മൂന്ന് സംസ്ഥാനങ്ങളിൽ കൂടി പൗരത്വം നൽകി

ന്യൂഡൽഹി : കേന്ദ്രസർക്കാർ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമപ്രകാരം പശ്ചിമബംഗാൾ,​ ഹരിയാന,​ ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ അപേക്ഷകർക്ക് പൗരത്വം നൽകി.പാകിസ്ഥാനിൽ നിന്നുള്ള അഭയാർത്ഥികളാണ് ഇതിൽ കൂടുതലും. ബംഗാളിൽ പൗരത്വ ഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപിച്ചിരിക്കെയാണ് കേന്ദ്രത്തിന്റെ നീക്കം. സി.എ.എ വിജ്ഞാപനം വന്ന് രണ്ട് മാസത്തിന് ശേഷം മേയ് 15ന് ന്യൂഡൽഹിയിലെ 14 അപേക്ഷകർക്ക് കേന്ദ്രം ആദ്യ ഘട്ടത്തിൽ പൗരത്വ സർട്ടിഫിക്കറ്റ് നൽകിയിരുന്നു. പൗരത്വ ഭേദഗതിക്കെതിരെ ഉയർന്ന പ്രതിഷേധത്തി്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച നിയമത്തിന്റെ ചട്ടങ്ങൾ 2024 മാർച്ച് […]

മഴ തുടരും; കാലവർഷം വേഗമെത്തുമെന്ന് മുന്നറിയിപ്പ്

കൊച്ചി: അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവർഷം കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നു .ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി ശക്തമായ മഴക്ക് സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പു‍ഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് അതിശക്തമ‍ഴ മുന്നറിയിപ്പ് നിലനിൽക്കുന്നത്. തിരുവനന്തപുരം, ഇടുക്കി, തൃശ്ശൂർ എന്നിവിടങ്ങളിൽ ശക്തമായ മ‍ഴ മുന്നറിയിപ്പുമുണ്ട്. നിലനിൽക്കുന്നുണ്ട്. മണ്‍സൂണ്‍ കാറ്റ് ശക്തി പ്രാപിച്ചതും, തെക്കൻ തമി‍ഴിനാടിന് […]

മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മാതാക്കള്‍ക്ക് എതിരെ റിപ്പോര്‍ട്ട്

കൊച്ചി: കോടികൾ ലാഭം കൊയ്ത മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയുടെ  നിർമാതാക്കൾക്ക് എതിരെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ചിത്രത്തിന്‍റെ നിർമാണത്തിന് ഏഴു കോടി രൂപ മുതല്‍മുടക്കിയ അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമർപ്പിച്ച ഹർജിയിൽ ആണ് റിപ്പോർട്ട്. തനിക്ക് 40 ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്തിരുന്നുവെന്നും പണം കൈപ്പറ്റിയ ശേഷം ലാഭവിഹിതമോ മുതല്‍മുടക്കോ നല്‍കാതെ നിർമാതാക്കൾ കബളിപ്പിച്ചെന്നാണ് ഹർജിയിൽ പറയുന്നത്. നിര്‍മാതാക്കളായ ഷോണ്‍ ആന്‍റണി, സൗബിൻ ഷാഹിർ,ബാബു ഷാഹിർ […]

മാസപ്പടിക്കേസിൽ വിദേശ ബാങ്ക് ഇടപാടും അന്വേഷണത്തിൽ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയുടെ എക്സാലോജിക് എന്ന ഐ ടി കമ്പനിയും സിഎംആർഎല്ലും തമ്മിലുള്ള ഇടപാടിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. വിവാദ വ്യവസായി ശശിധരൻ കർത്തായുടെ ഉടമസ്ഥതയിൽ ആലുവ ആസ്ഥാനമായി പ്രവർത്തിക്കുന്ന കരിമണൽ കമ്പനിയാണ് സി എം ആർ എൽ. ഈ കമ്പനികളുടെ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന് (എസ്എഫ്ഐഒ) അബുദാബിയിലെ ഒരു ദുരൂഹ ബാങ്ക് അക്കൗണ്ടിനെ കുറിച്ചു വിവരം ലഭിച്ചിട്ടുണ്ട്. രണ്ട് വിദേശ കമ്പനികളിൽനിന്ന് അബുദാബിയിലെ അക്കൗണ്ടിലേക്ക് എത്തിയത് […]

