ഡല്‍ഹിയിൽ പടക്കങ്ങള്‍ക്ക് നിരോധനം

ന്യൂ‍ഡല്‍ഹി: അന്തരീക്ഷ മലിനീകരണ തോത് ഉയരുന്ന സാഹചര്യത്തിൽ, ഡല്‍ഹിയില്‍ പടക്കങ്ങള്‍ക്ക് നിരോധനം ഏർപ്പെടുത്തി. നിർമ്മാണം, ശേഖരണം, വിപണനം, ഉപയോഗം എന്നിവയാണ് വിലക്കിയത്. ഡിസംബർ 31 വരെയാണ് വിലക്ക് ഏർപ്പെടുത്തിയത്. ദീപാവലി, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നത് കണക്കിലെടുത്താണ് തീരുമാനം. പടക്കം പൊട്ടിക്കുമ്ബോള്‍ വ്യാപകമായ അന്തരീക്ഷമലിനീകരണം ഉണ്ടാകാൻ സാധ്യതയുണ്ട്. നിരോധനം ഉറപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങള്‍ നടപ്പാക്കാൻ ഡല്‍ഹി പോലീസിനു കമ്മീഷണർ അയച്ച കത്തില്‍ നിർദ്ദേശിച്ചു. കൂടാതെ, അനധികൃതമായി പടക്കം വില്‍ക്കുന്ന വിവരം ലഭിച്ചതനുസരിച്ച്‌ പൊലീസ് ഡല്‍ഹിയില്‍ പല […]

ആംബുലൻസ് യാത്ര: മന്ത്രി സുരേഷ് ഗോപി കേസിൽ കുടുങ്ങുന്നു

തൃശൂര്‍: പൂരം കലക്കിയ ദിവസം രാത്രി, രോഗികൾക്ക് മാത്രം പ്രയോജനപ്പെടുത്താവുന്ന ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതിയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പോലീസ് അന്വേഷണം തുടങ്ങി. രം അലങ്കോലമായതിനെ തുടർന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എൻ ഡി എ സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപി നിയമവിരുദ്ധമായി ആംബുലൻസിൽ സഞ്ചരിച്ചുവെന്നാരോപിച്ച് സിപിഐ തൃശ്ശൂർ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് സുമേഷ് പരാതി നൽകിയിരുന്നു. രാത്രി വീട്ടിൽ നിന്നും തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സേവാഭാരതിയുടെ ആംബുലൻസിലാണ് അദ്ദേഹം എത്തിയത്. ആംബുലന്‍സിൽ എത്തുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തൃശ്ശൂർ […]

നീലാംബുജങ്ങൾ വിടർന്നപ്പോൾ .

സതീഷ് കുമാർ വിശാഖപട്ടണം ഇന്ത്യൻ സിനിമയിലെ നിത്യ വിസ്മയമായ കമൽഹാസൻ അന്നും ഇന്നും മലയാള സിനിമയുടെ ഒരു വലിയ ആരാധകനാണ്.ഒരു ഇന്റർവ്യൂവിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ മലയാള സിനിമയ്ക്ക് ഇന്ത്യൻ സിനിമയുടെ ഭൂപടത്തിലുള്ള സ്ഥാനം എന്തെന്ന് വ്യക്തമായി അടയാളപ്പെടുത്തുന്നുണ്ട് . ആ വാക്കുകൾ ഇപ്രകാരമായിരുന്നു …. ” മലയാള സിനിമയാണ് എന്റെ അഭിനയക്കളരി. മലയാളത്തിൽ അഭിനയിച്ചുകൊണ്ടാണ് ഞാൻ അഭിനയത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്. ഇന്ന് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒരു നടനായി എനിക്ക് മാറാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ മുഴുവൻ […]

