ഫെബ്രുവരി 4 മുതൽ ബി ജെ പി പ്രചരണം തുടങ്ങുന്നു

ന്യൂഡൽഹി: അയോധ്യയിലെ ശ്രീ രാമക്ഷേത്ര പ്രതിഷ്ഠ ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാന പ്രചരണ ആയുധമാക്കും. പ്രതിഷ്ഠാ ചടങ്ങിന് ശേഷം പ്രചാരണ പ്രവർത്തനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ പാർടി ഒരുങ്ങുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെ മുൻനിർത്തി തിരഞ്ഞെടുപ്പിനെ നേരിടാനാണ് നീക്കം. ഫെബ്രുവരി 4 മുതൽ 11 വരെ ഗ്രാമങ്ങളിലേക്കുള്ള പ്രചരണ യാത്രയുമായിട്ടാണ് പ്രചരണത്തിന് തുടക്കമാവുക. രാജ്യത്തെ ഏഴ് ലക്ഷം ഗ്രാമങ്ങളിലും എല്ലാ നഗര ബൂത്തുകളിലും ഒരു പാർട്ടി പ്രവർത്തകനെങ്കിലും വികസന പ്രവർത്തനങ്ങളെക്കുറിച്ചും സർക്കാരിന്റെ ക്ഷേമ പദ്ധതികളെ കുറിച്ചും വോട്ടർമാരുമായി സംസാരിക്കും. […]

മാസപ്പടി ഇടപാട്: മുഖ്യമന്ത്രിക്കും ബന്ധം എന്ന് കണ്ടെത്തൽ

കൊച്ചി : മകൾ വീണയുടെ എക്സാലോജിക് കമ്പനിയും കരിമണൽ കമ്പനിയായ കൊച്ചി സി എം ആർ എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുങ്ങുന്നു. ബംഗളൂരു റജിസ്റ്റാർ ഓഫ് കമ്പനീസ്( ആർഒസി) അദ്ദേഹത്തിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നു. മുഖ്യമന്ത്രിക്ക് സിഎംആർഎല്ലിൽ പരോക്ഷമായി നിയന്ത്രണം ഉണ്ട് എന്ന് ആർഒസി റിപ്പോർട്ടിൽ പറയുന്നു. വിജയന് കെഎസ്ഐഡിസിയിലുള്ള നിയന്ത്രണം വഴി സിഎംആർഎലിനും സ്വാധീനമുണ്ടെന്നാണ് ആർഒസി റിപ്പോർട്ട്. സിഎംആർഎലിന് യാതൊരുവിധ സഹായവും സർക്കാർ നൽകിയിട്ടില്ല എന്ന് മുഖ്യമന്ത്രിയുടെ വാദം ഇതോടെ […]

മറഞ്ഞിരുന്നാലും  മനസ്സിന്റെ കണ്ണിൽ …

സതീഷ് കുമാർ വിശാഖപട്ടണം 1971 – ലാണ് സുചിത്ര മഞ്ജരിയുടെ  ബാനറിൽ പി ഭാസ്കരൻ സംവിധാനം ചെയ്ത “വിലയ്ക്ക് വാങ്ങിയ വീണ ” എന്ന ചലച്ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഈ ചിത്രത്തിൽ ശ്രീകുമാരൻ തമ്പി എഴുതി ദക്ഷിണാമൂർത്തി  സംഗീതം പകർന്ന്  ജയചന്ദ്രൻ പാടിയ ” കളിയും  ചിരിയും  മാറി  കൗമാരം വന്ന് കേറി ….”  എന്ന ഗാനം പ്രിയവായനക്കാർ ഓർക്കുന്നുണ്ടായിരിക്കുമല്ലോ. എൻെറ ഓർമ്മ ശരിയാണെങ്കിൽ ഈ ഗാനരംഗത്താണ് മലയാളികൾ ആദ്യമായി “അക്കോർഡിയൻ ” എന്ന പാശ്ചാത്യ സംഗീതോപകരണം […]

തിരിച്ചടിച്ച് പാകിസ്ഥാൻ; ഇറാനിൽ മിസൈൽ ആക്രമണം

ഇസ്ലാമാബാദ് : ഇറാനിലെ പാകിസ്താന്‍ വിരുദ്ധ ഭീകര സംഘടനകള്‍ക്ക് നേരെ ആക്രമണം നടത്തിയെന്ന് പാകിസ്താന്‍. ബലൂച് സായുധ ഗ്രൂപ്പ് താവളങ്ങൾ ആക്രമിച്ചെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു . പാകിസ്താനിലെ തെക്കു പടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ഇറാന്‍ സൈന്യം നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണത്തില്‍ രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ പ്രത്യാക്രമണം. മൂന്നു സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടെ ഏഴുപേര്‍ കൊല്ലപ്പെട്ടതായും പറയുന്നു. ഇന്റലിജന്‍സ് വിഭാഗത്തിന്റെ സഹായത്തോടെ നടത്തിയ ആക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം […]

