മ്യാൻമർ അതിർത്തിയിൽ സർക്കാർ മതിൽ കെട്ടുന്നു

ഗുവാഹത്തി : രാജ്യത്തേക്കുള്ള അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാ​ഗമായി ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ ഉടൻ മതിൽ കെട്ടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. ഇതോടെ ഇന്ത്യ-മ്യാൻമർ അതിർത്തിയോട് ചേർന്ന് താമസിക്കുന്ന ആളുകൾക്ക് വിസയില്ലാതെ 16 കിലോമീറ്റർ പരസ്‌പരം അതിർത്തിയിലേക്ക് കടക്കാൻ അനുവദിക്കുന്ന ഇളവ് ഉടൻ അവസാനിക്കും. അസം പോലീസ് കമാൻഡോകളുടെ പാസിംഗ് ഔട്ട് പരേഡിൽ സംസാരിക്കവെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. മ്യാൻമറുമായുള്ള ഇന്ത്യയുടെ അതിർത്തി ഉടൻ തന്നെ ബംഗ്ലാദേശുമായുള്ള അതിർത്തി പോലെ സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം […]

രഞ്ജിത്ത് ശ്രീനിവാസൻ വധം: 15 പോപ്പുലര്‍ ഫ്രണ്ടുകാരും കുററക്കാർ

ആലപ്പുഴ: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി ആയിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 15 പ്രതികളും കുറ്റക്കാരാണെന്ന് മാവേലിക്കര അഡീഷണൽ കോടതി കണ്ടെത്തി.കൊലക്കുറ്റവും തെളിഞ്ഞു. ഒന്ന് മുതല്‍ എട്ടുവരെയുള്ള പ്രതികളാണ് കൊലനടത്തിയത്. ഒമ്പത് മുതല്‍ 12വരെയുള്ള പ്രതികള്‍ കൊലനടത്തിയവര്‍ക്ക് സഹായവുമായി വീടിന് പുറത്തുകാത്തുനിന്നുവെന്നും 13 മുതല്‍ 15വരെയുള്ള പ്രതികള്‍ ഗൂഡാലോചന നടത്തിയവരാണെന്നും തെളിഞ്ഞു. പ്രൊസിക്യൂഷൻ വാദം പൂർത്തിയായി. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രൊസിക്യൂഷന്‍ ആവശ്യപ്പെട്ടു. ശിക്ഷ സംബന്ധിച്ച് പ്രതിഭാഗത്തിന്‍റെ […]

സിനിമാ വ്യവസായത്തിന്റെ തലവരമാറ്റാന്‍ ഡി.എന്‍.എഫ്.ടി

കൊച്ചി: ഒടിടി റൈറ്റ്സും സാറ്റ്ലൈറ്റ് റൈറ്റ്സുമെല്ലാം വിറ്റ് മുടക്കുമുതലിന്റെ ഒരംശം തിരികെ വരുമാനമായി നേടാമെന്ന് പ്രതീക്ഷയാണ് ഇപ്പോഴും നിര്‍മ്മാതാക്കളെ സിനിമാ രംഗത്ത് പിടിച്ചു നിര്‍ത്തുന്നത്. സിനിമയുമായി ബന്ധപ്പെട്ട് പുതിയൊരു വരുമാനസ്രോതസിന്റെ ജാലകം കൂടി തുറക്കുകയാണ്. പേര് ഡി.എന്‍.എഫ്.ടി. സിനിമാ വ്യവസായത്തിന് കൂടുതല്‍ റൈറ്റ്‌സ് പ്രതിഫലം വാഗ്ദാനം ചെയ്യുകയാണ് ഡീസെന്‍ട്രലൈസ്ഡ് നോണ്‍-ഫണ്‍ജബിള്‍ ടോക്കണ്‍ അഥവാ ഡിഎന്‍എഫ്ടി. ഒടിടി റൈറ്റ്സും സാറ്റ്ലൈറ്റ് റൈറ്റ്സുമെല്ലാം വിറ്റ് വരുമാനം നേടുന്നതുപോലെ ഡിഎന്‍എഫ്ടി റൈറ്റ്സും വിറ്റ് നിര്‍മാതാക്കള്‍ക്ക് പണമുണ്ടാക്കാം. സുഭാഷ് മാനുവല്‍ എന്ന മലയാളി […]

