അൻവർ ചെന്നെയിൽ: ഡി എം കെ നേതാക്കളെ കണ്ടു

ചെന്നൈ: കേരള മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ചതു കൊണ്ട്, ഇടതുമുന്നണിയിൽ നിന്ന് പുറത്താക്കപ്പെട്ട നിലമ്പൂർ എം എൽ എയായ പി.വി. അൻവർ ഡി എം കെ നേതാക്കളെയും മുസ്ലിം ലീഗ് നേതാക്കളെയും കണ്ടു ചർച്ച നടത്തി. സിപിഎം അനുകൂല ന്യൂനപക്ഷ വോട്ട് ലക്ഷ്യമിടുന്ന അദ്ദേഹം പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാനിരിക്കെയാണ് ഈ കൂടിക്കാഴ്ച. ഡി.എം.കെ. നേതാക്കളുമായി സംസാരിക്കുന്നതിൻ്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും മാധ്യമങ്ങളിൽ വന്നുകഴിഞ്ഞു. ശനിയാഴ്ച പുലർച്ചെയാണ് അൻവർ മഞ്ചേരിയിലെ വസതിയിൽ […]

മുഖ്യമന്ത്രി പിണറായിക്ക് എതിരെ സുന്നി കാന്തപുരം വിഭാഗം വാരിക

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൃദുഹിന്ദുത്വ നിലപാടിലേക്ക് സിപിഎം മാറിയെന്ന് സമസ്ത കാന്തപുരം വിഭാഗം വാരിക ‘രിസാല’. സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനവുമാണ് കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരുടെ അനുഗ്രഹാശിസ്സുകൾ ഉള്ള വാരിക നടത്തുന്നത്.സിപിഎമ്മിനോട് പൊതുവെ ആഭിമുഖ്യം പുലർത്തുന്നവരാണ് സുന്നി സമസ്ത കാന്തപുരം വിഭാഗം. എഡിജിപി – ആർഎസ്‌എസ് കൂടിക്കാഴ്ചയെ സിപിഎം നിസ്സാരവത്കരിച്ചുവെന്ന് വാരിക മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു. സംഘപരിവാറിന് സന്തോഷം പകരുന്ന സാഹചര്യം സൃഷ്ടിച്ചതില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിയാൻ കഴിയില്ല. ‘ദ ഹിന്ദു’ […]

നഗരം നഗരം മഹാസാഗരം

 സതീഷ് കുമാർ വിശാഖപട്ടണം  നാട്ടിൻപുറത്തെ നന്മകളിൽ നിന്നും നഗരത്തിലെത്തി  നഗര ജീവിതത്തിന്റെ കപടമുഖങ്ങളോട് പൊരുതി പരാജയപ്പെടുന്ന മനുഷ്യരുടെ കഥയായിരുന്നു  എം.ടി.യുടെ ” നഗരമേ നന്ദി ” എന്ന മനോഹര ചലച്ചിത്രം. രൂപവാണിയുടെ ബാനറിൽ ശോഭന പരമേശ്വരൻ നായർ നിർമ്മിച്ച ഈ ചിത്രം  സംവിധാനം ചെയ്തത്  എ വിൻസെന്റ് . എം ടി വാസുദേവൻ നായർ കഥയും തിരക്കഥയും  സംഭാഷണവും രചിച്ചു. ഗ്രാമീണ ജീവിതത്തിന്റെ ചെറിയ സ്പന്ദനങ്ങൾ പോലും ലളിതമായ വാക്കുകളിലൂടെ ഹൃദയസ്പർശിയായി  എഴുതി സംഗീത പ്രേമികളുടെ മനസ്സിൽ പൂനിലാവ് പടർത്തിയ […]

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് നിലനിൽക്കില്ല; കെ സുരേന്ദ്രന് ആശ്വാസം

കാസർകോട്: നിയമസഭയിലേക്ക് 2021 ൽ നടന്ന തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്ന കേസിൽ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രന് ആശ്വാസം. കാസർകോട് ജില്ലാ സെഷൻസ് കോടതി കേസ് നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചു. നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചതിനാൽ സുരേന്ദ്രൻ ഉൾപ്പെടെ എല്ലാ പ്രതികളും ഇന്ന് കോടതില്‍ ഹാജരായിരുന്നു .സുരേന്ദ്രൻ ഉൾപ്പെടെ 6 പ്രതികളുടേയും വിടുതൽ ഹർജി കോടതി അംഗീകരിച്ചു. സുരേന്ദ്രനായിരുന്നു കേസിലെ ഒന്നാം […]

പൂരം കലക്കിയത് ആർ എസ് എസ് എന്ന് ഗോവിന്ദൻ…

തിരുവനന്തപുരം : ആർ എസ് എസ് ആണ് തൃശ്ശൂർ പൂരം കലക്കാൻ ശ്രമിച്ചതെന്നും, അതിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു. ഉദ്യോഗസ്ഥ വീഴ്ചയുമുണ്ടായിട്ടുണ്ട്. എഡിജിപി എംആർ അജിത് കുമാർ -ആർഎസ്എസ് കൂടിക്കാഴ്ചയിൽ അന്വേഷണം അവസാന ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആരോപണം ശരിയെങ്കിൽ കർക്കശമായ നടപടി ഉണ്ടാകും. തൃശ്ശൂരിലെ പരാജയവുമായി ബന്ധപ്പെട്ട് ബിജെപി വിജയത്തിന് എൽഡിഎഫ് കളമൊരുക്കിയെന്ന് പ്രചാരണം ഉണ്ടാകുന്നു. എന്നാൽ തൃശ്സൂരിൽ യുഡിഎഫ് വോട്ട് ബിജെപിക്ക് ലഭിച്ചതാണ് […]

