ആത്മവിദ്യാലയത്തിന്റെ ശോഭയിൽ …

സതീഷ് കുമാർ വിശാഖപട്ടണം 1955 -ലാണ് പി സുബ്രഹ്മണ്യം നിർമ്മിച്ച് തിക്കുറിശ്ശി നായകനായി അഭിനയിച്ച “ഹരിശ്ചന്ദ്ര “എന്ന ചിത്രം പ്രദർശനത്തിനെത്തുന്നത്.  ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണമായിരുന്നു കമുകറ പുരുഷോത്തമൻ പാടിയ “ആത്മവിദ്യാലയമേ…..” എന്ന തത്ത്വചിന്താപരമായ ഗാനം .   68  വർഷങ്ങൾ കഴിഞ്ഞിട്ടും മലയാള ചലച്ചിത്രസംഗീതലോകത്ത് ആത്മവിദ്യാലയം ഒരു   കെടാവിളക്ക് പോലെ നിറഞ്ഞു കത്തിക്കൊണ്ടിരിക്കുകയാണ്. തിരുനയിനാർകുറിച്ചി എഴുതി ബ്രദർ ലക്ഷ്മൺ സംഗീതം പകർന്ന ഈ ഗാനം കമുകറ പുരുഷോത്തമൻ എന്ന ഗായകന്റെ മാസ്റ്റർപീസ് ആയിട്ടാണ് വിലയിരുത്തപ്പെടുന്നത്. പല ഗാനമേളകളിലും ശ്രോതാക്കളുടെ  […]

ഹിന്ദുഹൃദയഭൂമിയില്‍ ബി ജെ പി വാഴ്ച

ന്യൂഡൽഹി : ജനങ്ങളെ സ്വാധീനിക്കുന്ന കാര്യത്തിൽ താൻ അജയ്യനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കൽ കൂടി തെളിയിച്ചു.മോദി പ്രഭാവവും ഹിന്ദുത്വയും ചേരുപടി ചേർത്തപ്പോൾ ബി ജെ പി നിയമസഭാ തിരഞ്ഞെടുപ്പുകളിൽ അനായാസം ജയിച്ചുകയറി. തിരഞ്ഞെടുപ്പില്‍ നാലില്‍ മൂന്ന് സംസ്ഥാനവും ബിജെപി കൈപ്പിടിയിലാക്കി. കോണ്‍ഗ്രസിനെ രാജസ്ഥാനും ചത്തീസ്ഗഢും കൈവിട്ടു.മധ്യപ്രദേശില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷവും കടന്നുള്ള വിജയത്തിലേക്ക് എത്തിയത് ബി ജെ പിയെ പോലും അമ്പരപ്പിച്ചു.രാജസ്ഥാനില്‍ അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഭരണം മാറുന്നത് പതിവ് തുടര്‍ന്നു. മധ്യപ്രദേശിൽ ഇരുമുന്നണികളും ഇഞ്ചോടിഞ്ച് […]

പെറ്റു പെരുകണം : ഒരു സ്ത്രീക്ക് എട്ടു മക്കൾ വേണം

മോസ്കോ: രാജ്യത്തെ സ്ത്രീകള്‍ക്ക് എട്ട് കുട്ടികളെങ്കിലും ഉണ്ടായിരിക്കണമെന്നും വലിയ കുടുംബങ്ങളെ “മാനദണ്ഡം” ആക്കണമെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിൻ. മോസ്‌കോയില്‍ നടന്ന വേള്‍ഡ് റഷ്യൻ പീപ്പിള്‍സ് കൗണ്‍സിലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .റഷ്യയിലെ ഓര്‍ത്തഡോക്സ് സഭയുടെ തലവൻ പാത്രിയാര്‍ക്കീസ് കിറില്‍ ആണ് സമ്മേളനം സംഘടിപ്പിച്ചത് 1990-കള്‍ മുതല്‍ റഷ്യയുടെ ജനനനിരക്ക് കുറയുകയാണ് എന്ന് പ്രസിഡന്റ് ഓർമ്മിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷം രാജ്യത്ത് 300,000-ലധികം മരണങ്ങള്‍ ഉണ്ടായി. ജനസംഖ്യ വര്‍ദ്ധിപ്പിക്കുക എന്നത് വരുംദശകങ്ങളില്‍ ലക്ഷ്യമായിരിക്കുമെന്ന് […]

അബിഗേലിന്റെ കഥ … അന്നും ഇന്നും ..

സതീഷ് കുമാർ  വിശാഖപട്ടണം ഒരാഴ്ചയോളമായി കേരളത്തിലെ വാർത്താമാദ്ധ്യമങ്ങളിൽ നിറഞ്ഞുനിന്ന ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ ക്രൈം സ്റ്റോറിക്ക്  താൽക്കാലിക വിരാമമായിരിക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കൊല്ലം ജില്ലയിലെ ഓയൂർ പൂയപ്പള്ളിയിൽ നിന്നും  അബിഗേൽ എന്ന ആറു വയസ്സുകാരി പെൺകുട്ടിയെ കാറിൽ വന്ന ആരോ ചിലർ തട്ടിക്കൊണ്ടുപോയതായ വാർത്ത കേരളത്തെ ഇളക്കിമറിച്ചത്. സരിതയ്ക്കും സ്വപ്നക്കും  ശേഷം വാർത്താചാനലുകൾക്ക് വീണു കിട്ടിയ ഒരു അമൂല്യനിധിയായിരുന്നു ഈ തട്ടിക്കൊണ്ടുപോകൽ വാർത്ത. ഒരു വർഷത്തോളം പ്ലാൻ ചെയ്തുകൊണ്ട്   നടത്തിയ കുറ്റകൃത്യം  എല്ലാ പഴുതുകളുമടച്ച് ഒരാഴ്ചക്കുള്ളിൽ തന്നെ  […]

