വരമഞ്ഞളാടിയ രാവിന്റെ സംഗീതം…

സതീഷ് കുമാർ വിശാഖപട്ടണം മലയാള സിനിമയിലെ ” ഗർജ്ജിക്കുന്ന സിംഹം ” എന്നറിയപ്പെടുന്ന സൂപ്പർസ്റ്റാർ സുരേഷ് ഗോപി ഒരുവിധം നന്നായി പാട്ടുകൾ പാടുന്ന നല്ലൊരു ഗായകൻ കൂടിയാണെന്ന് അറിയാമല്ലോ.. 1998 – ൽ സിബി മലയിൽ സംവിധാനം ചെയ്ത “പ്രണയവർണ്ണങ്ങൾ ” എന്ന ചിത്രത്തിലാണ് സുരേഷ്ഗോപി നായകനായി അഭിനയിക്കുന്നതും അതേ ചിത്രത്തിൽ ഒരു പാട്ടുപാടുന്നതും ….. വിദ്യാസാഗർ സംഗീതം പകർന്ന് സുരേഷ് ഗോപി പാടിയ ഈ ഗാനത്തിന്റെ രചന, ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയ നവാഗതനായ ഒരു ചെറുപ്പക്കാരന്റേതായിരുന്നു […]

ത്രില്ലടിപ്പിക്കാത്ത മെഡിക്കൽ ത്രില്ലർ എബ്രഹാം ഓസ്ളർ

  ഡോ.ജോസ് ജോസഫ്   വ്യക്തി ജീവിതത്തിൽ നേരിട്ട  ട്രാജഡികളെ തുടർന്ന് ഉൾവലിഞ്ഞു പോയ  പോലീസ് ഉദ്യോഗസ്ഥർ ത്രില്ലർ ചിത്രങ്ങളിലെ സ്ഥിരം കാഴ്ച്ചയാണ്. കുടുംബം നഷ്ടപ്പെട്ടത് താങ്ങാനാവാതെ അവർ എല്ലാത്തിൽ നിന്നും പിന്മാറി ഒതുങ്ങി ജീവിക്കുന്നു. പിന്നീട് വെല്ലുവിളി  ഉയർത്തുന്ന പ്രമാദമായ കേസ് അന്വേഷണത്തിലൂടെ അവർ ശക്തമായി തിരിച്ചു വരുന്നത് അനേകം സിനിമകളിൽ ആവർത്തിച്ചു കണ്ടു മടുത്ത സ്ഥിരം പ്രമേയമാണ്. പൃത്ഥിരാജ് സുകുമാരൻ നായകനായ ജിത്തു ജോസഫ് ചിത്രം മെമ്മറീസിലും  അടുത്ത കാലത്ത് ജോഷി – സുരേഷ് ഗോപി […]

ശബരിമലയിൽ തങ്ക സൂര്യോദയം…

സതീഷ് കുമാർ വിശാഖപട്ടണം കേരളത്തിലെ ഒട്ടു മിക്ക ക്ഷേത്രങ്ങളിലും കാണാവുന്ന  ഒരു മുന്നറിയിപ്പ് പ്രിയ സുഹൃത്തുക്കളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകുമെന്ന് കരുതുതട്ടെ …  “അഹിന്ദുക്കൾക്ക് പ്രവേശനമില്ല ”  എന്ന ഈ ആഹ്വാനം ഭക്തിയെ മതാതീതമായി കാണുന്ന മാനവ സംസ്കാരത്തിൽ വിശ്വസിക്കുന്നവർക്കെല്ലാം അരോചകമായി തോന്നാറുണ്ട്. ഇവിടെയാണ് ശബരിമല എന്ന ക്ഷേത്രത്തിന്റെ പ്രസാദാത്മകമായ മുഖം തെളിഞ്ഞു വരുന്നത്.  മനുഷ്യന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മതസൗഹാർദത്തിന്റെ ഏറ്റവും പ്രകാശപൂർണ്ണമായ നേർക്കാഴ്ചയാണ് ശബരിമല എന്ന ക്ഷേത്രത്തെ ഇന്ത്യയിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും ഏറെ  വ്യത്യസ്തമാക്കുന്നത്.   കഠിനമായ വ്രതാനുഷ്ഠാനങ്ങളിലൂടെ  ശബരിമലയിൽ എത്തുന്ന […]

ഹൈറിച്ച്‌ കമ്പനി 1,630 കോടി രൂപയുടെ തട്ടിപ്പ് നടത്തി

തൃശൂര്‍: ഹൈറിച്ച്‌ ഓണ്‍ലൈന്‍ ഷോപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി   1,630 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായി പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. കേരളം കണ്ടതില്‍ വച്ച്‌ ഏറ്റവും വലിയ തട്ടിപ്പാണ് ഇത് എന്നാണ് കരുതുന്നത് . ചേര്‍പ്പ് എസ്.ഐ. ശ്രീലാലന്‍ തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണറിപ്പോര്‍ട്ടിലാണ് ഈ തട്ടിപ്പിനെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍. മുന്‍ ഐ.പി.എസ്. ഓഫീസറായ പി.എ. വത്സന്‍ കോടതി മുഖേന നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിൽ ഞെട്ടിക്കുന്ന നിരവധി കണ്ടെത്തലുകളുള്ളത്. ഓണ്‍ലൈന്‍ […]