പിറന്നത് ചരിത്രം; റോക്കററിനെ മാറോടണച്ച്‌ യന്ത്രകൈകള്‍

ടെക്‌സസ്: വീണ്ടും ചരിത്രമെഴുതി ഇലോണ്‍ മസ്‌കും സ്പേസ് എക്സും . ലോകത്ത് നിലവിലുള്ളതില്‍ ഏറ്റവും വലുതും കരുത്തുറ്റതുമായ റോക്കറ്റായ സ്റ്റാര്‍ഷിപ്പിന്‍റെ അഞ്ചാം പരീക്ഷണം സ്പേസ് എക്‌സ് വിജയകരമായി പൂര്‍ത്തിയാക്കി. ബഹിരാകാശത്ത് നിന്നിറങ്ങിവന്ന റോക്കറ്റ് ബൂസ്റ്ററിനെ യന്ത്രക്കൈ കൊണ്ട് പിടിച്ചുവെച്ച് സ്‌പേസ് എക്‌സ് പുതുയുഗം കുറിച്ചു. ഞായറാഴ്ച നടത്തിയ അഞ്ചാം സ്റ്റാര്‍ഷിപ്പ് പരീക്ഷണത്തിലാണ് സ്റ്റാര്‍ഷിപ്പില്‍ നിന്ന് വേര്‍പെട്ട് താഴേക്കിറങ്ങിയ സൂപ്പര്‍ ഹെവി റോക്കറ്റിനെ കമ്പനി ‘മെക്കാസില്ല’ എന്ന് വിളിക്കുന്ന പുതിയതായി വികസിപ്പിച്ച യന്ത്രകൈകള്‍ ഉപയോഗിച്ച് പിടിച്ചുവെച്ചത്. വിക്ഷേപണത്തിന് ശേഷം […]

ആയുസ്സ് കൂട്ടാൻ ജപ്പാൻകാരെ അനുകരിച്ചാലോ ?

കൊച്ചി: ഏറ്റവും ആയുര്‍ദൈര്‍ഘ്യമുള്ള ജപ്പാന്‍കാരുടെ ഭക്ഷണക്രമം, നമുക്കും പരീക്ഷിച്ചാലോയെന്ന് ഐക്യരാഷ്ടസഭ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി ചോദിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ആയുര്‍ദൈര്‍ഘ്യം ഉള്ള ആളുകള്‍ ജപ്പാനിലാണ്.അവരുടെ ഭക്ഷണശൈലി നമ്മൾക്കും അനുകരിക്കാവുന്നതാണെന്ന് അദ്ദേഹം ശുപാർശ ചെയ്യുന്നു. മലയാളികളേതിനേക്കാള്‍ നാലിലൊന്ന് അരിയാഹാരം മാത്രമാണ് അവര്‍ ഭക്ഷിക്കുന്നത്. സമീകൃത ആഹാര രീതിയാണ് ജപ്പാന്‍കാരുടേത്. മലയാളികളും അരിയാഹാരം കുറയ്ക്കാന്‍ സമയമായെന്നും മുരളി തുമ്മാരുകുടി പറയുന്നു. മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്, ജപ്പാന്‍, കെ റെയില്‍, അരിയാഹാരം ! ‘ഓ ഇനിയിപ്പോ ജപ്പാന്റെ എഫിഷ്യന്‍സിയെ […]

മാസപ്പടി കേസിൽ വീണാ വിജയന്‍റെ മൊഴിയെടുത്തു

ചൈന്നെ : മുഖ്യമന്ത്രി പിണറായി വിജയൻറെ മകള്‍ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തില്‍ അതിനിർണായക നീക്കവുമായി എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ്). വീണയെ ചെന്നൈ ഓഫിസില്‍ വിളിച്ചുവരുത്തി കഴിഞ്ഞ ബുധനാഴ്ച മൊഴിയെടുത്തു. ചെയ്യാത്ത സേവനത്തിന് സിഎംആർഎല്ലിൽനിന്ന് വീണയുടെ കമ്പനിയായ എക്സാലോജിക് 1.72 കോടി മാസപ്പടി വാങ്ങിയെന്നാണ് കേസ്. കേസ് റജിസ്റ്റർ ചെയ്തു പത്തു മാസത്തിനുശേഷമാണ് വീണയെ വിളിച്ചു വരുത്തി മൊഴിയെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥൻ എസ്എഫ്ഐഒ ഡപ്യൂട്ടി ഡയറക്ടർ അരുണ്‍ പ്രസാദ് ആണ് ചോദ്യം ചെയ്യലിന് […]