ലഘു നിയമലംഘനങ്ങള്‍ ഇനി ക്രിമിനല്‍ കുറ്റകരമല്ല

ന്യൂഡല്‍ഹി:ജന്‍വിശ്വാസ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നു. 19 മന്ത്രാലയങ്ങളിലായി 42 നിയമങ്ങളിലെ 183 വ്യവസ്ഥകള്‍ ഭേദഗതി ചെയ്തു . ലഘു നിയമലംഘനങ്ങള്‍ ക്രിമിനല്‍ക്കുറ്റമല്ലാതാക്കുന്ന തരത്തിലാണ് ഭേദഗതികള്‍. ഭേദഗതി ബില്‍ ഓഗസ്റ്റില്‍ കേന്ദ്ര സര്ക്കാർ വിജ്ഞാപനം ചെയ്തിരുന്നു. തടവുശിക്ഷ പരമാവധി ഒഴിവാക്കുകയും പിഴ ചുമത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നുമാണ് നിയമത്തിലെ നിര്‍ദേശം. 1940ലെ ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്‌ട്, 1944ലെ പബ്ലിക് ഡെബ്റ്റ് ആക്‌ട്, 1948ലെ ഫാര്‍മസി ആക്‌ട്, 1952ലെ സിനിമറ്റോഗ്രാഫി ആക്‌ട്, 1957ലെ കോപ്പിറൈറ്റ് ആക്‌ട്, 1970ലെ പേറ്റന്റ്‌സ് […]

മഞ്ഞുമല നീങ്ങുന്നത് ദിവസവും മൂന്നു മൈല്‍

  വാഷിംഗ്ടൻ : ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമലയായ ‘A23a’ അന്‍റാര്‍ട്ടിക്കയില്‍നിന്നു നീങ്ങുന്നു . 1980 മുതല്‍ സമുദ്രത്തിലുള്ള മഞ്ഞുമല ദിവസവും മൂന്നു മൈല്‍ എന്ന തോതില്‍ ഒഴുകുന്നതായി ഗവേഷകര്‍ പറഞ്ഞു. ഇത് സ്വാഭാവിക ചലനമാണെന്നും കാരണങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നുമാണു വെളിപ്പെടുത്തല്‍. A23a യുടെ വിസ്തീര്‍ണം 1,500 ചതുരശ്ര മൈല്‍ ആണ്. അതായത് വാഷിംഗ്ടണ്‍ ഡിസിയുടെ 20 ഇരട്ടിയിലധികം വലിപ്പം. 400 മീറ്ററിലേറെയാണ് കനം. വാഷിംഗ്ടണ്‍ സ്മാരകത്തിന്‍റെ ഉയരത്തിന്‍റെ ഇരട്ടിയിലേറെ കനം. 169.046 മീറ്റര്‍ ആണ് വാഷിംഗ്ടണ്‍ സ്മാരകത്തിന്‍റെ […]

നന്ദിയാരോടു ഞാൻ ചോല്ലേണ്ടൂ…

സതീഷ് കുമാർ വിശാഖപട്ടണം നിത്യജീവിതത്തിൽ നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു വാക്കാണ്  നന്ദി. ആരെങ്കിലും ഒരു സഹായമോ ഉപകാരമോ ചെയ്തുതന്നാൽ നന്ദി പറയുക എന്നത് മനുഷ്യൻ ആർജ്ജിച്ചിട്ടുള്ള സംസ്ക്കാരത്തിന്റെ ഭാഗമാണ്. എന്നാൽ മനുഷ്യ ജീവിതത്തിന്റെ ആകെയുള്ള കണക്കെടുത്താൽ ആർക്കെല്ലാം നന്ദി പറയണമെന്നുള്ളത് ഇന്നും ഉത്തരം കിട്ടാത്ത ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. ആ ചോദ്യത്തിന് വിപ്ലവാത്മകമായ ഒരു കാവ്യ പരിവേഷം നൽകിയത് കവിയും ഗാനരചയിതാവുമായ കോന്നിയൂർ ഭാസായിരുന്നു.   1992-ൽ പ്രദർശനത്തിനെത്തിയ “അഹം ” എന്ന മോഹൻലാൽ ചിത്രത്തിലാണ് […]

വരുന്നു… പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍

പുരുഷന്മരുടെ ഗര്‍ഭനിരോധന ഗുളികകള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാതെ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് ഫലപ്രദമായി കുറയ്ക്കുന്നുവെന്ന് പഠനം. ജോര്‍ജിയയിലെ അറ്റ്ലാന്റയില്‍ നടക്കുന്ന എന്‍ഡോക്രൈന്‍ സൊസൈറ്റിയുടെ വാര്‍ഷിക യോഗത്തില്‍ പഠനം അവതരിപ്പിക്കും. DMAU, 11b-MNTDC എന്ന മരുന്നുകളാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. പ്രൊജസ്റ്റോജെനിക് ആന്‍ഡ്രോജന്‍സ് എന്ന മരുന്നുകളുടെ വിഭാഗത്തില്‍ പെടുന്നവയാണ് ഇവ. ഈ മരുന്നുകള്‍ ടെസ്റ്റോസ്റ്റിറോണിനെ നിയന്ത്രിക്കുകയും തുടര്‍ന്ന് ബീജങ്ങളുടെ എണ്ണം കുറയ്ക്കുകയും ചെയ്യുന്നു. ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയുന്നത് സാധാരണയായി പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകാറുണ്ട്. എന്നാല്‍ പരീക്ഷണം നടത്തിയ മിക്ക പുരുഷന്മാരും മരുന്നുകള്‍ ഉപയോഗിക്കാന്‍ തയ്യാറായിരുന്നു. […]