സ്വാതി തിരുനാൾ രാമവർമ്മ എന്ന പ്രതിഭാധനൻ…..

ആർ. ഗോപാലകൃഷ്ണൻ സംഗീത ലോകത്ത് എക്കാലവും സ്മരണീയനാണല്ലോ തിരുവതാംകൂർ രാജാ സ്വാതി തിരുന്നാള്‍ രാമവര്‍മ്മ. വൈറും 33 വർഷത്തെ ജീവിതം കൊണ്ട് ഭരണത്തിലും കലാരംഗത്തും വിപുലമായ സംഭാവനകൾ അർപ്പിച്ച മഹാനുഭാവൻ… ‘ഗർഭശ്രീമാൻ’ എന്നും ഇദ്ദേഹം അറിയപ്പെടുന്നു… ‘ഇരുന്നുകൊണ്ട് പ്രവേശിക്കുക’ എന്ന് പഴയകാല നാടകങ്ങളിൽ പറയും ‘രാജപദവിയിൽ തന്നെ ജനിച്ച’ രാമവർമ്മ രാജാവ്; ഗർഭധാരണം മുതൽക്ക് തന്നെ ജനങ്ങൾ അദ്ദേഹത്തെ രാജാവായി കണ്ടു. അങ്ങനെ ‘ഗർഭശ്രീമാൻ’ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു…. അതുപോലെ തന്നെ, 1813 ഏപ്രിൽ 16-ന്, സ്വാതി […]

എ ഐ വന്നു; പേടിഎം ആയിരം പേരെ പിരിച്ചുവിട്ടു

മുംബൈ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതിക വിദ്യ വന്നതോടെ ഡിജിറ്റൽ പേയ്‌മെന്റ് സ്ഥാപനമായ പേടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്,ആയിരം ജീവനക്കാരെയെങ്കിലും പിരിച്ചുവിട്ടു. തൊഴിലാളികളിൽ കുറവ് വന്നിട്ടുണ്ടെന്ന് പേടിഎം വക്താവ് സമ്മതിക്കുകയും ചെയ്തു.ഓപ്പറേഷൻസ് ആന്റ് മാർക്കറ്റിംഗ് ടീമിലെ തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. ഒക്ടോബറിൽ തന്നെ പിരിച്ചുവിടൽ നടപടികൾ ആരംഭിച്ചതായി വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ടുകളിൽ പറയുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതിക വിദ്യ സംയോജിപ്പിച്ച് ആവർത്തിച്ചുള്ള ജോലികൾക്ക് സാങ്കേതിക വിദ്യയെ ഉപയോ​ഗിക്കാനാണ് തീരുമാനമെന്ന് കമ്പനി ലക്ഷ്യമിടുന്നതെന്ന് വക്താവ് […]

ചാർ‍ളി ചാപ്ലിൻ – ചിരിമായാത്ത ചിത്രങ്ങൾ!

ആർ. ഗോപാലകൃഷ്ണൻ  ചിരിയിലൂടെ ജീവിതം പറഞ്ഞ ഇതിഹാസം ചാർളി ചാപ്ലിൻ ഓർമ്മയായിട്ട്  46 വർഷങ്ങൾ…  വിഖ്യാത ചലച്ചിത്രകാരൻ ചാർളി ചാപ്ലിനെ ലോകം സ്മരിക്കുന്നത് അദ്ദേഹത്തിന്റെ സിനിമകളിലൂടെയാണ്. ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും മികച്ച ചലച്ചിത്ര പ്രതിഭയായിരുന്നു ചാപ്ലിൻ. ചാർളി ചാപ്ലിൻ്റെ വിശ്വവ്യാഖ്യാതവും ഏറ്റവും കൂടുതൽ തവണ അവതരിപ്പിച്ചതും ആയ കഥാപാത്രമായിരുന്ന ‘ഊരുതെണ്ടി’ (ട്രാമ്പ്) ഇരുപതാം നൂറ്റാണ്ടിലെ യാന്ത്രിക സംസ്ക്കാരത്തെ കളിയാക്കിയ വിദൂഷകനായിരുന്നു… ഉള്ളിലുള്ള വിഷമതകളെ പുറത്തുകാട്ടാതെ സദാ പുഞ്ചിരിക്കുന്ന ഒരു കോമാളിയുടെ വേഷമാണ് ചാപ്ലിൻ പലപ്പോഴും അവതരിപ്പിച്ചിട്ടുള്ളത്. […]

പുതുവർഷത്തിൽ ശുഭസൂചനകൾ…

എസ്.ശ്രീകണ്ഠൻ ഡിസംബറിൽ ഇതുവരെ നമ്മുടെ സ്‌റ്റോക് മാർക്കറ്റിലേക്ക് വന്ന വിദേശ പണം എത്രയെന്നോ?. 57,313 കോടി. കഴിഞ്ഞ മൂന്നു വർഷത്തെ ഏറ്റവും കൂടിയ വിദേശ നിക്ഷേപം. ഒരു സർക്കാർ കാലാവധി അവസാനിക്കാറാവുമ്പോൾ, ഒരു തിരഞ്ഞെടുപ്പ് സമാഗതമാവുമ്പോൾ ഇത് സാധാരണ ഗതിയിൽ സംഭവിക്കാറില്ല. മോദി തന്നെ വീണ്ടും. ഏതാണ്ട് ആ നിഗമനത്തിൽ സായ് വ് എത്തിച്ചേർന്നുവെന്നു വേണം കരുതാൻ. പൊളിറ്റിക്കൽ റിസ്ക്ക് പ്രീമിയം അടുത്തിടെ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളോടെ ഇവിടെ കുറഞ്ഞിരിക്കുന്നു. വന്ന മികച്ച ജിഡിപി കണക്കുകൾ ആവേശം […]