എഐ പ്രൊസസര്‍ വികസിപ്പിച്ച് ഡിജിറ്റല്‍ സര്‍വകലാശാല

തിരുവനന്തപുരം: നിര്‍മിതബുദ്ധി അധിഷ്ഠിത ആപ്ലിക്കേഷനുകളില്‍ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാന്‍ കഴിയുന്ന തരത്തില്‍ കേരളം സ്വന്തമായി എ.ഐ. പ്രൊസസര്‍ വികസിപ്പിച്ചു. ഡിജിറ്റല്‍ സര്‍വകലാശാലയാണ് ‘കൈരളി’ എന്ന പേരില്‍ രണ്ട് ശ്രേണിയിലുള്ള പ്രൊസസറുകള്‍ നിര്‍മിച്ചത്. രാജ്യത്ത് ഒരു സര്‍വകലാശാലയില്‍നിന്ന് ആദ്യമായാണ് ഇത്തരമൊരു നേട്ടം. തദ്ദേശീയമായി വികസിപ്പിച്ചതാണ് കൈരളി പ്രൊസസര്‍. ഇന്ത്യയില്‍ ഇത് നിര്‍മിക്കാനുള്ള സൗകര്യമില്ലാത്തതിനാല്‍ അമേരിക്കയില്‍ നിന്നാണ് ഇത് ഉത്പന്നമാക്കി എത്തിച്ചത്. അടുത്ത മാസം ഈ പ്രൊസസര്‍ ഔദ്യോഗികമായി മുഖ്യമന്ത്രി പ്രകാശനം ചെയ്യും. സാങ്കേതിക സര്‍വകലാശാലയിലെ അക്കാദമിക വിഭാഗം ഡീന്‍ […]

ഇതാ രാം ലല്ല; ചിത്രങ്ങള്‍ പുറത്ത്

അയോധ്യ: അയോധ്യയില്‍ പ്രാണപ്രതിഷ്ഠ നടത്തുന്ന ശ്രീരാമവിഗ്രഹത്തിന്റെ പൂര്‍ണ ചിത്രം പുറത്ത്. ശ്രീരാമന്റെ അഞ്ചു വയസ്സുള്ള രൂപമായ ‘രാം ലല്ല’ വിഗ്രഹമാണ് ക്ഷേത്രത്തില്‍ സ്ഥാപിക്കുന്നത്. മൈസൂരുവിലെ ശില്‍പി അരുണ്‍ യോഗിരാജ് നിര്‍മിച്ച 51 ഇഞ്ച് ഉയരമുള്ള വിഗ്രഹം കൃഷ്ണശിലയിലാണ് നിര്‍മിച്ചിരിക്കുന്നത്. ഗര്‍ഭഗൃഹത്തില്‍ സ്ഥാപിക്കുന്നതിന് മുന്‍പു പകര്‍ത്തിയ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നത്. സ്വര്‍ണ വില്ലും ശരവും പിടിച്ചുനില്‍ക്കുന്ന ഭാവത്തിലാണ് ശ്രീരാമ വിഗ്രഹം. വിഗ്രഹത്തിന്റെ കണ്ണുകള്‍ തുണി കൊണ്ടു മൂടിയ ശേഷമാണ് ഗര്‍ഭഗൃഹത്തില്‍ സ്ഥാപിച്ചത്. പ്രതിഷ്ഠാ ദിനത്തില്‍ പൂജകള്‍ക്കു ശേഷം ഈ […]

