അജ്ഞാത രോഗം അമേരിക്കയിലും

  വാഷിംഗ്ടണ്‍: ചൈനയില്‍ പടര്‍ന്ന് പിടിക്കുന്ന ശ്വാസകോശ രോഗത്തിന് സമാനമായ രോഗം അമേരിക്കയിലെ ഒഹിയോയിലും. ചുമ, ശ്വാസതടസ്സം, നെഞ്ച് വേദന, കഫകെട്ട്, ക്ഷീണം തുടങ്ങിയവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണമായി കാണുന്നത്. ഏകദേശം 150 കുട്ടികളിലാണ് ന്യുമോണിയക്ക് സമാനമായ രോഗം കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗം കുട്ടികളും എട്ട് വയസ്സിന് താഴെയുള്ളവരാണ്. വൈറ്റ് ലംഗ് സിൻഡ്രോം എന്നാണ് രോഗത്തെ താത്കാലികമായി വിളിക്കുന്നത്. ഇൻഫ്‌ളുവൻസാ, കൊറോണ തുടങ്ങിയ രോഗങ്ങള്‍ കൂടിച്ചേര്‍ന്നാണ് ഈ ശ്വാസകോശ രോഗം രൂപപ്പെട്ടതെന്നാണ് സൂചന.  

ഗാസയിൽ വീണ്ടും വ്യോമാക്രമണം

ടെല്‍ അവീവ്: ഇസ്രയേൽ ഗാസയിൽ കനത്ത വ്യോമാക്രമണം പുനരാരംഭിച്ചു. ഏഴു ദിവസത്തെ വെടിനിർത്തലിന് ശേഷമായിരുന്നു ബോംബിങ് . കുട്ടികൾ അടക്കം എട്ടു പലസ്തീനികൾ കൊല്ലപ്പെട്ടു. സമാധാന കരാർ ലംഘിച്ച് ഹമാസ് മിസൈൽ തൊടുത്തതുകൊണ്ടാണ് വീണ്ടും ആക്രമണം തുടങ്ങിയതെന്ന് ഇസ്രയേൽ വാദിക്കുന്നത്. വടക്കൻ ഗാസയിലും തെക്കൻ ഗാസയിലും നിരവധി കേന്ദ്രങ്ങളിൽ ഇസ്രയേലി യുദ്ധവിമാനങ്ങൾ ബോംബിട്ടു. കുട്ടികൾ അടക്കം നിരവധിപ്പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയമാണ് അറിയിച്ചത്. ഏഴു ദിവസത്തെ വെടിനിർത്തലിൽ ഹമാസിന്റെ പിടിയിലായിരുന്ന 110 ബന്ദികളാണ് മോചിപ്പിക്കപ്പെട്ടത്.ഇസ്രയേലി ജയിലുകളിൽ തടവിലായിരുന്ന […]

രാജസ്ഥാനിൽ ബി ജെ പി ? ഛത്തീഗഡിൽ കോൺഗ്രസ് ?

ന്യൂഡൽഹി: രാജസ്ഥാനിൽ ബിജെപിയും ഛത്തീഗഡിൽ കോൺഗ്രസും അധികാരം നേടുമെന്നാണു നിയമസഭാ തിരഞ്ഞെടുപ്പു സംബന്ധിച്ച എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നു. മധ്യപ്രദേശ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ ഫലങ്ങളും പുറത്തുവന്നു. മധ്യപ്രദേശിൽ കോൺഗ്രസും ബിജെപിയും തമ്മിൽ നല്ല പോരാട്ടമാകും. മധ്യപ്രദേശിൽ ബിജെപിക്ക് മുന്‍തൂക്കമെന്നാണ് റിപ്പബ്ലിക് ടിവിയുടെ പ്രവചനം. എന്നാൽ, ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് മറ്റു എക്സിറ്റ് പോളുകൾ പറയുന്നത്.മിസോറമിൽ സോറം പീപ്പിൾ മൂവ്മെന്റ് ജയിക്കുമെന്നാണ് സൂചന. തെലങ്കാനയിൽ കോൺഗ്രസ്സിനാണ് മുൻതൂക്കം. മധ്യപ്രദേശിൽ , ബി ജെ പി നേടുമെന്ന് ഇന്ത്യ ടു […]

