ഇലഞ്ഞിപ്പൂമണം ഒഴുകി വന്നപ്പോൾ …

സതീഷ് കുമാർ വിശാഖപട്ടണം ലോകപ്രശസ്ത ടൂത്ത്പേസ്റ്റ് “കോളിനോസി “ന്റെ പരസ്യചിത്രങ്ങൾ പലരുടേയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകുമല്ലോ …? നക്ഷത്രങ്ങളെപ്പോലെ തിളങ്ങുന്ന പല്ലുകൾ കാട്ടി ചിരിക്കുന്ന ആ പരസ്യത്തിൽ നിന്നാണ് ഈ ഉൽപ്പന്നം വിപണി പിടിച്ചെടുത്തത്… എഴുപതുകളിൽ മലയാള ചലച്ചിത്രരംഗത്തെത്തിയ ഒരു ചെറുപ്പക്കാരനെ “കോളിനോസ് പുഞ്ചിരിയുള്ള നടൻ “എന്നാണ് അന്ന് മാദ്ധ്യമങ്ങൾ വിശേഷിപ്പിച്ചത്. ശശികുമാർ സംവിധാനം ചെയ്ത “റസ്റ്റ് ഹൗസ് ” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ രംഗപ്രവേശം ചെയ്ത ആ നടനാണ് വിൻസെന്റ്. പ്രേംനസീർ , മധു തുടങ്ങിയ മധ്യവയസ്സ് […]

ജനങ്ങളെ കാണാൻ മുഖ്യമന്ത്രി ഒരു കോടി രൂപയുടെ ബസ്സിൽ വരും

തിരുവനന്തപുരം: നവകേരള സദസ്സിനുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കും സഞ്ചരിക്കാനുള്ള പ്രത്യേക ബസിനു ഒരു കോടി അഞ്ച് ലക്ഷം രൂപ ചെലവിടും. ആഡംബര സൗകര്യങ്ങളുള്ള ബസിനായി പണം അനുവദിച്ചു. ട്രഷറി നിയന്ത്രണം മറികടന്നാണ് ധനവകുപ്പ് ഇതിന് ഉത്തരവ് ഇറക്കിയത്.നവംബർ 18 മുതൽ ഡിസംബർ 24 വരെയാണ് നവകേരള സദസ്സ്.ഇടതു മുന്നണി സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ജനങ്ങളെ ധരിപ്പിക്കാൻ ആണ് ഈ പരിപാടി . ബെൻസ് കമ്പനിയുടെ 25 പേർക്ക് സഞ്ചരിക്കാനാകുന്ന ബസ്സാണ് ഒരുക്കുന്നത്.ബെം​ഗളൂരുവിൽ നിന്നുള്ള ബസ് നവീകരണത്തിന് […]

അനന്തപുരത്ത് പുതിയ മുതല !

കാസര്‍ഗോഡ്: കുമ്പള അനന്തപുരം ക്ഷേത്ര കുളത്തിലെ ‘ബബിയ’ മുതല ഓർമയായി ഒരു വർഷത്തിന് ശേഷം പുതിയ ഒരു മുതലകുഞ്ഞ് കുളത്തിൽ പ്രത്യക്ഷപ്പെട്ടു. സസ്യാഹാരം മാത്രം ഭക്ഷിച്ച് ഏഴ് പതിറ്റാണ്ടിലേറെയായി കുളത്തില്‍ ജീവിച്ച ബബിയ മുതല കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ പത്തിനാണ് ചത്തത്. ക്ഷേത്രക്കുളത്തിലോ പരിസരത്തോ എത്തുന്ന ആരെയും ബബിയ ആക്രമിച്ച ചരിത്രമില്ല. ക്ഷേത്രത്തിലെത്തുന്നവരെല്ലാം ബബിയയെ കാണാതെ പോകില്ലായിരുന്നു.ഭക്തരാണ് ആദ്യം മുതലകുഞ്ഞിനെ കണ്ടത്. ക്ഷേത്രക്കുളത്തില്‍ ബബിയ എത്തിയത് എങ്ങനെ, എപ്പോൾ എന്ന വിവരം ഇപ്പോഴും അറിവില്ല. പുതിയ മുതലയുടെ […]

