ബി ജെ പി വീണ്ടും നേടും; 300 സീററിൽ ജയിക്കും- പ്രശാന്ത് കിഷോർ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വ്യാപകമായ ജനരോഷമൊന്നുമില്ലെന്നും, ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ചുരുങ്ങിയത് 300 മണ്ഡലങ്ങളിലെങ്കിലും ജയിക്കുമെന്നും പ്രമുഖ രാഷ്ട്രീയ നിരീക്ഷകൻ പ്രശാന്ത് കിഷോർ. പ്രവചിക്കുന്നു. ഇന്ത്യ ടു ഡേ ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിക്ക് ഒറ്റയ്ക്ക് 370 സീറ്റുകൾ നേടുക അസാധ്യമാണ്.”ബിജെപിക്ക് 370 സീറ്റും എൻഡിഎ 400 സീറ്റും കടക്കുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞപ്പോൾ അതിനു സാധ്യതയില്ലെന്ന് ഞാൻ അഭിപ്രായപ്പെട്ടിരുന്നു. പ്രവർത്തകരുടെ ആവേശം വർദ്ധിപ്പിക്കാനൂള്ള ശ്രമമായിരുന്നു മോദിയുടേത്. ബി ജെ പി 270 സീറ്റിന് താഴേയ്ക്കും പോകില്ല. മുൻ […]