അടിച്ചേൽപ്പിച്ച ആക്ഷേപ ഹാസ്യവുമായി തെക്ക് വടക്ക്  

ഡോ ജോസ് ജോസഫ്  തലമുറകൾ പഴക്കമുള്ള വഴക്ക് കുട്ടിക്കാലം മുതലെ തുടരുന്ന രണ്ടു പേർ. വാർദ്ധക്യത്തിലെത്തിലെത്തിയിട്ടും  അതിൽ നിന്നും പിന്തിരിയാൻ ഈഗോയും ദുരഭിമാനവും  അവരെ അനുവദിക്കുന്നില്ല. ഇരുവരിൽ  ഒരാൾ പെട്ടെന്ന് ഇല്ലാതാകുമ്പോൾ മറ്റെയാളുടെ വിജയം നിരർത്ഥകമായി മാറുന്നു.എതിർ ധൃവങ്ങളിൽ നിന്ന് ഒത്തു തീർപ്പിനു വഴങ്ങാതെ പരസ്പരം പോരടിക്കുന്ന രണ്ടു പേരുടെ പകയുടെ കഥയാണ് പ്രേം ശങ്കർ സംവിധാനം ചെയ്ത തെക്ക് വടക്ക്. സുരാജ് വെഞ്ഞാറമ്മൂടും വിനായകനും ആദ്യമായി ഒന്നിക്കുന്ന സിനിമയാണിത് .കാരിക്കേച്ചർ മാനങ്ങളുള്ള കഥാപാത്രങ്ങളെയാണ് സുരാജിനും വിനായകനും […]

മഞ്ഞുരുകുമോ ? മന്ത്രി ജയശങ്കർ പാകിസ്ഥാനിലേക്ക്

ന്യൂ​ഡ​ൽ​ഹി​:​ അ​തി​ർ​ത്തി​ ​ക​ട​ന്നു​ള്ള​ ​ഭീ​ക​ര​ത​യു​ടെ​ ​പേ​രി​ൽ ഇന്ത്യ- പാകിസ്ഥാൻ ​ ​ന​യ​ത​ന്ത്ര​ ​ബ​ന്ധ​ത്തി​ൽ​ ​വി​ള്ള​ൽ​ ​നി​ല​നി​ൽ​ക്കെ, വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രി​ ​എ​സ്.​ ​ജ​യ​ശ​ങ്ക​ർ​ പാകിസ്ഥാനിലെത്തുന്നു.. ഇസ്ലാമാബാദിൽ നടക്കുന്ന ​ ​ഷാ​ങ്ഹാ​യ് ​കോ​ ​ഓ​പ്പ​റേ​ഷ​ൻ​ ​ഓ​ർ​ഗ​നൈ​സേ​ഷ​ൻ​ ​(​എ​സ്.​സി.​ഒ​)​ ​രാ​ഷ്‌​ട്ര​ത്ത​ല​വ​ൻ​മാ​രു​ടെ​ ​കൗ​ൺ​സി​ൽ​ ​ഉ​ച്ച​കോ​ടി​യി​ൽ​ ​പ​ങ്കെ​ടു​ക്കാ​നാണ് സന്ദർശനം. 2015​ൽ​ ​സു​ഷ​മ​ ​സ്വ​രാ​ജാ​ണ് ​ഒ​ടു​വി​ൽ​ ​പാ​കി​സ്ഥാ​ൻ​ ​സ​ന്ദ​ർ​ശി​ച്ച​ ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രി. ​ഇ​സ്ലാ​മ​ബാ​ദി​ൽ​ 15,​ 16​ ​തീ​യ​തി​ക​ളി​ലാണ് ​ഷാ​ങ്ഹാ​യ് ​കോ​ ​ഓ​പ്പ​റേ​ഷ​ൻ​ ​ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഉ​ച്ച​കോ​ടി​ ​ നടക്കുന്നത്. പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യെ​ ​ഉ​ച്ച​കോ​ടി​യി​ലേ​ക്ക് ​പാ​കി​സ്ഥാ​ൻ​ ​ക്ഷ​ണി​ച്ചി​രു​ന്നു.​ 2019​ […]

രവിവർമ്മ ചിത്രത്തിന്റെ രതിഭാവങ്ങൾ

സതീഷ് കുമാർ വിശാഖപട്ടണം ദാസരി നാരായണറാവു സംവിധാനം ചെയ്ത് അക്കിനേനി നാഗേശ്വരരാവു അഭിനയിച്ച്  വൻ വിജയം നേടിയ തെലുഗു ചിത്രമായിരുന്നു ” രാവണൂടൈ രാമനൈത്തേ ” . ശങ്കരാഭരണത്തിലൂടെ ദേശീയ പ്രശസ്തി നേടിയ വേട്ടൂരി സുന്ദരരാമമൂർത്തി എഴുതി ജി.കെ. വെങ്കിടേഷ് സംഗീതം പകർന്ന് എസ്.പി. ബാലസുബ്രഹ്മണ്യവും ജാനകിയും പാടിയ ഒരു മനോഹര ഗാനമുണ്ട് ഈ ചിത്രത്തിൽ.  “രവിവർമ്മക്യേ അന്തനി  ഒകേ ഒഗ അന്താനിവോ ….”  ( രവിവർമ്മക്ക് പോലും ലഭിക്കാത്ത ഒരേയൊരു സൗന്ദര്യ ലാവണ്യമേ….” )   എന്ന […]