പാസ്പോർട്ട് പോലെ ആധാറിനും ഇനി കർശന പരിശോധന

ന്യൂഡല്‍ഹി: ആദ്യമായി ആധാറിന് അപേക്ഷിക്കുമ്പോൽ പാസ്‌പോര്‍ട്ടിന് ലഭിക്കുന്നതിനു സമാനമായ പരിശോധനകൾ ഏർപ്പെടുത്താൻ സർക്കാർ ഒരുങ്ങുന്നു. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ആണ് ഇത് ബാധകമാവുക. ആധാര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിന് അതത് സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ചാണ് ഫിസിക്കല്‍ വെരിഫിക്കേഷന്‍ നടപ്പാക്കുക.സംസ്ഥാന സര്‍ക്കാര്‍ നിയമിക്കുന്ന നോഡല്‍ ഓഫീസര്‍മാരും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമാരുമായിരിക്കും നേതൃത്വം നല്‍കുക. ജില്ലാ തലത്തിലും സബ് ഡിവിഷണല്‍ തലത്തിലുമാണ് ഇവരെ നിയോഗിക്കുക. 18 വയസ്സിന് മുകളിലുള്ളവരില്‍ ആദ്യമായി ആധാറിന് അപേക്ഷിക്കുന്നവര്‍ ബന്ധപ്പെട്ട ആധാര്‍ കേന്ദ്രങ്ങളെയാണ് […]

കുഞ്ചൻ നമ്പ്യാർ സ്മരണകളിൽ  ഒരു ചലച്ചിത്രഗാനം ….

സതീഷ് കുമാർ വിശാഖപട്ടണം രസരാജനായ ശൃംഗാരം കഴിഞ്ഞാൽ നവരസങ്ങളിൽ മനുഷ്യനെ ഏറ്റവും ആനന്ദിപ്പിക്കുന്നത് ഹാസ്യമാണത്രേ …! മലയാളഭാഷയിൽ ആക്ഷേപഹാസ്യത്തിന്റെ വാതായനങ്ങൾ തുറക്കുന്നത് കുഞ്ചൻ നമ്പ്യാരിലൂടെയാണ്. പാലക്കാട് ജില്ലയിൽ  ലക്കിടിയിലെ കിള്ളിക്കുറിശ്ശിമംഗലത്ത് ജനിച്ച കുഞ്ചൻ നമ്പ്യാർ പിന്നീട് അമ്പലപ്പുഴ   രാജാവിന്റെ  ആശ്രിതനായിത്തീരുന്നു. ഈ അവസരത്തിലാണ് അദ്ദേഹം തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായി മാറുന്നത്. നർമ്മത്തിൽ പൊതിഞ്ഞ സാമൂഹ്യവിമർശനമാണ് തുള്ളൽ പ്രസ്ഥാനത്തെ ജനപ്രിയമാക്കിയ ഘടകം… “അല്ലയോ പയ്യേ നിനക്കും പക്കത്താണോ ഊണ് …..”  “കരി കലക്കിയ കുളം  കളഭം കലക്കിയ വെള്ളം…” […]

ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് മൂന്നു വർഷം തടവ്

ചെന്നൈ:  ഡിഎംകെ സർക്കാരിന് വൻ തിരിച്ചടി. അനധികൃത സ്വത്ത് സമ്പാദന കേസിൽ  ചെന്നൈ ഹൈക്കോടതി   ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിക്ക് മൂന്നു  വർഷം തടവും  50 ലക്ഷം രൂപ പിഴയും വിധിച്ചു. അതേസമയം, തമിഴ്‌നാട്ടിലെ എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ നിന്ന് അദ്ദേഹം രാജിവെക്കില്ലെന്നാണ് പറയുന്നത്. പൊന്മുടിയുടെ വകുപ്പുകൾ താൽക്കാലികമായി മന്ത്രി രാജാ കണ്ണപ്പന് കൈമാറിയിട്ടുണ്ട്. സുപ്രീം കോടതി ശിക്ഷ ശരിവച്ചാൽ പൊൻമുടിക്ക് എംഎൽഎ സ്ഥാനവും മന്ത്രിസ്ഥാനവും നഷ്ടമാകും. 2016ൽ ഇതേ കേസിൽ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. […]

ഞങ്ങളുടെ ഭാര്യയുടെ സഞ്ചയനം…….

പി,രാജൻ 1980 ൽ ഞാൻ തിരുവനന്തപുരത്ത് താമസമാക്കിയ കാലത്ത് ഒരു സഞ്ചയന ചടങ്ങിൽ പങ്കെടുക്കാനായി കിട്ടിയ ക്ഷണക്കത്ത് അയച്ചിരുന്നത് ഞങ്ങളുടെ ഭാര്യ എന്നു പറഞ്ഞു രണ്ട് നായർ സഹോദരന്മാർ ചേർന്ന് എഴുതിയതാണ്. ഭർത്താക്കന്മാരെ മാറ്റുന്നതിനു സ്വാതന്ത്ര്യമുണ്ടായിരുന്നത് ലോകത്തിൽ നായർ സ്ത്രീകൾക്കു മാത്രമാണെന്നു സർക്കാറിന്റെ മാനേജ്മെന്റ് സ്ഥാപനത്തിന്റെ തലവനായിരുന്ന പോലീസ് ഐ.ജി.ശ്രീജിത്ത് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. തന്തക്ക് വിളിക്കുന്നത് ഏത് പ്രത്യയ ശാസ്ത്രക്കാരനായ മലയാളിയും ശകാരത്തിൽ മൂർച്ചയേറിയ പ്രയോഗമായി അംഗീകരിച്ച കാലത്ത് ഈ പോലീസ് ഉദ്യോഗസ്ഥന്റെ നിരീക്ഷണം അഭിനന്ദനാർഹമായിട്ടാണ് തോന്നിയത്. […]