ശ്രീരാമ വിഗ്രഹം ശ്രീകോവിലില്‍

അയോധ്യ: പ്രതിഷ്ഠാ ചടങ്ങിന്റെ മുന്നോടിയായി കോവിലിനുള്ളില്‍ ശ്രീരാമ വിഗ്രഹം സ്ഥാപിച്ചു.ജനുവരി 22- ന് നടക്കാനിരിക്കുന്ന പ്രതിഷ്ഠാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുഖ്യതിഥി.പിന്നാലെ തൊട്ടടുത്ത ദിവസം തന്നെ ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറക്കുമെന്നാണ് പ്രതീക്ഷ. വ്യാഴാഴ്ച ഉച്ചക്ക് 1.28 ന്, പൂജാരിമാർ നിശ്ചയിച്ച മംഗള ഹൂർത്തത്തിൽ ശില്പി അരുൺ യോഗിരാജ് നിർമ്മിച്ച 51 ഇഞ്ച് ഉയരമുള്ള രാം ലല്ലയുടെ വിഗ്രഹം, സ്ഥാപിക്കുകയായിരുന്നു.അനിൽ മിശ്ര, ചമ്പത് റായ്, സ്വാമി ഗോവിന്ദ് ഗിരി എന്നിവരുൾപ്പെടെ രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ ചടങ്ങിൽ […]

പണിതീരാത്ത  പ്രപഞ്ചമന്ദിരം…

 സതീഷ് കുമാർ വിശാഖപട്ടണം  സിനിമാരംഗത്തെ ചില കൊച്ചുകൊച്ചു  സൗന്ദര്യപ്പിണക്കങ്ങൾ പല പുതിയ കൂട്ടുകെട്ടുകൾക്കും പല  പുതിയ നേട്ടങ്ങൾക്കും വഴിയൊരുക്കാറുണ്ട് .  1973-ൽ പുറത്തിറങ്ങിയ “പണിതീരാത്തവീട് “എന്ന ചിത്രത്തിന്റെ അണിയറയിൽ ഉണ്ടായ ചില സംഭവവികാസങ്ങൾ അക്കാലത്തെ സിനിമാ പ്രസിദ്ധീകരണങ്ങളിൽ വായിച്ചത് ഓർമ്മയിലേക്കോടിയെത്തുന്നു. ഉത്തരപ്രദേശിലെ സുഖവാസകേന്ദ്രമായ നൈനിത്താളിന്റെ പശ്ചാത്തലത്തിൽ 1964-ൽ പാറപ്പുറത്ത് എഴുതിയ നോവലാണ് “പണിതീരാത്തവീട് “ ചിത്രകലാ കേന്ദ്രത്തിനു വേണ്ടി കെ എസ് ആർ മൂർത്തിയാണ് ഈ ചിത്രം നിർമ്മിച്ചത് . സംവിധാനം ചെയ്തത് അദ്ദേഹത്തിന്റെ സഹോദരനായകെ എസ് […]

എസ്എഫ്ഐ നേതാവിന് വെട്ടേറ്റ കേസില്‍ കെ.എസ്.യു പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കൊച്ചി: മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി പി.എ. അബ്ദുല്‍ നാസറിന് വെട്ടേറ്റ സംഭവത്തില്‍ എട്ടാംപ്രതി എന്‍വയോണ്‍മെന്റല്‍ കെമിസ്ട്രി മൂന്നാംവര്‍ഷ വിദ്യാര്‍ഥിയും കെ.എസ്.യു പ്രവര്‍ത്തകനുമായ മുഹമ്മദ് ഇജ്‌ലാല്‍ അറസ്റ്റില്‍. ബുധനാഴ്ച കോളേജിലെ അറബിക് അധ്യാപകന്‍ ഡോ. കെ.എം. നിസാമുദ്ദീനെ ആക്രമിച്ച ഫ്രറ്റേണിറ്റി പ്രവര്‍ത്തകനെതിരേ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് അക്രമത്തിലേക്കുനയിച്ചതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. എം.ജി. സര്‍വകലാശാലാ നാടകോത്സവത്തിന്റെ ഭാഗമായി കാമ്പസിനകത്ത് നാടക പരിശീലനമുണ്ടായിരുന്നു. ഇതിന്റെ ചുമതലക്കാരനായ നാസര്‍ പരിശീലനത്തിനുശേഷം ഇറങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. ഒപ്പമുണ്ടായിരുന്ന യൂണിറ്റ് കമ്മിറ്റിയംഗം ബി.എ. ഫിലോസഫി രണ്ടാം […]