മുഖം രക്ഷിക്കാൻ വീണ്ടും ഒരു ‘പൂരം കലക്കൽ’ അന്വേഷണം

തിരുവനന്തപുരം: ആര്‍എസ്‌എസിൻ്റെ ഉന്നത നേതാക്കളുമായുള്ള എഡിജിപി: എം.ആർ. അജിത് കുമാറിൻ്റെ കൂടിക്കാഴ്ച സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ തൃശൂര്‍പൂരം കലക്കിയതുമായി ബന്ധപ്പെട്ട കാര്യത്തിലും അന്വേഷണം വരുന്നു. പൂരം വിവാദത്തില്‍ വീണ്ടും അന്വേഷണം നടത്തണമെന്ന് ആഭ്യന്തര സെക്രട്ടറി ശുപാര്‍ശ ചെയ്തു. ഏത് രീതിയിലായിരിക്കും അന്വേഷണം എന്നതില്‍ ഉടന്‍ തീരുമാനം ഉണ്ടാവും. മുഖ്യമന്ത്രി പിണറായി വിജയനാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ആഭ്യന്തര സെക്രട്ടറി ശുപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറി. പൂരം അലങ്കോലപ്പെടുത്തിയതിനു പിന്നിൽ അജിത് കുമാർ ആണെന്ന് യു ഡി എഫും […]

എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന്

കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഎം-സി ഐടിയു നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനല്‍കും.കേരള അനാട്ടമി ആക്റ്റ് പ്രകാരം കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഉപദേശക സമിതിയുടേതാണ് തീരുമാനം. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, മകള്‍ ആശാ ലോറന്‍സ് നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. വിഷയത്തില്‍ മെഡിക്കല്‍ കോളജ് ഉപദേശക സമിതിക്ക് തീരുമാനമെടുക്കാന്‍ അനുവാദവും നല്‍കി. തുടര്‍ന്ന് കുടുംബാംഗങ്ങളില്‍ നിന്ന് തേടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ലോറന്‍സിന്റെ മക്കളുടെ വാദങ്ങള്‍ വിശദമായി […]

പോലീസ് – ആർ എസ് എസ് കൂടിക്കാഴ്ച അന്വേഷിക്കാൻ സർക്കാർ

തിരുവനന്തപുരം: സംസ്ഥാന പോലീസിലെ ക്രമസമാധാനത്തിൻ്റെ ചുമതലയുള്ള എ ഡി ജി: പി എം ആര്‍ അജിത് കുമാര്‍, ആര്‍എസ്എസ് ദേശീയ ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബളെ, ബി ജെ പി ദേശീയ നേതാവ് രാം മാധവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതു സംബന്ധിച്ച് അന്വേഷിക്കാൻ സർക്കാർ ഉത്തരവ്. സംസ്ഥാന പോലീസ് മേധാവിക്കാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്.നേരത്തെ, മുന്നണിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, അന്വേഷണം നടത്തുമെന്ന് പറഞ്ഞിട്ടും ഉത്തരവിറക്കിയിരുന്നില്ല. എഡിജിപിക്കൊപ്പം നേതാക്കളെ കണ്ടവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. ആരോപണം […]

സിദ്ധിഖും അതിജീവിതയും ഹർജിയുമായി സുപ്രിം കോടതിയിൽ

ന്യൂഡൽഹി: യുവനടിയെ ബലാൽസംഗം ചെയ്ത കേസിൽ അറസ്ററ് ഭയന്ന് ഒളിവിൽ പോയ നടൻ സിദ്ദിഖ് ജാമ്യം കിട്ടാനായി സുപ്രിംകോടതിയിലെത്തി. കേസിൽ പ്രഥമദൃഷ്ട്യാ തെളിവ് ഉണ്ടെന്ന് കണ്ടെത്തിയ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. യുവനടി സുപ്രീം കോടതിയിൽ തടസഹർജി നൽകിയിട്ടുണ്ട്. തടസഹർജി നൽകാനാണ് സർക്കാരിൻ്റെയും തീരുമാനം. പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ട് പോലും ഉദാസീനമായ മനോഭാവമാണ് അന്വേഷണസംഘം പുലർത്തുന്നതെന്നാണ് ആരോപണം. ഹർജിയുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ അഭിഭാഷകർ മുതിർന്ന അഭിഭാഷകനുമായി സംസാരിച്ചു. വിധിപകർപ്പും കൈമാറി. അതിജീവിത പരാതി നൽകാൻ വൈകിയതടക്കം […]

