ഇന്ത്യ സഖ്യ സർക്കാർ വന്നാൽ രാമക്ഷേത്രം തകർക്കുമെന്ന് മോദി

ലക്നൗ : അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ മറപിടിച്ച് കോൺഗ്രസ് നയിക്കുന്ന ഇന്ത്യ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസും സമാജ്‌വാദി പാർട്ടിയും അടങ്ങുന്ന ‘ഇന്ത്യ സഖ്യം’ അധികാരത്തിലെത്തിയാൽ അയോധ്യയിലെ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ചു തകർക്കുമെന്നു അദ്ദേഹം മുന്നറിയിപ്പ് നൽകി. ഉത്തർപ്രദേശിലെ ബരാബങ്കിയിലെ തിരഞ്ഞെടുപ്പു റാലിയിലാണു മോദിയുടെ പരാമർശം. ഇന്ത്യാസഖ്യം അധികാരത്തിൽ വന്നാൽ രാംലല്ല വീണ്ടും കൂടാരത്തിലാകും. അവർ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കും. അവർ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടു പഠിക്കണം. എവിടെ ബുൾഡോസർ […]

കോമഡി ഉത്സവമായി ഗുരുവായൂരമ്പല നടയിൽ

ഡോ. ജോസ് ജോസഫ്  ജയ ജയ ജയ ജയ ഹേ എന്ന മെഗാ ഹിറ്റ് ചിത്രത്തിനു ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന കുടുംബ ഹാസ്യ ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. പൃഥ്വിരാജ്-ബേസിൽ ജോസഫ് കോമ്പോ  ചിരിപ്പൂരമൊരുക്കുന്ന ചിത്രം ആദ്യാവസാനം ഒരു കല്യാണത്തെ ചുറ്റിപ്പറ്റിയുള്ള സിറ്റുവേഷണൽ കോമഡിയിലൂടെയാണ് മുന്നോട്ടു പോകുന്നത്. ഗുരുവായൂരമ്പലത്തിൻ്റെ പശ്ചാത്തലത്തിൽ  പൃഥ്വിരാജ് നായകനായിറങ്ങിയ നന്ദനം ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ റെഫറൻസുകൾ ചിത്രത്തിൽ സമർത്ഥമായി സംവിധായകൻ വിളക്കിച്ചേർത്തിട്ടുണ്ട്. കുഞ്ഞിരാമായണത്തിൻ്റെ തിരക്കഥാകൃത്ത് ദീപു പ്രദീപാണ് ചിത്രത്തിൻ്റെ നിരക്കഥ രചിച്ചിരിക്കുന്നത്. രണ്ടേകാൽ […]

ചരിത്രം മാറ്റിയെഴുതിയ ഒരു സംഗീത സംവിധായകൻ .

സതീഷ് കുമാർ വിശാഖപട്ടണം ആധുനിക വൈദ്യശാസ്ത്രം ഇന്നത്തെ രീതിയിൽ  പുരോഗമിക്കാതിരുന്ന കഴിഞ്ഞ നൂറ്റാണ്ടിൽ ആന്ധ്രയിൽ നിന്നും ഉത്തരേന്ത്യയിൽ നിന്നുമൊക്കെ ചില ലാടവൈദ്യന്മാർ നമ്മുടെ നാട്ടിൽ ചികിത്സിക്കാൻ എത്തുമായിരുന്നുവത്രെ !  ദേശാടനക്കാരായ ഇവർ  ഗ്രാമത്തിലെ ഏതെങ്കിലും സത്രത്തിലോ വീടുകളിലോ അതിഥിയായി താമസിച്ചു കൊണ്ട് ഗ്രാമീണർക്കു വേണ്ട ചികിത്സകളെല്ലാം ചെയ്തുകൊടുത്തിരുന്നത്. എറണാകുളം ജില്ലയിലെ ചെറായിയിലുള്ള കൊറശേരിൽ വീട്ടിൽ ഇങ്ങനെ എത്തിയതായിരുന്നു  ഉത്തരേന്ത്യക്കാരനായ ആ ലാട വൈദ്യൻ .   കൊറശേരിൽ എത്തിയപ്പോഴാണ് അറിയുന്നത് ആ വീട്ടിലെ ഗൃഹനാഥ പ്രസവിച്ചു കിടക്കുകയാണ് […]

