ചുവന്ന് തുടുത്ത് ശ്രീലങ്ക; കമ്യൂണിസ്ററ് നേതാവ് അധികാരത്തിൽ
കൊളംബോ : ശ്രീലങ്കയില്‍ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് നയങ്ങൾ പിന്തുടരുന്ന ജനതാ വിമുക്തി പെരമുനയുടെ നേതാവായ അനുര കുമാര ദിസനായകെ രാജ്യത്തിൻ്റെ ഒമ്പതാമത്തെ പ്രസിഡണ്ടായി. നാഷണല്‍ പീപ്പിള്‍സ് പവർ (എൻ.പി.പി) വിശാല മുന്നണി സ്ഥാനാർഥിയായ ഇടത് നേതാവ് അനുര കുമാര ദിസനായകെയെ (55) തെരഞ്ഞെടുപ്പ് കമീഷൻ വിജയിയായി പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും തെരഞ്ഞെടുപ്പില്‍ 50 ശതമാനത്തിലധികം വോട്ട് നേടിയാണ് ഈ മിന്നുന്ന വിജയം. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ രണ്ടാം സ്ഥാനത്തും പ്രസിഡന്റ് റനില്‍ വിക്രമസിംഗെ മൂന്നാം സ്ഥാനത്തുമെത്തി. […]