ജയരാജൻ ‘ബോംബ്’ പൊട്ടി; സി പി എം നാണംകെട്ടു…

കൊച്ചി: താൻ ആത്മകഥ എഴുതി തീർന്നിട്ടില്ലെന്ന് ആണയിടുന്ന സി പി എം കേന്ദ സമിതി അംഗം ഇ .പി ജയരാജൻ, പ്രസാധകരായ ഡി. സി ബുക്സിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. വ്യാജരേഖ ചമച്ച് കള്ളപ്രചരണം നടത്തി എന്നാണ് ആരോപണം. അതേസമയം, ജയരാജനെ വിശ്വസിക്കുന്നു എന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ നിലപാട്. ഡി സി ബുക്സ് പോലുള്ള സ്ഥാപനം, ജയരാജൻ്റെ ആത്മകഥ ആകാശത്ത് നിന്ന് എഴുതിയുണ്ടാക്കുമോ എന്നാണ് പ്രതിപക്ഷ നേതാവ് […]

സർക്കാരുകളുടെ ബുള്‍ഡോസര്‍ രാജിന് തടയിട്ട് സുപ്രീംകോടതി

ന്യൂഡല്‍ഹി: ന്യായമായ വിചാരണ കൂടാതെ ആരെയും കുറ്റവാളിയാക്കാൻ സർക്കാരിന് കഴിയില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. സർക്കാരുകളുടെ ബുള്‍ഡോസർ നടപടിയില്‍ നിലപാട് കടുപ്പിക്കുകയാണ് കോടതി. എക്സിക്യൂട്ടീവിന് ജുഡീഷ്യറിയെ മറികടക്കാൻ കഴിയില്ലെന്ന് കോടതി മുന്നറിയിപ്പ് നൽകി. കുറ്റാരോപിതരുടെ വീടുകളും വസ്തുവകകളും നിയമവിരുദ്ധമായി പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ബി ജെ പി ഭരിക്കുന്ന ഉത്തർ പ്രദേശിലും രാജസ്ഥാനിലുമടക്കം നിരവധി പരാതികള്‍ ഉയർന്നു വന്നിരുന്നു. രാജ്യവ്യാപകമായി കുറ്റാരോപിതരുടെ വീടുകളും മറ്റു സ്വത്തുവകകളും നിയമവിരുദ്ധമായി പൊളിക്കുന്ന നടപടി തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ ബി.ആർ.ഗവായ്,കെ.വി.വിശ്വനാഥൻ എന്നിവരടങ്ങിയ […]

ജനസംഖ്യ കൂട്ടാൻ സെക്‌സ് മന്ത്രാലയം രൂപീകരിക്കാൻ റഷ്യ

മോസ്‌കോ: യുക്രെയ്‌നിൽ യുദ്ധം ആരംഭിച്ചതിനു ശേഷം, ജനന നിരക്ക് കുറയുന്നത് പരിഹരിക്കുന്നതിന് ലൈംഗിക മന്ത്രാലയം രൂപീകരിക്കാൻ റഷ്യ സർക്കാർ നീക്കം തുടങ്ങി. കുടുംബ സംരക്ഷണം,പിതൃത്വം,മാതൃത്വം, കുട്ടികളുടെ ജീവിതം എന്നിവയുമായി ബന്ധപ്പെട്ട റഷ്യൻ പാർലമെന്റ് കമ്മിറ്റിയുടെ ചെയർപേഴ്‌സണും പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ വിശ്വസ്തയുമായ നിന ഒസ്താനിനയാണ് നിർദേശത്തിൻ്റെ ഉപജ്ഞാതാവ്. യുക്രെയ്‌ൻ അധിനിവേശം ആരംഭിച്ചതിന് ശേഷം റഷ്യയിലെ ജനസംഖ്യനിരക്കിന് വൻ ഇടിവ് സംഭവിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ജനസംഖ്യ വർധിപ്പിക്കാനുള്ള ആഹ്വാനവുമായി പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ തന്നെ മുന്നോട്ടെത്തിയത്. രാത്രി 10 മുതല്‍ പുലർച്ചെ […]

വഖഫ് നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല: ഹൈക്കോടതി

കൊച്ചി: മുസ്ലിം സമുദായ സ്വത്തായ വഖഫ് ഭൂമി കൈവശം വെച്ചതിനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. വഖഫ് നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. എറണാകുളത്തെ മുനമ്പം ,ചാവക്കാട്, വയനാട് അടക്കമുള്ള മേഖലകളില്‍ വഖഫ് ബോര്‍ഡ് ഭൂമിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ നിര്‍ണായകമായ ഉത്തരവാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത് 2013-ലെ വഖഫ് ഭേദഗഗതിക്ക് മുമ്പ് തന്നെ ഭൂമി കൈവശക്കാരുടെ പക്കലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ ഭൂമി കൈവശം വെച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് പോസ്റ്റ് […]