നൂറിലേറെപ്പേർക്ക് കൊറോണ; ഒരാൾ മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ നൂറിലേറെ പേർക്ക് കൊറോണ ബാധ. പുതിയ 128 കേസുകളാണ് സ്ഥിരീകരിച്ചത്. ഒരു കോവിഡ് മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 3128 ആയി. ഇന്നലെ രാജ്യത്താകെ 312 കേസുകളാണ് സ്ഥിരീകരിച്ചത്. രാജ്യത്തെ 77 ശതമാനം കൊവിഡ് രോ​ഗികളും നിലവിൽ കേരളത്തിലാണ്. മഹാരാഷ്ട്രയിലും കൊവിഡ് രോ​ഗികൾ ഉയരുകയാണ്. ഇന്നലെ 50 പുതിയ കേസുകളാണ് മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചത്. അതേസമയം രണ്ട് ഡോസ് വാക്സിനും ബൂസ്റ്റർ ഡോസുകളും സ്വീകരിച്ചവർ […]

എൻ്റെ കഥ’യുടെ പിന്നാലെ ‘എൻ്റെ ലോകം’

ആർ. ഗോപാലകൃഷ്ണൻ ‘എൻ്റെ കഥ’യിലൂടെ നിലക്കാത്ത ചലനങ്ങൾ സൃഷ്ടിച്ച മാധവിക്കുട്ടിയുടെ ‘എൻ്റെ ലോക’ത്തിൻ്റെ പരസ്യമാണ് ഇതോടൊപ്പം: ‘മലയാളനാട്’ വാരിക. എന്നാലിത് യാതൊരു കോളിളക്കവും സൃഷ്ടിച്ചില്ല; പത്രാധിപർ പ്രതീക്ഷിച്ചതു പോലെ ഒരു ‘അഗ്നിപ്പുഴ’യും ഒഴുക്കിയതുമില്ല! ‘മലയാളനാട്’ വാരിക 1976 നവംബര്‍, 28 മുതൽ ‘എൻ്റെ ലോകം’ പ്രസിദ്ധീകരിച്ചു തുടങ്ങി. (അതിന് മൂന്നു ലക്കം മുമ്പ്, നവംബർ 7-ന് വന്ന പരസ്യമാണിത്.) ‘എൻ്റെ കഥ’ പ്രണയത്തെക്കുറിച്ച് ഉറക്കെ സംസാരിച്ച കൃതിയാണ്; അനുഭവങ്ങളെ വെളിപാടുകളുമായി വിളക്കിച്ചേർത്ത മറുമൊഴികൾ! ഒരേസമയം ആത്മകഥയും സ്വപ്നസമാന […]

പ്രതീക്ഷയുടെ ഗോപുരങ്ങൾ

എസ്. ശ്രീകണ്ഠൻ  2024ൽ ലോകത്ത് അതിവേഗം വളരുന്ന രാജ്യമായി ഭാരതം മാറുമെന്ന് ഫിച്ച് പറയുന്നു. ജിഡിപി ആറര ശതമാനം വളർന്നാൽ തന്നെ ഈ പ്രവചനം നടക്കുമെന്ന് അവർ ഉറപ്പിക്കുന്നു. ഇന്നത്തെ നിലയ്ക്ക് 6.9% വളർച്ച വരെ പ്രതീക്ഷിക്കാമെന്നാണ് കാര്യങ്ങളെല്ലാം ഹരിച്ച് ഗുണിച്ച് സായ് വ് പറയുന്നത്. സിമൻറ്, വൈദ്യുതി, പെട്രോളിയം . ഇവയുടെ എല്ലാം ഉപഭോഗ കണക്കുകൾ കൂലംകഷമായി പഠിച്ചാണ് ഈ നിഗമനത്തിലേക്ക് അവർ എത്തിയത്. നിർമ്മാണ മേഖലയിൽ പണികൾ തകൃതി. ഉരുക്കിനും നല്ല ഡിമാൻ്റ്. കാർ […]

ദേവഗായകനെ   ദൈവം   ശപിച്ചപ്പോൾ

സതീഷ് കുമാർ വിശാഖപട്ടണം  കവിയെഴുതി കവി സംവിധാനം ചെയ്ത ഒരു ഗായകന്റെ  കഥ …..  അതായിരുന്നു സുചിത്ര മഞ്ജരിയുടെ ” വിലയ്ക്കു വാങ്ങിയ വീണ ” എന്ന സംഗീതമധുരമായ ചലച്ചിത്രം.  കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻതമ്പിയാണ് ഈ ഗായകന്റെ കഥയെഴുതിയത് . മറ്റൊരു കവിയും ഗാനരചയിതാവുമായ പി ഭാസ്കരൻ  ചിത്രം സംവിധാനം ചെയ്തു . പ്രേംനസീർ , മധു , ,ശാരദ , ജയഭാരതി , ടി.ആർ. ഓമന , അടൂർ ഭാസി , ജോസ് പ്രകാശ് തുടങ്ങിയവരായിരുന്നു […]