പൊളിയുന്ന വിദ്യാഭ്യാസ വ്യവസായം…

എസ്.ശ്രീകണ്ഠന്‍   കേരളത്തിലെ ഏറ്റവും വലിയ സർവീസ് ഇൻഡസ്ട്രികളിൽ ഒന്നാണ് വിദ്യാഭ്യാസം. അതു പൊളിയുകയാണെന്ന് ക്രാന്തദർശിയായ എംപി നാരായണപിള്ള പണ്ടേ പച്ചയ്ക്ക് പറഞ്ഞതാണ്. പിള്ളയുടെ ഭാഷയിൽ പറഞ്ഞാൽ ടാറ്റയുടെ എമ്പ്രസ് മിൽ പൊളിഞ്ഞ പോലെ ബീഹാറിലെ മൈക്ക മൈനുകൾ അന്യം നിന്ന പോലെ. വിദ്യാഭ്യാസത്തിൻ്റെ ഹോൾഡിങ് കമ്പനിയുടെ ഡയറക്ടർ ബോർഡ് മന്ത്രിസഭയാണ്. ചെയർമാൻ മുഖ്യമന്ത്രി, മാനേജിങ് ഡയറക്ടർ വിദ്യാഭ്യാസ മന്ത്രി. നിലവിൽ രണ്ട് എംഡിമാർ ‘ഭാരിച്ച ‘ഈ കൃത്യം നിർവഹിക്കുമ്പോൾ ശതാബ്ദി പിന്നിട്ട ഈ കമ്പനിയുടെ പൊളിച്ചടുക്കലാണ് […]

ചൊവ്വര പരമേശ്വരൻ എന്ന ഗാന്ധി ശിഷ്യൻ…

ആർ. ഗോപാലകൃഷ്ണൻ പ്രഗല്‍ഭനായ പത്രപ്രവർത്തകൻ , സാഹസികനായ സമരനേതാവ്, സാമൂഹ്യ പരിഷ്കർത്താവ്, മികവുറ്റ പരിഭാഷകന്, യുക്തിവാദി എന്നീ വിശേഷങ്ങൾ എല്ലാം ഒത്തു ചേർ‍ന്നതാണ് ചൊവ്വര പരമേശ്വരൻ.അദ്ദേഹത്തിൻ്റെ 55-ാം ചരമവാർഷിക ദിനമായിരുന്നു ഡിസംബർ 20. 1884 ജൂൺ 15-ന് എറണാകുളം ജില്ലയിൽ പെരിയാറിന്റെ ഓരത്തുള്ള ചൊവ്വരയെന്ന ഗ്രാമത്തിൽ ജനിച്ചു. വിദ്യാർത്ഥി ആയിരുന്ന കാലം മുതൽ ദേശീയ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചു തുടങ്ങി. 1920-ൽ, വിദേശവസ്ത്ര ബഹിഷ്കരണത്തിന്റെ ഭാഗമായി മംഗലാപുരത്ത് നടന്ന പൊതുയോഗത്തിൽ പ്രസംഗിക്കാൻ ദേശീയ നേതാവായ സരോജിനി നായിഡു എത്തി. […]

യേശുദാസിന് ദാദാസാഹിബ് ഫാൽക്കേ അവാർഡിന് അർഹതയില്ലേ ….?

സതീഷ് കുമാർ വിശാഖപട്ടണം  ഗാനഗന്ധർവൻ യേശുദാസിന്റെ ജീവിതത്തിൽ അർഹതയുണ്ടായിട്ടും നടക്കാതെ പോയ രണ്ടുകാര്യങ്ങളുണ്ട്. ഒന്ന് ദാദാ സാഹിബ് ഫാൽക്കേ അവാർഡ് . മറ്റൊന്ന് ഗുരുവായൂർ  അമ്പലത്തിലേക്കുള്ള പ്രവേശനം …. “ഗുരുവായൂരമ്പലനടയിൽ  ഒരു ദിവസം ഞാൻ പോകും  ഗോപുരവാതിൽ തുറക്കും ഞാൻ ഗോപകുമാരനെ കാണും ….” https://www.youtube.com/watch?v=EmDbi6vpQDI 50 വർഷങ്ങൾക്ക് മുമ്പ് യേശുദാസിന് വേണ്ടി വയലാർ എഴുതി ദേവരാജൻ മാസ്റ്റർ സംഗീതം പകർന്ന് യേശുദാസ് തന്നെ പാടിയ ഒരു ഗാനമാണിത് . വയലാർ പാട്ട് എഴുതിയിട്ടും പ്രസംഗിച്ചിട്ടും സാംസ്ക്കാരിക […]

പ്രതിദിന കോവിഡ് കേസുകള്‍ കൂടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച 292 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സജീവ കേസുകള്‍ 2041 ആയി. ചൊവ്വാഴ്ച രണ്ട് മരണം ഉണ്ടായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ചൊവ്വാഴ്ച 341 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 292 പേരും കേരളത്തിലാണ്. രാജ്യത്തെ കേസുകളില്‍ 80 ശതമാനവും കേരളത്തിലാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. പരിശോധന കൂടുതല്‍ നടക്കുന്നതിനാലാണ് സംസ്ഥാനത്ത് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. വ്യാപനത്തിന് ഇടയാക്കുന്ന ഉപവകഭേദം ഗോവയിലും മഹാരാഷ്ട്രയിലും കണ്ടെത്തി. ഗോവയില്‍ […]