അമ്മമാർ നിലവിളിക്കുമ്പോൾ…..

കോഴിക്കോട് : ധൂർത്തുപുത്രന്മാരുടെ ആനന്ദനൃത്തമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് ഇടതുപക്ഷ നിരീക്ഷകനായ ഡോ. ആസാദ്. മകൾ മാസപ്പടിക്ക് വകയുണ്ടോ അച്ഛാ എന്നു തിരക്കുന്നു. കാരണവരുംകൂട്ടാളികളും ഹാപ്പിയാണ്. വാങ്ങിക്കൂട്ടേണ്ടതിനെപ്പറ്റി മാത്രമാണ് ചർച്ച.കോടികളുടെ വികസനമാണ് — അദ്ദേഹം ഫേസ് ബുക്ക് കുറിപ്പിൽ പരിഹസിക്കുന്നു. കുറിപ്പിൻ്റെ പൂർണരൂപം : ചെലവാളിസംഘമാണ് ഭരിക്കുന്നത്. നിത്യനിദാനത്തിന് കൈനീട്ടേണ്ട ഗതികേടുള്ളപ്പോൾ ഇരിക്കക്കൂരവിറ്റ് പിറന്നാളാഘോഷം പൊടിപൊടിക്കുന്ന ‘താൻപ്രമാണി’മാർ ഭരിക്കുന്നു അവരെ ധൂർത്തരെന്നു വിളിക്കുന്നത് അവർക്ക് സഹിക്കാനാവുന്നില്ല. തറവാടിന്റെ പേരും പ്രശസ്തിയും ഉന്നതിയും ലക്ഷ്യമാക്കുന്നത് തെറ്റാണോ? അതിനു ചെലവു വരില്ലേ? […]

ദേവി നിൻ ചിരിയിൽ …

സതീഷ് കുമാർ വിശാഖപട്ടണം   ചലച്ചിത്രഗാനങ്ങളുടെ ചരിത്രമെടുത്താൽ ഏതു ഭാഷയിലായാലും ഏറ്റവും കൂടുതൽ ഗാനങ്ങൾ എഴുതപ്പെട്ടിട്ടുള്ളത് പ്രണയത്തെ ആസ്പദമാക്കിയാണ് . കാമുകീകാമുകന്മാരുടെ ഹൃദയ സങ്കല്പങ്ങളും സ്വപ്നങ്ങളും മോഹങ്ങളുമെല്ലാം അക്ഷരരൂപത്തിലൂടെ പൂത്തുലഞ്ഞപ്പോഴൊക്കെ അത് ആസ്വാദകമനസ്സിലും അനുഭൂതികളുടെ ആന്ദോളനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട് …  പ്രണയവിവശനായ കാമുകൻ കാമുകിയുടെ ഓരോ അണുവിലും സൗന്ദര്യം ദർശിക്കുന്നു.  അവളുടെ രൂപവും ഭാവവും  ചിരിയും കള്ളനോട്ടവും കൊഞ്ചലുമെല്ലാം കാമുക ഹൃദയങ്ങളെ എന്നും എപ്പോഴും പ്രണയലഹരിയുടെ ആനന്ദസാഗരങ്ങളിൽ  ആറാടിച്ചു കൊണ്ടേയിരിക്കും …. 1977 -ൽ പുറത്തുവന്ന “രാജപരമ്പര ” […]

മാദ്ധ്യമങ്ങൾ മറച്ചുവെച്ച കേസ്

പി.രാജൻ മാദ്ധ്യമങ്ങൾ മറച്ചുവെച്ച ഒരു കേസിനെപ്പറ്റി ഓർമ്മ വന്നത് ഗവർണ്ണർക്കെതിരായി സംസ്ഥാന സർക്കാർ കൊടുത്തിരിക്കുന്ന കേസിനെപ്പറ്റി വായിച്ചപ്പോഴാണ്. ലോകസഭാ സ്പീക്കർ ആയിരുന്ന പി.എ.സംഗ്‌മക്കെതിരായി ഞാൻ കൊടുത്ത ഒരു കേസ് മാദ്ധ്യമങ്ങളെല്ലാം മറച്ചുവെച്ചിരുന്നു.ഞാൻ മാദ്ധ്യമങ്ങൾക്ക് അനഭിമതനായിരുന്നത് കൊണ്ടാണ് കേസിനെക്കുറിച്ച വാർത്തയൊന്നും പ്രസിദ്ധീകരിക്കാതിരുന്നത്. പ്രസ്സ് കൗൺസിലിലേക്ക് ലോകസഭയിൽ നിന്നുള്ള അംഗത്തെ നാമനിർദ്ദേശം ചെയ്യാൻ സ്പീക്കർക്ക് ആണ് അധികാരം.ഈയധികാരം ഉപയോഗിച്ച് സ്പീക്കർ സംഗ്‌ മ പ്രസ്സ് കൗൺസിൽ അംഗമാക്കിയത് ജനതാ ദൾ നേതാവായ എം.പി.വീരേന്ദ്രകുമാറിനെയാണ്. മാതൃഭൂമിയുടെ മാനേജിങ്ങ് ഡയറക്ടർ കൂടിയായിരുന്ന വീരേന്ദ്രകുമാർ […]

