ഭൂമി വരൾച്ചയിലേക്ക്; ശുദ്ധജല സ്രോതസ്സുകള്‍ കുറയുന്നു
വാഷിങ്ടണ്‍: ഭൂമി നീണ്ട വരണ്ട ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു.ശുദ്ധ ജലത്തിന്റെ അളവ് ക്രമാതീതമായി കുറയുന്നുവെന്നാണ് സൂചനകൾ. നാസ തയാറാക്കിയ റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ. ഇത് ആഗോള ജലസുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയർത്തുന്നുവെന്നും പഠനത്തില്‍ പറയുന്നു. ഈ വരള്‍ച്ചയുടെ അനന്തരഫലങ്ങള്‍ വലുതായിരിക്കും. വരള്‍ച്ചക്കാലത്ത്, കൃഷിക്കും നഗര ഉപയോഗത്തിനും ഭൂഗർഭജലത്തെ ആശ്രയിക്കുന്നത് ജലവിതരണം കുറയുന്നതിൻ്റെ കാരണമാകുന്നു. ജലസ്രോതസ്സുകളിലെ ഈ ക്ഷാമം ദാരിദ്ര്യത്തിനും, രോഗസാധ്യത വർദ്ധിപ്പിക്കാനും ഇടയാവും. 2015 മുതല്‍ 2023 വരെ ഉപരിതല ജലവും ഭൂഗർഭ ജലാശയങ്ങളും ഉള്‍പ്പെടെ, കരയില്‍ സംഭരിച്ചിരിക്കുന്ന ശുദ്ധജലത്തിൻ്റെ […]