എന്റെ നീതി പരീക്ഷണം
പി.രാജൻ സാമൂഹിക പ്രശ്നങ്ങളിൽ അഭിപ്രായം പരസ്യമായി പറയാതിരിക്കാൻ അടവ് നയം പയറ്റുന്ന പൊതുപ്രവർത്തകരെ ഞാൻ പരീക്ഷിച്ചിരുന്നു. സ്വാധീന ശക്തിയുള്ള അധികാരികളുടെ അഴിമതികളെ പരസ്യമായി എതിർക്കാൻ എല്ലാ പൊതുപ്രവർത്തകർക്കും എപ്പോഴും സാധിക്കണമെന്നില്ല. സാംസ്കാരിക പ്രവർത്തകരും അനീതിക്കെതിരായി പ്രതികരിക്കണമെന്ന് നിർബ്ബന്ധിക്കാനാവില്ല. കൊച്ചിയിൽ നടക്കാൻ പോകുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സ്വാഗത സംഘം രൂപവൽക്കരിക്കാനായി എറണാകുളത്ത് ചേർന്ന യോഗത്തിൽ എം. കെ.സാനു മാഷിന്റെ പ്രസംഗം കേട്ടപ്പോഴാണ് എനിക്ക് ഞാൻ നടത്തിയ നീതിപരീക്ഷണം ഓർമ്മ വന്നത്. ഗുരുതരമായ രാഷ്ടീയ, സാമൂഹിക പ്രശ്നങ്ങളിൽ പ്രതികരിക്കാത്ത […]