കള്ളപ്പണക്കേസ്: അറസ്റ്റിന് ഇ ഡി കോടതി അനുമതി തേടണം

ന്യൂഡൽഹി: കള്ളപ്പണക്കേസുകളിൽ കോടതിയുടെ അനുമതിയില്ലാതെ പ്രതികളെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഇത്തരം കേസുകളിൽ അനുമതി ഇല്ലാതെ അറസ്റ്റിനുള്ള അധികാരം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ അഭയ് എസ്. ഓക, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചിന്റേതാണ് സുപ്രധാനമായ ഉത്തരവ്. പി.എം.എൽ.എ. നിയമപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള ഇ.ഡി. ഉദ്യോഗസ്ഥരുടെ അധികാരത്തെ സംബന്ധിച്ചാണ് കോടതി വ്യക്തത വരുത്തിയത്. കോടതി കേസ് എടുത്ത ശേഷം പി.എം.എൽ.എ. നിയമത്തിന്റെ 19-ാം വകുപ്പ് പ്രകാരം അറസ്റ്റിന് […]

മഴ വരും, അതിശക്തമായി എന്ന് പ്രവചനം

കൊച്ചി: വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. 18 മുതൽ മഴ കൂടുതൽ ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. 18ന് പാലക്കാട്, മലപ്പുറം ജില്ലകളിലും 19 ന് പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും 20 ന് […]

അഴിമതിയുടെ ആഴങ്ങള്‍

അരൂപി കിട്ടുന്നതില്‍ പകുതി കാവല്‍ക്കാരന് കൊടുക്കാമെന്ന വ്യവസ്ഥയില്‍ കൊട്ടാരത്തിലേക്ക് പ്രവേശനം ലഭിച്ച പൂക്കച്ചവടക്കാരന്‍ പൂക്കളുടെ വിലയായി പണത്തിന് പകരം 50 അടി മതിയെന്ന് അപേക്ഷിച്ച് കാവല്‍ക്കാരന് ശിക്ഷ വാങ്ങിക്കൊടുത്ത കഥ അറിയാത്തവര്‍ ചുരുക്കമായിരിക്കും. അഴിമതിക്കാരനായ സേവകന്‍റെ ശല്യം ഒഴിവാക്കാന്‍ കടപ്പുറത്ത് തിരമാല എണ്ണാന്‍ നിയോഗിക്കപ്പെട്ടപ്പോള്‍ തന്‍റെ കൃത്യനിര്‍വ്വഹണത്തിന് തടസ്സമുണ്ടാക്കുന്നെവെന്നാരോപിച്ച് മത്സ്യത്തൊഴിലാളികളില്‍ നിന്ന് അയാള്‍ പണം തട്ടിയ കഥയും പ്രസിദ്ധമാണ്. അധികാര വര്‍ഗ്ഗത്തോടൊപ്പം ജനിച്ച അഴിമതിയുടെ കഥകള്‍ക്ക് ലോക ചരിത്രത്തില്‍ ഒരു പഞ്ഞവുമുണ്ടാവില്ല. അഴിമതി മൂലം ആഗോള സമ്പദ് […]

കേരളത്തിൽ ഇനിയും ഭൂമിവില ഇടിയും….