പോപ്പുലർ ഫ്രണ്ട് മുൻ ചെയർമാന് ജാമ്യമില്ല

ന്യൂഡൽഹി: നിരോധിക്കപ്പെട്ട സംഘടനായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുൻ ചെയർമാൻ ഇ. അബൂബക്കറിന്റെ ജാമ്യഹർജി ഡൽഹി ഹൈക്കോടതി തള്ളി.യു.എ.പി.എ കേസിൽ തടവിൽ കഴിയുകയാണ് അദ്ദേഹം. ജസ്റ്റിസുമാരായ സുരേഷ് കുമാർ കെയ്റ്റ്, മനോജ് കുമാർ ജെയിൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് മുന്നോടിയായി 2022 സെപ്റ്റംബർ 22നാണ് അബൂബക്കറിനെ എൻ.ഐ.എ അറസ്റ്റ് ചെയ്തത്. സംഘടന ഭാരവാഹികളും അംഗങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഫണ്ട് സ്വരൂപിക്കാൻ ക്രിമിനൽ ഗൂഢാലോചന നടത്തുകയും ഇതിനായി […]

എണ്ണവില കുറയുമോ ? റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യാൻ റിലയൻസ്

മോസ്‌കോ: റഷ്യയില്‍ നിന്ന് പ്രതിമാസം 30 ലക്ഷം ബാരല്‍ എണ്ണ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനുള്ള കരാറില്‍ റിലയന്‍സ് ഇൻഡസ്ട്രീസ് ഒപ്പിട്ടതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് അറിയിച്ചു. റഷ്യയുടെ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റുമായാണ് ഒരുവര്‍ഷത്തേക്കുള്ള കരാർ. രണ്ടു കമ്പനികളും ഈ വാർത്തയോട് പ്രതികരിച്ചിട്ടില്ല. കരാർ മൂലം ഇന്ത്യയിലെ എണ്ണവില കുറയുമോ എന്ന് ഇനിയും വ്യക്തമല്ല. റഷ്യ 2022 ൽ ആരംഭിച്ച യുക്രെയ്ന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ അവസാനിപ്പിച്ചിരുന്നു. റഷ്യന്‍ കറന്‍സിയായ റൂബിളിലായിരിക്കും […]

സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പീഡനപരാതി

കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചുവെന്ന് സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പരാതി. മലയാളത്തിലെ യുവ നടിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നെടുമ്പാശേരി പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി. കേസിന് പിന്നില്‍ വ്യക്തിവിരോധം ആണെന്നാണ് ഒമര്‍ ലുലു പറയുന്നു.നടിയുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെന്നും സൗഹൃദം ഉപേക്ഷിച്ചതിലുള്ള വിരോധമാണ് പരാതിക്ക് പിറകിലെന്നും അദ്ദേഹം ആരോപിക്കുന്നു.പണം തട്ടിയെടുക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണിതെന്നും ഒമർ ലുലു സംശയിക്കുന്നു. ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ്, ഒരു അഡാര്‍ ലൗ, ധമാക്ക […]

ധ്യാനമിരിക്കാന്‍ പ്രധാനമന്ത്രി വിവേകാനന്ദപാറയിലേക്ക്

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം രണ്ടു ദിവസം ധ്യാനമിരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി കന്യാകുമാരി വിവേകാനന്ദപാറയിലെത്തും. മെയ് 30നാണ് തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്നത്. തിരുവനന്തപുരത്തെത്തിയ ശേഷമാകും പ്രധാനമന്ത്രി കന്യാകുമാരിയിലേക്ക് തിരിക്കുക. ജൂണ്‍ ഒന്നിന് തിരിച്ച്‌ പോയേക്കും.2019ല്‍ തിരഞ്ഞെടുപ്പിനു ശേഷം കേദാര്‍നാഥിലെ ഗുഹയിലാണ് പ്രധാനമന്ത്രി ധ്യാനമിരുന്നത്. കോണ്‍ഗ്രസിന്റെ പ്രകടനപത്രിക മുസ്‌ലിം ലീഗിന്റേതാണെന്ന് മോദി പ്രചരണ യോഗങ്ങളിൽ ആവര്‍ത്തിച്ചു. പ്രതിപക്ഷത്തിന്റെ പദ്ധതികളെ കുറിച്ച്‌ താന്‍ ജനങ്ങളെ ബോധവന്മാരാക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.