മാവോവാദികളും പോലീസും വീണ്ടും ഏറ്റുമുട്ടി

കണ്ണൂർ: തിങ്കളാഴ്ച രാത്രിയും കണ്ണൂർ അയ്യൻകുന്നിൽ മാവോവാദികളും പോലീസും തമ്മിൽ ഏറ്റുമുട്ടി. രാത്രി 2 തവണ വെടിവയ്പ്പുണ്ടായെന്നും ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും ഡിഐജി പുട്ട വിമലാദിത്യ പറഞ്ഞു. അതേസമയം, മാവോയിസ്റ്റുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ആരും കസ്റ്റഡിയിൽ ഇല്ലെന്നും ആയുധങ്ങൾ കണ്ടെടുത്തെന്നും ഡിഐജി വ്യക്തമാക്കി. കൂടുതൽ സേന ഉൾവനത്തിൽ തുടരുകയാണ്. ചൊവ്വാഴ്ച്ച പുലർച്ചെയും വെടിയൊച്ച കേട്ടതായി നാട്ടുകാർ പറഞ്ഞു. എട്ട് മാവോയിസ്റ്റുകൾ ഉൾവനത്തിലുണ്ടെന്നാണ് പറയുന്നത്. മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടുമായി ഉള്‍വനത്തില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. ഇതിനുപിന്നാലെ മേഖലയില്‍ പൊലീസ് വ്യാപകമായ തിരച്ചില്‍ നടത്തുന്നതിനിടെയാണ് […]

ഹിജാബ് നിരോധം : നിലപാട് മാറ്റി കർണാടക

ബെംഗളൂരു: തലയോ വായോ ചെവിയോ മറയ്ക്കുന്ന വസ്ത്രമോ തൊപ്പിയോ പരീക്ഷാ ഹാളില്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് കര്‍ണാടക പരീക്ഷാ അതോറിറ്റി (കെ.ഇ.എ) നിബന്ധനകള്‍ പുറത്തിറക്കി. ബ്ലൂടൂത്ത് ഉപകരണങ്ങള്‍ ഉപയോഗിച്ച് അടക്കമുള്ള കോപ്പിയടി തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് വിശദീകരണം.നേരത്തെ പരീക്ഷകളിൽ മംഗല്യസൂത്രം ധരിക്കുന്നതിന് ചിലർ എതിർപ്പറിയിച്ചിരുന്നു.എന്നാൽ,നിലവിലെ തീരുമാനം പ്രകാരം മം​ഗല്യസൂത്രം പരീക്ഷാഹാളുകളിൽ അനുവദനീയമാണ്. നിരോധിച്ചവയിൽ ഒരു വിഭാഗം ഇസ്ലാം വിശ്വാസികൾ ധരിക്കുന്ന ഹിജാബും തൊപ്പിയും ഉൾപ്പെടും. ഹിജാബ് വിലക്കില്ലെന്ന സര്‍ക്കാരിന്റെ മുന്‍ നിലപാടിന് വിരുദ്ധമാണ് പുതിയ നിബന്ധനകള്‍. കഴിഞ്ഞ […]

പിഞ്ചുഹൃദയം ദേവാലയം …

.സതീഷ് കുമാർ വിശാഖപട്ടണം “പിഞ്ചുഹൃദയം ദേവാലയം കിളികൊഞ്ചലാക്കോവിൽ മണിനാദം പുലരിയും പൂവും പൈതലിൻ ചിരിയും ഭൂമിദേവി തന്നാഭരണങ്ങൾ ….” 1974 -ൽ “സേതുബന്ധനം ” എന്ന സിനിമയ്ക്ക് വേണ്ടി ശ്രീകുമാരൻ തമ്പി എഴുതി ദേവരാജൻ സംഗീതം പകർന്ന് ലതാ രാജു പാടിയ ഒരു മനോഹര ഗാനമാണിത് ….   കുട്ടികളുടെ മനസ്സും മന:ശാസ്ത്രവും ആലോലമാടുന്ന ലളിത സുന്ദരമായ വരികൾ …. https://www.google.com/url?sa=i&url=https%3A%2F%2Fwww.youtube.com%2Fwatch%3Fv%3DmIk1qopeW8U&psig=AOvVaw3jlgvYlo01n4-wh1Q4_ALQ&ust=1700021802678000&source=images&cd=vfe&opi=89978449&ved=0CBIQjRxqFwoTCPixpO_QwoIDFQAAAAAdAAAAABAE   ഒരുപക്ഷേ മലയാളത്തിൽ കുട്ടികൾക്ക് വേണ്ടി എഴുതപ്പെട്ട ഏറ്റവും സുന്ദരമായ ഗാനമായിരിക്കും ഇതെന്ന് തോന്നുന്നു […]

