കള്ളപ്പണക്കേസിൽ സി പി എം കമ്മീഷൻ വാങ്ങിയെന്ന് ഇ ഡി
കൊച്ചി : സി പി എം ഭരിക്കുന്ന ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണക്കേസിൽ സി പി എം നേരിട്ടു ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഇൻഫോഴ്സമെൻ്റ് ഡയറക്ടറേററ് ( ഇ ഡി) കരുതുന്നു.സിപിഎമ്മിനും കമ്മീഷൻ ലഭിച്ചെന്നാണ് അവർ പറയുന്നത്. ഇതിനിടെ കള്ളപ്പണ കേസിൽ തൃശൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസിന് ഇ ഡി വീണ്ടും നോട്ടീസ് അയച്ചു. ഈ മാസം 19 ന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. മൂന്നാം തവണയാണ് വർഗീസിന് നോട്ടീസ് അയച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഹാജരാകാൻ […]
വിവാദങ്ങൾ കത്തിയപ്പോൾ കർദിനാളിനു സ്ഥാനനഷ്ടം
കൊച്ചി : അനധികൃതമെന്ന് ആരോപിക്കപ്പെടുന്ന ഭൂമി വിൽപ്പനയും കുർബാന വിവാദവും തിരിച്ചടിയായപ്പോൾ, സിറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരിക്ക് സ്ഥാനം ഒഴിയേണ്ടിവന്നു. കേരള കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം വിമർശിക്കപ്പെട്ട സഭാധ്യക്ഷൻ കൂടിയാണ് ആലഞ്ചേരി. പകരക്കാരനെ ജനുവരിയിലെ സിനഡ് തിരഞ്ഞെടുക്കും. മാർപാപ്പയുടെ അനുമതിയോടെ വിരമിക്കുകയാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു. ആരോഗ്യ പ്രശ്നവും പ്രായാധിക്യവും വത്തിക്കാനെ അറിയിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സഭയുടെ അധ്യക്ഷൻ എന്ന പദവിയിൽ നിന്നും 12 വർഷത്തിന് ശേഷമാണ് അദ്ദേഹത്തിൻ്റെ […]
സാമൂഹിക മാറ്റങ്ങൾക്ക് തിരികൊളുത്തിയ നാടകാചാര്യൻ …
സതീഷ് കുമാർ വിശാഖപട്ടണം കേരളത്തിലെ വിപ്ലവനാടക പ്രസ്ഥാനത്തിന്റെ കുലപതിയാണ് തോപ്പിൽ ഭാസി. ശൂരനാട് കേസിൽ പ്രതിയായി ഒളിവിൽ കഴിയുമ്പോഴാണ് അദ്ദേഹം “സോമൻ ” എന്ന തൂലികാനാമത്തിൽ പ്രസിദ്ധമായ “നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ” എന്ന നാടകം രചിക്കുന്നത്. എൻ രാജഗോപാലൻ നായരും ജി ജനാർദ്ദനകുറുപ്പും ചേർന്ന് സംവിധാനം ചെയ്ത ഈ നാടകം ചവറ തട്ടാശ്ശേരിയിലുള്ള സുദർശന തീയേറ്ററിൽ 1952 ഡിസംബർ 6-നാണ് കറ കളഞ്ഞ കമ്മ്യൂണിസ്റ്റും രമണൻ , കളിത്തോഴി തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവും സംവിധായകനുമൊക്കെയായ എടത്തിരുത്തി സ്വദേശി ഡി എം പൊറ്റേക്കാട് ഉദ്ഘാടനം ചെയ്തത് … […]
ചിലങ്കകളെ കിലുകിലെ ചിരിപ്പിച്ച മാദകനാദം …
സതീഷ് കുമാർ വിശാഖപട്ടണം ചെന്നൈയിലെ എഗ് മൂറിനടുത്തുള്ള പുതുപ്പേട്ടയിൽ ജനിച്ച ലുർദ്മേരി എന്ന സുന്ദരിയായ പെൺകുട്ടിക്ക് സംഗീതവാസന അമ്മയിൽനിന്നാണ് പകർന്നു കിട്ടിയത്. മേരിയെ സ്കൂളിൽ ചേർത്തപ്പോൾ കൊടുത്ത പേര് രാജേശ്വരി എന്നായിരുന്നു. അതിനാൽ ഈ പെൺകുട്ടി വളർന്നുവലുതായി ഒരു ഗായികയായപ്പോൾ എൽ.രാജേശ്വരി എന്ന പേരിലാണ് അറിയപ്പെട്ടത് …എന്നാൽ ആ സമയത്ത് തമിഴിൽ എം. എസ്. രാജേശ്വരി എന്നൊരു ഗായിക ഉണ്ടായിരുന്നതിനാൽ സംഗീതസംവിധായകർ ഈ രാജേശ്വരിക്ക് മറ്റൊരു പേർ കൊടുത്തു …..”എൽ.ആർ. ഈശ്വരി ” .. […]
സ്വവർഗ വിവാഹം: മാർപാപ്പയെ തള്ളി മെത്രാൻ സമിതി
കൊച്ചി: സ്വവർഗ വിവാഹം, ലിവിങ് ടുഗതർ, ഗർഭഛിദ്രം എന്നിവ അംഗീകരിക്കില്ലെന്ന് കേരളാ കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി) സമ്മേളനം വ്യക്തമാക്കി. പരമ്പരാഗത സാമൂഹിക ജീവിത ധാരകളെ കീഴ്‌മേല്‍ മറിക്കുന്നതും ദൂരവ്യാപകമായ അരാജകത്വം സൃഷ്ടിക്കുന്നതുമാണ് ഇത്തരം ചിന്താഗതികൾ എന്ന് സമ്മേളനം വിലയിരുത്തി. സ്വവർഗ വിവാഹം, ലിവിങ് ടുഗതർ, ഗർഭഛിദ്രം എന്നിവ സംബന്ധിച്ച ഫ്രാൻസിസ് മാർപാപ്പയുടെ അഭിപ്രായങ്ങളെ നിരാകരിച്ചു കൊണ്ടാണ് മെത്രാൻ സമിതിയുടെ ഈ തീരുമാനം. ഇത്തരം ചിന്താധാരകളെ പ്രോത്സാഹിപ്പിക്കുന്ന സാഹിത്യ രചനകളും സിനിമ, നാടകം, സീരിയല്‍ തുടങ്ങിയവ പുതുതലമുറയെ […]