മുസ്ലിം സംവരണം അനുവദിക്കില്ല: അമിത് ഷാ

മുബൈ: രാജ്യത്ത് മതം അടിസ്ഥാനമാക്കിയുള്ള സംവരണം ബിജെപി ഉള്ള കാലത്തോളം അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നാക്ക ദളിത് വിഭാ​ഗക്കാരുടെ സംവരണം കുറച്ച് മുസ്‌ലിങ്ങൾക്ക് നൽകാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കൾ മുസ്‌ലിങ്ങൾക്ക് 10 ശതമാനം സംവരണം നൽകാൻ സഹായിക്കാമെന്ന് വാഗ്ദാനം നൽകുന്നുണ്ട്. എന്നാൽ ഭരണഘടനയിൽ മതാടിസ്ഥാനത്തിൽ സംവരണം നൽകാൻ വ്യവസ്ഥയില്ല. മുസ്‌ലിങ്ങൾക്ക് 10 ശതമാനം സംവരണം നൽകിയാൽ പിന്നാക്ക വിഭാ​ഗക്കാരുടെ സംവരണം കുറയും. ഇത് ബിജെപി […]

ദിവ്യയുടെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയിലേക്ക് നവീൻ്റെ കുടുംബം

കൊച്ചി: സി പി എം നേതാവും കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പി.പി. ദിവ്യക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട് എഡിഎം നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കും. പോലീസ് അന്വേഷണം കാര്യക്ഷമം അല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടും. വിധി പ്രതീക്ഷിച്ചിരുന്നതല്ലെന്നും ജാമ്യം ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചിരുന്നു. ജാമ്യാപേക്ഷയിലെ വാദത്തിൽ ഭാര്യയുടെ മൊഴിയെടുത്തില്ല എന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് കുടുംബത്തിന്റെ മൊഴിയെടുക്കാൻ തീരുമാനിച്ചിരുന്നു. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ മൊഴി രണ്ടു […]

ഹാക്കറാണ് ഈ കാതലൻ ……

ഡോ. ജോസ് ജോസഫ്   ബ്ലോക്ക്ബസ്റ്റർ ചിത്രം പ്രേമലുവിനു ശേഷം നടൻ നസ്ലെനും സംവിധായകൻ.എ ഡി ഗിരീഷും ഒന്നിക്കുന്ന ചിത്രമാണ് ഐ ആം കാതലൻ. പ്രേമലുവിന് മുമ്പ് ഷൂട്ട് ചെയ്ത കാതലൻ വൈകിയാണ് റിലീസിനെത്തുന്നത്.പ്രേമലുവിലെ പ്രണയവും കോമഡിയുമൊന്നും കാതലനിൽ ഇല്ല. പ്രേമലുവിലെ രസച്ചരട് പ്രതീക്ഷിച്ച് കാതലൻ കാണാനെത്തുന്ന പ്രേക്ഷകർക്ക് ശരാശരി കാഴ്ച്ചാനുഭവമാണ് ലഭിക്കുക. ഒരു ഹ്രസ്വ ചിത്രത്തിലൊതുക്കാമായിരുന്ന സിനിമയുടെ ദൈർഘ്യം 111 മിനിറ്റ് മാത്രമാണ്.എൻജിനീയറിംഗ് വിദ്യാർത്ഥിയായ ചിത്രത്തിലെ നായകൻ  വിഷ്ണു ഒരു ലോക്കൽ ഹാക്കറാണ്. പ്രാദേശിക പശ്ചാത്തലത്തിൽ വലിയ […]

ടെസ്ല കാറുമായി മസ്ക് വരുമോ ?

എസ്. ശ്രീണ്ഠൻ ഇലോൺ മസ്ക്ക് വരുന്ന ഏപ്രിലിൽ ഇന്ത്യയിലേക്ക് വരാനിരിക്കുകയാണ് . അമേരിക്കയിൽ ട്രംപ് ജയിച്ച സ്ഥിതിക്ക് മസ്ക്കിൻ്റെ ഇന്ത്യാ യാത്ര നേരത്തേയാക്കുമോ?. അടിയന് സംശയമില്ലാതില്ല. മോദി സമ്മതം മൂളിയാൽ മസ്ക്ക് നാളെ വരും. ട്രംപിൻ്റെ വലം കൈയായി മസ്ക്ക് ഉയർന്ന സ്ഥിതിക്ക് മോദി പരിഗണിക്കാതിരിക്കില്ല. ടെസ്‌ലയുടെ ഇലക്ട്രിക് കാർ, സ്റ്റാർ ലിങ്കിൻ്റ ബ്രോഡ്ബാൻ്റ് ഇന്നല്ലെങ്കിൽ നാളെ ഇന്ത്യയിൽ വരും. സമ്പദ് രംഗം കെട്ടിപ്പൂട്ടി വയ്ക്കാൻ ഒരു ട്രംപിനും ഒരു മോദിക്കും കഴിയില്ല. ആരു പൂട്ടാനൊരുങ്ങിയാലും ഒരു […]