കണ്ണൂർ വനത്തിൽ മാവോവാദി – പോലീസ് ഏറ്റുമുട്ടൽ

കണ്ണൂര്‍: മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ട് സംഘവും തമ്മില്‍ കണ്ണൂര്‍ അയ്യന്‍കുന്ന് ഉരുപ്പുകുറ്റിയില്‍ വനമേഖലയില്‍ ഏറ്റുമുട്ടൽ.രണ്ട് മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റതായി സംശയം. വനത്തില്‍ പട്രോളിങ് നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘത്തിനുനേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ഇതോടെ തണ്ടര്‍ബോള്‍ട്ട് തിരിച്ചും വെടിയുതിര്‍ക്കുകയായിരുന്നുവെന്നുമാണ് അധികൃതര്‍ പറയുന്നത്. സ്ഥലത്തുനിന്നും വെടിവെപ്പിന്‍റെ ശബ്ദം കേട്ടതായാണ് നാട്ടുകാര്‍ പറയുന്നത്.പത്ത് മിനിട്ടോളം വെടിയൊച്ച കേട്ടെന്ന് നാട്ടുകാര്‍ പറയുന്നു.വനമേഖലയില്‍ തിരച്ചില്‍ തുടരുകയാണ്. പരിശോധനയില്‍ വെടിവെയ്പ്പ് നടന്ന സ്ഥലത്തുനിന്ന് മൂന്നു തോക്കുകള്‍ കണ്ടെടുത്തു.സ്ഥലത്ത് മാവോയിസ്റ്റുകളുടെ ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്നതായി സംശയമുണ്ടെന്നാണ് പൊലീസ് പറയുന്നത്. വെടിവെയ്പ്പില്‍ പൊലീസിന് പരിക്കേറ്റിട്ടില്ല. […]

ലൈഫ് വീട് പദ്ധതി ഗുണഭോക്താക്കളും പലിശക്കെണിയിൽ

കൊച്ചി : ദരിദ്ര വിഭാഗക്കാക്കുള്ള ഭവന നിർമാണ പദ്ധതിയായ ലൈഫ് മിഷനെയും സാമ്പത്തിക പ്രതിസന്ധി ബാധിച്ചു. സംസ്ഥാന സർക്കാർ ഈ പദ്ധതിയിൽ ഇതുവരെ ആകെ ചെലവഴിച്ചത് 2.69% മാത്രമാണ്. 717 കോടി രൂപയുടേതാണ് പദ്ധതി. ഗ്രാമ പ്രദേശങ്ങളിൽ പദ്ധതി ചിലവ് 2.94%.നഗരപ്രദേശങ്ങളിൽ 2.01% ചെലവഴിച്ചു. പലയിടത്തും നൽകാൻ പണമില്ല. പഞ്ചായത്ത് പട്ടികയിൽ വീട് പണി തുടങ്ങിവച്ചവരെല്ലാം പല ഗഡുക്കളിലായി പണം മുടങ്ങിയ അവസ്ഥയിലാണ്. പണി തീരാത്ത വീടും പലിശക്കെണിയുമായി പ്രതിസന്ധിയിലാണ് ലൈഫ് പദ്ധതിയുടെ ഉപഭോക്താക്കളിൽ ഭൂരിഭാഗവും. തറകെട്ടിക്കയറും […]

ദക്ഷിണേന്ത്യയുടെ ഭാവഗായിക …

സതീഷ് കുമാർ വിശാഖപട്ടണം   1960-ൽ പുറത്തിറങ്ങിയ ഉദയായുടെ ” സീത ” എന്ന ചിത്രത്തിൽ 13 ഗാനങ്ങളാണ് ഉണ്ടായിരുന്നത്. അന്നത്തെ പ്രശസ്ത ഗായകരായിരുന്ന പി.ബി. ശ്രീനിവാസ്, എ.എം.രാജ , എം.എൽ.വസന്തകുമാരി , ജിക്കി, ദക്ഷിണാമൂർത്തി, എസ്.ജാനകി തുടങ്ങിയരായിരുന്നു “സീത ” യ്ക്കു വേണ്ടി പിന്നണി പാടിയത്. അതോടൊപ്പം സംഗീത സംവിധായകനായ ദക്ഷിണാമൂർത്തി ആന്ധ്രാപ്രദേശുകാരിയായ ഒരു പുതിയ പെൺകുട്ടിക്കും ഈ ചിത്രത്തിൽ ഒരു പാട്ടു പാടാൻ അവസരം കൊടുത്തു. “പുലകല സുശീല ” എന്ന തെലുഗു നാട്ടുകാരിയായ […]