നീലക്കുയിലിൻ്റെ നിലയ്ക്കാത്ത നാദനിർഝരി…
ആർ. ഗോപാലകൃഷ്ണൻ ‘നാടൻ ശീലുകളുടെ ഒഴിയാത്ത മടിശ്ശീല’യായിരുന്നു കെ. രാഘവൻ മാസ്റ്റരുടെ സംഗീതലോകം എന്നൊരു പറച്ചിൽ പൊതുവേയുണ്ട്. എന്നാൽ, ശാസ്ത്രീയ സംഗീതത്തിൽ അപാര വ്യുത്‌പത്തിയുണ്ടായിരുന്ന രാഘവൻ മാഷ്, ശാസ്ത്രീയ സംഗീതത്തിന്റെ അസ്തിവാരത്തിന്മേൽ നാടൻ ശീലുകളുടെ അക്ഷയഖനി സമുദ്ധമായി ഉപയോഗിക്കുന്നതിൽ പ്രതിഭ പ്രകടിപ്പിച്ച സംഗീതചിട്ടക്കാരനാണ്. […]