പിണറായി പൂജ വിവാദം : മാറിനിൽക്കാൻ സി പി എം നേതൃത്വം

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചുകൊണ്ട് എം ടി വാസുദേവൻ നായ‍ര്‍ നടത്തിയ പ്രസംഗം സംബന്ധിച്ച വിവാദത്തിൽ നിന്ന് വിട്ടുനിൽക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. വിമര്‍ശനത്തിൽ പുതുമയില്ലെന്നാണ് പാർടി വിലയിരുത്തൽ. ഇതേ കാര്യം മുൻപും വാസുദേവൻ നായ‍ര്‍ എഴുതിയിട്ടുണ്ട്. ഇഎംഎസിനെ അനുസ്മരിച്ച് വർഷങ്ങൾക്ക് മുമ്പ് ഇത്തരത്തിൽ ഒരു ലേഖനം എഴുതിയിരുന്നു. പ്രസംഗത്തിലെ പരാമർശവും ലേഖനവും തമ്മിൽ ഉള്ളടക്കത്തിൽ ചെറിയ വ്യത്യാസം മാത്രമാണുളളതത്രേ. കോഴിക്കോട് ഡിസി ബുക്സ് സംഘടിപ്പിക്കുന്ന ഏഴാമത് സാഹിത്യോല്‍സവത്തിലെ ഉദ്ഘാടന വേദിയിലായിരുന്നു വാസുദേവന്‍ നായര്‍ […]

മലക്കം മറിഞ്ഞു കോൺഗ്രസ് : വിട്ടുനിൽക്കുന്നത് പ്രതിഷ്ഠാ ദിനത്തിൽ

ന്യൂഡൽഹി : അയോധ്യയിലെ രാമക്ഷേത്രത്തിൽ, പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ജനുവരി 22 ഒഴികെ ഏത് ദിവസവും പാർടി പ്രവർത്തകര്ക്ക് സന്ദർശിക്കാമെന്നു കോൺ​ഗ്രസ് ദേശീയ നേതൃത്വം വ്യക്തമാക്കി. പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് മാത്രമാണ് വിട്ടു നിൽക്കുന്നതെന്നും ആർക്കും നിയന്ത്രണങ്ങളില്ലെന്നും കോൺ​ഗ്രസ് അറിയിച്ചു. കോൺഗ്രസിൻ്റെ യു പി ഘടകം നേതാക്കൾ മകരസംക്രാന്തി ദിനമായ 15ന് ക്ഷേത്രം സന്ദർശിക്കുമെന്നും കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേത് അറിയിച്ചു. ചടങ്ങിലേക്കുള്ള ക്ഷണം ആദരവോടെ നിരസിക്കുന്നുവെന്നാണ് നേരത്തെ കോൺ​ഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് അറിയിച്ചത്. […]

ഉളുപ്പില്ലായ്മയും കമ്മ്യൂണിസ്റ്റുകളും …

തൃശ്ശൂർ : കേരളത്തിന്റെ വളർച്ചയുടെ ക്രെഡിറ്റ് മുഴുവൻ തട്ടിയെടുക്കാനുള്ള കമ്മ്യൂണിസ്റ്റുകാരുടെ ത്വര അവരുടെ പതിവ് ഉളുപ്പില്ലായ്മയാണെന്ന് ചിന്തകനും എഴുത്തുകാരനുമായ സി. ആർ. പരമേശ്വരൻ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം  താഴെ: കേരളത്തിലെ പുതിയ കമ്മ്യൂണിസ്റ്റ് മൂഢന്മാരെ മുതിർന്നവർ പഠിപ്പിച്ചിരിക്കുന്നത് കേരളത്തിലെ ഉയർന്ന മാനവ വികസന സൂചിക സൃഷ്ടിച്ചത് കമ്മ്യൂണിസ്റ്റുകാർ ആണ് എന്നാണ്. വാസ്തവത്തിൽ ഇവർ അവകാശപ്പെടുന്ന മാറ്റങ്ങൾക്കൊക്കെ അടിത്തറ ഇട്ടത് മിഷനറിമാരാണ്. അവർക്ക് കുറെ നിക്ഷിപ്ത താൽപര്യങ്ങൾ ഒക്കെ ഉണ്ടായിരുന്നു എന്നത് ശരി തന്നെ. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി […]

ജനുവരിയുടെ മുടി നിറയെ ജമന്തിപ്പൂക്കൾ …

സതീഷ് കുമാർ വിശാഖപട്ടണം  പുതുവർഷത്തിലെ ആദ്യത്തെ മാസമാണ് ജനുവരി. റോമൻ സാഹിത്യത്തിലെ ആരംഭങ്ങളുടെ ദേവനായ  “ജാനസ് ലാനു യാരിയസി “ന്റെ പേരിലാണ് ഈ മാസം അറിയപ്പെടുന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട മാസങ്ങളെകുറിച്ച് പല കവികളും വളരെയധികം ഗാനങ്ങൾ എഴുതിയിട്ടുണ്ടല്ലോ ….? അതോടൊപ്പം  ഗ്രിഗോറിയൻ കലണ്ടറിലെ  ആദ്യമാസമായ ജനുവരിയെക്കുറിച്ചും വയലാർ അതിമനോഹരമായ ചില ഗാനങ്ങൾ എഴുതിയിട്ടുണ്ട്. പാറപ്പുറത്തിന്റെ കഥയെ ആസ്പദമാക്കി  തോട്ടാൻ പിക്ച്ചേഴ്സിന്റെ പേരിൽ ജെ.ഡി. തോട്ടാൻ നിർമ്മിച്ച് സംവിധാനം ചെയ്ത “ഓമന ” എന്ന ചിത്രത്തിലാണ് ജനുവരിയെ പ്രകീർത്തിച്ചു […]

ഇസ്രയേൽ -ഹമാസ് സംഘർഷം പശ്ചിമേഷ്യയിലേക്ക് ?