കോടതിക്ക് നടിയിൽ വിശ്വാസം: സിദ്ധിക്കിന് എതിരെ പ്രഥമദൃഷ്ടാ തെളിവുണ്ട്

കൊച്ചി: ബലാൽസംഗക്കേസിൽ നടൻ സിദ്ധിഖിനെതിരെ പരാതി ഉന്നയിച്ച യുവനടിയെ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് ഹൈക്കോടതി നിരീക്ഷിക്കുന്നു. അതിജീവിതയെ നിശബ്ദയാക്കാനുള്ള നീക്കമാണ് സിദ്ധിഖില്‍ നിന്നുണ്ടായത്. ചുമത്തപ്പെട്ട എല്ലാ കുറ്റകൃത്യങ്ങള്‍ക്കു പ്രഥമദൃഷ്ടാ തെളിവുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.സിദ്ധിഖിന്റെ ലൈംഗിക ശേഷി പരിശോധിക്കണമെന്നും മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവില്‍ ജസ്റ്റിസ് സി.എസ്.ഡയസിന്‍റെ ബെഞ്ച് വ്യക്തമാക്കുന്നു. നടി നല്‍കിയിരിക്കുന്ന പരാതി ഗൗരവമേറിയതാണ്. കുറ്റം തെളിയിക്കുന്നതിനായി പ്രതിയെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടത് അനിവാര്യമാണ്. പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്നും മറ്റ് പലര്‍ക്കെതിരേയും ആരോപണം ഉന്നയിച്ചിട്ടുണ്ടെന്നും കോടതിയില്‍ പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ […]

പീഡനക്കേസിൽ അറസ്ററ് ചെയ്യാൻ സിദ്ധിക്കിനെ തിരഞ്ഞ് പോലീസ്

കൊച്ചി: താര സംഘടനയായ ‘അമ്മ’യുടെ മുൻ ജനറൽ സെക്രട്ടറി നടൻ സിദ്ധിഖിനെ ബലാൽസംഗക്കേസിൽ അറസ്റ്റ് ചെയ്യാൻ പൊലീസ് ക്രൈംബ്രാഞ്ച് തീരുമാനം. ഉടൻ നടപടിയെടുക്കാൻ കൊച്ചി പൊലീസിന് ക്രൈംബ്രാഞ്ച് മേധാവി നിർദേശം നൽകി. നടന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനു തുടർന്നാണിത്. സുപ്രീം കോടതിയുടെ തീരുമാനം വരുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി. ഇതോടെ തിരച്ചിൽ ഊർജിതമാക്കി. അതേസമയം സിദ്ദിഖിന്റെ എല്ലാ ഫോണ്‍ നമ്പരുകളും സ്വിച്ച് ഓഫ് ആണ്. കൊച്ചിയിലെ […]

പൂരം കലക്കൽ സംഭവം: കേസെടുത്ത് അന്വേഷണം വരും ?

തിരുവനന്തപുരം:  തൃശൂർ പൂരത്തിൻ്റെ പ്രധാന നടത്തിപ്പുകാരിൽ പ്രമുഖരായ തിരുവമ്പാടി ദേവസ്വത്തിലെ ചില ചില നിക്ഷിപ്ത താൽപര്യക്കാർക്ക് പൂരം കലക്കുന്നതിൽ പങ്കുണ്ടെന്ന് എഡിജിപി: എം.ആർ.അജിത് കുമാറിൻ്റെ കണ്ടെത്തൽ. എന്നാൽ സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദർവേസ് സാഹിബ് ഈ വാദത്തോട് യോജിക്കുന്നില്ല. ഈ സാഹചര്യത്തിൽ യഥാർഥ വസ്തുത പുറത്തുകൊണ്ടുവരാൻ കേസെടുത്ത് മറ്റൊരു അന്വേഷണം സർക്കാർ പ്രഖ്യാപിക്കാനുള്ള സാധ്യതയേറുകയാണ്. പൂരം അലങ്കോലപ്പെട്ടപ്പോൾ ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്തുകൊണ്ട് ഇടപെട്ടില്ലെന്ന സംശയം സംസ്ഥാന പോലീസ് മേധാവി ഉന്നയിക്കുന്നു. ഈ സംശയം ഉൾപ്പെടുത്തിയുള്ള […]

മായാജാലകവാതിൽ തുറക്കുന്ന മധുരസ്മരണകൾ

സതീഷ് കുമാർ വിശാഖപട്ടണം ഒരു കാലത്ത് മലയാള സിനിമയിലെ നായികാ പദവികൾ അലങ്കരിച്ചിരുന്നത് തിരുവിതാംകൂറിലെ പ്രശസ്തമായ കലാകുടുംബത്തിലെ മൂന്നു സുന്ദരിമാരായിരുന്നു. “ട്രാവൻകൂർ സിസ്റ്റേഴ്സ് ” എന്നറിയപ്പെട്ടിരുന്ന ലളിത , പത്മിനി, രാഗിണിമാരായിരുന്നു ഈ സൗന്ദര്യധാമങ്ങൾ . ലളിത , പത്മിനി, രാഗിണി ഇവരിൽ ഏറ്റവും പ്രശസ്തി നേടിയത് പത്മിനിയാണ്. മലയാളത്തിൽ തുടങ്ങി തമിഴ്, തെലുഗു, കന്നട, ഹിന്ദിചിത്രങ്ങളിലെല്ലാം ഈ ദക്ഷിണേന്ത്യൻ നായിക അക്ഷരാർത്ഥത്തിൽ തന്നെ താരറാണിയായി തിളങ്ങി . തമിഴിൽ ശിവാജി ഗണേശനൊടൊപ്പം അഭിനയിച്ച “തില്ലാന മോഹനാംബാൾ […]