പാതിരാ പരിശോധന: വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മിഷൻ
പാലക്കാട്: നിയമസഭ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടലില്‍ കള്ളപ്പണം എത്തിച്ചെന്ന ആരോപണത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ജില്ലാ കലക്ടറോടാണ് കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മിഷനെയും ഉദ്യോഗസ്ഥരെയും നോക്കുകുത്തികളാക്കി, സി പി എം പൊലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ പരാതിയില്‍ പറയുന്നു. അർധരാത്രിയില്‍ വന്ന ഉദ്യോഗസ്ഥർ എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിയാണ് മുൻ എംഎല്‍എയായ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്റെയും മഹിളാ […]
സ്വിറ്റ്‌സര്‍ലണ്ടില്‍ ബുര്‍ക്ക നിരോധ നിയമം ജനവരി ഒന്ന് മുതല്‍
ബേൺ : ഭൂമുഖത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായ സ്വിറ്റ്സർലൻഡ്, പൊതു ഇടങ്ങളില്‍ ബുര്‍ക്ക നിരോധിക്കുന്നു. പൊതു സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കുന്നതിനാണ് ഈ നടപടിയെന്ന് സര്‍ക്കാര്‍ അറിയിച്ചു. അടുത്ത ജനവരി 1 ന് ഈ നിയമം പ്രാബല്യത്തിൽ വരും. പൊതുയിടത്ത് സ്ത്രീകൾ ബുര്‍ക്ക ധരിച്ചാല്‍ 900 പൗണ്ടാണ് പിഴ ഒടുക്കേണ്ടതായി വരിക. ഈ നിയമം സ്വിറ്റ്‌സര്‍ലണ്ടിലെ എല്ലാ പ്രദേശത്തും ബാധകമായിരിക്കും. സെയിന്റ് ഗാല്ലെന്‍, ടിസിനോ പ്രദേശങ്ങളില്‍ പ്രാദേശിക വോട്ടെടുപ്പിനെ തുടര്‍ന്ന് ഈ നിരോധനം ഇതിനോടകം തന്നെ നടപ്പിലായിക്കഴിഞ്ഞു. മുഖം മൂടുന്ന […]
റിസര്‍വ് ബാങ്കിൽ തിരിച്ചെത്താത്തത് 6,970 കോടി
മുംബൈ: ഒന്നര വർഷം മുമ്പ് 2,000 രൂപയുടെ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പിന്‍വലിച്ചെങ്കിലും 6,970 കോടി രൂപ ഇനിയും കാണാമറയത്ത്. 2023 മെയ് മാസത്തിലാണ് 2,000 രൂപയുടെ കറന്‍സികള്‍ റിസര്‍വ് ബാങ്ക് പിന്‍വലിച്ചത്. നോട്ടിന് നിരോധനമില്ലാത്തതിനാല്‍ ഇപ്പോഴും 2,000 രൂപക്ക് മൂല്യമുണ്ട് എന്ന് ആര്‍.ബി.ഐ വ്യക്തമാക്കി. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ തെരഞ്ഞെടുത്ത ഓഫീസുകള്‍ വഴി മാത്രമേ മാറ്റാനാകൂ. ബാങ്കുകളും സ്വീകരിക്കുന്നില്ല. 2019 ല്‍ ഈ നോട്ടുകളുടെ പ്രിന്റിംഗ് റിസര്‍വ് ബാങ്ക് നിര്‍ത്തിയിരുന്നു. 2023 മെയ് 19 വരെയാണ് […]
പീഡന പരാതി വ്യാജം; നടൻ നിവിൻ പോളി കുററവിമുക്തൻ
കൊച്ചി: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി ദുബായിയില്‍ ജോലി ചെയ്യുന്ന നേര്യമംഗലം സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസില്‍ നടൻ നിവിൻ പോളിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി. സംഭവം നടന്നുവെന്ന് പറയുന്ന സ്ഥലത്തോ സമയത്തോ നിവിൻ പോളി അവിടെ ഉണ്ടായിരുന്നില്ല എന്ന് പോലീസ് മനസ്സിലാക്കിയിരുന്നു. ദുബായിൽ വെച്ച് പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. ആ ദിവസം കേരളത്തിൽ സിനിമ ചിത്രീകരണത്തിലായിരുന്നു നിവിൻ എന്ന് തെളിവുകൾ പോലീസിന് ലഭിച്ചിരുന്നു. ഇതേതുടർന്നാണ് കേസിലെ ആറാം പ്രതിയായ നിവിൻപോളിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയതായി കേസ് അന്വേഷിച്ച […]
