വക്കം മൗലവിയെ ഓർക്കുമ്പോൾ
പി.രാജൻ മലയാള മനോരമ ദിനപ്പത്രത്തിൽ വക്കം മൗലവിയെക്കുറിച്ച് സാഹിത്യകാരൻ സക്കറിയ എഴുതിയ ലേഖനം സർവ്വഥാ സമയോചിതമായി. ലോക ചരിത്രത്തിൽ ഗാന്ധിജിയുടെ സ്ഥാനം ആദ്യമേ കണ്ടെത്തിയ പത്രാധിപർ രാമകൃഷ്ണ പിള്ളയെ കണ്ടെത്തിയ വക്കം മൗലവിയും മലയാള മാദ്ധ്യമ ചരിത്രത്തിൽ ഓർക്കപ്പെടേണ്ട പേരാണ്. സ്വദേശാഭിമാനിയെന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപർ ആയി തീരെ ചെറുപ്പക്കാരനായ രാമകൃഷ്ണപിള്ളയെ ആണ് മൗലവി കണ്ടെത്തിയത് എന്നത് തന്നെ അൽഭുതാദരവോടെ മാത്രമേ ഓർക്കാനാവൂ. രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറിൽ നിന്നു നാടുകടത്തിയ ശേഷം കൊടുങ്ങല്ലൂരിൽ വെച്ച് ഈ പത്രാധിപർ തന്റെ പഴയ […]