പീഡനക്കേസിൽ അറസ്ററ് ചെയ്യാൻ സിദ്ധിക്കിനെ തിരഞ്ഞ് പോലീസ്

കൊച്ചി: താര സംഘടനയായ ‘അമ്മ’യുടെ മുൻ ജനറൽ സെക്രട്ടറി നടൻ സിദ്ധിഖിനെ ബലാൽസംഗക്കേസിൽ അറസ്റ്റ് ചെയ്യാൻ പൊലീസ് ക്രൈംബ്രാഞ്ച് തീരുമാനം. ഉടൻ നടപടിയെടുക്കാൻ കൊച്ചി പൊലീസിന് ക്രൈംബ്രാഞ്ച് മേധാവി നിർദേശം നൽകി. നടന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനു തുടർന്നാണിത്. സുപ്രീം കോടതിയുടെ തീരുമാനം വരുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി. ഇതോടെ തിരച്ചിൽ ഊർജിതമാക്കി. അതേസമയം സിദ്ദിഖിന്റെ എല്ലാ ഫോണ്‍ നമ്പരുകളും സ്വിച്ച് ഓഫ് ആണ്. കൊച്ചിയിലെ […]

പൂരം കലക്കൽ സംഭവം: കേസെടുത്ത് അന്വേഷണം വരും ?

തിരുവനന്തപുരം:  തൃശൂർ പൂരത്തിൻ്റെ പ്രധാന നടത്തിപ്പുകാരിൽ പ്രമുഖരായ തിരുവമ്പാടി ദേവസ്വത്തിലെ ചില ചില നിക്ഷിപ്ത താൽപര്യക്കാർക്ക് പൂരം കലക്കുന്നതിൽ പങ്കുണ്ടെന്ന് എഡിജിപി: എം.ആർ.അജിത് കുമാറിൻ്റെ കണ്ടെത്തൽ. എന്നാൽ സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദർവേസ് സാഹിബ് ഈ വാദത്തോട് യോജിക്കുന്നില്ല. ഈ സാഹചര്യത്തിൽ യഥാർഥ വസ്തുത പുറത്തുകൊണ്ടുവരാൻ കേസെടുത്ത് മറ്റൊരു അന്വേഷണം സർക്കാർ പ്രഖ്യാപിക്കാനുള്ള സാധ്യതയേറുകയാണ്. പൂരം അലങ്കോലപ്പെട്ടപ്പോൾ ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്തുകൊണ്ട് ഇടപെട്ടില്ലെന്ന സംശയം സംസ്ഥാന പോലീസ് മേധാവി ഉന്നയിക്കുന്നു. ഈ സംശയം ഉൾപ്പെടുത്തിയുള്ള […]

മായാജാലകവാതിൽ തുറക്കുന്ന മധുരസ്മരണകൾ

സതീഷ് കുമാർ വിശാഖപട്ടണം ഒരു കാലത്ത് മലയാള സിനിമയിലെ നായികാ പദവികൾ അലങ്കരിച്ചിരുന്നത് തിരുവിതാംകൂറിലെ പ്രശസ്തമായ കലാകുടുംബത്തിലെ മൂന്നു സുന്ദരിമാരായിരുന്നു. “ട്രാവൻകൂർ സിസ്റ്റേഴ്സ് ” എന്നറിയപ്പെട്ടിരുന്ന ലളിത , പത്മിനി, രാഗിണിമാരായിരുന്നു ഈ സൗന്ദര്യധാമങ്ങൾ . ലളിത , പത്മിനി, രാഗിണി ഇവരിൽ ഏറ്റവും പ്രശസ്തി നേടിയത് പത്മിനിയാണ്. മലയാളത്തിൽ തുടങ്ങി തമിഴ്, തെലുഗു, കന്നട, ഹിന്ദിചിത്രങ്ങളിലെല്ലാം ഈ ദക്ഷിണേന്ത്യൻ നായിക അക്ഷരാർത്ഥത്തിൽ തന്നെ താരറാണിയായി തിളങ്ങി . തമിഴിൽ ശിവാജി ഗണേശനൊടൊപ്പം അഭിനയിച്ച “തില്ലാന മോഹനാംബാൾ […]

പശ്ചിമേഷ്യ കത്തുന്നു: ബോംബ് വർഷത്തിൽ മരണം 492 കവിയുന്നു

ബയ്റുത്ത്: ലെബനനിൽ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 492 കടന്നു. 1024 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ 21 പേര്‍ കുട്ടികളും 39 സ്ത്രീകളുമാണെന്നും ലെബനനിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, ആക്രമണം നിര്‍ത്തിവെക്കാന്‍ ഐക്യരാഷ്ടസഭ ആവശ്യപ്പെട്ടു. ഹിസ്‌ബുള്ള ആയുധം സൂക്ഷിക്കുന്ന ഇടങ്ങളെന്ന പേരിലാണ് ലെബനനിലെ ബോംബ് വർഷം. 800-ലേറെ ഇടങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തി. കഴിഞ്ഞ ഒരുവർഷത്തിനിടെ ഇരുസേനകളും തമ്മില്‍ നടന്നിട്ടുള്ള ഏറ്റവും വലിയ ആക്രമണങ്ങള്‍ക്കാണ് പശ്ചിമേഷ്യ സാക്ഷ്യം വഹിക്കുന്നത്. തീരദേശനഗരമായ ടയറില്‍ ഇസ്രയേല്‍ ബോംബാക്രമണം തുടരുകയാണ് […]

ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ വെക്കാൻ കോടതി ഉത്തരവ്

കൊച്ചി: സി പി എമ്മിൻ്റെ മുതിർന്ന നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറുന്ന കാര്യത്തിൽ മക്കൾ തമ്മിൽ തർക്കം. പള്ളിയിൽ സംസ്കരിക്കണമെന്ന് മകൾ ആശ ലോറൻസ്. കോളേജിന് വിട്ടു കൊടുക്കണമെന്ന് മററു മക്കൾ. പഠനാവശ്യങ്ങൾക്കായി മെഡിക്കൽ കോളജിന് കൈമാറുന്ന കാര്യത്തിൽ മക്കളുടെ അനുമതികൾ പരിശോധിച്ചതിനു ശേഷം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. അതുവരെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിൽ സൂക്ഷിക്കാനും നിർദേശം. മൃതദേഹം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ടുള്ള കേരള അനാട്ടമി നിയമത്തിലെ വകുപ്പുകൾ അനുസരിച്ചാണ് ജസ്റ്റിസ് വി.ജി.അരുൺ ഇക്കാര്യം വ്യക്തമാക്കിയത്. […]

കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നത് കുറ്റകരം;സുപ്രീം കോടതി

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ സൂക്ഷിക്കുന്നതും കാണുന്നതും കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. പോക്സോ നിയമപ്രകാരം ഇത് കുററകരമാണെന്ന് കോടതി വ്യക്തമാക്കി. ചൈല്‍ഡ് പോണോഗ്രഫി എന്ന പദം ഉപയോഗിക്കരുത്. “കുട്ടികളുടെ അശ്ലീലദൃശ്യം” എന്നതിന് പകരം “കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും ദുരുപയോഗം ചെയ്യുന്നതുമായ വസ്തുക്കള്‍” എന്ന് മാറ്റണമെന്നും കോടതി നിര്‍ദേശിച്ചു. ഇതിനായി ഓർഡിനൻസ് പുറപ്പെടുവിക്കാൻ പാർലമെന്‍റിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു. നിയമപരമായ കാര്യങ്ങള്‍ക്കും മറ്റുമായി കുട്ടികളുടെ അശ്ലീല ദൃശ്യം എന്ന പദത്തിന് പകരം ഈ […]

നാഷണൽ ജോഗ്രഫിക് മാഗസി’നും കേരളവും

ആർ. ഗോപാലകൃഷ്ണൻ  ലോക പ്രസിദ്ധമായ ‘നാഷണൽ ജോഗ്രഫിക് മാഗസിൻ’ അതിന്റെ ആദ്യ ലക്കം പ്രസിദ്ധീകരിച്ചിട്ട്  136 വർഷമാകുന്നു. 1888 സെപ്റ്റംബർ 22-നാണ്, അത് പ്രസിദ്ധീകരണം ആരംഭിച്ചത്. അതിന്റെ ഏറ്റവും പ്രചാരമേറിയ കാലം 1990-കളായിരുന്നു…. 1995-ലെ കണക്കനുസരിച്ച്, മാഗസിൻ ലോകമെമ്പാടും ഇംഗ്ലീഷിനു പുറമെ ഏകദേശം 40 പ്രാദേശിക ഭാഷാ പതിപ്പുകളായി പ്രചരിച്ചു; അക്കാലത്ത് പ്രതിമാസം കുറഞ്ഞത് 65 ലക്ഷമെങ്കിലും ആഗോള പ്രചാരം ഉണ്ടായിരുന്നു എന്നാണ് കണക്ക്.                   […]

നടൻ സിദ്ധിഖിന് എതിരെ ശക്തമായ തെളിവുകൾ

തിരുവനന്തപുരം: ബലാൽസംഗക്കേസിൽ സിനിമ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ മുൻ ജനറൽ സെക്രട്ടറി സിദ്ധിഖിനെതിരെ യുവനടി നല്‍കിയ പരാതിയില്‍ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്ന് പോലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം. തിരുവനന്തപുരത്തെ മസ്ക്കററ് ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരിവെയ്ക്കുന്നതാണ് ഈ തെളിവുകളെന്ന് അവർ പറയുന്നു.സിദ്ധിഖിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി വിധി വരുന്നതിന് പിന്നാലെ തുടര്‍നടപടികളും കുറ്റപത്രവും നല്‍കാനാണ് തീരുമാനം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമാ മേഖലയെ ഞെട്ടിച്ച ഒന്നായിരുന്നു ഈ ലൈംഗിക […]

സി പി എം വിരട്ടിയപ്പോൾ അൻവർ മുട്ടുമടക്കുന്നു

കൊച്ചി: സി പി എം സ്വതന്ത്ര എം എൽ എ യായ പി.വി.അൻവർ, പാർടി നൽകിയ അന്ത്യശാസനത്തിന് കീഴടങ്ങി. പാര്‍ട്ടിയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും ഈ വിഷയത്തില്‍ പരസ്യ പ്രസ്താവന ഈ നിമിഷം മുതല്‍ താൻ താൽക്കാലികമായി അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.പോലീസിലെ ചില പുഴുക്കുത്തുകള്‍ക്കെതിരെ ഉള്ള പോരാട്ടത്തിൽ ലവലേശം കുറ്റബോധമില്ല. അത് തുടരുമെനും അന്‍വര്‍ വ്യക്തമാക്കി. പോലീസിനും എ ഡി ജി പി: എം ആർ. അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കും എതിരെ ഉയര്‍ത്തിയ […]