അമേരിക്കയിൽ ഡോണൾഡ് ട്രംപ് യുഗം വീണ്ടും
ന്യൂയോർക്ക്: അമേരിക്കയിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ അമേരിക്കൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപ് മികച്ച ഭൂരിപക്ഷത്തോടെ അധികാരം ഉറപ്പിച്ചു. അഭിപ്രായ സർവേകളെല്ലാം പാടെ പാളി. ട്രംപിന് 267 ഇലക്ടറൽ വോട്ടുകൾ ലഭിച്ചപ്പോൾ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും നിലവിലെ അമേരിക്കൻ വൈസ് പ്രസിഡന്റുമായ കമല ഹാരിസിന് 224 വോട്ടുകളാണ് നേടാനായത്. വിജയത്തിന് 270 വോട്ടുകളാണ് വേണ്ടത്. ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി ആറിനാണ്. സെനറ്റിലും ജനപ്രതിനിധി സഭയിലും റിപ്പബ്ലിക്കൻ പാർട്ടി ആധിപത്യം നേടി. അമേരിക്കൻ ജനതയ്ക്ക് നന്ദി ട്രംപ് നന്ദി പറഞ്ഞു. […]
സ്വകാര്യ സ്വത്ത് പൊതുതാല്പര്യത്തിന് ഏറ്റെടുക്കാന്‍ പാടില്ല
ന്യൂഡൽഹി: എല്ലാ സ്വകാര്യ സ്വത്തുക്കളും പൊതുനന്മ ചൂണ്ടിക്കാട്ടി സര്‍ക്കാരുകള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വിധിച്ചു. 1978ലെ കോടതി വിധി നിലനിൽക്കില്ലെന്ന് ഭരണഘടനാ ബഞ്ചിലെ ഏഴുപേർ നിലപാടെടുത്തു. രണ്ടുപേർ ഭിന്നവിധിയെഴുതി. സ്വകാര്യസ്ഥലം പൊതുനന്മയ്ക്കായി ഏറ്റെടുത്ത് പുനര്‍വിതരണം ചെയ്യാൻ അനുവദിക്കുന്ന ഉത്തരവ് കോടതി റദ്ദാക്കി.സ്വകാര്യ വ്യക്തികളുടെ ഭൂമി പൊതുസ്വത്താണെന്ന ഉത്തരവും കോടതി മരവിപ്പിച്ചു. അതേസമയം, സ്വകാര്യ ഭൂമികളില്‍ ചിലത് പൊതുസ്വത്താണെന്ന് വിലയിരുത്താമെന്നും കോടതി നിരീക്ഷിച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒന്‍പതംഗ ബെഞ്ചാണ് വിധി പറഞ്ഞത്. സ്വകാര്യ വ്യക്തികളുടെ ഭൂമി […]
നവീൻ ബാബു കോഴ വാങ്ങിയെന്ന് വീണ്ടും ദിവ്യ
കണ്ണൂർ: എഡിഎം കൈക്കൂലി വാങ്ങിയെന്ന വാദത്തിലുറച്ച് സി പി എം നേതാവും മുൻ ജില്ല പഞ്ചായത്ത് പ്രസിഡണ്ടുമായ പി പി ദിവ്യ. തലശ്ശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതി കോടതിയിൽ ജാമ്യാപേക്ഷയിൽ വാദിച്ചപ്പോൾ എഡിഎമ്മിൻ്റെ ഫോൺ രേഖകളടക്കം അവർ ഹാജരാക്കി. കൈക്കൂലി നൽകിയതിനാണ് പരാതിക്കാരനായ പ്രശാന്തിനെതിരെ നടപടിയെടുത്തതെന്നും എഡിഎം പ്രശാന്തിനെ ഫോണിൽ വിളിച്ച് സംസാരിച്ചുവെന്നും ഇരുവരും തമ്മിൽ കണ്ടുവെന്നുമടക്കമാണ് കൈക്കൂലി വാങ്ങിയതിന് തെളിവായി ദിവ്യ ഉന്നയിക്കുന്ന വാദങ്ങൾ.കേസിൽ വെള്ളിയാഴ്ച വിധി പറയും. അഞ്ചാം തീയ്യതി പ്രശാന്തെടുത്ത സ്വർണ വായ്പയും […]