കെ. ഗോപാലകൃഷ്ണൻ അടുത്ത ഞായറാഴ്ച തെരഞ്ഞെടുപ്പു കമ്മീഷന് വോട്ടെടുപ്പ് ഫലം പരസ്യമാക്കുന്നതോടെ അഞ്ചു സംസ്ഥാന നിയമസഭകളിലേക്കു നടന്ന ജനവിധിയുടെ അന്തിമകണക്കുകൾ ലഭ്യമാകും. ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്, തെലുങ്കാന, മിസോറം എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ നിലപാടുകളെക്കുറിച്ച് ഏതാനും ആഴ്ചകളായി വിവിധ കോണുകളില്‍നിന്നു വരുന്ന ഊഹാപോഹങ്ങളും അതിലേറെ ആശയക്കുഴപ്പമുണ്ടാക്കുന്ന കണക്കുകളും തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടെ ഭാഗ്യവശാല്‍ അവസാനിക്കും. പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യാ മുന്നണിയുടെയും ഭരണസഖ്യമായ എന്‍ഡിഎയുടെയും മാത്രമല്ല, വരുംവര്‍ഷങ്ങളിലെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പ്രകടനത്തെക്കുറിച്ചുുള്ള ഏകദേശ ധാരണകളും തെരഞ്ഞെടുപ്പുഫലം നല്‍കിയേക്കാം. വടക്കേ […]