നരേന്ദ്ര മോദിയുടെ സർക്കാരിന് മൂന്നാമൂഴം ?
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി നയിക്കുന്ന എൻ ഡി എ വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. ഇന്ത്യ സഖ്യം അധികാരത്തിലേറും എന്നതു സംബന്ധിച്ച് ഒരു സുചനയുമില്ല. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ 350-ലേറെ സീറ്റുകൾ നേടുമെന്നാണ് വിലയിരുത്തൽ. വിവിധ ഏജൻസികൾ നടത്തിയ എക്സിറ്റ് പോൾ ഫലങ്ങൾ താഴെ ചേർക്കുന്നു: ഇന്ത്യ ന്യൂസ്- ഡി- ഡൈനാമിക്‌സ്: എൻ.ഡി.എ- 371 ഇന്ത്യ സഖ്യം- 125 മറ്റുള്ളവർ- 47 റിപ്പബ്ലിക് ടിവി– പി മാർക്: എൻ.ഡി.എ- […]
മാസപ്പടിക്കേസിൽ തെളിവുണ്ടെന്ന് കമ്പനി രജിസ്ട്രാർ
കൊച്ചി: വിവാദ വ്യവസായി ശശിധരൻ കർത്തയുടെ ഉടമസ്ഥതയിൽ ആലുവയിൽ പ്രവർത്തിക്കുന്ന കരിമണൽ കമ്പനിയായ സി എം ആർ എല്ലിൽ 103 കോടിയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസ്(ആർ. ഒ.സി) ഡൽഹി ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ഇതു സംബന്ധിച്ച അന്വേഷണം തടയണം എന്നാവശ്യപ്പെട്ടുള്ള സിഎംആർഎൽ ഹർജിയെ തുടർന്നായിരുന്നു ഈ വിശദീകരണം ആർ ഒ സി നൽകിയത്. സിഎംആർഎല്ലിൽ കണ്ടെത്തിയത് 103 കോടിയുടെ കൃത്രിമ ഇടപാടുകളാണ്. വ്യാജ ഇടപാടുകൾ കാണിച്ച് ചെലവുകൾ പെരുപ്പിച്ച് കാട്ടുകയായിരുന്നു. 2012 മുതൽ 2019 വരെയുള്ള […]
തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ നിർമിതബുദ്ധി സ്ഥാപനം നീക്കം നടത്തി ?
ന്യൂഡൽഹി: നിർമിതബുദ്ധി ഉപയോഗിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ നടത്തിയ രഹസ്യ പ്രവർത്തനങ്ങൾ തങ്ങൾ തടസ്സപ്പെടുത്തിയതായി അവകാശപ്പെട്ട് ഓപ്പൺഎഐ. 2015 ഡിസംബറിൽ സ്ഥാപിതമായ ഒരു നിർമിതബുദ്ധി ഗവേഷണ സ്ഥാപനമാണ് ഓപ്പൺഎഐ. തെരഞ്ഞെടുപ്പിൻ്റെ ഫലം പ്രഖ്യാപിക്കുന്നതിന് നാല് ദിവസം മുമ്പായിട്ടാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തൽ. ഭരണകക്ഷിയായ ബിജെപിയെ വിമർശിക്കുകയും കോൺഗ്രസിനെ പ്രശംസിക്കുകയും ചെയ്യുന്ന ഉള്ളടക്കങ്ങൾ ഇസ്രായേൽ ആസ്ഥാനമായുള്ള സ്റ്റോയിക് നെറ്റ്‌വർക്ക് സൃഷ്ടിച്ചുവെന്ന് ഓപ്പൺഎഐ പറയുന്നു. ഇസ്രായേലിലെ രാഷ്ട്രീയ പ്രചാരണ മാനേജ്മെൻ്റ് സ്ഥാപനമാണ് സ്റ്റോയിക്. പൊതുജനാഭിപ്രായം കൈകാര്യം ചെയ്യുന്നതിനോ രാഷ്ട്രീയ ഫലങ്ങളെ […]
വ്യാജരേഖക്കേസിൽ ഡൊണാള്‍ഡ് ട്രംപ് കുററക്കാരൻ
ന്യൂയോർക്ക് : അശ്ലീലചിത്ര നടി സ്‌റ്റോമി ഡാനിയേല്‍സുമായി ബന്ധമുള്ള 34 കേസുകളിലും മുൻ അമേരിക്കൻ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് കുററക്കാരനാണെന്ന് ന്യൂയോര്‍ക്കിലെ 12 അംഗ ജൂറി കുറ്റക്കാരനാണെന്ന് കണ്ടെത്തി. അങ്ങനെ ശിക്ഷിക്കപ്പെടുന്ന ആദ്യ പ്രസിഡന്റായി ട്രംപ് മാറി. അതേസമയം അപ്പീൽ ഹർജി നൽകുമെന്ന് 77 കാരനായ അദ്ദേഹം അറിയിച്ചു. 2016 ലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു പോണ്‍താരത്തെ നിശബ്ദമാക്കാന്‍ പണം വാഗ്ദാനം ചെയ്ത് വ്യാജരേഖകള്‍ ചമച്ചു എന്നാണ് പ്രധാന അരോപണം. റിപ്പബ്ലിക്കന്‍ ദേശീയ കണ്‍വെന്‍ഷന്‍ ജൂലൈ […]
സര്‍ക്കാര്‍ ഭൂമിയിൽ പണിത ആരാധനാലയങ്ങള്‍ പൊളിച്ച് നീക്കണം
കൊച്ചി: സർക്കാർ ഭൂമിയിൽ നിർമിച്ചിട്ടുള്ള എല്ലാ അനധികൃത ആരാധനാലയങ്ങളും ആറു മാസത്തിനുള്ളില്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. പാട്ടഭൂമിയിൽ ആരാധനാലയങ്ങൾ നിർമിക്കുന്നുവെന്ന് കാട്ടി കേരള പ്ലാന്റേഷൻ കോർപറേഷൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. അനധികൃത നിർമാണങ്ങള്‍ സംബന്ധിച്ച് അന്വേഷിച്ച് ചീഫ് സെക്രട്ടറി നടപടി സ്വീകരിക്കണം. സർക്കാർ ഭൂമിയില്‍ മതപരമായ കല്ല്, കുരിശ് തുടങ്ങിയവയോ ആരാധനാലയങ്ങളോ സ്ഥാപിച്ചിട്ടുണ്ടോയെന്ന് വില്ലേജ് ഓഫിസർമാരും തഹസീല്‍ദാർമാരും വഴി അന്വേഷിക്കാൻ കലക്ടർമാർക്ക് ചീഫ് സെക്രട്ടറി നിർദേശം നല്‍കണം.ഭരണഘടന അനുവദിച്ച മതസ്വാതന്ത്ര്യം സമുദായ സ്പർധ വളർത്തുന്ന […]
മാസപ്പടിക്കേസിൽ ഷോൺ ജോർജ്ജിന് തൽക്കാലം തിരിച്ചടി
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിക്ക് എതിരെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) അന്വേണം തുടരുന്നതിനാൽ ബി ജെ പി നേതാവ് ഷോൺ ജോർജ്ജ് നൽകിയ ഹർജിക്ക് പ്രസക്തിയില്ലെന്ന് ഹൈക്കോടതി. അബുദാബി കൊമേഷ്യൽ ബാങ്കിൽ വീണയ്ക്ക് ഉള്ള അക്കൗണ്ടിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം നൽകിയ ഉപഹർജി സംബന്ധിച്ച നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. അന്വേഷണം കഴിഞ്ഞിട്ടും പരാതി ഉണ്ടെങ്കിൽ വീണ്ടും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, എസ്എഫ്ഐഒ അന്വേഷണത്തെ ചോദ്യം ചെയ്ത് കെഎസ്ഐഡിസി […]
പൂവുകൾക്ക് പുണ്യകാലം .
സതീഷ് കുമാർ വിശാഖപട്ടണം മെയ്മാസരാവുകൾ പൂവുകൾക്ക് പുണ്യകാലമാണെന്ന് എഴുതിയത് മലയാളത്തിൻ്റെ പ്രിയ കവി വയലാർ രാമവർമ്മ. (പൂവുകൾക്ക് പുണ്യകാലം മെയ്മാസ രാവുകൾക്ക് വേളിക്കാലം …” ചിത്രം ചുവന്ന സന്ധ്യകൾ – സംഗീതം ദേവരാജൻ – ആലാപനം പി സുശീല .) https://youtu.be/vQK5oJUgmi8?t=20 ശരിയാണ് … കാലത്തിന്റെ ഋതുഭേദങ്ങളിലൂടെ വസന്തം പ്രകൃതിയിൽ പൂക്കളുടെ വർണ്ണക്കാഴ്ചകൾ ഒരുക്കുകയാണ് മെയ്മാസങ്ങളിൽ . മുറ്റത്ത് നിറഞ്ഞുനിന്നിരുന്ന പൂക്കൾ അപ്രതീക്ഷിതമായി പെയ്ത മഴയുടെ ആഘാതത്തിൽ കൊഴിഞ്ഞു പോയപ്പോഴാണ് പൂക്കളെക്കുറിച്ചുള്ള ഈ ചിന്തകൾ മനസ്സിൽ ഓടിയെത്തിയത് […]