ബേപ്പൂർ സുൽത്താന്റെ “നീലവെളിച്ചം “…
സതീഷ് കുമാർ വിശാഖപട്ടണം വൈക്കം മുഹമ്മദ് ബഷീറിന്റെ “നീലവെളിച്ചം ” എന്ന ചെറുകഥ ചന്ദ്രതാരാ പ്രൊഡക്ഷനു വേണ്ടി 1964-ലാണ് ടി.കെ. പരീക്കുട്ടി ചലച്ചിത്രമാക്കുന്നത് . “ഭാർഗ്ഗവിനിലയം”എന്ന പേരിൽ പുറത്തുവന്ന ഈ ചിത്രം മലയാളത്തിലെ ആദ്യത്തെ പ്രേതകഥ കൂടിയായിരുന്നു.. വെള്ളസാരിയിൽ പാദസരം കിലുക്കിയെത്തിയ ഈ പ്രേതത്തിന്റെ എത്രയോ പ്രേതങ്ങളാണ് പിന്നീട് മലയാളസിനിമകളിൽ നിറഞ്ഞാടിയത്.. വിൻസെന്റ് എന്ന ക്യാമറാമാൻ സംവിധായകനാകുന്നതും ഈ ചലച്ചിത്രത്തിലൂടെയാണ്. പ്രേംനസീർ ,മധു , പി ജെ ആൻറണി ,വിജയനിർമ്മല എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ […]