പ്രഥമ ജി ശങ്കരപ്പിള്ള സ്മാരക പുരസ്കാരം റിയാസിന്

കൊച്ചി : ചിറയിൻകീഴ് ഡോക്ടർ ജി ഗംഗാധരൻ നായർ സ്മാരക സമിതിയുടെ പ്രൊഫസർ ജി ശങ്കരപ്പിള്ളയുടെ പേരിലുള്ള പ്രഥമ സ്മാരക പുരസ്കാരം നാടക രചയിതാവും അമച്വർ നാടകപ്രവർത്തകനുമായ  റിയാസിന് നൽകി. 10001 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം സീനിയർ ഇൻസ്പെക്ടർ ശ്രീ നളിൻ ബാബു പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. ലളിതകലാ അക്കാദമി ചെയർമാൻ ശ്രീ മുരളി ചിരോത്ത് മുഖ്യാതിഥി യായിരുന്നു. കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി ഗോപാലകൃഷ്ണൻ അധ്യക്ഷനായ […]

മലയാള സിനിമയുടെ ഗന്ധർവ്വൻ …

 സതീഷ് കുമാർ വിശാഖപട്ടണം തൃശ്ശൂർ രാമവർമ്മപുരം പോലീസ് അക്കാദമി ഗ്രൗണ്ടിലെ ആ പാല മരത്തിന് ഒരു  കഥ പറയുവാനുണ്ട്.  30 വർഷങ്ങൾക്ക് മുമ്പ് പി പത്മരാജൻ പറഞ്ഞ ഗന്ധർവ്വകഥയിലെ സജീവ സാന്നിധ്യമായിരുന്നു ഈ പാലമരം. “ഞാൻ ഗന്ധർവൻ ” എന്ന സിനിമയ്ക്കു വേണ്ടി തന്റെ സങ്കൽപ്പത്തിലുള്ള ഒരു പാലമരത്തിനു വേണ്ടി  ജന്മനാടായ മുതുകുളത്തും കാർത്തികപ്പള്ളി താലൂക്കിലുമെല്ലാം തിരഞ്ഞു . ഇതിനിടെ ഒരു സുഹൃത്തിനെ കാണാൻ തൃശ്ശൂരിലെ പോലീസ് അക്കാദമിയിൽ എത്തിയപ്പോഴാണ് ഈ പാലമരം യാദൃശ്ചികമായി പത്മരാജന്റെ ദൃഷ്ടിയിൽപ്പെടുന്നത്. […]

വീണയ്ക്ക് മാസപ്പടി: കേന്ദ്ര നിലപാട് തേടി വീണ്ടും ഹൈക്കോടതി

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയുടെ കമ്പനിയായ എക്സാലോജികും ശശിധരൻ കർത്തയുടെ കമ്പനിയായ കൊച്ചിയിലെ സിഎംആര്‍എല്ലും തമ്മിലൂള്ള കരാറില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേറ്റീവ് ഓഫീസ് (എസ്എഫ്ഐഒ) അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഉപഹര്‍ജി ഹൈക്കോടതി അംഗീകരിച്ചില്ല. ആവശ്യം പരിഗണിക്കാനാവില്ലെന്നാണ് ഹൈക്കോടതി നിലപാട്. അന്വേഷിക്കുന്നതില്‍ മറുപടി നല്‍കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു.ഹര്‍ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഹര്‍ജി ഫെബ്രുവരി 12ന് വീണ്ടും പരിഗണിക്കും സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേറ്റീവ് ഓഫീസ് അന്വേഷിക്കുന്നതില്‍ […]

തൃണമൂലും എ എ പിയും ഒററയ്ക്ക് : ഇന്ത്യ മുന്നണി ഉലയുന്നു

ന്യൂഡൽഹി : ഇന്ത്യ മുന്നണി പ്രതിസന്ധിയിലേക്ക്. ബംഗാളിലെ തൃണമൂൽ കോൺഗ്രസ്സും പഞ്ചാബിലെ ആം ആദ്മി പാർട്ടിയും കോൺഗ്രസുമായി സഹകരിക്കില്ലെന്ന് വ്യക്തമായി സൂചന നൽകുന്നു. ഇരു പാര്‍ട്ടികളും പ്രതിപക്ഷത്തിന്റെ ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികളാണ്. തൃണമൂല്‍ കോണ്‍ഗ്രസ് പശ്ചിമ ബംഗാളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രഖ്യാപനത്തിന്റെ അമ്പരപ്പ് മാറും മുമ്പേയാണ് എ എ പി നീക്കം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ ടിഎംസി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് രാവിലെയാണ് മമത പ്രഖ്യാപിച്ചത്. പഞ്ചാബില്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തമ്മില്‍ […]