കന്യാസ്ത്രീകളും വൈദികരും ആദായ നികുതി നൽകണം

ന്യൂഡൽഹി : ക്രൈസ്തവ സഭകളിലെ കന്യാസ്ത്രീകളുടെയും വൈദികരുടെയും ശമ്പളത്തില്‍ നിന്ന് ആദായനികുതി ഈടാക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ സുപ്രീം കോടതി ബഞ്ചിൻ്റെ വിധി. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരായ വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തില്‍ നിന്ന് നികുതി ഇടാക്കുന്നതിനെതിരേ വിവിധ സന്യാസസഭകള്‍ സമര്‍പ്പിച്ച 93 ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. നിയമം എല്ലാവര്‍ക്കും ഒരു പോലയാണെന്നും വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്ബളത്തില്‍ നിന്ന് ആദായനികുതി പിടിക്കാമെന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കി. ഒരു […]

അമ്മ തലപ്പത്തേക്ക് മോഹൻലാൽ ഇനിയില്ല

കൊച്ചി: ജസ്ററിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനുശേഷം സഹപ്രവര്‍ത്തകരില്‍ നിന്നും കാര്യമായ പിന്തുണയും സഹായവും ലഭിക്കാത്ത സാഹചര്യത്തിൽ ഇനി താരസംഘടനയായ അമ്മയുടെ തലപ്പത്തേക്ക് താനില്ലെന്ന നിലപാടിൽ മോഹന്‍ലാല്‍. റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷം അമ്മയിലേക്കു മാത്രമായി വിമര്‍ശനങ്ങള്‍ കേന്ദ്രീകരിച്ചതിലുള്ള എതിര്‍പ്പ് അദ്ദേഹം നേരത്തെ തന്നെ തുറന്നു പറഞ്ഞിരുന്നു. അമ്മ മാത്രമല്ല, എല്ലാവരുമാണു മറുപടി പറയേണ്ടതെന്നും എന്തിനും ഏതിനും അമ്മയെ മാത്രം കുറ്റപ്പെടുത്തുന്നു എന്നും ലാൽ ചോദിച്ചിരുന്നു. ആരോപണങ്ങള്‍ക്കും കേസുകള്‍ക്കും പിന്നാലെയാണ് താരസംഘടനയായ അമ്മയില്‍ കൂട്ട രാജി പ്രഖ്യാപിച്ചത്. പ്രസിഡന്റായിരുന്ന മോഹന്‍ലാല്‍ […]

ആത്മഹത്യക്കേസ്: സി പി എം നേതാവ് ദിവ്യക്ക് ജാമ്യം

കണ്ണൂർ: അഡീഷണൽ ഡിസ്ട്രിക് മജിസ്ടേട്ട് നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടു എന്നാരോപിക്കുന്ന കേസിൽ സി പി എം നേതാവും മുൻ ജില്ല പഞ്ചായത്ത് പ്രസിഡണ്ടുമായ .പി. ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിടേതാണ് വിധി.കഴിഞ്ഞ പതിനൊന്ന് ദിവസമായി പളളിക്കുന്നിലെ വനിതാ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു ദിവ്യ. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നൽകണമെന്നുമായിരുന്നു ദിവ്യയുടെ വാദം. എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യ ത്തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലെന്നും അവർ വാദിച്ചു. യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്നും […]

പാതിരാ പരിശോധന; പ്രതികൾ സി പി എമ്മും പോലീസും

പാലക്കാട്: നിയമസഭ ഉപതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കയി കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടലിൽ നടത്തിയ കള്ളപ്പണ പരിശോധനയിൽ പൊലീസ് നടപടിക്രമം പാലിച്ചില്ലെന്ന് കലക്ടർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറെ അറിയിച്ചു. ഇതോടെ സി പി എമ്മും പോലീസും  പ്രതിക്കൂട്ടിലായി. പരിശോധനക്കാര്യം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിഞ്ഞത് അവസാനഘട്ടത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. പൊലീസ് നടപടിയിൽ വ്യക്തതയില്ലെന്നും . സംഭവത്തിൽ വിശദാംശങ്ങൾ അറിയാൻ കൂടുതൽ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നുൺ. കുഴൽപ്പണ ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യാഴാഴ്ച രാവിലെയാണ് റിപ്പോർട്ട് തേടിയത്. ഉടൻ റിപ്പോർട്ട് നൽകണം എന്നായിരുന്നു […]

ഒടുവില്‍ ദിവ്യയ്‌ക്ക് ‘ശിക്ഷ’ വിധിച്ച് സി പി എം

കണ്ണൂർ:എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട സംഭവത്തിൽ മുൻ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യയ്‌ക്കെതിരെ നടപടി സ്വീകരിക്കാൻ സിപിഎം കണ്ണൂർ ജില്ല കമ്മിററി തീരുമാനം. അവരെ പാർട്ടി പദവികളില്‍നിന്ന് നീക്കും. ഉപതിരഞ്ഞെടുപ്പുകൾ നടക്കുന്ന പശ്ചാത്തലത്തിൽ ആണ് ഈ നീക്കം. പാർടിയുടെ പത്തനംതിട്ട ജില്ല കമ്മിററിയും നടപടിക്കായി വാശിപിടിക്കുന്നുണ്ട്.പൊതു സമൂഹവും ദിവ്യക്ക് എതിരാണെന്ന് പാർടി വിലയിരുത്തുന്നു. ദിവ്യയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് യോഗം വിലയിരുത്തി. കേസില്‍ ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച കോടതി വിധിപറയാനിരിക്കെയാണ് പാര്‍ട്ടി ശിക്ഷ […]