ഇസ്രായേലിനെതിരെ ഹിസ്ബുല്ലയുടെ 90 മിസൈലുകള്‍

ടെൽ അവീവ്: ഇസ്രായേലിലെ വടക്കന്‍ നഗരമായ ഹൈഫയെ ലക്ഷ്യമിട്ട് ഹിസ്ബുല്ല 90 മിസൈലുകൾ തൊടുത്തുവിട്ടു. നിരവധി കെട്ടിടങ്ങൾക്കും വാഹങ്ങങ്ങൾക്കും നാശമുണ്ടായിയെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. നാല് പേര്‍ക്കാണ് നിലവില്‍ പരുക്കുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഒരു കുട്ടിയും ഉൾപ്പെടുന്നു. ഇസ്രായേലിന്റെ മിസൈല്‍ പ്രതിരോധ സംവിദാനമായ അയേണ്‍ ഡോം ഹിസ്ബുല്ലയുടെ ആക്രമണത്തെ് പ്രതിരോധിച്ചെങ്കിലും, ചിലത് ജനസാന്ദ്രയേറെയുള്ള ഹൈഫ തീരത്താണ് പതിച്ചത്. ഗലീലി മേഖലയില്‍ നിന്നാണ് മിസൈല്‍ ഹിസ്ബുല്ല പ്രയോഗിച്ചതെന്ന് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സസ് അറിയിച്ചു.ഇസ്രായേലിനെതിരെയുള്ള വലിയ റോക്കറ്റാക്രമണങ്ങളിലൊന്നാണിത്. […]

ഒടുവിൽ സസ്പെൻഷൻ: ഗോപാലകൃഷ്ണനും പ്രശാന്തിനും

തിരുവനന്തപുരം: മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥരായ കെ ഗോപാലകൃഷ്ണനേയും എന്‍ പ്രശാന്തിനെയും സസ്പെൻ്റ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി നൽകി. അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ നടത്തിയ പരസ്യപ്പോരാണ് പ്രശാന്തിനെതിരെയും മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദമാണ് കെ ഗോപാലകൃഷ്ണനെതിരെയും ഉള്ള നടപടിക്ക് കാരണം.ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശയിലാണ് നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചത്. പ്രശാന്തിനെതിരായ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ,പിണറായി വിജയന് കൈമാറിയിരുന്നു. സമൂഹമാധ്യമത്തിലൂടെ നടത്തിയ പ്രതികരണങ്ങള്‍ ചട്ടലംഘനമാണെന്ന് ചീഫ് സെക്രട്ടറി […]

വഖഫ് ഭൂമി: മാനന്തവാടിയിലും ചാവക്കാടും നോട്ടീസ്

കല്പററ: എറണാകുളത്തെ മുനമ്പത്തിന് പിന്നാലെ മാനന്തവാടി തവിഞ്ഞാലിൽ അഞ്ചു കുടുംബങ്ങൾക്ക് വഖഫ് ബോർഡിൻ്റെ കുടിയൊഴിപ്പിക്കൽ നോട്ടീസ്. ഒക്ടോബർ 10 ന് ലഭിച്ച പരാതിയിലാണ് നടപടി. 5.77 ഏക്കർ വഖഫ് സ്വത്തിൽ 4.7 ഏക്കർ കയ്യേറിയെന്നാണ് നോട്ടീസ് ആരോപിക്കുന്നത്. അനധികൃതമായി കൈവശം വെച്ച ഭൂമി തിരിച്ചുപിടിക്കുന്നതിന് വഖഫ് ആക്ട് പ്രകാരം നടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ പറയുന്നു. ഈ പ്രദേശത്തെ താമസക്കാരായ വി.പി.സലിം, സി.വി.ഹംസ, ജമാൽ, റഹ്മത്ത്, രവി എന്നിവർക്കാണ് നോട്ടീസ് ലഭിച്ചത്. സ്ഥലവുമായി ബന്ധപ്പെട്ട രേഖകളുണ്ടെങ്കിൽ ഈ മാസം […]

വീണ്ടും ഫേസ്ബുക്കില്‍ വിമർശനവുമായി എൻ.പ്രശാന്ത്

കൊച്ചി: ഐ എ എസിലെ ഉന്നതർ തമ്മിലുള്ള ചളിവാരിയേറ് തുടരുന്നു. ‘കർഷകനാണ്‌, കള പറിക്കാൻ ഇറങ്ങിയതാ…’ എന്ന തലക്കെട്ടില്‍ പൊതുമേഖലാ സ്ഥാപനമായ കാംകോ (കേരള അഗ്രോ മെഷീനറി കോർപറേഷൻ ലിമിറ്റഡ്) യുടെ വീഡറിന്റെ ചിത്രം പോസ്റ്റ് ചെയ്താണ് കൃഷിവകുപ്പ് സ്പെഷല്‍ സെക്രട്ടറി എൻ പ്രശാന്തിന്റെ പുതിയ ഫേസ്ബുക്ക് കുറിപ്പ്. ‘ഫലഭൂയിഷ്ടമായ കൃഷിയിടത്തെ ഉത്പാദനവും വിളവും നശിപ്പിക്കുന്ന കളകളെ പൂർണ്ണമായും കാംകോയുടെ വീഡർ നശിപ്പിക്കുന്നു. കളകളെ ഇനി ഭയപ്പെടേണ്ടതില്ല‌, ഒന്നാന്തരം വീഡർ വന്ന് കഴിഞ്ഞു! ‘ – എന്നാണ് […]