മുൻ സോഷ്യലിസററ് നേതാവ് കര്‍പ്പൂരി താക്കൂറിന് ഭാരത രത്ന

ന്യൂഡൽഹി : ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന കര്‍പ്പൂരി താക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരതരത്ന പുരസ്‌കാരം.     സര്‍ക്കാര്‍ സേവനങ്ങളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് തുല്യ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള സംവരണത്തിനായി ‘കര്‍പ്പൂരി താക്കൂര്‍ ഫോര്‍മുല’ അവതരിപ്പിച്ചതാണ് താക്കൂറിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭാവനകളിലൊന്ന്. സാമൂഹ്യനീതിയുടെയും ഉത്തരേന്ത്യയിലെ പിന്നോക്ക വിഭാഗങ്ങള്‍ക്കുവേണ്ടി പോരാടുന്നതിന്റെയും പര്യായമായാണ് താക്കൂറിനെ കരുതപ്പെടുന്നത്. താക്കൂരിൻ്റെ ജന്മവാര്‍ഷികത്തിന് ഒരു ദിവസം മുമ്പാണ് രാഷ്ട്രപതിയുടെ ഓഫീസില്‍ നിന്നുള്ള ഇതു സംബന്ധിച്ച പ്രഖ്യാപനം.ബീഹാറിന്റെ രാഷ്ട്രീയ ഭൂപ്രകൃതിയില്‍ […]

കൊച്ചിയിൽ പുതിയ ക്രിക്കററ് സ്റ്റേഡിയം പരിഗണനയിൽ

തിരുവവന്തപുരം: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം 40 ഏക്കർ സ്ഥലത്ത് പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കാനുള്ള പദ്ധതി കേരള ക്രിക്കറ്റ് അസോസിയേഷന്‍(കെസിഎ) സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചു. ഇവിട്വെ 40,000 പേർക്ക് ഇരിപ്പട സൗകര്യം ഉണ്ടാവും. കൊച്ചി സ്പോര്‍ട്സ് സിറ്റിക്ക് പുറമെ സംസ്ഥാനത്ത് കായിക മേഖലയില്‍ ഉന്നത നിലവാരമുള്ള12 അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി 150 കോടി രൂപ നിക്ഷേപമുള്ള പദ്ധതികളും അസോസിയേഷൻ തയാറാക്കിയിട്ടുണ്ട്. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന കായിക ഉച്ചകോടിയിൽ കെ സി എ പ്രസിഡന്‍റ് ജയേഷ് […]

പണിമുടക്കിയാൽ ശമ്പളമില്ലെന്ന് സർക്കാർ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ജനുവരി 24-ന്‌ പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്കിൽ പങ്കെടുക്കുന്നവർക്ക് ഡയസ്നോൺ പ്രഖ്യാപിച്ചു. ജോലിക്കു ഹാജരാകാതെ പണിമുടക്കില്‍ പങ്കെടുക്കുന്ന ജീവനക്കാരുടെ അന്നേ ദിവസത്തെ ശമ്പളം കുറവ് ചെയ്യും. ചീഫ് സെക്രട്ടറി ഇതുസംബന്ധിച്ച് ഉത്തരവിറക്കി. ജീവനക്കാര്‍ക്ക്‌ അടിയന്തര സാഹചര്യങ്ങൾ അല്ലാത്തപക്ഷം അവധി അനുവദിക്കരുതെന്ന് ഉത്തരവിൽ പറയുന്നു. സെക്രട്ടേറിയറ്റ് ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുമെന്ന് നേരത്തെ കോൺഗ്രസ് അനുകൂല സംഘടനകളുടെ കൂട്ടായ്മയായ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ അറിയിച്ചിരുന്നു. ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക, ശമ്പള പരിഷ്‌കരണ […]

പുരപ്പുറ സൗരോർജ പദ്ധതി ഒരു കോടി വീടുകളിലേക്ക്

ന്യൂഡൽഹി: രാജ്യത്തെ ഒരു കോടി വീടുകളിൽ പുരപ്പുറ സൗരോർജ പദ്ധതി നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ‘പ്രധാനമന്ത്രി സൂര്യോദയ യോജന’ എന്ന ഈ പദ്ധതി സാധാരണക്കാരുടെ വൈദ്യുതി ബിൽ കുറയ്ക്കുക മാത്രമല്ല, രാജ്യത്തെ ഊർജ മേഖലയിൽ സ്വയം പര്യാപ്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയിൽനിന്ന് മടങ്ങിയെത്തിയ ശേഷമുള്ള തന്റെ ആദ്യ തീരുമാനമെന്ന് അറിയിച്ചാണ് നരേന്ദ്ര മോദി ഈ പദ്ധതി പ്രഖ്യാപിച്ചത്. ലോകത്തിലെ എല്ലാ ഭക്തർക്കും സൂര്യവംശിയായ ശ്രീരാമന്റെ പ്രകാശത്തിൽനിന്ന് എപ്പോഴും ഊർജം ലഭിക്കുന്നു. അയോധ്യയിലെ ചടങ്ങിനിടെ, ജനങ്ങൾക്ക് […]