വാഷിംഗ്ടൺ : യെമനിലെ വിമത സംഘമായ ഹൂതികളുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കയുടെയും ബ്രിട്ടന്റെയും ആക്രമണം. ചെങ്കടലിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് മറുപടിയാണിത്. ഇസ്രയേലിന്റെ ഗാസ അധിനിവേശത്തിൽ ഹമാസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഹൂതികൾ ചെങ്കടലിലൂടെയുള്ള അന്താരാഷ്ട്ര വാണിജ്യ കപ്പലുകൾക്ക് നേരെ ഇരുപത്തിയേഴോളം ആക്രമണങ്ങൾ നടത്തിയത്. ഇതിനെതിരെ ആണ് ഹൂതി കേന്ദ്രങ്ങൾ ആക്രമിച്ചതെന്ന് അമേരിക്കൻ പ്രസിഡന്റ് ബൈഡൻ പറഞ്ഞു. ആവശ്യമെങ്കിൽ തുടർനടപടികൾ സ്വീകരിക്കാൻ മടിക്കില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി. ഇസ്രയേൽ- ഹമാസ് സംഘർഷം പശ്ചിമേഷ്യയിലേക്ക് വ്യാപിച്ചേക്കുമെന്ന ആശങ്കകൾ […]

യാഥാർത്ഥ്യം പറഞ്ഞത് ആത്മവിമർശനത്തിന്: വാസുദേവൻ നായർ

കോഴിക്കോട്: കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എം.ടി വാസുദേവൻ നായർ നടത്തിയ പ്രസം​ഗം സി പി എമ്മിനെയും ഇടതു മൂന്നണിയെയും ഞെട്ടിച്ചു. ഇത് ചർച്ചാ വിഷയമായ സാഹചര്യത്തിൽ എംടിയുടെ വിശദീകരണവുമായി എഴുത്തുകാരൻ എൻ .ഇ. സുധീറിന്റെ ഫേസ്ബുക്ക് കുറിപ്പ് പുറത്ത് വന്നു. വിമർശിച്ചതല്ലെന്നും യാഥാർത്ഥ്യം പറഞ്ഞത് ആത്മവിമർശനത്തിനാണെന്നും വാസുദേവൻ നായർ പറഞ്ഞതായി സുധീർ ഫേസ്ബുക്ക് കുറിപ്പിൽ വിശദീകരിക്കുന്നു. പ്രസം​ഗത്തിന് ശേഷമുള്ള സംസാരത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞതെന്നും സുധീർ വ്യക്തമാക്കുന്നു. എംടി എന്നോട് […]

എം ടി വിമർശിച്ചത് മോദിയെയെന്ന് ജയരാജന്റെ വ്യാഖ്യാനം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിൽ എം.ടി.വാസുദേവൻ നായർ വിമർശിച്ചതെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. ‘‘കേന്ദ്രസർക്കാരിനെ, നരേന്ദ്ര മോദിയെയാണു എം.ടി.വിമർശിച്ചതെന്നാണു തന്റെ തോന്നൽ. അമേരിക്കൻ വിപ്ലവും ചൈനീസ് വിപ്ലവും ചരിത്രങ്ങളാണ്. ആ ചരിത്രങ്ങൾ ആവശ്യാനുസരണം മഹത്‍വ്യക്തികൾ അവരുടെ സംഭാഷണങ്ങളിൽ ഉദ്ധരിക്കും’’– അദ്ദേഹം ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനോടു ജനങ്ങള്‍ക്കുള്ളതു വീരാരാധനയെന്ന്.തനിക്കും പലർക്കും പിണറായി മഹാനാണ്. പിണറായിയെ എകെജിയോടും സാമൂഹിക പരിഷ്കർത്താക്കളോടും ജയരാജൻ ഉപമിച്ചു. പിണറായി വിജയനെ വേദിയിലിരുത്തി എം.ടി.വാസുദേവൻ നായർ നടത്തിയ […]

പിണറായി വിജയനെ ഇരുത്തിപ്പൊരിച്ച് എം.ടി.വാസുദേവൻ നായർ

കോഴിക്കോട്: അധികാരമെന്നാല്‍ ആധിപത്യമോ സര്‍വ്വാധിപത്യമോ ആയിമാറിയെന്നും ഇ.എം.എസ് നമ്പൂതിരിപ്പാടിനെ ഒരു നേതൃപൂജകളിലും കണ്ടിട്ടില്ലെന്നും പ്രശസ്ത സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ചടങ്ങില്‍ അദ്ദേഹത്തെ വേദിയിലിരുത്തിയായിരുന്നു ഈ വിമർശനം. എവിടെയും അധികാരമെന്നാല്‍ ആധിപത്യമോ സര്‍വ്വാധിപത്യമോ ആയി മാറി.അധികാരമെന്നത് ജനേസവനത്തിനുള്ള അവസരമെന്ന സിദ്ധാന്തത്തെ കുഴിച്ചുമൂടി. ആള്‍ക്കൂട്ടത്തെ ആരാധകരായും പടയാളികളായും മാറ്റാമെന്നും അദ്ദേഹം പറഞ്ഞു.കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയിലായിരുന്നു എം.ടിയുടെ വിമര്‍ശനം. ഭരണാധികാരികള്‍ എറിയുന്ന ഔദാര്യതുണ്ടുകളല്ല സ്വാതന്ത്ര്യം. തെറ്റുപറ്റിയാല്‍ സമ്മതിക്കുന്ന പതിവ് ഇവിടെ ഒരു മഹാരഥനുമില്ല. […]