കെ. ഗോപാലകൃഷ്ണൻ 1964 മേയ് 27ന്, ഉച്ചകഴിഞ്ഞ് രണ്ടിന് പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ഹൃദയാഘാതം മൂലം അന്തരിച്ചു എന്ന വേദനാജനകമായ വാർത്ത വന്നു. ഞാൻ ഒരു ഉദ്യോഗനിയമനത്തിനായി ഡൽഹിയിലായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് റിപ്പോർട്ടുകളുണ്ടെങ്കിലും ഇത്തരമൊരു പെട്ടെന്നുള്ള വിയോഗം ആരും പ്രതീക്ഷിച്ചിരുന്നില്ല. വലിയ ആഘാതത്തോടെയാണ് ന്യൂഡൽഹി അതു ശ്രവിച്ചത്. വിദ്യാഭ്യാസമേഖലയിൽ ഇന്ത്യയെ സേവിച്ച, മതേതര, ജനാധിപത്യ, സോഷ്യലിസ്റ്റ് ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് യത്നിച്ച, സമ്മിശ്ര സമ്പദ്വ്യവസ്ഥയിലൂടെ സമ്പൂർണ പ്രതിബദ്ധതയോടെ പഞ്ചവത്സര പദ്ധതികളടക്കമുള്ള വിവിധ വികസന സംരംഭങ്ങൾ ആസൂത്രണം ചെയ്ത […]