കൊച്ചി: ജനസംഖ്യ കുറയുന്നതും,യുവജനങ്ങൾ വിദേശത്തേയ്ക്ക് കുടിയേറുന്നതും മൂലം കേരളത്തിൽ വീടുവെയ്ക്കാനുള്ള സ്ഥലത്തിനു പോലും വില കുറയുമെന്ന് ഐക്യരാഷ്ട സഭ ഉദ്യോഗസ്ഥനായ ഡോ. മുരളി തുമ്മാരുകുടി. അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: ജപ്പാനിലെ ഒഴിഞ്ഞ വീടുകള്‍, കേരളത്തിലെ ഒഴിയുന്ന വീടുകള്‍ ജപ്പാനില്‍ 90 ലക്ഷത്തോളം ഒഴിഞ്ഞ വീടുകള്‍, എന്താണ് ജപ്പാനില്‍ സംഭവിക്കുന്നത് എന്നാണ് ചോദ്യം? റാഡിക്കല്‍ ആയ സംഭവം ഒന്നുമല്ല. ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റ് കുറയുന്ന പ്രദേശങ്ങളില്‍ പുറത്തു നിന്നും കുടിയേറ്റം സംഭവിച്ചില്ലെങ്കില്‍ ഇത് സ്വാഭാവികമാണ്. ഇതാണ് ഇപ്പോള്‍ […]

ബുദ്ധിജീവികളും സാമാന്യബുദ്ധിയും

പി.രാജൻ.  സാമാന്യ ബുദ്ധിയില്ലാത്തവർ ബുദ്ധിജീവികൾ എന്ന് അംഗീകരിക്കപ്പെട്ട് കഴിഞ്ഞാൽ സാമാന്യ ബുദ്ധി വേണ്ടെന്ന മട്ടിൽ എന്ത് മണ്ടത്തരവും വിളിച്ചു പറയുന്നവരുണ്ട്. മലയാള മനോരമയിൽ ജോമി തോമസ്സിൻ്റെ ഇന്ത്യാ ഫയൽ എന്ന പംക്തി വായിച്ചതാണ് ഇങ്ങനെയൊരു പ്രതികരണം കുറിക്കാൻ ഇടയാക്കിയത്. വിധിക്ക് വിലയില്ലാതായാൽ എന്നാണ് മാന്യ സുഹൃത്തിൻ്റെ ലേഖനത്തിനു കൊടുത്തിരിക്കുന്ന തലക്കെട്ട്’ സ്ഥാനാർത്ഥികളുടെ മാത്രമല്ലാ വോട്ടറുടെ മതവും ജാതിയും പറഞ്ഞ് വോട്ടു പിടിക്കുന്നതും തെരഞ്ഞെടുപ്പ് റ ദ്ദാക്കാൻ തക്കതായ തെറ്റാണ്. പക്ഷെ പച്ചക്ക് മതത്തെക്കുറിച്ച് പറഞ്ഞു ഒരു വിഭാഗത്തെ […]

തലച്ചോറ് തിന്നുന്ന അമീബ വീണ്ടും: ഒരു കുട്ടി ആശുപത്രിയിൽ

കോഴിക്കോട് : ‘തലച്ചോറ് തിന്നുന്ന’ അമീബ ബാധ വീണ്ടും മലപ്പുറത്ത് കണ്ടെത്തി. അമീബിക് മസ്തിഷ്‌ക രോഗം ബാധിച്ച അഞ്ച് വയസുകാരനെ അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഈ രോഗത്തിന് ഫലപ്രദമായ മരുന്നുകള്‍ സംസ്ഥാനത്ത് ലഭ്യമല്ല. മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ കുട്ടി അപകടാവസ്ഥ തരണം ചെയ്തിട്ടില്ലെന്നും വെന്റിലേറ്ററില്‍ തുടരുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കടലുണ്ടിപ്പുഴയില്‍ കുളിച്ചപ്പോഴാണ് കുട്ടിയുടെ ശരീരത്തില്‍ അമീബ എത്തിയതെന്ന് സംശയിക്കുന്നു.കുട്ടിയോടൊപ്പം പുഴയില്‍ കുളിച്ച ബന്ധുക്കളായ ആള്‍ക്കാര്‍ നിരീക്ഷണത്തിലാണ്. കേരളത്തില്‍ ഇതിനു മുൻപ് വിരളമായി […]