില്‍ കമ്മീഷൻ മിന്നല്‍ പരിശോധന നടത്തിയത്. ഹൈലികോപ്റററിൽ പണം കടത്തുന്നുണ്ടോ എന്ന് അറിയാനാണ് കമ്മീഷൻ്റെ ഈ നടപടി. ഖാർഗെ കഴിഞ്ഞ ദിവസം ബീഹാറിലെ സമസ്‌തിപൂരിലും മുസാഫർപൂരിലും […]

വൈദ്യുതി ഉപയോഗം കുറഞ്ഞു

തിരുവനന്തപുരം : വേനല്‍മഴ വ്യാപകമായതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കാര്യമായി കുറഞ്ഞു. ചൂടിനു വന്ന ശമനവും ഇതിനു കാരണമായെന്ന് വൈദ്യുതി ബോർഡ് അറിയിച്ചു. ഇന്നലെ ആകെ ഉപയോഗം 95.69 ദശലക്ഷം യൂണിറ്റാണ്. തുടർച്ചയായി രണ്ടാമത്തെ ദിവസമാണ് ഉപയോഗം 100 ദശലക്ഷം യൂണിറ്റ്ന് താഴെ എത്തുന്നത്. പീക്ക് ടൈം ആവശ്യകതയും കുറഞ്ഞു. 4585 മെഗാവാട്ട് ആണ് ഇന്നലത്തെ ആവശ്യകത. ആകെ ഉപയോഗം കുറഞ്ഞതോടെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണത്തില്‍ ഇളവ് ഏർപ്പെടുത്തും. ഘട്ടം ഘട്ടം ആയി നിയന്ത്രണം ഒഴിവാക്കാനാണ് […]

മുസ്ലിം ജനസംഖ്യയും ജനപ്പെരുപ്പവും

പി.രാജൻ മതപരമായ ജനപ്പെരുപ്പം തർക്ക വിഷയമായിരിക്കയാണ്. ഇന്ത്യാ ഉപഭൂഖണ്ഡം മതാടിസ്ഥാനത്തിൽ വിഭജിച്ചാണ് പാക്കിസ്ഥാൻ ഉണ്ടാക്കിയതെന്ന് മറക്കരുത്. അതിനാൽ മതപരമായ ജനസംഖ്യയുടെ ഏറ്റക്കുറച്ചിലുകൾ ചർച്ചാവിഷയമാകുന്നതിൽ അത്ഭുതമില്ല. രസകരമായ കാര്യം പാക്കിസ്ഥാനു വേണ്ടി വാദിച്ചവരും അതിനു ദേശങ്ങളുടെ സ്വയം നിർണ്ണമാവകാശവാദമെന്ന ലെനിനിസ്റ്റ് പ്രത്യയശാസ്ത്ര പിന്തുണ നൽകിയവരുമാണ് ഇപ്പോൾ മതപരമായ ജനസംഖ്യാ വ്യതിയാനം ചർച്ച ചെയ്യുന്നതിനെ ചോദ്യം ചെയ്യുന്നതെന്നതാണ്. കഴിഞ്ഞ കാലത്തെ കണക്കെടുത്താൽ മുസ്ലിം ജനസംഖ്യ ആനുപാതികമായി വർദ്ധിച്ചിട്ടില്ലെന്ന് വാദിക്കുന്നവരുണ്ട്.എന്നാൽ മുസ്ലിമുകൾ കൂടുതലുള്ള മലപ്പറ്റം ജില്ലയിൽ മാത്രമാണ് കേരളത്തിൽ നിയമസഭാ മണ്ഡലങ്ങളുടെ […]

പിണറായിയുടെ യാത്ര ഗവർണർ അറിയാതെ…

കൊച്ചി:‘മുഖ്യമന്ത്രി വിദേശത്ത് പോയോ,ഞാനറിഞ്ഞിട്ടില്ല’- ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ്റെ മറുപടി.നിങ്ങളെങ്കിലും അറിയിച്ചല്ലോ, അതിന് നന്ദി’, ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ്റെയും കുടുംബത്തിന്റേയും സ്വകാര്യവിദേശസന്ദര്‍ശനത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്തുകൊണ്ടാണ് അറിയിക്കാത്തതെന്ന് തന്നോട് അല്ല, അവരോടാണ് ചോദിക്കണ്ടതെന്നും തുടര്‍ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. വിദേശയാത്രകളെക്കുറിച്ച് രാജ്ഭവനെ ഇരുട്ടില്‍നിര്‍ത്തുകയാണെന്ന് നേരത്തെ തന്നെ രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്. യു.എ.ഇ, ഇന്‍ഡൊനീഷ്യ, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രിയും കുടുംബവും പോയത്. യാത്രസംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും നല്‍കിയിരുന്നില്ല. സ്വകാര്യസന്ദര്‍ശനമാണെങ്കിലും മുഖ്യമന്ത്രിമാര്‍ വിദേശത്തേക്ക് പോകുമ്പോള്‍ ഗവര്‍ണറെ […]