മുസ്ലിം മദ്രസകൾ നിർത്തലാക്കാൻ നിർദേശം

ന്യൂഡൽഹി : ഇസ്ലാമിക മത വിദ്യാഭ്യാസം നടത്തുന്ന മദ്രസകൾ നിർത്തലാക്കണമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ്റെ നിർദേശം. മദ്രസകൾക്കുളള സഹായങ്ങൾ നിർത്തലാക്കണം, മദ്രസ ബോർഡുകൾ നിർത്തലാക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ ദേശീയ ബാലാവകാശ കമ്മീഷൻ സംസ്ഥാനങ്ങൾ നൽകി. സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കമ്മീഷൻ ഇതുസംബന്ധിച്ച് കത്ത് അയച്ചിട്ടുണ്ട്. മദ്രസകളെ കുറിച്ച് പഠിച്ച് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങൾക്ക് കത്ത് നൽകിയത്. മദ്രസകളിലെ വിദ്യാഭ്യാസത്തിനെതിരെ വലിയ വിമർശനമാണ് കത്തിൽ ഉന്നയിക്കുന്നത്. മുസ്ലിം വിദ്യാർത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ മദ്രസകൾ […]

രജനിയുടെ മാസ്സും ജ്ഞാനവേലിൻ്റെ ക്ലാസ്സും ചേർന്ന് വേട്ടയ്യൻ

ഡോ ജോസ് ജോസഫ് തമിഴ്നാട്ടിലെ ഇരുളർ ഗോത്രം നേരിടുന്ന അനീതികളെയും പോലീസ്’ സ്റ്റേഷനിലെ ലോക്കപ്പ് കൊലപാതകങ്ങളെയും തുറന്നു കാട്ടിയ ജയ് ഭീമിനു ശേഷം ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് വേട്ടയ്യൻ. സൂപ്പർ സ്റ്റാർ രജനികാന്ത് പ്രധാന വേഷത്തിലെത്തുന്ന 170-മത്തെ ചിത്രമായ വേട്ടയ്യൻ ചോദ്യം ചെയ്യുന്നത് ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ ധാർമ്മികതയെയാണ്.   ‘കുറി വെച്ചാ ഇരൈ വീഴണം ‘ ( ഉന്നം വെച്ചാൽ ഇര വീഴണം) എന്ന പഞ്ച് ഡയലോഗോടെ കൃത്യമായി ആസൂത്രണം ചെയ്ത് ഇരയെ […]

പാഠം പഠിക്കാതെ സർക്കാർ; വയനാട് തുരങ്ക പാതയുമായി മുന്നോട്ട്

കൽപ്പററ: ഉരുൾപൊട്ടലുകളിൽ നിന്ന് സർക്കാർ ഒന്നും പഠിക്കാൻ തയാറാവുന്നില്ലെന്ന് വ്യക്തമാവുന്നു.മലകൾ തുരന്നുകൊണ്ടുള്ള വയനാട് തുരങ്ക പാതയുമായി മുന്നോട്ടു പോകുകയാണ് സർക്കാർ. ഈ പദ്ധതിക്ക് വേണ്ടിയുള്ള ഫിനാൻഷ്യൽ ബിഡ് തുറന്നു. തുരങ്കപാതയുടെ പ്രവർത്തി രണ്ട് പാക്കേജുകളിലായാണ് ടെൻഡർ ചെയ്തിരിക്കുന്നത്. മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷവും പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതിനെതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി അപലപിച്ചു. വയനാട് തുരങ്കപാത പദ്ധതിക്കായി 2043 കോടിയുടെ ഭരണാനുമതി നേരത്തെ നൽകിയിരുന്നു. പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കേണ്ട ഭൂമിയുടെ […]