ഭാരതത്തിന്റെ സ്വന്തം പോപ്പ് ഗായിക ഉഷ ഉതുപ്പ്

ആർ.ഗോപാലകൃഷ്ണൻ 🌹 🔸🔸 ഉഷ ഉതുപ്പെന്ന് കേള്‍ക്കുംമ്പോഴേ സംഗീതത്തോടൊപ്പം തടിച്ച ശരീരവും നിറഞ്ഞ ചിരിയുമാ‍ണ് മനസിലേക്ക് ഓടിയെത്തുക. എഴുപത്തിയാറാം പിറന്നാൾ ആഘോഷിക്കുകയാണ് ഉഷ. കറുപ്പും ചുവപ്പും നിറങ്ങളിലുള്ള കാഞ്ചീപുരം സാരി ധരിച്ച് മുല്ലപ്പൂവും ചൂടി, ‘മായാ മുദ്രയായ’ വലിയ പൊട്ടും കുത്തി നിറഞ്ഞ ചിരിയോടെ അവര്‍ വേദിയില്‍ എത്തുമ്പോള്‍ തന്നെ ജനം കയ്യടിക്കും; വേദിയിൽ അഴകോടെ ആടിപ്പാടി സദസിനെ കീഴടക്കും – അവരുടെ ഗാനങ്ങളുടെ ജനസ്വാ‍ധീനം അത്രയ്ക്കുണ്ട്. ഉഷയ്ക്കും അവരുടെ പാട്ടിനുമുണ്ട് അനന്യമായ വശ്യത. ‘കരിസ്മ’ എന്നതിനെ […]

കലയുടെ നാടേ മലനാടേ …

സതീഷ് കുമാർ വിശാഖപട്ടണം ലോകത്തെ ഒട്ടുമിക്ക സംസ്ക്കാരങ്ങളുടേയും ഉത്ഭവസ്ഥാനം നദീതടങ്ങളായിരുന്നുവെന്നാണ് പറയപ്പെടുന്നത്.” സിന്ധു “നാഗരികതയിൽ നിന്നാണല്ലോ ലോകത്തെ വിസ്മയിപ്പിച്ച ഭാരതത്തിന്റെ മഹത്തായ സംസ്ക്കാരം രൂപംകൊണ്ടത്… കേരളത്തിന്റെ സ്ഥിതിയും വിഭിന്നമല്ല.നിളാനദിയുടെ തീരങ്ങളിൽ നിന്നായിരുന്നു പറയിപെറ്റ പന്തിരുകുലത്തിന്റെ ഉത്ഭവം. നദീതടസംസ്ക്കാരങ്ങൾ കലകളുടെ കളിത്തൊട്ടിലുകളായി പരിണമിച്ചുവെന്നാണ് പണ്ഡിതമതം … ഈ സാരസ്വത രഹസ്യം മനസ്സിലാക്കിയ മഹാകവിയായിരുന്നു ശ്രീ വള്ളത്തോൾ നാരായണമേനോൻ .അതുകൊണ്ട് തന്നെയാണ് കേരളീയ കലകൾ പടർന്നു പന്തലിച്ച് ലോകത്തിന് പ്രകാശം ചൊരിയാൻ നദിക്കരയിൽ തന്നെ ഒരു ആസ്ഥാനം വേണമെന്ന് അദ്ദേഹം […]

അഴിമതി മായ്ക്കുന്ന ഇന്ദ്രജാലങ്ങൾ

കോഴിക്കോട് :കോടികൾ ചിലവിട്ട് ഇടതുമുന്നണി സർക്കാർ നടത്തിയ ‘കേരളീയം” എന്ന പരിപാടിയെ അതിരൂക്ഷമായി വിമർശിച്ച് ഇടതുപക്ഷ ചിന്തകനായ ഡോ. ആസാദ്. പണിതീരുന്ന ദേശീയപാതകൾക്ക് കേരളീയം വീഥി എന്ന് പേരിടണേ എന്ന് അദ്ദേഹം പരിഹസിക്കുന്നു. ഡോ. ആസാദിൻ്റെ ഫേസ്ബുക്ക് പോസ്ററിൻ്റെ പൂർണരൂപം താഴെ : പിറകോട്ടു നോക്കുമ്പോൾ കേരളീയം മുതൽ മാനവീയം വരെ ഒരു നെടുമ്പാതയുണ്ട്. അത് ഇടതുവരമ്പുകൾ മുറിഞ്ഞു പരന്ന വരേണ്യ ഭാവുകത്വപകർച്ചയുടെ കണ്ണാടിക്കാഴ്ച്ചയാണ്. സംശയമുണ്ടെങ്കിൽ കേരളീയ അരങ്ങിൽനിന്ന് മാനവീയം വീഥിയോളം ഒന്നു നടന്നു നോക്കൂ. കാണൂ, […]

ദീപാവലിക്ക് പടക്കം പൊട്ടിക്കാൻ നിയന്ത്രണം

തിരുവനന്തപുരം: പടക്കം പൊട്ടിക്കുന്നതില്‍ നിയന്ത്രണവുമായി സര്‍ക്കാര്‍. ദീപാവലിക്ക് രാത്രി എട്ടിനും പത്തിനും ഇടയില്‍ പരമാവധി രണ്ടു മണിക്കൂറാണ് പടക്കം പൊട്ടിക്കാൻ അനുമതി. ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് പടക്കം പൊട്ടിക്കുന്നത് രാത്രി 11.55 മുതല്‍ 12.30 വരെയാക്കി. വായൂ ഗുണനിലവാരം മിതമായതോ അതിനു താഴെയുള്ളതോ ആയ നഗരങ്ങളില്‍ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗ്രീൻ ട്രബ്യൂണല്‍ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ആഘോഷങ്ങളില്‍ ഹരിത പടക്കങ്ങള്‍ മാത്രമേ വില്‍ക്കാൻ പാടുള്ളൂവെന്നും ജില്ലാ മജിസ്ട്രേറ്റുമാര്‍, ജില്ലാ പൊലീസ് മേധാവിമാര്‍ […]