മൽസരം ചാണ്ടി ഉമ്മനും ജയ്ക് സി തോമസും തമ്മിൽ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് ഒഴിവു വന്ന പുതുപ്പള്ളിയിൽ സി പി എം നേതാവ് ജയ്‌ക് സി തോമസ് ആയിരിക്കും ഇടതുമുന്നണി സ്ഥാനാർഥി. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ ആണ് ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് ജെയ്ക്കിന്റെ പേര് അംഗീകരിച്ചത്. പാർട്ടി ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നല്‍കിയ ഒരേ ഒരു പേരും ജെയ്ക്കിന്റേതായിരുന്നു. . രണ്ട് തവണ ഉമ്മൻചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക്ക് തോമസിന്‍റെ പേര് തന്നെയായിരുന്നു […]

മണിപ്പൂർ കലാപം: റിപ്പോർട്ട് രണ്ടുമാസത്തിനകം

ന്യൂഡൽഹി: മണിപ്പൂരിലെ വംശീയ കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച സമിതി രണ്ടു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. അക്രമം നടത്തിയവരുമായി പൊലീസ് ഒത്തുകളിച്ചെന്ന ആരോപണത്തിൽ അന്വേഷണത്തിനും സുപ്രീം കോടതി നിർദ്ദേശം നൽകി. ഇരു റിപ്പോർട്ടുകളും ഒക്ടോബർ 13 ന് കോടതി പരിഗണിക്കും മണിപ്പൂർ കലാപം സംബന്ധിച്ച് സ്വമേധയ എടുത്ത കേസ് ഉൾപ്പെടെ വിവിധ ഹർജികള്‍ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്‍റെ ഇടപെടൽ. മുൻ ഹൈക്കോടതി വനിതാ ജഡ്ജിമാർ അടങ്ങുന്ന ഉന്നതതല സമിതിയെയാണ് കലാപത്തെ […]

ജനങ്ങൾക്ക് വിശ്വാസം: വീണ്ടും വിജയം നേടുമെന്ന് മോദി

ന്യൂഡൽഹി: ജനങ്ങൾക്ക് സർക്കാരിൽ വിശ്വാസമുണ്ട്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലും എൻ ഡി എ മികച്ച വിജയം നേടും – പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ലോക്സഭയിൽ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന്  മറുപടി നൽകുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തോട് ജനങ്ങള്‍ ‘അവിശ്വാസം കാണിച്ചു’. 2024 ല്‍ ബിജെപിക്ക് റെക്കോ‍ർഡ് വിജയം ഉണ്ടാകും. തയ്യാറെടുപ്പോടെ വന്നുകൂടെയെന്ന് രാഹുൽ‌ ​ഗാന്ധിയെ പരോക്ഷമായി മോദി പരിഹസിക്കുകയും ചെയ്തു. പ്രതിപക്ഷത്തിന് അധികാരത്തോട് ആർത്തിയാണ്. പാവപ്പെട്ടവരെ കുറിച്ച് ചിന്തയില്ല. പ്രതിപക്ഷത്തിന്‍റെ അടുപ്പക്കാർക്ക് പോലും […]

മാസപ്പടി വിവാദം മുക്കി പ്രതിപക്ഷം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ സിഎംആർഎല്ലിൽ നിന്നും മാസപ്പടി വാങ്ങിയെന്ന ആദായനികുതി തർക്ക പരിഹാര ബോർഡിന്റെ കണ്ടെത്തൽ നിയമസഭയിൽ ഉന്നയിക്കാതെ ഒളിച്ചോടി പ്രതിപക്ഷം. വിവാദവുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകാൻ പോലും പ്രതിപക്ഷം തയാറായില്ല. എന്നാൽ സി. എം. ആർ എൽ ഉടമ ശശിധരൻ കർത്തയിൽ നിന്നും യുഡിഎഫ് നേതാക്കൾ പണം വാങ്ങിയതിൽ തെറ്റില്ലെന്നും പാർട്ടി നിർദ്ദേശ പ്രകാരമാണ് നടപടിയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. വീണാ വിജയൻ സിഎംആർഎല്ലിൽ നിന്നും […]

എല്ലാം നിയമപരം: വീണാ വിജയനെ ന്യായീകരിച്ച് സി.പി.എം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ മാസപ്പടി വാങ്ങിയെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയ്‌ക്ക്‌ യാഥാര്‍ത്ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന്‌ സിപിഎം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌. നിയമപരമായി പ്രവര്‍ത്തിക്കുന്ന രണ്ട്‌ കമ്പനികള്‍ തമ്മില്‍ നിയമപരമായിത്തന്നെ സേവന ലഭ്യതയ്‌ക്കുള്ള കരാറിലേര്‍പ്പെട്ടതാണ്‌. കരാറിലെ വ്യവസ്ഥകള്‍ പ്രകാരമാണ്‌ പണം നല്‍കിയത്‌. ആ പണമാവട്ടെ വാര്‍ഷിക അടിസ്ഥാനത്തിലുമാണ്‌. . സി.എം.ആര്‍.എല്‍ എന്ന കമ്പനി ആദായ നികുതിയുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുന്നതിനാണ്‌ ഇന്ററിം സെറ്റില്‍മെന്റ്‌ ബോര്‍ഡിന്‌ മുമ്പിലേക്ക്‌ പോയത്‌. ഈ വിഷയത്തില്‍ വീണയുടെ കമ്പനി […]