വീണയ്ക്ക് കള്ളപ്പണം: ഇ ഡിയും സി ബി ഐയും വരാൻ സാധ്യത

കൊച്ചി :മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയൻറെ ഉടമസ്ഥതയിൽ ബംഗളുരുവിൽ പ്രവർത്തിച്ചിരുന്ന എക്സാലോജിക്‌ എന്ന സോഫ്റ്റ്‌വെയർ കമ്പനി കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമവും അഴിമതി നിരോധന നിയമവും ലംഘിച്ചതായി കമ്പനി റജിസ്ട്രാറുടെ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു കമ്പനിയുടെ പ്രവർത്തനങ്ങളിൽ ഗുരുതര ക്രമക്കേടുകൾ ഉണ്ടെന്നും പ്രോസിക്യൂഷന് വിധേയമാക്കപ്പെടാൻ തക്കവണ്ണം ഗുരുതരമായ കുറ്റങ്ങൾ കമ്പനി ഉടമകൾ നടത്തിയിട്ടുണ്ടെന്നും റജിസ്ട്രാർ ഓഫ് കമ്പനീസ് (ആർ ഒ സി) റിപ്പോർട്ട്.ലംഘനം പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതിനാൽ തുടരന്വേഷണം ഇ ഡിയെയും സി ബി […]

വീണയുടെ കമ്പനിയുടെ ഇടപാടുകൾ ദുരൂഹം എന്ന് റിപ്പോർട്ട്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയന്‍റെ കമ്പനിയയ എക്സാലോജിക്കിന് കരിമണൽ കമ്പനിയായ സിഎംആർഎലിൽ നിന്ന് പണം വാങ്ങിയത്ത് സേവനത്തിനാണെന്ന് തെളിയിക്കുന്നതിന് ഒരു രേഖയും ഇല്ലെന്ന് ബെംഗളൂരു രജിസ്ട്രാർ ഓഫ് കമ്പനീസിന്‍റെ റിപ്പോർട്ട്. രേഖകൾ ഒന്നും തന്നെ എക്സാലോജിക് രജിസ്ട്രാർ മുമ്പാകെ കൊടുത്തിട്ടില്ല. വാങ്ങിയ പണത്തിന് ജിഎസ്ടി അടച്ചെന്ന വിവരം മാത്രമാണ് എക്സാലോജിക് കൈമാറിയത്. പിഴയും തടവ് ശിക്ഷയും കിട്ടാവുന്ന വകുപ്പുകൾ പ്രകാരം എക്സാലോജിക്കിന് എതിരെ നടപടി എടുക്കാമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. കോർപ്പറേറ്റ് […]

പവനരച്ചെഴുതിയ കോലങ്ങൾ …

 സതീഷ് കുമാർ വിശാഖപട്ടണം    കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും ഒഴുകിവരുന്ന രാഗ മാധുര്യം.സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാന്റെ ഓമൽ ചൊടികളുടെ ചുംബന ലഹരിയാൽ അമ്പാടിയെ കോരിത്തരിപ്പിച്ച് അനശ്വരമായി തീർന്ന വേണുനാദം . ഈ മുരളികയുടെ മാസ്മരിക ഭാവങ്ങളെ സംഗീത പ്രേമികളുടെ ഹൃദയ സരസ്സുകളിലേക്ക് പകർന്നു നൽകി ഒട്ടേറെ സംഗീത പരിപാടികൾക്ക് ആവേശം പകർന്ന ഒരു സംഗീതജ്ഞൻ മലയാള ചലച്ചിത്ര വേദിയെ കുറച്ചു സമയത്തേക്കെങ്കിലും രാഗിലമാക്കിയ ചരിത്രമാണ് ഇന്ന് ഓർമ്മയിലേക്ക് ഓടിയെത്തുന്നത്. 1975-ൽ  ലണ്ടനിലെ ട്രിനിറ്റി കോളേജിൽ നിന്നും […]

പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാൻ സാധ്യത

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശംകൂടി പരിഗണിച്ച് പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുന്ന കാര്യം പരിഗണനയിൽ. അടുത്ത മാസത്തോടെ പെട്രോള്‍ ഡീസല്‍ വില കുറയ്ക്കുന്നത് ഏങ്ങനെയെന്ന് പൊതുമേഖല എണ്ണ കമ്പനികൾ ആലോചിക്കുന്നു.അസംസ്‌കൃത എണ്ണയുടെ വിലയില്‍ കുറവുണ്ടാകുകയും ലാഭം കുതിച്ചുയരുകയും ചെയ്ത സാഹചര്യത്തിലാണീ നീക്കം . ക്രൂഡ് ഓയില്‍ വിലയില്‍ ഗണ്യമായ ഇടിവുണ്ടായിട്ടും 2022 ഏപ്രില്‍ മുതല്‍ ഇന്ധനവില കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്. വിലനിര്‍ണ്ണയത്തില്‍ സമഗ്രമായ അവലോകനം നടക്കുന്നതോടെ അഞ്ച് രൂപ മുതല്‍ പത്ത് […]