പള്ളി സമുച്ചയത്തിൽ 55 ഹിന്ദു ദേവതാ ശിൽപ്പങ്ങൾ
ന്യൂഡൽഹി : വിവാദത്തിൽ മുങ്ങി നിൽക്കുന്ന വാരാണസി ഗ്യാൻവാപി പള്ളി സമുച്ചയത്തിൽ കൂടുതൽ ഹിന്ദു ദേവീ ദേവന്മാരുടെ ശില്പങ്ങൾ കണ്ടെത്തിയ വിവരം പുറത്ത്. 17-ാം നൂറ്റാണ്ടിൽ ഔറംഗസീബിന്റെ ഭരണകാലത്ത് ഇവിടെ ക്ഷേത്രം നശിപ്പിക്കപ്പെട്ടതായി മനസ്സിലാവുന്നുവെന്ന് വാരണാസി ജില്ലാ കോടതി നിയോഗിച്ച ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) സഘം കോടതിയിൽ ബോധിപ്പിച്ചു. കാശി വിശ്വനാഥ ക്ഷേത്ര ഭൂമിയിലാണ് പള്ളി നിൽക്കുന്നത് എന്നാണ് ഇത് നൽകുന്ന സൂചന. ഗ്യാൻവാപി പള്ളി സമുച്ചയത്തിൽ നിന്ന് 15 ശിവലിംഗം, വിഷ്ണുവിന്റെ മൂന്ന് ശിൽപങ്ങൾ, ഗണപതിയുടെ […]