ഹമാസ് സര്‍ക്കാരിന്റെ തലവനെ വധിച്ചെന്ന് ഇസ്രയേല്‍

ടെൽ അവീവ്: മൂന്ന് മാസം മുമ്പ് നടത്തിയ വ്യോമാക്രമണത്തില്‍ ഗാസയിലെ ഹമാസ് സര്‍ക്കാരിന്റെ തലവന്‍ റൗഹി മുഷ്താഹയെ വധിച്ചതായി ഇസ്രയേല്‍ അറിയിച്ചു. രണ്ട് സുരക്ഷാഉദ്യോഗസ്ഥരെയും കൊന്നതായും ഇസ്രയേല്‍ സൈന്യവും ഇസ്രായേല്‍ സെക്യൂരിറ്റീസ് അതോറിറ്റിയും വ്യാഴാഴ്ച വ്യക്തമാക്കി. ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലും ഹമാസിന്റെ ലേബര്‍ കമ്മിറ്റിയിലും സുരക്ഷാ ചുമതല വഹിച്ചിരുന്ന സമേഹ് അല്‍-സിറാജ്, ഹമാസിന്റെ ജനറല്‍ സെക്യൂരിറ്റി മെക്കാനിസത്തിന്റെ കമാന്‍ഡര്‍ സമി ഔദെഹ് എന്നിവരെ ആണ് വധിച്ചത്. വടക്കന്‍ ഗാസ മുനമ്പിലെ മുഷ്താഹയുടെ നേതൃത്വത്തിലുള്ള ഹമാസ് നേതൃത്വത്തിന്റെ ഒളിത്താവളമായി […]

എ ഡി ജി പി യെ മാററാൻ മുഖ്യമന്ത്രി തയാറല്ല

തിരുവനന്തപുരം: ഇടതുമുന്നണി ഘടക കക്ഷിയായ സി പി ഐ ശക്തമായി ആവശ്യപ്പെട്ടിട്ടും വിവാദപുരുഷനായി മാറിയ എ ഡി ജി പി: എം.ആർ. അജിത് കുമാറിനെ മാററാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാവുന്നില്ല. സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇന്നലെ അദ്ദേഹത്തെ കണ്ട് ഈ ആവശ്യം വീണ്ടും ഉന്നയിച്ചെങ്കിലും ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനം വന്നില്ല. പകരം, തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതു സംബന്ധിച്ച് തുടരന്വേഷണം നടത്താൻ ധാരണയായി. മൂന്നു തലത്തിലാവും അന്വേഷണം. കലക്കലുമായി […]

ഇറാന് ഉടൻ തിരിച്ചടി എന്ന് പ്രധാനമന്ത്രി നെതന്യാഹു

ടെൽ അവീവ് : ഇറാന്റെ എണ്ണക്കിണറുകൾ, ആണവോർജ ശാലകൾ അടക്കമുള്ള ഊർജ ഉൽപ്പാദന കേന്ദ്രങ്ങൾ, തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിട്ട് ഇസ്രായേൽ തിരിച്ചടിക്കും എന്നാണ് സൂചന. ഇതു സംബന്ധിച്ച് പ്രതിരോധ വിഭാഗങ്ങളുടെ തലവന്മാരുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ചർച്ച നടത്തി. ഇറാനിലേക്ക് യാത്ര ചെയ്യരുതെന്ന് വിവിധ രാജ്യങ്ങൾ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനിടെ, ഐക്യരാഷ്ട്ര സഭ തലവൻ അന്റോണിയോ ഗുട്ടറസും ഇസ്രായേലുമായുള്ള ഭിന്നത രൂക്ഷമായി. ചൊവ്വാഴ്ച ഇസ്രായേലിനെതിരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെ അസന്ദിഗ്ധമായി അപലപിക്കുന്നതിൽ […]

സിദ്ധരാമയ്യയുടെ ഭാര്യയുടെ ഭൂമി തിരിച്ചെടുത്തു

ബാംഗളൂരു: മൈസൂർ നഗരവികസന അതോറിറ്റിയുമായി ബന്ധപ്പെട്ട ഭൂമി അഴിമതിയാരോപണക്കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യയുടെ പേരിലുളള 14 പ്ലോട്ടുകളും അതോറിറ്റി തിരിച്ചെടുത്തു. സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിക്ക് 3.16 ഏക്കറിന് പകരം നല്‍കിയ ഭൂമിയാണ് തിരിച്ചെടുത്തത്. നിയമാവലിയില്‍ പ്ലോട്ടുകള്‍ തിരിച്ചെടുക്കാനുളള വകുപ്പുണ്ടെന്ന് അതോറിറ്റി വ്യക്തമാക്കി. ലോകായുക്ത ഇ ഡി കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെയായിരുന്നു ഈ നടപടി. നേരത്തെ വിവാദമായ ഭൂമി തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് അവർ രംഗത്തെത്തിയിരുന്നു. ഇക്കാര്യം ഉന്നയിച്ച്‌ പാര്‍വതി മൈസൂരു നഗരവികസന അതോറിറ്റിക്ക് കത്തെഴുതിയിരുന്നു. കേസുകളില്‍ രണ്ടാം പ്രതിയാണ് ബി […]