കണ്ണൂര്‍ വി സി നിയമനം അട്ടിമറി: സുപ്രിംകോടതി

ന്യൂഡൽഹി : ഡോ. ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ സർവകലാശാല വൈസ് ചാൻസിലറായി പുനർനിയമിച്ചത് ചട്ടവിരുദ്ധമായിട്ടാണെന്ന് സുപ്രിം കോടതി വിധിച്ചു. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ബാഹ്യശക്തികൾക്ക് വഴങ്ങിയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. സംസ്ഥാന സര്‍ക്കാരിനെയു രൂക്ഷ ഭാഷയിൽ സുപ്രീംകോടതി വിമര്‍ശിച്ചു. പിണറായി വിജയൻ സർക്കാരിന്റെ ഇടപെടൽ നിയമന പ്രക്രിയയെ ദുസ്സഹമാക്കി. വിസിയുടെ പുനർ നിയമനം ചാൻസിലറിൻ്റെ അധികാരമാണ്. അതിൽ സർക്കാർ ഇടപെടൽ ഉണ്ടായെന്നും കോടതി വ്യക്തമാക്കി. വൈസ് ചാൻസലറുടെ പുനർ നിയമനം അട്ടിമറിയാണ്.സർക്കാരിന്റെ ഇടപെടലാണ് പുനർനിയമനം അട്ടിമറിച്ചതെന്നും കോടതി […]

ചരിത്രമെഴുതി നേപ്പാള്‍; സ്വവര്‍ഗ വിവാഹം രജിസ്ററർ ചെയ്തു

  കാഠ് മണ്ഡു: സ്വവര്‍ഗ വിവാഹത്തിന് രജിസ്ട്രേഷന്‍ നൽകി നേപ്പാൾ. അങ്ങനെ ദക്ഷിണേഷ്യയില്‍ ആദ്യമായി ഒരു രാജ്യം ഇതിനു അനുമതി നൽകുന്നത് ഇതാദ്യം. മായാ ഗുരങ് (35), സുരേന്ദ്ര പാണ്ഡെ (27) എന്നിവരുടെ വിവാഹമാണ് ലാംജങ് ജില്ലയിലെ ദോര്‍ദി റൂറല്‍ മുന്‍സിപ്പാലിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തത്. മായാ ഗുരങ് ട്രാന്‍സ് ജെന്‍ഡര്‍ വനിതയാണെങ്കിലും നിയമപരമായി പുരുഷനാണ്. അതിനാലാണ് സ്വവര്‍ഗ വിവാഹം എന്ന രീതിയില്‍ രജിസ്റ്റര്‍ ചെയ്തത്.   2007ല്‍ സ്വവര്‍ഗ വിവാഹം നേപ്പാള്‍ സുപ്രീംകോടതി നിയമവിധേയമാക്കിയിരുന്നു. മായ ഉള്‍പ്പെടെയുള്ള […]

രണ്ടു വര്‍ഷം ഗവര്‍ണര്‍ ബില്ലുകളില്‍ എന്തു ചെയ്‌തെന്ന് കോടതി

  ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം. നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ തീരുമാനം വൈകിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹർജി പരിഗണിക്കവെയാണ് വിമര്‍ശനം. ബില്ലുകള്‍ പിടിച്ചു വെക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലെന്ന് സുപ്രിം കോടതി ചൂണ്ടിക്കാട്ടി. സുപ്രിം കോടതി അര്‍ഹിക്കുന്ന ആദരം ഗവര്‍ണര്‍ നല്‍കുന്നുണ്ടോ എന്നും കോടതി ചോദിച്ചു. സര്‍ക്കാറുകളുടെ അവകാശം ഗവര്‍ണര്‍ക്ക് അട്ടിമറിക്കാനാവില്ല. ബില്ലുകള്‍ പിടിച്ചുവെക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും പഞ്ചാബ് വിധി ഓര്‍മിപ്പിച്ച കോടതി വ്യക്തമാക്കി. ബില്‍ പിടിച്ചുവെക്കാന്‍ തക്കകാരണം […]

സ്വപ്നങ്ങളേ വീണുറങ്ങൂ..

സതീഷ് കുമാർ വിശാഖപട്ടണം ദാമ്പത്യജീവിതത്തിലെ തെറ്റിദ്ധാരണകളുടെ കഥകളുമായി മലയാളത്തിൽ വളരെയധികം സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്. ഇങ്ങനെ പിരിഞ്ഞിരിക്കുന്ന ദമ്പതികളുടെ ഹൃദയദു:ഖങ്ങൾ ചലച്ചിത്രഗാനങ്ങളായി പുറത്തുവന്നപ്പോൾ പ്രേക്ഷകരും അവരുടെ ഹൃദയവേദനകൾ സഹാനുഭൂതിയോടെ ഏറ്റുവാങ്ങുകയുണ്ടായി. അത്തരമൊരു മനോഹരഗാനമായിരുന്നു  1981 – ൽ പുറത്തിറങ്ങിയ “തകിലുകൊട്ടാമ്പുറം ” എന്ന ചിത്രത്തിൽ ബാലു കിരിയത്ത് എഴുതി ദർശൻരാമൻ സംഗീതം കൊടുത്ത് യേശുദാസ് പാടിയ “സ്വപ്നങ്ങളേ വീണുറങ്ങൂ…. മോഹങ്ങളേ ഇനിയുറങ്ങൂ…. എന്ന ദു:ഖഗാനം.   എൺപതുകളിൽ മലയാളസിനിമയിൽ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു ബാലു കിരിയത്തിന്റേത്… കഥ , തിരക്കഥ , […]