ഒളിപ്പിച്ചു വെച്ചിരുന്ന 120 കിലോ സ്വർണം കണ്ടുകിട്ടി

തൃശൂർ: വൻകിട സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും ജി എസ് ടി ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത 120 കിലോ സ്വർണം പിടിച്ചെടുത്തു. പരിശോധന തുടരുമെന്നും സംസ്ഥാന ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ ദിനേശ് കുമാർ അറിയിച്ചു.5 കൊല്ലത്ത നികുതി വെട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്. 74 കേന്ദ്രങ്ങളിലാണ് തിരച്ചിൽ നടക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 700 ഉദ്യോഗസ്ഥർ ഇതിൽ പങ്കെടുക്കുന്നുണ്ട്. ഇന്നലെ രാവിലെ ആരംഭിച്ച പരിശോധന തുടരുകയാണ്. കണക്കിൽ പെടാത്ത സ്വർണാഭരണങ്ങളും രേഖകളും കണ്ടെടുത്തതായി ജി എസ് ടി […]

ഹേമ കമ്മിറ്റി റിപ്പോർട്ട് സി ബി ഐ അന്വേഷിക്കുമോ ?

ന്യൂഡൽഹി: മലയാള സിനിമ വ്യവസായത്തിൽ സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കേരള സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിററി സമർപ്പിച്ച റിപ്പോർട്ടിലെ കണ്ടെത്തലുകൾ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ഇത് നാളെ കോടതി പരിഗണിക്കും റിപ്പോർട്ട് സർക്കാർ 5 വർഷം പൂഴ്ത്തി.ഇതിൽ ഗൂഢാലോചനയുണ്ടെന്നും അഭിഭാഷകന്‍ അജീഷ് കളത്തിൽ സമർപ്പിച്ച ഹർജിയിൽ ബോധിപ്പിക്കുന്നു. സംസ്ഥാന സർക്കാർ, സിബിഐ, ദേശീയ വനിതാ കമ്മീഷൻ അടക്കം എതിർ കക്ഷികളാക്കിയാണ് ഹർജി. റിപ്പോർട്ടിൽ പുറത്ത് വന്ന വസ്തുതകളുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ പോലീസിന് […]

ഖജനാവ് കാലി: കേരളീയം ഇക്കുറിയില്ല

തിരുവനന്തപുരം: വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ മുതല്‍ക്കൂട്ടാകുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന കേരളീയം പരിപാടി  ഉപേക്ഷിച്ചു. വയനാട് ദുരന്തത്തിന്റെയും സാമ്ബത്തീക പ്രതിസന്ധിയുടേയുമൊക്കെ പശ്ചാത്തലത്തിലാണ് തീരുമാനം. ഡിസംബറില്‍ നടത്താനായിരുന്നു ആദ്യം നീക്കം. പിന്നീട് അത് ജനുവരിയിലേക്ക് മാറ്റി. ഒടുവില്‍ വേണ്ടെന്ന ധാരണയിൽ എത്തി നില്‍ക്കുകയാണ് സര്‍ക്കാര്‍. കഴിഞ്ഞ തവണ വരവുചെലവു കണക്കുകളുമായി ബന്ധപ്പെട്ട് വിവാദമുണ്ടായ പരിപാടിയായിരുന്നു കേരളീയം. വരവ് ചെലവുകള്‍ പുറത്തുവിടാതിരുന്ന സര്‍ക്കാര്‍ വിവാദമുണ്ടായതോടെ നിയമസഭയില്‍ കേരളീയം നടത്തിപ്പിനായി 11.47 കോടി രൂപയുടെ സ്പോണ്‍സര്‍ഷിപ്പ് ലഭിച്ചെന്ന് വ്യക്തമാക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി […]

എം.എം ലോറന്‍സിന്‍റെ മൃതദേഹം വൈദ്യപഠനത്തിന്

കൊച്ചി: സി.പി.എം നേതാവ് എം.എം ലോറന്‍സിന്റെ മൃതദേഹം ക്രൈസ്തവ മതാചാര പ്രകാരം സംസ്‌കരിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മകള്‍ ആശ ലോറൻസ് നല്‍കിയ ഹർജി തള്ളി ഹൈക്കോടതി. വൈദ്യ പഠനത്തിന് വിട്ടുകൊടുക്കണമെന്നാണ് ആഗ്രഹമെന്ന് രണ്ട് സുഹൃത്തുക്കളോട്  ലോറന്‍സ് പറഞ്ഞിരുന്നത് അവിശ്വസിക്കേണ്ട ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. സെപ്റ്റംബർ 21 ന് അന്തരിച്ച ലോറന്‍സിന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആശയെ അനുകൂലിച്ച്‌ മറ്റൊരു മകളായ സുജാത ബോബനും കോടതിയില്‍ നിലപാട് സ്വീകരിച്ചിരുന്നു. അതേസമയം മൃതദേഹം പഠനാവശ്യത്തിനായി വിട്ടുനല്‍കണമെന്ന് […]