പശ്ചിമേഷ്യ വീണ്ടും കത്തും; മിസൈൽ വർഷവുമായി ഇറാൻ

ടെല്‍ അവീവ്: ഹിസ്ബുള്ള-ഇസ്രായേല്‍ പോരിൽ യുദ്ധത്തിൽ ഇറാൻ നേരിട്ട് പങ്കാളിയാകുന്നതോടെ പശ്ചിമേഷ്യയില്‍ സ്ഥിതിഗതികള്‍ വീണ്ടും വഷളാകുമെന്ന് ഉറപ്പായി. ഇറാൻ മിസൈൽ വർഷം തുടങ്ങിയതായി ഇസ്രായേൽ അറിയിച്ചു. നിരവധി പേർ മരിച്ചിട്ടുണ്ട്. ഇതിനിടെ,  ടെൽ അവീവിനു സമീപം ജാഫയിലുണ്ടായ വെടിവയ്പ്പിൽ നിരവധി പേർക്ക് പരുക്കേററു. . ജാഫയിലെ ജറുസലം സ്ട്രീറ്റിൽ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. നാലു പേരുടെ നില ഗുരുതരമാണ്.  ഭീകരാക്രമാണെന്നാണ് സൂചന ഇസ്രയേലിന് എതിരെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് ഇറാൻ തയാറെടുക്കുകയാണെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. […]

സ്വർണ്ണക്കടത്ത്, ഹവാല: മുഖ്യമന്ത്രിയും ‘ഹിന്ദു’വും മലക്കം മറിഞ്ഞു

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ സ്വർണക്കള്ളക്കടത്തും ഹവാലപ്പണവും സംബന്ധിച്ച മുഖ്യമന്ത്രി പിണറായി വിജയൻ്റെ പരാമർശം, അദ്ദേഹത്തിൻ്റെ പബ്ലിക് റിലേഷൻസ് ഏജൻസി എഴുതി തന്നതാണെന്ന് അഭിമുഖം പ്രസിദ്ധീകരിച്ച ‘ദി ഹിന്ദു’ ദിനപത്രം എഡിററർ അറിയിച്ചു. ഇതായിരുന്നു  മുഖ്യമന്ത്രിയുടെ പേരിൽ വന്ന വിവാദ പരാമർശങ്ങൾ: ‘കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ മലപ്പുറം ജില്ലയില്‍ 150 കിലോ സ്വര്‍ണവും 123 കോടിയുടെ ഹവാല പണവും പിടികൂടി. ഈ പണം കേരളത്തിലേക്ക് ‘ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു’ വേണ്ടിയാണ് എത്തുന്നത്. ഇത്തരക്കാര്‍ക്കെതിരായ സര്‍ക്കാര്‍ നടപടിക്കെതിരായ പ്രതികരണമാണ് ഇപ്പോഴുണ്ടാകുന്നത്’. ഈ പരാമർശം […]

മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇ.ഡി അന്വേഷണം

ബംഗളൂരു: മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി ഭൂമി വിതരണം നടത്തിയതില്‍ ക്രമക്കേടുണ്ടെന്ന കേസില്‍ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണവും. കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റം ചുമത്തിയാണ് പ്രാഥമിക അന്വേഷണം. നേരത്തെ സംസ്ഥാന ലോകായുക്ത കേസെടുത്തിരുന്നു. എഫ്.ഐ.ആറിന് സമാനമായി കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ടാണ് (ഇ.സി.ഐ.ആർ) ഇഡി ഫയല്‍ ചെയ്തത്. സിദ്ധരാമയ്യ, ഭാര്യ ബി.എൻ. പാർവതി, ഭാര്യ സഹോദരൻ മല്ലികാർജുന സ്വാമി, മല്ലികാർജുന സ്വാമി സ്ഥലം വാങ്ങിയ ദേവരാജു എന്നിവർക്ക് […]

സിദ്ധിക്കിന് ആശ്വാസം: ഇടക്കാല ജാമ്യം നൽകി സുപ്രീംകോടതി

ന്യൂഡല്‍ഹി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ഒളിവിൽ കഴിയുന്ന നടന്‍ സിദ്ദിഖിന് സുപ്രീംകോടതി അനുവദിച്ചത് ഇടക്കാല ജാമ്യം. തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത കേസിൽ അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്ന് കോടതി നിര്‍ദേശിച്ചു. ജാമ്യവ്യവസ്ഥ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് ഇനി പരിഗണിക്കുന്നതിനുമുമ്പ് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ അവര്‍ക്കുമുന്നില്‍ സിദ്ദിഖ് ഹാജരാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഒക്ടോബര്‍ […]