അമിത് ഷായ്ക്ക് എതിരെ അവകാശ ലംഘന നോട്ടീസ്

ന്യൂഡൽഹി : ലോക്‌സഭയിൽ മന്ത്രി അമിത് ഷായ്ക്ക് എതിരെ അവകാശ ലംഘന നോട്ടീസ്. മഹാരാഷ്ടയിൽ, രാഹുല്‍ഗാന്ധി സന്ദർശിച്ച കലാവതിയെന്ന സ്ത്രീക്ക് വീടും റേഷനും വൈദ്യുതിയും നല്‍കിയത് മോദി സ‍‍ർക്കാരാണെന്ന  അമിത് ഷായുടെ പരാമർശത്തിനെതിരെ ആണ് നോട്ടീസ്. കോണ്‍ഗ്രസ് എംപി മാണിക്യം ടാഗോ‍റാണ് അവകാശ ലംഘന നോട്ടീസ് നല്‍കിയത്. . അമിത് ഷാ പറയുന്നത് തെറ്റാണെന്നും രാഹുല്‍ഗാന്ധിയാണ് തങ്ങളെ സഹായിച്ചതെന്നും കലാവതി വെളിപ്പെടുത്തുന്ന വിഡീയോ കോണ്‍ഗ്രസ് പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. അതേസമയം, […]

മാസപ്പടി വിവാദം; എല്ലാം സുതാര്യമെന്ന് ജയരാജൻ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയുടെ കമ്പനിയുമായി ബന്ധപ്പെട്ട ‘മാസപ്പടി’ വിവാദത്തിൽ കഴമ്പില്ലെന്ന് ഇടതുപക്ഷ മുന്നണി കൺവീനർ ഇ.പി.ജയരാജൻ. ‘‘അടിസ്ഥാനരഹിതമായ ആരോപണമാണ് ഇത്. അവർ വലിയൊരു സ്ഥാപനത്തിന്റെ കൺസൾട്ടന്റാണ്. ഒരു കമ്പനി ഒരു കൺസൾട്ടന്റിന്റെ സേവനം വാങ്ങുന്നു. അതിന് ഇരു കമ്പനികളും തമ്മിൽ ധാരണയുണ്ടാക്കുന്നു. അത് സംബന്ധിച്ച് എല്ലാം സുതാര്യമായിത്തന്നെ നടത്തുന്നു. ഇതിൽ എന്താണ് പ്രശ്നം? ഇന്നത്തെ കാലത്ത് ഐടി മേഖലയിൽ സ്ഥാപനങ്ങളും കൺസൾട്ടൻസികളും ഒരുപാടുണ്ട്. ആവശ്യമുള്ളവർക്കു സേവനം നൽകി പ്രവർത്തിക്കുന്ന കൺസൾട്ടൻസികളാണിത്. അതിന്റെ ഭാഗമായി […]

നിയമസഭ സമ്മേളനം പിരിയുന്നു

തിരുവനന്തപുരം: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. ഈ മാസം 24 വരെ സഭ ചേരാനായിരുന്നു നേരത്തെയുള്ള തീരുമാനം. നാളെ പിരിയുന്ന നിയമസഭ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം വീണ്ടും ചേരും. സെപ്റ്റംബർ 11 മുതൽ 14 വരെയായിരിക്കും ഈ സമ്മേളനകാലം. കാര്യോപദേശക സമിതിയിലായിരുന്നു ഇത് സംബന്ധിച്ച തീരുമാനം. സെപ്റ്റംബര്‍ അഞ്ചിനാണ് പുതുപ്പള്ളിയിലെ വോട്ടെടുപ്പ്.  

മണിപ്പൂരിൽ കൊല ചെയ്യപ്പെട്ടത് ഭാരത മാതാവ്:രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: മണിപ്പൂരില്‍ ഇന്ത്യ കൊലചെയ്യപ്പെട്ടെന്ന് രാഹുല്‍ ഗാന്ധി. മണിപ്പൂര്‍ ഇപ്പോള്‍ രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. മണിപ്പുര്‍ ഇന്ത്യയില്‍ അല്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാവം – കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പരിഹസിച്ചു. മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ മണിപ്പുര്‍ സന്ദര്‍ശിച്ചെങ്കിലും ഈ നിമിഷം വരെ പ്രധാനമന്ത്രി അവിടെ പോയിട്ടില്ല. അതിന് കാരണം നിങ്ങള്‍ രാജ്യ സ്‌നേഹികള്‍ അല്ലാത്തതുകൊണ്ടാണ്. മണിപ്പുരിലുള്ളവരുമായി സംസാരിക്കാന്‍ പ്രധാനമന്ത്രി തയാറാകുന്നില്ല. മണിപ്പുരില്‍ ഭാരത മാതാവാണു കൊല്ലപ്പെട്ടതെന്നും ബിജെപി […]

സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു

കൊച്ചി: പ്രശസ്ത സംവിധായകന്‍ സിദ്ദിഖ് (69) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. നാളെ രാവിലെ 9 മുതല്‍ 12 വരെ കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് സിദ്ദിഖിന്റെ ഭൗതികശരീരം അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ വൈകിട്ട് ആറിന് എറണാകുളം സെന്റട്രല്‍ ജുമാ മസ്ജിദിലാണ് കബറടക്കം. 1989ല്‍ റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ സിദ്ദിഖ്്, തിരക്കഥാകൃത്ത്, നടന്‍, നിര്‍മാതാവ് എന്നീ നിലകളിലും സജീവമായിരുന്നു. 1956ല്‍ […]