മാസപ്പടി വിവാദത്തിൽ വീണയെ ന്യായീകരിച്ച് സി പി എം നേതൃത്വം

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കും എതിരെയുള്ള മാസപ്പടി വിവാദത്തിൽ കേന്ദ്ര അന്വേഷണ നീക്കത്തിന് പിന്നിൽ പ്രതികാര രാഷ്ടീയമാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം.അതുകൊണ്ട് അത് അവഗണിക്കാൻ പാർടി തീരുമാനിച്ചു. ഇപ്പോഴത്തെ നീക്കം വ്യക്തിക്ക് എതിരെയല്ല, മറിച്ച് വിശാലമായ രാഷ്ട്രീയ നീക്കമാണെന്നും സംസ്ഥാന കമ്മിറ്റി കരുതുന്നു. പിണറായി വിജയന്റെ മകൾ ടി.വീണയുടെ കമ്പനി എക്‌സാലോജിക്കിനെതിരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വീണയ്ക്ക് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ […]

മാസപ്പടി വിവാദം: സർക്കാർ രാഷ്ടീയ പ്രതിസന്ധിയിലേക്ക്

തിരുവനന്തപുരം : നിയമസഭസമ്മേളനവും ലോക് സഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കെ, ഇരുളിലായിരുന്ന മാസപ്പടി വിവാദം വീണ്ടും കൂടുതൽ ശക്തമായി കത്തുന്നത് സി പി എമ്മിനെയും സര്ക്കാരിനെയും പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക്ക് എന്ന കമ്പനിക്കെതിരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. എക്‌സാലോജിക്കും കരിമണല്‍ കമ്പനി സിഎംആര്‍എലും തമ്മിലുണ്ടായ സാമ്പത്തിക ഇടപാടുകളെ കുറിച്ച് ആണ് അന്വേഷിക്കുക. മൂന്നംഗ സംഘമാണ് അന്വേഷണം നടത്തുക. നാലുമാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് നൽകണം. കേന്ദ്ര ഏജൻസികളുടെ അന്വേഷണ പരിധിയിലേക്ക് […]

എംടി-യുടെ പ്രസംഗവും നിർമാല്യവും …

 കൊച്ചി :  മുഖ്യമന്ത്രി പിണറായി   വിജയന്റെ ഏകാധിപത്യ ഭരണത്തെ വിമർശിച്ച എം ടി വാസുദേവൻ നായർ സംവിധാനം ചെയ്ത ‘നിർമാല്യം’ എന്ന സിനിമ വീണ്ടൂം നിർമിച്ചാൽ  എങ്ങനെ ഉണ്ടാവുമെന്ന് ചിന്തിക്കുകയാണ്  സാമൂഹിക വിമർശകനായ ജയൻ രാജൻ . അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: എം ടി-യുടെ പ്രസംഗം ആഘോഷിക്കുന്ന സംഘികളോട് അന്തം കമ്മികൾ ‘നിർമ്മാല്യം’ വീണ്ടും കാണാനൊക്കെ പറയുന്നു. കാണുക മാത്രമല്ല, ആ ചിത്രം റീമേക്ക് ചെയ്യുക കൂടി വേണം എന്നാണ് എന്റെ അഭിപ്രായം. ഗതികെട്ട ഹിന്ദു […]

വാസുദേവൻ നായർ പറഞ്ഞതും പറയാത്തതും

കോഴിക്കോട് :  കേരള ലിറററേച്ചർ ഫെസ്റ്റിവലിൽ  എം. ടി. വാസുദേവൻ നായർ  വിമർശിച്ചത്  പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ മുഖ്യമന്ത്രി പിണറായി വിജയനെയോ  ? അത് മനസ്സിലാവാത്തവർ തർക്കിക്കട്ടെയെന്ന്  ഇടതുപക്ഷ നിരീക്ഷകനായ ഡോ. ആസാദ് . അദ്ദേഹത്തിന്റെ  ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണരൂപം താഴെ :  എം ടി എന്താണ് പറഞ്ഞതെന്ന് എം ടി പറഞ്ഞതിലുണ്ട്. അത് വായിച്ചറിയാനുള്ള ഭാഷാബോധവും വിവേകവും മലയാളികൾക്ക് മറ്റാരിൽനിന്നെങ്കിലും കിട്ടേണ്ടതില്ല. എം ടിയുടെ പ്രസംഗത്തിന് വ്യാഖ്യാനം ചമയ്ക്കുന്നവർ ചെയ്യുന്നത് തങ്ങൾക്കല്ലാതെ, തങ്ങളുടെ സഹായമില്ലാതെ മറ്റാർക്കും […]