ചുഴലിക്കാറ്റ്: ഒഡീഷ ആശങ്കയിൽ

ഭുവനേശ്വർ :മണിക്കൂറിൽ 100-110 കിലോമീറ്റർ വേഗത്തിൽ വീശുന്ന ഡാന ചുഴലിക്കാറ്റിനെ നേരിടാൻ ഒഡീഷ സർക്കാർ തയാറെടുപ്പുകൾ പൂർത്തിയാക്കുന്നു. ചുഴലിക്കാറ്റ് സംസ്ഥാനത്തിന്റെ വടക്കൻ ഭാഗങ്ങളിൽ ആഘാതം സൃഷ്ടിക്കുമെന്നാണ് പ്രവചനം. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തി പ്രാപിച്ച് ഇന്നു തീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കരുതുന്നത്. 24ന് രാത്രിയിലും 25ന് പുലർച്ചെയുമായി പുരിക്കും സാഗർ ദ്വീപിനും ഇടയിലൂടെയാണു വടക്കൻ ഒഡീഷ, ബംഗാൾ തീരങ്ങളിലൂടെ കടന്നുപോവുക. ബാലസോർ, ഭദ്രക്, മയൂർഭഞ്ച്, ജഗത്സിങ്‌പുർ, പുരി തുടങ്ങിയ ജില്ലകളിൽ ഇത് കനത്ത ആഘാതം ഉണ്ടാക്കിയേക്കും.സമീപ […]

മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻദേവിനും അനുകൂലമായി പോലീസ്

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ യദുവുമായുള്ള തർക്കത്തിൽ മേയർ ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻദേവിനും വീഴ്ചയൊന്നും സംഭവിച്ചിട്ടില്ലെന്ന് പൊലീസ് റിപ്പോർട്ട്. ആര്യ മോശം ഭാഷ ഉപയോഗിച്ചതിനും സച്ചിൻ ദേവ് ബസിൽ അതിക്രമിച്ച് കയറിയതിനും തെളിവില്ലെന്നാണ് കോടതയിൽ നൽകിയ റിപ്പോർട്ടിൽ പോലീസ് പറയുന്നത്. സച്ചിൻദേവ് ബസിൽ അതിക്രമിച്ച് കയറി അസഭ്യം പറഞ്ഞെന്നും മേയർ ഭീഷണിപ്പെടുത്തി എന്നുമായിരുന്നു യദുവിൻറെ പരാതി. എന്നാൽ, കോടതിയിൽ കൊടുത്ത പൊലീസിന്‍റെ അന്വേഷണ പുരോഗതി റിപ്പോർട്ട് മേയർക്കും എംഎൽഎക്കും അനുകൂലമാണ്. ഹ്രൈഡ്രോളിക് സംവിധാനം ഉപയോഗിച്ച് ഡ്രൈവർക്ക് […]

മദ്രസകളുടെ കാര്യത്തില്‍ മാത്രം ആശങ്കയെന്തിന് ?

ന്യൂഡല്‍ഹി: മുസ്ലിം മതപഠനശാലകളായ മദ്രസകള്‍ക്കെതിരായ ദേശീയ ബാലാവകാശ കമ്മീഷന്‍ പുറപ്പെടുവിച്ച നിർദേശങ്ങൾക്ക് എതിരെ സുപ്രിം കോടതി. കുട്ടികള്‍ക്ക് മതപഠനം പാടില്ലെന്നാണോ നിലപാടെന്ന് കമ്മീഷനോട് കോടതി ചോദിച്ചു. കോടതി മദ്രസകളുടെ കാര്യത്തില്‍ മാത്രം എന്തിന് ആശങ്ക ? മറ്റ് മതവിഭാഗങ്ങള്‍ക്ക് വിലക്ക് ബാധകമാണോ ? എന്നും ആരാഞ്ഞു. കുട്ടികളെ സന്യാസി മഠങ്ങളിലേയ്ക്ക് അയക്കുന്നതില്‍ നിര്‍ദേശങ്ങളുണ്ടോയെന്നും കോടതി ചോദിച്ചു. മദ്രസ മാറാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കാനാവില്ലെന്ന് യു പി സര്‍ക്കാരിനോട് സുപ്രിം കോടതി പറഞ്ഞു. ഉത്തര്‍പ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ […]

മുസ്ലിം പുരുഷന്‍മാര്‍ക്ക് ഒന്നിലേറെ വിവാഹം രജിസ്ററർ ചെയ്യാം

മുംബൈ: മുസ്ലിം വ്യക്തിനിയമം ഒന്നിലേറെ വിവാഹങ്ങള്‍ക്ക് അനുമതി നല്‍കുന്നുണ്ടെന്നും, പുരുഷന്മാർക്ക് ഒന്നിലേറെ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാമെന്നും ബോംബെ ഹൈക്കോടതി. മൂന്നാം ഭാര്യയുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി തേടി താനെ സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.മുസ്ലിം വ്യക്തിനിയമപ്രകാരം ഒന്നിൽ കൂടുതൽ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് മുസ്ലിം പുരുഷന്മാരെ നിയമം വിലക്കിയിട്ടില്ലെന്ന് ജസ്റ്റിസ് ബി പി കൊളബാവല്ലയും ജസ്റ്റിസ് സോമശേഖർ സുന്ദരേശനും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. അള്‍ജീരിയന്‍ സ്വദേശിയുമായിട്ടുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി തേടിയാണ് ഹര്‍ജിക്കാരന്‍ […]