റവന്യൂ, കൃഷി വകുപ്പ് തർക്കത്തിൽ കുടുങ്ങി രണ്ടര ലക്ഷം ഭൂ ഉടമകൾ

തിരുവനന്തപുരം: ഭുമിയുടെ ഡാററാ ബാങ്ക് കുററമററതാക്കുന്നത്  സംബന്ധിച്ച് റവന്യൂ, കൃഷി വകുപ്പുകൾ തമ്മിലുള്ള തർക്കം കാരണം ഭൂമി തരംമാറ്റത്തിനായി സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നത് രണ്ടരലക്ഷത്തോളം അപേക്ഷകൾ. കൃഷിവകുപ്പിനെ കുറ്റപ്പെടുത്തുകയാണ് റവന്യൂ വകുപ്പ്. പണി ചെയ്യാൻ ആളില്ല എന്നാണ് കൃഷി വകുപ്പിൻ്റെ വിശദീകരണം.കൃഷി ഓഫീസര്‍മാര്‍ അവരവരുടെ പരിധിയിലെ തണ്ണീര്‍ത്തടത്തിന്‍റെ വിവരം ശേഖരിച്ച് രേഖപ്പെടുത്തിയാൽ മതിയെന്നിരിക്കെ അതിന് പോലും തയ്യാറാകുന്നില്ല എന്ന് റവന്യൂ വകുപ്പ് പറയുന്നു. ഇത് സംബന്ധിച്ച് നടന്ന മന്ത്രിതല ചര്‍ച്ച നടന്നിട്ടും തീരുമാനമായില്ല. ഉദ്യോഗസ്ഥരുടെ എണ്ണക്കുറവ് എന്ന വാദമാണ് കൃഷി […]

പീഡനക്കാര്യത്തിൽ കത്തെഴുതിയ ബി ജെ പി നേതാവ് അറസ്ററിൽ

ബെംഗളൂരു: മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ കൊച്ചുമകനും ജെ.ഡി.എസ്. എം.പിയുമായ പ്രജ്ജ്വല്‍ രേവണ്ണ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നകാര്യം ചൂണ്ടിക്കാട്ടി പാര്‍ട്ടി നേതൃത്വത്തിന് കത്തെഴുതിയ ഹാസനിലെ ബിജെപി നേതാവ് ദേവരാജെ ഗൗഡ അറസ്റ്റില്‍. ഹാസനിലെ 36-കാരി നല്‍കിയ ലൈംഗിക ഉപദ്രവ പരാതിയിലാണ് അറസ്റ്റ്. എന്നാൽ പ്രജ്ജ്വല്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിലാണ് അറസ്റ്റെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. അറസ്റ്റിനോട് പ്രതികരിക്കാന്‍ ബിജെപി തയ്യാറായിട്ടില്ല വസ്തു വില്‍ക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ കഴിഞ്ഞദിവസം ദേവരാജ ഗൗഡക്കെതിരെ […]

പെട്രോൾ വില കൂടിയപ്പോൾ സർക്കാരിന് 30345 കോടി രൂപ

കൊച്ചി : ഇന്ധനനികുതി വകയിൽ മൂന്നുവര്‍ഷംകൊണ്ട് സംസ്ഥാന ഖജനാവിലെത്തിയത് 30345 കോടി രൂപ. രൂപയെന്നാണ് വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിന് മറുപടി.ഡീസലിന് 22.76 ശതമാനവും പെട്രോളിന് 30.08 ശതമാനവുമാണ് സംസ്ഥാന നികുതി. പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമുള്ള കണക്കാണിത്.കഴിഞ്ഞ എട്ടുവര്‍ഷംകൊണ്ട് 66373 കോടി രൂപയാണ് സംസ്ഥാനത്തിന്റെ ഇന്ധന നികുതി വരുമാനം. അതേസമയം, പെട്രോള്‍ പമ്പുടമകള്‍ 788 കോടി രൂപ നികുതി കുടിശിക നല്‍കാനുമുണ്ട്. 2021 ഒക്ടോബറിലാണ് സംസ്ഥാനത്തെ പെട്രോള്‍ വില ചരിത്രത്തിലാദ്യമായി 110 […]